മേസൺ ഗ്രീൻവുഡിനായി സൗദി ക്ലബായ ഇത്തിഫാഖ് രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡുമായി വേർപിരിഞ്ഞ സ്ട്രൈക്കർ മേസൺ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ സ്സുദി ക്ലബായ അൽ ഇത്തിഫാഖ് ശ്രമിക്കുന്നതായി അഭ്യൂഹങ്ങൾ. ഇത്തിഫാഖ് വർഷം 10 മില്യൺ വേതനം വരുന്ന കരാർ ഗ്രീൻവുഡിന് വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ട്. ഗ്രീൻവുഡിനെ വിൽക്കാൻ ആണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. ഇപ്പോഴും യുണൈറ്റഡ് ആണ് ഗ്രീൻവുഡിന് വേതനം നൽകുന്നത്. താരത്തെ വാങ്ങാനായി ഓഫറുമായി ഇത്തിഫാഖ് ഉടൻ യുണൈറ്റഡിനെ സമീപിക്കും.

എന്നാൽ അതിന് ഇത്തിഫാഖും ഗ്രീൻവുഡുമായി കരാർ ധാരണയിൽ എത്തേണ്ടതുണ്ട്. താരം യൂറോപ്പിൽ തുടരാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ അവസാന ഒരു വർഷമായി കളത്തിൽ ഇല്ലാത്ത താരം ആദ്യം ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമേ ഉള്ളൂ എന്നതു കൊണ്ട് തന്നെ യൂറോപ്പിലേക്ക് പോകണം എങ്കിൽ നീക്കം വേഗത്തിൽ ആക്കേണ്ടി വരും.

ഗ്രീൻവുഡിനെ ടീമിലേക്ക് എടുത്താം വലിയ വിമർശനങ്ങൾ നേരിടേണ്ടി വരും എന്നത് കൊണ്ട് തന്നെ യൂറോപ്പിലെ ക്ലബുകൾ ആരും ഇതുവരെ താരത്തിനായി മുന്നോട്ട് വന്നിട്ടില്ല. കഴിഞ്ഞ വർഷം തന്റെ കാമുകിയെ ആക്രമിച്ചതിന് അറസ്റ്റിലായത് മുതൽ ഗ്രീൻവുഡ് ഫുട്ബോൾ കളത്തിന് പുറത്താണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 81 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 22 ഗോളുകൾ ക്ലബിനായി നേടിയിരുന്നു.

ഗ്രീൻവുഡിനെതിരായ അന്വേഷണം കഴിഞ്ഞു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

ഗ്രീൻവുഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരികെ സ്ക്വാഡിൽ ഉൾപ്പെടുത്തും എന്ന് സൂചനകൾ നൽകി യുണൈറ്റഡിന്റെ ഔദ്യോഗിക പ്രസ്താവന. താരത്തിന്റെ കാര്യത്തിൽ ക്ലബ് നടത്തി വരുന്ന അന്വേഷണം അവസാനിച്ചു എന്നും തീരുമാനം ക്ലബിന്റെ സി ഇ ഓ എടുക്കും എന്നും ഉടൻ തന്നെ പ്രഖ്യാപനം വരും എന്നും ക്ലബ് പറയുന്നു.

ഗ്രീൻവുഡിനെ തിരികെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതിനെതിരെ സ്ത്രീകളായ യുണൈറ്റഡ് ആരാധകർ കഴിഞ്ഞ ആഴ്ച രംഗത്ത് വന്നിരുന്നു. താരത്തെ തിരിച്ചെടുക്കുന്നതിൽ വിമർശനങ്ങൾ ഉയരവെ വന്ന യുണൈറ്റഡിന്റെ പ്രസ്താവനയിൽ താരത്തിനെ ന്യായീകരിക്കാനും താരത്തിനോട് അനുകമ്പ നിറഞ്ഞ രീതിയിലുമാണ് ക്ലബ് സംസാരിക്കുന്നത്. ഇത് ക്ലബിനെതിരെയുള്ള വിമർശനങ്ങൾ ശക്തമാക്കുന്നു.

