ജെന്നിംഗ്സിനെ ഇനിയും ചുമക്കണോ?: മൈക്കല്‍ വോണ്‍

കീറ്റണ്‍ ജെന്നിംഗ്സിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റഅ പരമ്പരയിലെ 10 ഇന്നിംഗ്സുകളില്‍ നിന്ന് 192 റണ്‍സ് മാത്രമാണ്. താരം ഇംഗ്ലണ്ടിനു അധിക ബാധ്യതയാണെന്നും ഇനി ചുമക്കേണ്ടതുണ്ടോ എന്നതാണ് മൈക്കല്‍ വോണിന്റെ ചോദ്യം. നേരത്തെ ഇംഗ്ലണ്ട് സഹ പരിശീലകന്‍ പോള്‍ ഫാര്‍ബ്രേസ് താരത്തെ ശ്രീലങ്കയിലേക്കും പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഇന്ത്യയ്ക്കെതിരെ മുംബൈയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം ശതകത്തോടെ തുടങ്ങിയ ജെന്നിംഗ്സ് പിന്നീട് 21 ഇന്നിംഗ്സുകളില്‍ നിന്ന് വെറും 374 റണ്‍സാണ് തന്റെ കരിയറില്‍ നേടിയിട്ടുള്ളത്. അലിസ്റ്റര്‍ കുക്ക് റിട്ടയര്‍ ചെയ്യുന്നതിനാല്‍ മാത്രമാണോ കീറ്റണ്‍ ജെന്നിംഗ്സ് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നതെന്ന് ചോദിച്ച വോണ്‍ താരം ഇംഗ്ലണ്ടിനു ഒരു ബാധ്യത തന്നെയാണെന്ന് തുറന്നിടിച്ചു.

ഒക്ടോബറില്‍ മൂന്ന് ടെസ്റ്റ്, അഞ്ച് ഏകദിനം, ഒരു ടി20 എന്നിവ കളിക്കുവാന്‍ ഇംഗ്ലണ്ട് ശ്രീലങ്കയിലേക്ക് എത്തുന്നുണ്ട്. ആ പരമ്പരയ്ക്ക് ഇത്തരം മോശം ഫോമിലുള്ള താരത്തെ തിരഞ്ഞെടുക്കണമോ അതോ പുതിയ രണ്ട് താരങ്ങളെ തിരഞ്ഞെടുക്കണമോയെന്ന് ഇംഗ്ലണ്ട് തീരുമാനിക്കേണ്ടതുണ്ടെന്ന് വോണ്‍ പറഞ്ഞു.

കോഹ്‍ലിയുടേത് ഏറ്റവും മികച്ച ഇന്നിംഗ്സ്: മൈക്കല്‍ വോണ്‍

എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയ കോഹ്‍ലിയുടെ ചെറുത്ത് നില്പ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. കോഹ്‍ലിയുടെ ശ്രമത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ ഇപ്പോളും സാധ്യത സജീവമാക്കി നിര്‍ത്തുവാന്‍ സാധിച്ചത്. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ 287 റണ്‍സിനു മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 100/5 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു.

അവിടെ നിന്ന് കോഹ്‍ലിയുടെ 149 റണ്‍സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് സ്കോറിനു 13 റണ്‍സ് അകലെ 274 റണ്‍സില്‍ ഇന്ത്യ എത്തുകയായിരുന്നു. സ്കോര്‍ 21ല്‍ നില്‍ക്കെ ദാവീദ് മലന്‍ കോഹ്‍ലിയുടെ ക്യാച്ച് രണ്ടാം സ്ലിപ്പില്‍ കൈവിട്ടിരുന്നു. കോഹ്‍ലി 2014ല്‍ നേടിയ സ്കോറിനെക്കാള്‍ 15 റണ്‍സ് അധികമാണ് ഇന്നലത്തെ ഇന്നിംഗ്സിലൂടെ നേടിയിരിക്കുന്നതെന്നും വോണ്‍ കൂട്ടിചേര്‍ത്തു.

കോഹ്‍ലിയുടെ ഇന്നിംഗ്സിനെ രണ്ട് ഘട്ടമായാണ് വോണ്‍ വിശേഷിപ്പിച്ചത് – ചെറുത്ത് നില്പിന്റെയും ആക്രണോത്സുകതയുടേതും. ഇന്ത്യയുടെ ആദ്യ ഏഴ് വിക്കറ്റുകള്‍ വീഴുന്നത് വരെ കോഹ്‍ലി ചെറുത്ത് നില്‍ക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ അശ്വിന്‍ വീണ ശേഷം ഇംഗ്ലണ്ടിനെ കോഹ്‍ലി കടന്നാക്രമിക്കുകയായിരുന്നുവെന്ന് വോണ്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വിരാട് കോഹ്‍ലിയെ “ഫ്രണ്ട് ഫുട്ടില്‍” കുടുക്കണം: മൈക്കല്‍ വോണ്‍

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ വിരാട് കോഹ്‍ലിയെ ഫ്രണ്ട് ഫുട്ടില്‍ ആക്രമിക്കണമെന്ന് ആവശ്യപ്പെട്ട് മൈക്കല്‍ വോണ്‍. സ്റ്റുവര്‍ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും അതിനായി ശ്രമിക്കണമെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ പറയുന്നത്. വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ശക്തി, കോഹ്‍ലിയെ നേരത്തെ പുറത്താക്കിയാല്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്നും മൈക്കല്‍ വോണ്‍ പറഞ്ഞു. വിരാടിനെ ഫ്രണ്ട് ഫുട്ടില്‍ കളിപ്പിക്കാന്‍ ശ്രമിച്ചാല്‍ പന്ത് എഡ്ജ് ചെയ്യുവാനുള്ള സാധ്യത വളരെക്കുടുതലാണ്.

