ടോപ് സ്കോറര്‍ വോക്സ്, ലീഡ് വഴങ്ങി ഇംഗ്ലണ്ട്

ഓസ്ട്രേലിയയെ 303 റൺസിന് പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 188 റൺസിന് ഓള്‍ഔട്ട്. ടീമിന്റെ ടോപ് സ്കോറര്‍ ക്രിസ് വോക്സ് ആണ്. താരം 36 റൺസ് നേടിയപ്പോള്‍ ജോ റൂട്ട് 34 റൺസ് നേടി. സാം ബില്ലിംഗ്സ്(29), ദാവിദ് മലന്‍(25) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

115 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. പാറ്റ് കമ്മിന്‍സ് നാലും മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്.

ഐപിഎൽ കളിക്കുവാനുള്ള ആഗ്രഹം ഉണ്ട് – മിച്ചൽ സ്റ്റാര്‍ക്ക്

2012 മുതൽ 2015 വരെ ഐപിഎലിന്റെ ഭാഗമായിരുന്ന മിച്ചൽ സ്റ്റാര്‍ക്ക് കഴിഞ്ഞ ആറ് സീസണുകളിലായി വര്‍ക്ക് ലോഡ് മാനേജ്മെന്റ് കാരണമോ പരിക്ക് കാരണമോ ടൂര്‍ണ്ണമെന്റിൽ പങ്കെടുത്തിട്ടില്ല. എന്നാൽ ഇത്തവണത്തെ ഐപിഎലില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് താന്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.

താന്‍ ലേലത്തിൽ പങ്കെടുക്കുവാന്‍ പേര് നല്‍കിയിട്ടില്ലെങ്കിലും ഇനിയും തനിക്ക് രണ്ട് ദിവസം കൂടി അതിന് സമയം ഉണ്ടെന്നും ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഐപിഎലില്‍ പങ്കെടുക്കുന്നത് താന്‍ പരിഗണിക്കുന്ന ഒരു കാര്യമാണെന്നും സ്റ്റാര്‍ക്ക് വ്യക്തമാക്കി.

ടീമിന് പാക്കിസ്ഥാന്‍ ടൂറും ശ്രീലങ്കന്‍ ടൂറുമുള്ളതിനാൽ തന്നെ ഇതിന്റെ ഇടയിൽ ഐപിഎൽ കൂടി എത്തുമ്പോള്‍ കാര്യങ്ങള്‍ ശ്രമകരമാണെന്നും സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് തകര്‍ന്നു, സ്റ്റാര്‍ക്കിനും ബോളണ്ടിനും രണ്ട് വിക്കറ്റ്

ഓസ്ട്രേലിയയെ 267 റൺസിന് ഓള്‍ഔട്ട് ആക്കി തങ്ങളുടെ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെ. സാക്ക് ക്രോളിയെയും ദാവിദ് മലനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മിച്ചൽ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന് തിരിച്ചടിയേല്പിക്കുകയായിരുന്നു.

ഹസീബിനെ പുറത്താക്കി സ്കോട്ട് ബോളണ്ടും വിക്കറ്റ് പട്ടികയിൽ ഇടം പിടിച്ചു. അതേ ഓവറിൽ നൈറ്റ് വാച്ച്മാന്‍ ജാക്ക് ലീഷിനെയും ബോളണ്ട് പുരത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലായി.

രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 31/4 എന്ന നിലയില്‍ ആണ്. മത്സരത്തിൽ 51 റൺസിന് ഇപ്പോളും പിന്നിലാണ് ഇംഗ്ലണ്ട്. സന്ദര്‍ശകര്‍ക്കായി 12 റൺസുമായി ജോ റൂട്ടും 2 റൺസ് നേടി ബെന്‍ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.

ഓസ്ട്രേലിയ 267 റൺസിന് ഓള്‍ഔട്ട്, ലീഡ് 82 റൺസിന്

എംസിജിയില്‍ രണ്ടാം ദിവസം പുരോഗമിക്കവേ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 267 റൺസിന് അവസാനിച്ചു. 82 റൺസിന്റെ ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. 207/7 എന്ന നിലയിൽ നിന്ന് പാറ്റ് കമ്മിന്‍സ്(21), മിച്ചൽ സ്റ്റാര്‍ക്ക് (24*) കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്.

