Picsart 23 11 09 11 25 01 996

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ് 31ആം വയസ്സിൽ വിരമിച്ചു

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മെഗ് ലാനിംഗ് വിരമിച്ചു. 31-കാരിയായ ലാനിംഗ് താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുക ആണെന്ന് ഇന്ന് അറിയിച്ചു. 2010-ൽ 18-ാം വയസ്സിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ലാനിംഗ്, ഓസ്‌ട്രേലിയയ്‌ക്കായി ആറ് ടെസ്റ്റുകളും 103 ഏകദിനങ്ങളും ഉൾപ്പെടെ 241 മത്സരങ്ങൾ കളിച്ചു. കൂടാതെ 132 ടി20കളും അവർ കളിച്ചിട്ടുണ്ട്.

13 വർഷത്തെ കരിയറിന് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് പിന്മാറാനുള്ള ശരിയായ സമയമാണിതെന്ന് ലാനിംഗ് പറഞ്ഞു. ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കുന്നത് തുടരും.

“അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം എടുക്കാൻ ബുദ്ധിമുട്ടായിരുന്നു, പക്ഷേ ഇപ്പോൾ ശരിയായ സമയമാണെന്ന് തോന്നുന്നു. 13 വർഷത്തെ അന്താരാഷ്ട്ര കരിയർ ആസ്വദിക്കാൻ എനിക്ക് അവിശ്വസനീയമാംവിധം ഭാഗ്യമുണ്ടായിരുന്നു, ”ലാനിംഗ് പറഞ്ഞു.

ഓസ്‌ട്രേലിയയെ നാല് ടി20 ലോകകപ്പ് കിരീടങ്ങൾ, ഒരു ഏകദിന ലോകകപ്പ് കിരീടം, ഒരു കോമൺ‌വെൽത്ത് ഗെയിംസ് കിരീടം എന്നിവയിലേക്ക് ക്യാപ്റ്റൻ ആയി നയിക്കാൻ ലാനിങിന് ആയിട്ടുണ്ട്.

Exit mobile version