Australia2

ടീമിലെടുക്കാത്തത് ആദ്യ സംഭവമല്ല!!! അവസരം വരുമ്പോള്‍ കളിക്കാന്‍ തയ്യാര്‍ – മിച്ചൽ സ്റ്റാര്‍ക്ക്

എഡ്ജ്ബാസ്റ്റണിൽ മിച്ചൽ സ്റ്റാര്‍ക്കിന് പകരം ഓസ്ട്രേലിയ സ്കോട്ട് ബോളണ്ടിനെയാണ് പരിഗണിച്ചത്. ഇതിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നും ഇതാദ്യമായല്ല താന്‍ ഇത്തരത്തിൽ ഇലവനിൽ ഇടം പിടിക്കാത്തതെന്നും തനിക്ക് എപ്പോള്‍ അവസരം ലഭിയ്ക്കുന്നുവോ അപ്പോള്‍ കളിക്കുവാന്‍ താന്‍ തയ്യാറാണെന്നും മിച്ചൽ സ്റ്റാര്‍ക്ക്.

ലണ്ടനിൽ ബൗളര്‍ ഫ്രണ്ട്ലി ആയ പിച്ചിൽ സ്റ്റാര്‍ക്കിന് അവസരം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. താന്‍ ടീമിനൊപ്പം ഏറെക്കാലമായി എന്നും ആവശ്യത്തിന് ഡ്രോപ് ചെയ്യപ്പെടുകയും ചെയ്ത താരമാണ്, ഒരു പക്ഷേ സ്ക്വാഡിൽ ഏറ്റവും അധികം ഡ്രോപ് ചെയ്ത താരം താനായിരിക്കുമെന്നും ഇത് അവസാന തവണയായിരിക്കില്ലെന്നും താരം കൂട്ടിചേര്‍ത്തു.

ലോര്‍ഡ്സിൽ തന്നെ തിരഞ്ഞെടുക്കുമോ എന്നതിനെക്കുറിച്ച് തനിക്ക് ആരും സൂചനയൊന്നും നൽകിയിട്ടില്ലെന്നും സെലക്ടര്‍മാര്‍ തീരുമാനിക്കട്ടേയെന്നും താരം വ്യക്തമാക്കി.

Exit mobile version