ഇംഗ്ലണ്ട് അത് ഏകദിന പരമ്പരയില്‍ ശ്രമിച്ചിരുന്നു. അത് തന്നെ ടെസ്റ്റിലും തുടര്‍ന്നാല്‍ കോഹ്‍ലിയ്ക്ക് അധികം സമയം ക്രീസില്‍ ചെലവഴിക്കാനാകില്ല എന്നും മൈക്കല്‍ വോണ്‍ കൂട്ടിചേര്‍ത്തു. ഓഫ് സൈഡിനു ഒരു യാര്‍ഡ് അകലത്തില്‍ വിരാട് കോഹ്‍ലി സംശയകരമായ അവസ്ഥയിലാണ് കളിച്ചിരുന്നത് അതിനെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ലക്ഷ്യം വയ്ക്കണമെന്നും വോണ്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൈക്കല്‍ വോണിനെതിരെ തിരിച്ചടിച്ച് ആദില്‍ റഷീദ്

തന്റെ ടെസ്റ്റ് ടീമിലേക്കുള്ള തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് മൈക്കല്‍ വോണിന്റെ പരമാര്‍ശങ്ങളെ വിഡ്ഢിത്തമെന്ന് പറഞ്ഞ് ആദില്‍ റഷീദ്. ഏറെ നാളായി കൗണ്ടിയില്‍ പോലും ചുവപ്പ് പന്തില്‍ കളിച്ചിട്ടില്ലാത്ത ആദില്‍ റഷീദിന്റെ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റിലേക്കാണ് റഷീദിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ഏകദിനങ്ങളില്‍ കാഴ്ചവെച്ച മികവാണ് താരത്തിനെ ടെസ്റ്റ് മത്സരങ്ങള്‍ക്ക് പരിഗണിക്കുന്നതിനെ ഇടയാക്കിയത്. എന്നാല്‍ 2019 സീസണില്‍ ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ കൗണ്ടി ക്രിക്കറ്റില്‍ റഷീദ് കളിച്ചിരിക്കണമെന്ന് മുഖ്യ സെലക്ടര്‍ എഡ് സ്മിത്ത് അറിയിച്ചിട്ടുണ്ട്.

ഈ തീരുമാനത്തിനെതിരെ ഇംഗ്ലണ്ടില്‍ പലയിടത്ത് നിന്നും എതിരഭിപ്രായം ഉയരുന്നുണ്ട്. ഡോം ബെസ്, ജാക്ക് ലീഷ് എന്നിങ്ങനെ കൗണ്ടി കളിക്കുന്ന താരങ്ങളുള്‍പ്പോള്‍ റഷീദിനെ ടെസ്റ്റിലേക്ക് പരിഗണിക്കരരുതെന്നായിരുന്നു പൊതുവേ ഉയര്‍ന്ന അഭിപ്രായം. എന്നാല്‍ ട്വിറ്ററിലൂടെയും പത്രങ്ങളില്‍ താന്‍ എഴുതുന്ന പംക്തികളിലൂടെയും മൈക്കല്‍ വോണ്‍ ആണ് റഷീദിനെ ഏറെ വിമര്‍ശിച്ചത്. ഈ തീരുമാനം കൗണ്ടിയുടെ പ്രാധാന്യത്തെ ഇല്ലാതാക്കുന്നു എന്ന് വരെ വോണ്‍ പറഞ്ഞു.

വോണിന്റെ അഭിപ്രായങ്ങളെക്കുറിച്ച് റഷീദ് ഖാന്‍ പറഞ്ഞത് ഇപ്രകാരമാണ് – “അദ്ദേഹത്തിനു എന്ത് വിഡ്ഢിത്തം വേണമെങ്കിലും പറയാം, അത് ആളുകള്‍ ചെവിക്കൊടുക്കുമെന്നും അദ്ദേഹത്തിനു കരുതാം, പക്ഷേ ഈ വിഡ്ഢിത്തതെ ആരും അധികം ഗൗനിക്കുമെന്ന് എനിക്ക് തോന്നുന്നില്ല”. താന്‍ ഈ വര്‍ഷം റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചപ്പോളും ഇതുപോലെ വിവാദമായ ട്വീറ്റ് വോണ്‍ ഇട്ടിരുന്നു. എന്നാല്‍ മൈക്കല്‍ വോണിനു തനിക്കെതിരെ അജന്‍ഡയുണ്ടെന്നാണ് താന്‍ കരുതുന്നില്ലെന്നും റഷീദ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version