76 റൺസ് നേടിയ മാര്‍ക്കസ് ഹാരിസാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ജെയിംസ് ആന്‍ഡേഴ്സൺ ഇംഗ്ലണ്ടിനായി 4 വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്ക് വുഡും ഒല്ലി റോബിന്‍സണും രണ്ട് വീതം വിക്കറ്റ് നേടി.

കുതിച്ച് കയറിയ ശ്രീലങ്കയെ പിടിച്ചുകെട്ടി സംപ, കുശല്‍ പെരേരയെ പുറത്താക്കിയ തകര്‍പ്പന്‍ യോര്‍ക്കറുമായി സ്റ്റാര്‍ക്ക്

പതും നിസ്സങ്കയെ പുറത്തായ ശേഷം ചരിത് അസലങ്കയും കുശൽ പെരേരയും അടിച്ച് തകര്‍ത്തപ്പോള്‍ ലങ്ക കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയെങ്കിലും ലങ്കന്‍ പ്രതീക്ഷകള്‍ക്കുമേൽ പെയ്തിറങ്ങി ആഡം സംപയും മിച്ചൽ സ്റ്റാര്‍ക്കും. അവസാന ഓവറുകളിൽ ഭാനുക രജപക്സയുടെ ബാറ്റിംഗ് പ്രകടനം ആണ് ശ്രീലങ്കയെ 154/6 എന്ന സ്കോറിലേക്ക് എത്തിച്ചത്. 26 പന്തിൽ രജപക്സ 32 റൺസുമായി പുറത്താകാതെ നിന്നു.

63 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ശക്തമായ സ്കോറിലേക്ക് ശ്രീലങ്കയെ നയിക്കുമെന്ന് കരുതിയ നമിഷത്തിലാണ് ആഡം സംപ ചരിത് അസലങ്കയെ വീഴ്ത്തിയത്. 27 പന്തിൽ 35 റൺസാണ് അസലങ്ക നേടിയത്. തൊട്ടടുത്ത ഓവറിൽ കുശല്‍ പെരേരയെയും ശ്രീലങ്കയ്ക്ക് നഷ്ടമായി. തന്നെ സിക്സര്‍ പായിച്ച കുശല്‍ പെരേരയെ അടുത്ത പന്തിൽ മികച്ചൊരു യോര്‍ക്കറിലൂടെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റാര്‍ക്ക് പകരം വീട്ടുകയായിരുന്നു.

അവിഷ്ക ഫെര്‍ണാണ്ടോയെ ആഡം സംപ പുറത്താക്കിയപ്പോള്‍ മിച്ചൽ സ്റ്റാര്‍ക്ക് വനിന്‍ഡു ഹസരംഗയെ വീഴ്ത്തി. 94/5 എന്ന നിലയിലേക്ക് വീണ ശ്രീലങ്കയെ ** റൺസിലേക്ക് എത്തിച്ചത് ഭാനുക രജപക്സയുടെ ബാറ്റിംഗ് മികവായിരുന്നു. മാര്‍ക്കസ് സ്റ്റോയിനിസ് എറിഞ്ഞ 17ാം ഓവറിൽ ഭാനുക രജപക്സ രണ്ട് ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 17 റൺസാണ് പിറന്നത്.

32 പന്തിൽ 40 റൺസാണ് രജപക്സ – ദസുന്‍ ഷനക കൂട്ടുകെട്ട് ആറാം വിക്കറ്റിൽ നേടിയത്. ആഡം സംപ, പാറ്റ് കമ്മിന്‍സ്, മിച്ചൽ സ്റ്റാര്‍ക്ക് എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ സംപ തന്റെ 4 ഓവറിൽ വെറും 12 റൺസാണ് വിട്ട് നല്‍കിയത്.