യുണൈറ്റഡ് ഉടൻ തീരുമാനം എടുക്കും എന്നും താരം സ്ക്വാഡിലേക്ക് തിരിച്ചുവരും എന്നുമാണ് ഈ കുറിപ്പും നൽകുന്ന സൂചന. ഗ്രീൻവുഡിനെതിരെയുള്ള ബലാത്സംഗശ്രമവും ആക്രമണവും ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി കുറ്റങ്ങൾ ഫെബ്രുവരി 2-ന് ഒഴിവാക്കപ്പെട്ടിരുന്നു

പ്രധാന സാക്ഷികൾ പിൻവലിഞ്ഞത് ആയിരുന്നു ഗ്രീൻവുഡിന് എതിരായ കേസ് തള്ളിപ്പോകാൻ കാരണം. സ്വന്തം കാമുകിയെ ക്രൂരമായി ഗ്രീൻവുഡ് ആക്രമിച്ച ദൃശ്യങ്ങൾ കാമുകി തന്നെ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു‌. ഇതോടെയാണ് താരത്തെ യുണൈറ്റഡ് സസ്പെൻഡ് ചെയ്തത്. ഗ്രീൻവുഡ് അവസാന മാസങ്ങളിൽ ദുബൈയിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ പരിശീലനങ്ങൾ നടത്തിയിരുന്നു.

ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ കാരിംഗ്ടൺ പരിശീലന ഗ്രൗണ്ടിൽ ഗ്രീന്വുഡ് തിരികെയെത്തിയിട്ടില്ല. 2025 ജൂൺ വരെയാണ് അദ്ദേഹത്തിന് യുണൈറ്റഡിൽ കരാർ ഉണ്ട്

ഗ്രീൻവുഡിന്റെ കാര്യത്തിൽ പ്രീമിയർ ലീഗ് ആരംഭിക്കും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനം എടുക്കും

ഓഗസ്റ്റ് 14-ന് വോൾവ്‌സിനെതിരായ സീസണിലെ പ്രീമിയർ ലീഗ് മത്സരത്തിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മേസൺ ഗ്രീൻവുഡിന്റെ ഭാവി തീരുമാനിക്കും എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഒരു സീസണിൽ അധികമായി ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്താണ്. ഗ്രീൻവുഡിനെതിരെയുള്ള ബലാത്സംഗശ്രമവും ആക്രമണവും ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി കുറ്റങ്ങൾ ഫെബ്രുവരി 2-ന് ഒഴിവാക്കപ്പെട്ടിരുന്നു

പുതിയ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രീൻവുഡിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും എന്നാണ് വിവരം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പ്രോസസിലൂടെ ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അന്വേഷണങ്ങളും ചർച്ചകളും അന്തിന ഘട്ടത്തിലാണ് എന്നാണ് വിവരങ്ങൾ. താരത്തെ ലോണിൽ അയക്കാനോ ക്ലബിന്റെ ഫസ്റ്റ് ടീമിലേക്ക് തിരികെയെടുക്കാനോ ക്ലബ് തീരുമാനിക്കും. തീരുമാനം എന്തായാലും യുണൈറ്റഡ് വലിയ വിമർശനങ്ങൾ നേരിടാൻ ആണ് സാധ്യത.

പ്രധാന സാക്ഷികൾ പിൻവലിഞ്ഞത് ആയിരുന്നു ഗ്രീൻവുഡിന് എതിരായ കേസ് തള്ളിപ്പോകാൻ കാരണം. സ്വന്തം കാമുകിയെ ക്രൂരമായി ഗ്രീൻവുഡ് ആക്രമിച്ച ദൃശ്യങ്ങൾ കാമുകി തന്നെ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു‌. ഇതോടെയാണ് താരത്തെ യുണൈറ്റഡ് സസ്പെൻഡ് ചെയ്തത്. ഗ്രീൻവുഡ് അവസാന മാസങ്ങളിൽ ദുബൈയിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ പരിശീലനങ്ങൾ നടത്തിയിരുന്നു.

ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിന്റെ കാരിംഗ്ടൺ പരിശീലന ഗ്രൗണ്ടിൽ ഗ്രീന്വുഡ് തിരികെയെത്തിയിട്ടില്ല. 2025 ജൂൺ വരെയാണ് അദ്ദേഹത്തിന് യുണൈറ്റഡിൽ കരാർ ഉൺയ്യ്.

