ഇന്ത്യയ്ക്ക് മുന്നിൽ വലിയ വെല്ലുവിളി, ഓസ്ട്രേലിയയ്ക്ക് 338 റൺസ്

ഐസിസി വനിത ലോകകപ്പ് ഫൈനലിലെത്തുവാന്‍ ഇന്ത്യ നേടേണ്ടത് 339 റൺസ്. ഇന്ന് രണ്ടാം സെമിയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 338 റൺസിന് പുറത്താകുകയായിരുന്നു.

119 റൺസുമായി ഫോബ് ലിച്ച്ഫീൽഡും 77 റൺസ് നേടി എലിസ് പെറിയും ആണ് ഓസീസ് ബാറ്റിംഗിനെ മുന്നോട്ട് നയിച്ചത്. രണ്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 155 റൺസാണ് കൂട്ടി ചേര്‍ത്തത്.

ലിച്ച്ഫീൽഡിനെ പുറത്താക്കി അമന്‍ജോത് കൗര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പെറി പുറത്താകുമ്പോള്‍ ഓസ്ട്രേലിയ 243/5 എന്ന നിലയിലായിരുന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം വിക്കറ്റുകളുമായി ഇന്ത്യ ഓസ്ട്രേലിയയെ 265/6 എന്ന നിലയിലേക്ക് പിടിച്ചുകെട്ടിയെങ്കിലും ഏഴാം വിക്കറ്റിൽ 66 റൺസ് നേടി ആഷ്‍ലൈ ഗാര്‍ഡ്നര്‍ – കിം ഗാര്‍ത് കൂട്ടുകെട്ട് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചു.  63 റൺസ് നേടിയ ഗാര്‍ഡ്നര്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.

ഇന്ത്യയ്ക്കായി ശ്രീ ചരണിയും ദീപ്തി ശര്‍മ്മയും രണ്ട് വീതം വിക്കറ്റ് നേടി.

ഫീബി ലിച്ച്ഫീൽഡിനെ ഒരു കോടിക്ക് സ്വന്തമാക്കി ഗുജറാത്ത് ജയന്റ്സ് ‌

ഓസ്ട്രേലിയൻ യുവതാരം ഫീബി ലിച്ച്ഫീൽഡ് വരുന്ന വനിതാ ഐ പി എലിൽ ഗുജറാത്ത് ജയന്റ്സിനായി കളിക്കും. ഒരു കോടി എന്ന വലിയ തുകയ്ക്ക് ആണ് ഇന്ന് ഓക്ഷന ഫീബിയെ ഗുജറാത്ത് സ്വന്തമാക്കിയത്. യു പി വാരിയേഴ്സിനെ മറികടന്നാണ് ഫീബിയെ ഗുജറാത്ത് സൈൻ ചെയ്തത്.

20കാരിയായ ഓസ്‌ട്രേലിയൻ ബാറ്റർ വലംകൈയ്യൻ ലെഗ് ബ്രേക്ക് ബൗളറായും തിളങ്ങാറുണ്ട്‌. വിമൻസ് നാഷണൽ ക്രിക്കറ്റ് ലീഗിൽ (WNCL) ന്യൂ സൗത്ത് വെയിൽസ് ബ്രേക്കേഴ്സിനും വനിതാ ബിഗ് ബാഷ് ലീഗിൽ (WBBL) സിഡ്നി തണ്ടറിനും വേണ്ടി അവൾ കളിക്കുന്നു. 2019 ഒക്ടോബർ 18-ന് 16 വയസ്സുള്ള അവൾ WBBL അരങ്ങേറ്റം നടത്തി. WBBL-ൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായി റെക്കോർഡ് കുറിച്ചിട്ടുണ്ട്.

പാക്കിസ്ഥാനെതിരെ 8 വിക്കറ്റ് വിജയവുമായി ഓസ്ട്രേലിയന്‍ വനിതകള്‍

പാക്കിസ്ഥാന്‍ വനിത ടീമിനെതിരെ എട്ട് വിക്കറ്റ് വിജയം നേടി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയപ്പോള്‍ മത്സരത്തിൽ മഴ തടസ്സം സൃഷ്ടിക്കുകയായിരുന്നു. 10 ഓവര്‍ ബാക്കി നിൽക്കെ ഈ തടസ്സം കാരണം പിന്നെ മത്സരം 40 ഓവറാക്കി ചുരുക്കി.

ഓസ്ട്രേലിയയുടെ ലക്ഷ്യം 158 റൺസായി നിശ്ചയിച്ചപ്പോള്‍ ടീം 2 വിക്കറ്റ് നഷ്ടത്തിൽ 28.5 ഓവറിൽ വിജയം കുറിച്ചു. 78 റൺസുമായി ഫോബേ ലിച്ച്ഫീൽഡും 67 റൺസ് നേടി മെഗ് ലാന്നിംഗും ആണ് ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കിയത്. ഫോബേ പുറത്താകാതെ നിന്നു.

നേരത്തെ പാക് ബാറ്റിംഗിൽ 59 റൺസ് നേടിയ നിദ ദാര്‍ ആണ് ടോപ് സ്കോറര്‍. മാറൂഫ് 28 റൺസ് നേടി. ഡാര്‍സി ബ്രൗണും ജെസ്സ് ജോന്നാന്‍സനും രണ്ട് വീതം വിക്കറ്റ് ഓസ്ട്രേലിയയ്ക്കായി നേടി.

Exit mobile version