പരിശീലനത്തിനിടെ പരിക്ക്, ശ്രീലങ്കയ്ക്കെതിരെ മിച്ചൽ സ്റ്റാര്‍ക്ക് കളിച്ചേക്കില്ലെന്ന് സൂചന

പരിശീലനത്തിനിടെ പരിക്കേറ്റ മിച്ചൽ സ്റ്റാര്‍ക്ക് ഓസ്ട്രേലിയയ്ക്കെതിരെ കളിക്കില്ലെന്ന് അഭ്യൂഹം. ഇന്ന് ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയയുടെ മത്സരത്തിന് ഏതാനും മണിക്കൂര്‍ മുമ്പാണ് ഓസ്ട്രേലിയന്‍ പേസര്‍ പരിശീലനം മതിയാക്കി മുടന്തി മടങ്ങുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ കണ്ട് തുടങ്ങിയത്.

സ്റ്റാര്‍ക്ക് കളിക്കുമോ ഇല്ലയോ എന്നതിൽ ഓസ്ട്രേലിയന്‍ സംഘത്തിൽ നിന്ന് ഇതുവരെ വ്യക്തമായ ഒരു വിവരം ഓസ്ട്രേലിയന്‍ സംഘത്തിൽ നിന്ന് വന്നിട്ടില്ല. സ്റ്റാര്‍ക്ക് കളിക്കാത്ത പക്ഷം കെയിന്‍ റിച്ചാര്‍ഡ്സൺ ആവും പകരക്കാരനായി എത്തുക.

ആതിഥേയരെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ, 152 റൺസിന് പുറത്താക്കിയ ശേഷം 6 വിക്കറ്റ് വിജയം

ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങി വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത ടീം 45.1 ഓവറിൽ വെറും 152 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ടോപ് ഓര്‍ഡറിൽ 55 റൺസുമായി പുറത്താകാതെ നിന്ന എവിന്‍ ലൂയിസ് ഒഴിച്ച് മറ്റാര്‍ക്കും 20ന് മേലെയുള്ള സ്കോര്‍ നേടുവാന്‍ സാധിച്ചിരുന്നില്ല.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹാസൽവുഡ്, ആഷ്ടൺ അഗര്‍, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മാത്യു വെയിഡ് പുറത്താകാതെ 51 റൺസ് നേടിയപ്പോള്‍ ഓസ്ട്രേലിയ 30.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം കുറിയ്ക്കുകയായിരുന്നു. അലെക്സ് കാറെ 35 റൺസും മിച്ചല്‍ മാര്‍ഷ് 29 റംസും നേടി.

വാല്‍ഷിനും സ്റ്റാര്‍ക്കിനും അഞ്ച് വിക്കറ്റ്, ഏകദിന പരമ്പര ജയിച്ച് തുടങ്ങി ഓസ്ട്രേലിയ

ടി20 പരമ്പരയിൽ അഞ്ച് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് സ്വന്തമാക്കിയതെങ്കിലും ഏകദിന പരമ്പരയിൽ മികച്ച തുടക്കവുമായി ഓസ്ട്രേലിയ. ക്യാപ്റ്റന്‍ അലെക്സ് കാറെയുടെ(67) തകര്‍പ്പന്‍ ഇന്നിംഗ്സിനൊപ്പം ആഷ്ടൺ ടര്‍ണര്‍(49), ജോഷ് ഫിലിപ്പ്(39), ബെന്‍ മക്ഡര്‍മട്ട്(28), മിച്ചൽ മാര്‍ഷ്(20) എന്നിവര്‍ മാത്രമാണ് ഓസ്ട്രേലിയന്‍ നിരയിൽ റൺസ് കണ്ടെത്തിയത്.

കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നേടി വിന്‍ഡീസ് നിര തിരിച്ചടിച്ചപ്പോള്‍ 49 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് മാത്രമാണ് നേടിയത്. വാൽഷ് 5 വിക്കറ്റും അകീൽ ഹൊസൈന്‍, അല്‍സാരി ജോസഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുമാണ് നേടിയത്. ഇതിൽ വാൽഷ് 39 റൺസ് മാത്രമാണ് തന്റെ പത്തോവര്‍ സ്പെല്ലിൽ വിട്ട് നല്‍കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 26.2 ഓവറിൽ 123 റൺസ് മാത്രമാണ് നേടാനായത്. മിച്ചൽ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റുകളുമായി മികച്ച സ്പെല്‍ പുറത്തെടുത്തപ്പോള്‍ വിന്‍ഡീസ് നിരയിൽ 56 റൺസ് നേടിയ ക്യാപ്റ്റന്‍ കീറൺ പൊള്ളാര്‍ഡ് മാത്രമാണ് പൊരുതി നിന്നത്. 133 റൺസിന്റെ തകര്‍പ്പന്‍ ജയമാണ് ഓസ്ട്രേലിയ നേടിയത്.