ഗ്രീൻവുഡ് ഫുട്ബോൾ പരിശീലനം പുനരാരംഭിച്ചു

യുവതാരം മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് നീണ്ട കാലത്തിനു ശേഷം ഫുട്ബോൾ പരിശീലനം പുനരാരംഭിച്ചു. താരം ഇന്നലെ പബ്ലിക് സ്പോർട്സ് സെന്ററിൽ പരിശീലനത്തിന് എത്തിയ ചിത്രങ്ങൾ സൺ പങ്കുവെച്ചു. താരം കഴിഞ്ഞ ജനുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ഇതാദ്യമായാണ് പരസ്യമായി ഫുട്ബോൾ പരിശീലനത്തിന് എത്തുന്നത്. അടുത്ത സീസണോടെ ഗ്രീൻവുഡ് ഫുട്ബോൾ പുനരാരംഭിക്കും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായി നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ഗ്രീൻവുഡ് ഇടം നേടിയിരുന്നു. ഗ്രീൻവുഡിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനിയും മൂന്ന് വർഷത്തെ കരാറും ഉണ്ട്. എങ്കിലും താരം അടുത്ത സീസണിൽ യുണൈറ്റഡിനായി കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവും ക്ലബ് എടുത്തിട്ടില്ല.

ഗ്രീൻവുഡിന്റെ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടാനടാത്തിവന്നിരുന്ന ആഭ്യന്തരമായ അന്വേഷണം പൂർത്തിയായിട്ടുണ്ട്. താരം ക്ലബിൽ തുടരണോ വേണ്ടയോ എന്നത് പെട്ടെന്ന് തന്നെ തീരുമാനിച്ച് ക്ലബ് ഔദ്യോഗികമായി ആരാധകരെ അറിയിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഗ്രീൻവുഡിന്റെ മുൻ കാമുകി അവരെ ഗ്രീൻവുഡ് ശാരീരികമായി പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് താരത്തെ ക്ലബ്ബ് 2022 ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ വർഷം ആദ്യം മാഞ്ചസ്റ്റർ പോലീസ് ഗ്രീന്വുഡിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.

ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ഇപ്പോഴും ഉള്ളത്. ഗ്രീൻവുഡ് മികച്ച താരമാണ് എന്നും എന്നാൽ ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ എടുക്കണോ എന്നത് ക്ലബ് ആണ് തീരുമാനിക്കേണ്ടത് താൻ അല്ല എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻഹാഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായി നിലനിർത്തിയ താരങ്ങളുടെ ലിസ്റ്റിൽ

യുവതാരം മേസൺ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായി നിലനിർത്തിയ താരങ്ങളുടെ പട്ടികയിൽ ഇടം നേടി. ഇന്ന് ആണ് ക്ലബ് റീടെയ്ൻഡ് പ്ലയേർസ് ലിസ്റ്റ് പുറത്തു വിട്ടത്. ഗ്രീൻവുഡിന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇനിയും മൂന്ന് വർഷത്തെ കരാർ ഉള്ളത് കൊണ്ടാണ് താരം ഈ ലിസ്റ്റിൽ വന്നത് എന്നും താരത്തിന്റെ മേൽ നടക്കുന്ന അന്വേഷണത്തിൽ യുണൈറ്റഡ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല എന്നും ഫബ്രിസയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ഗ്രീൻവുഡിന്റെ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടാനടാത്തിവന്നിരുന്ന ആഭ്യന്തരമായ അന്വേഷണം പൂർത്തിയായിട്ടുണ്ട്. താരം ക്ലബിൽ തുടരണോ വേണ്ടയോ എന്നത് പെട്ടെന്ന് തന്നെ തീരുമാനിച്ച് ക്ലബ് ഔദ്യോഗികമായി ആരാധകരെ അറിയിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഗ്രീൻവുഡ് ഇനി ക്ലബിനായി കളിക്കുമോ എന്ന തീരുമാനം ഈ സീസൺ അവസാനത്തിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ക്ലബ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗ്രീൻവുഡിന്റെ മുൻ കാമുകി അവരെ ഗ്രീൻവുഡ് ശാരീരികമായി പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് താരത്തെ ക്ലബ്ബ് 2022 ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ വർഷം ആദ്യം മാഞ്ചസ്റ്റർ പോലീസ് ഗ്രീന്വുഡിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.

ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ഇപ്പോഴും ഉള്ളത്. ഗ്രീൻവുഡ് മികച്ച താരമാണ് എന്നും എന്നാൽ ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ എടുക്കണോ എന്നത് ക്ലബ് ആണ് തീരുമാനിക്കേണ്ടത് താൻ അല്ല എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻഹാഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

ഗ്രീൻവുഡിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ആഴ്ച തീരുമാനമെടുക്കും

യുവതാരം മേസൺ ഗ്രീൻവുഡിനെ തിരികെ ടീമിലേക്ക് എടുക്കുന്നത് സംബന്ധിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത ആഴ്ച തീരുമാനം എടുക്കും. ഗ്രീൻവുഡിന്റെ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടാനടാത്തിവന്നിരുന്ന ആഭ്യന്തരമായ അന്വേഷണം പൂർത്തിയായി. താരം ക്ലബിൽ തുടരണോ വേണ്ടയോ എന്നത് പെട്ടെന്ന് തന്നെ തീരുമാനിച്ച് ക്ലബ് ഔദ്യോഗികമായി ആരാധകരെ അറിയിക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഗ്രീൻവുഡ് ഇനി ക്ലബിനായി കളിക്കുനോ എന്ന തീരുമാനം ഈ സീസൺ അവസാനത്തിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ക്ലബ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗ്രീൻവുഡിന്റെ മുൻ കാമുകി അവരെ ഗ്രീൻവുഡ് ശാരീരികമായി പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് താരത്തെ ക്ലബ്ബ് 2022 ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ വർഷം ആദ്യം മാഞ്ചസ്റ്റർ പോലീസ് ഗ്രീന്വുഡിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.

ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ഇപ്പോഴും ഉള്ളത്. ഗ്രീൻവുഡ് മികച്ച താരമാണ് എന്നും എന്നാൽ ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ എടുക്കണോ എന്നത് ക്ലബ് ആണ് തീരുമാനിക്കേണ്ടത് താൻ അല്ല എന്ന് യുണൈറ്റഡ് പരിശീലകൻ ടെൻഹാഗ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

“ഗ്രീൻവുഡ് മികച്ച താരമാണ്, പക്ഷെ ടീമിൽ എടുക്കണോ എന്നത് എന്റെ തീരുമാനമല്ല” – ടെൻ ഹാഗ്

യുവതാരം മേസൺ ഗ്രീൻവുഡിനെ തിരികെ ടീമിലേക്ക് എടുക്കുന്നത് തന്റെ കയ്യിലുള്ള തീരുമാനം അല്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്. ഗ്രീൻവുഡ് മികച്ച താരമാണ്. അവന് ഗോളുകൾ നേടാനാകും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബിൽ കളിക്കാനുള്ള കഴിവുണ്ട് എന്നും അവൻ മുമ്പ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ എടുക്കണോ എന്നത് ക്ലബ് ആണ് തീരുമാനിക്കേണ്ടത് എന്ന് ടെൻഹാഗ് സൂചന നൽകി.

ഗ്രീൻവുഡ് ഇനി ക്ലബിനായി കളിക്കുനോ എന്ന തീരുമാനം ഈ സീസൺ അവസാനത്തിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് ക്ലബ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഗ്രീൻവുഡിന്റെ മുൻ കാമുകി അവരെ ഗ്രീൻവുഡ് ശാരീരികമായി പീഡിപ്പിക്കുന്ന വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിനെ തുടർന്ന് താരത്തെ ക്ലബ്ബ് 2022 ജനുവരിയിൽ സസ്‌പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. എന്നിരുന്നാലും, ഈ വർഷം ആദ്യം മാഞ്ചസ്റ്റർ പോലീസ് ഗ്രീന്വുഡിനെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി.

