Picsart 23 10 30 23 26 32 317

ഇംഗ്ലണ്ട് ബെൻ സ്റ്റോക്സിനെ ഒഴിവാക്കണം എ‌‌ന്ന് മൈക്കിൾ വോൺ

ലോകകപ്പിലെ ബാക്കി മത്സരങ്ങളിൽ ഇംഗ്ലണ്ട് ബെൻ സ്റ്റോക്സിനെ ഒഴിവാക്കണം എന്ന് മുൻ ഇംഗ്ലീഷ് ക്യാപ്റ്റൻ മൈക്കിൾ വോൺ. “ബെൻ സ്റ്റോക്സ് കളിക്കുന്നില്ല എന്ന് ഇംഗ്ലണ്ട് തീരുമാനിക്കണം. ബെൻ അടുത്ത ലോകകപ്പിൽ ടീമിന്റെ ഭാഗമാകാൻ പോകുന്നില്ലെന്ന് ഇംഗ്ലീഷ് മാനേജ്‌മെന്റിന് അറിയാം. അതുകൊണ്ട് ഈ സമയം മറ്റുള്ളവർക്ക് അവസരം കൊടുക്കാൻ ഉപയോഗിക്കണം. വോൺ പറഞ്ഞു.

“ഇപ്പോൾ ഒരു പുനഃസജ്ജീകരണത്തിനുള്ള സമയമാണ്. അത് അടുത്ത കളിയിൽ തുടങ്ങണം. ലോകകപ്പിൽ ഈ മൂന്ന് മത്സരങ്ങളിൽ ഒന്നും നേടിയിട്ട് കാര്യമില്ല. 50 ഓവർ ക്രിക്കറ്റ് കളിക്കാൻ മൊയിൻ അലിയും ബെൻ സ്‌റ്റോക്‌സും ഇപ്പോൾ അനുയോജ്യരല്ല,” വോൺ പറഞ്ഞു.

“ഹാരി ബ്രൂക്ക് വരണം. ബെൻ സ്റ്റോക്സ് നാല് വർഷത്തം കഴിഞ്ഞാൽ കളിക്കാൻ പോകുന്നില്ല. അതിനാൽ, നിങ്ങൾ ആ തീരുമാനം എടുക്കണം. ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസെ, ഗസ് അറ്റ്കിൻസൺ എന്നിവർ അടുത്ത മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ടിനായി കളിക്കണം” വോൺ കൂട്ടിച്ചേർത്തു.

Exit mobile version