27/6 എന്ന നിലയിലേക്ക് വീണ ശേഷം കീറൺ പൊള്ളാര്‍ഡാണ് ടീമിനെ വലിയ തകര്‍ച്ചയിൽ നിന്ന് കരകയറ്റിയത്. താരം പുറത്തായതോടെ നൂറ് കടക്കാതെ ടീം ഓള്‍ഔട്ട് ആകുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഹെയ്ഡന്‍ വാൽഷ് നേടിയ 20 റൺസാണ് വിന്‍ഡീസിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

സ്റ്റാര്‍ക്ക് എന്ത് കൊണ്ടു ലോകത്തിലെ മികച്ച ബൗളറെന്ന് തെളിയിച്ചു – മിച്ചൽ മാര്‍ഷ്

ഓസ്ട്രേലിയയുടെ വിന്‍ഡീസിനെതിരെയുള്ള 4 റൺസ് വിജയത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും അവസാന ഓവര്‍ എറിഞ്ഞ മിച്ചൽ സ്റ്റാര്‍ക്ക് 11 റൺസ് വിജയ ലക്ഷ്യമുള്ളപ്പോള്‍ വെറും 6 റൺസ് മാത്രം നല്‍കി ആന്‍ഡ്രേ റസ്സലിനെതിരെ പന്തെറിഞ്ഞതാണ് മത്സരം ഓസ്ട്രേലിയയ്ക്ക് നേടിക്കൊടുത്തത്.

ആദ്യ അഞ്ച് പന്തിൽ വെറും 2 റൺസ് പിറന്നപ്പോള്‍ അവസാന പന്തിലാണ് റസ്സൽ ഒരു ബൗണ്ടറി നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ അത്ര മികച്ച ബൗളിംഗ് അല്ലായിരുന്നു താരം പുറത്തെടുത്തത്. എന്നാൽ മൂന്നാം മത്സരത്തിൽ 4 ഓവറിൽ വെറും 15 റൺസ് നൽകി 1 വിക്കറ്റാണ് താരം നേടിയത്.

സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡിനെക്കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാമെന്നും പരമ്പരയിൽ പതിഞ്ഞ തുടക്കമാണെങ്കിലും താരം ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നത് തെളിയിച്ചുവെന്നും പല യുവതാരങ്ങള്‍ക്കും താരത്തിന്റെ ഈ ബൗളിംഗ് പ്രകടനം നോക്കി പഠിക്കാവുന്നതാണെന്നും മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.

ലോകത്തിലെ രണ്ട് മികച്ച താരങ്ങളാണ് ആ അവസാന ഓവറിൽ ഏറ്റുമുട്ടിയതെന്നും അത് സാക്ഷ്യം വഹിക്കുവാന്‍ ആ ഗ്രൗണ്ടില്‍ തന്നെയുണ്ടാകുകയെന്ന ഇത്തരം നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് ഓരോ ആളുകളും സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുവാന്‍ ഇഷ്ടപ്പെടുന്നതെന്നും മിച്ചല്‍ മാര്‍ഷ് സൂചിപ്പിച്ചു.

ഇത്തരത്തിലൊരു താരത്തെ സ്വന്തം ടീമിൽ ലഭിച്ചതിന് ഓസ്ട്രേലിയ ഭാഗ്യം ചെയ്തവരാണെന്നും വൈറ്റ് ബോളിലെ മികച്ച ബൗളറാണ് താരമെന്നും മിച്ചൽ മാര്‍ഷ് വ്യക്തമാക്കി.

ഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയ്ക്ക് കോവിഡ് സഹായം നൽകുവാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ

ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങള്‍ക്ക് സഹായവുമായി വീണ്ടും ഓസ്ട്രേലിയൻ ക്രിക്കറ്റര്‍മാര്‍. യൂണിസെഫ് ഓസ്ട്രേലിയ വഴി ഇന്ത്യയ്ക്ക് $100,000 ഡോളര്‍ നല്‍കുന്നതിനായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ജോഷ്വ ലാലോര്‍ ആണ് മുന്നോട്ടെത്തിയിരിക്കുന്നത്. മറ്റു ഓസ്ട്രേലിയൻ ക്രിക്കറ്റര്‍മാരായ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാര്‍ക്ക്, നഥാൻ ലയൺ എന്നിവരും ഈ സംരഭത്തിലെ പങ്കാളികളാണ്.

ഓൺലൈന്‍ ഗെയിമിംഗിൽ പങ്കാളികളായി ആണ് ഈ പണം സ്വരൂപിക്കുവാൻ ഇവരുടെ ശ്രമം. ഓസ്ട്രേലിയയിലെ ക്രിക്കറ്റര്‍ എന്ന നിലയിൽ മികച്ച ബന്ധമാണ് തനിക്കും ഇന്ത്യയിലെ ജനങ്ങളുമായിട്ടുള്ളതെന്ന് ലാലോ‍ര്‍ പറഞ്ഞു. ഓസ്ട്രേലിയൻ സമയം 5 മണിക്കാണ് ഗെയിമിംഗ് ചാലഞ്ച് ആരംഭിക്കുക. 12 മണിക്കൂര്‍ നീണ്ട് നിൽക്കുന്ന ഈ സെഷനിൽ ലോക ക്രിക്കറ്റിലെ പല പ്രമുഖരും ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഇന്ത്യ 326 റണ്‍സിന് പുറത്ത്, 131 റണ്‍സ് ലീഡ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 326 റണ്‍സില്‍ അവസാനിച്ചു. 277/5 എന്ന രണ്ടാം ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 17 റണ്‍സ് കൂടി നേടുന്നതിനിടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ നഷ്ടമായി. 112 റണ്‍സ് നേടിയ താരം രവീന്ദ്ര ജഡേജയുമായി 121 റണ്‍സ് കൂട്ടുകെട്ട് നേടിയ ശേഷമാണ് മടങ്ങിയത്.

രഹാനെ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്. അധികം വൈകാതെ 57 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. വാലറ്റം 20 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെ 131 റണ്‍സ് ലീഡില്‍ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിക്കുകയായിരുന്നു.

ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ മിച്ചല്‍ സ്റ്റാര്‍ക്കും നഥാന്‍ ലയണും മൂന്ന് വീതം വിക്കറ്റും പാറ്റ് കമ്മിന്‍സ് രണ്ടും വിക്കറ്റ് നേടി.

250 ടെസ്റ്റ് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, 150 പുറത്താക്കലുകളുമായി ടിം പെയിന്‍

ഓസ്ട്രേലിയയ്ക്കായി 250 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്ത്യയ്ക്കെതിരെ മെല്‍ബേണ്‍ ടെസ്റ്റില്‍ ഋഷഭ് പന്തിനെ പുറത്താക്കിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഈ നേട്ടം നേടിയത്. 59 ടെസ്റ്റില്‍ നിന്നാണ് 250 വിക്കറ്റെന്ന നേട്ടം മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്.

29 റണ്‍സ് നേടിയ സ്റ്റാര്‍ക്കിനെ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിനിന്റെ കൈകളില്‍ എത്തിച്ചാണ് സ്റ്റാര്‍ക്ക് ഈ നേട്ടം സ്വന്തമാക്കിയത്. അതെ സമയം ഓസ്ട്രേലിയയ്ക്കായി വിക്കറ്റ് കീപ്പറെന്ന നിലയില്‍ 150 പുറത്താക്കലുകള്‍ നേടുവാന്‍ ടിം പെയിനിനായി. 33 മത്സരങ്ങളില്‍ നിന്നാണ് ടിം പെയിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

 

Exit mobile version