Moeenali

മോയിന്‍ അലിയുടെ ബാറ്റിൽ നിന്ന് റണ്ണൊഴുകി, റണ്ണടിച്ച് കൂട്ടി ഇംഗ്ലണ്ട്

പാക്കിസ്ഥാനെതിരെ രണ്ടാം ടി20യിലും മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് നേടിയത്. മോയിന്‍ അലി വെറും 23 പന്തിൽ 55 റൺസ് നേടിയ മോയിന്‍ അലിയുടെ തട്ടുപൊളിപ്പന്‍ പ്രകടനം ആണ് ഇംഗ്ലണ്ടിനെ വലിയ സ്കോറിലേക്ക് നയിച്ചത്. താരം 4 വീതം ഫോറും സിക്സുമാണ് തന്റെ തീപ്പൊരി ഇന്നിംഗ്സിൽ നേടിയത്.

അലക്സ് ഹെയിൽസിനെയും ദാവിദ് മലനെയും അടുത്തടുത്ത പന്തുകളിൽ മടക്കിയയച്ച് ഷഹ്നവാസ് ദഹാനി ഇംഗ്ലണ്ടിന് ഇരട്ട പ്രഹരം നൽകിയെങ്കിലും ഫിലിപ്പ് സാള്‍ട്ടും ബെന്‍ ഡക്കറ്റും ചേര്‍ന്ന് 53 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. 30 റൺസ് നേടിയ സാള്‍ട്ടിനെ ഹാരിസ് റൗഫ് പുറത്താക്കിയപ്പോള്‍ 22 പന്തിൽ 43 റൺസ് നേടിയ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റ് മൊഹമ്മദ് നവാസ് നേടി.

മോയിന്‍ അലിയും ഹാരി ബ്രൂക്കും അവസാന ഓവറുകളിൽ അടിച്ച തകര്‍ത്തപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഇവര്‍ 59 റൺസാണ് ചുരുക്കം പന്തുകളിൽ നേടിയത്. 19 പന്തിൽ 31 റൺസ് നേടിയ ഹാരി ബ്രൂക്കിനെ പുറത്താക്കി ഹാരിസ് റൗഫ് ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

സാം കറനുമായി 19 പന്തിൽ നിന്ന് ആറാം വിക്കറ്റിൽ 39 റൺസാണ് മോയിന്‍ അലി നേടിയത്.

Exit mobile version