കളിക്കാരന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നിശ്ചിത പ്രക്രിയ പിന്തുടരുകയാണ് എന്ന് ക്ലബ് പറഞ്ഞിരുന്നു. ഗ്രീൻവുഡിനെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് രണ്ട് അഭിപ്രായങ്ങൾ ആണ് ആരാധകർക്ക് ഇടയിൽ ഇപ്പോഴും ഉള്ളത്.

ഗ്രീൻവുഡിനെ തേടി ഇറ്റലിയിൽ നിന്നും ഓഫറുകൾ

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ സ്‌ട്രൈക്കർ മേസൺ ഗ്രീൻവുഡിന് ഇറ്റാലിയൻ, ടർക്കിഷ് ഫുട്ബോൾ ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ. താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച്, യുവന്റസ്, എസി മിലാൻ, എഎസ് റോമ എന്നിവരെല്ലാം ഗ്രീൻവുഡിന്റെ പ്രതിനിധികളുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് സസ്പെൻഷൻ നേരിടുന്ന താരം ഒന്നര വർഷത്തോളമായി ഫുട്ബോൾ കളത്തിൽ നിന്ന് പുറത്താണ്.

ഗ്രീൻവുഡിന്റെ കാമുകി നൽകിയ പീഡന പരാതികൾ എല്ലാം തള്ളിപോയിരുന്നു എങ്കിലും യുണൈറ്റഡ് ഇതുവരെ താരത്തെ ടീമിൽ എടുക്കുന്നത് ആലോചിച്ചിട്ടില്ല. ക്ലബ് കൂടുതൽ അന്വേഷണം നടത്തി ഈ സീസൺ അവസാനത്തിലാകും ഈ കാര്യത്തിൽ തീരുമാനം എടുക്കുക. ഗ്രീൻവുഡ് യുണൈറ്റഡ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. കരിയർ വേറെ എവിടെയെങ്കിലും പുനരാരംഭിക്കാൻ ആണ് താരം ആഗ്രഹിക്കുന്നത്.

22 വയസ്സ് മാത്രം പ്രായമുള്ള ഗ്രീൻവുഡ്, സമീപ വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വളർത്തി കൊണ്ടുവന്ന ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായിരുന്നു. മികച്ച ഫോമിൽ നിൽക്കുമ്പോൾ ആയിരുന്നു താരം കേസിൽ ജയിലിൽ ആയതും കരിയർ താറുനാറായതും.

ഗ്രീൻവുഡിന്റെ കാര്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസ്താവന എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആയ മേസൺ ഗ്രീൻവുഡിന്റെ ഭാവി എന്താകും എന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രസ്താവന എത്തി. ഗ്രീൻവുഡിന് മേലുള്ള കുറ്റങ്ങൾ റദ്ദാക്കിയതായി ക്ലബ് അറിഞ്ഞു എന്നും ഈ കാര്യത്തിൽ ക്ലബിന്റെ തുടർനടപടികൾ ഒരു പ്രോസസിലൂടെ ആകും ക്ലബ് എടുക്കുക എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ തിരികെ ടീമിലേക്ക് എടുക്കുമോ എന്നത് ഫുട്ബോൾ ലോകത്തെ തന്നെ വലിയ ചർച്ചയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രീൻവുഡിനെ ടീമിൽ എടുക്കരുത് എന്നും എടുക്കണം എന്നും ഇപ്പോൾ സംവാദങ്ങൾ ഉയരുന്നുണ്ട്‌.ഗ്രീൻവുഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് 2022 ജനുവരിയിൽ അനിശ്ചിത കാലത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഗ്രീൻവുഡിനു മേലുള്ള അന്വേഷണം കഴിഞ്ഞ സ്ഥിതിക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തീരുമാനം എടുത്തേ മതിയാകു.

ഈ വിവാദ സംഭവങ്ങൾ നടക്കുന്നതിന് മുമ്പ് ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു. സ്വന്തം കാമുകിക്ക് എതിരെ നടത്തിയ ക്രൂരതകൾ ആണ് ഗ്രീൻവുഡിനെ ജയിലിൽ വരെ എത്തിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗ്രീൻവുഡിനുമേൽ ചുമത്തിയ കേസുകൾ റദ്ദാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം മേസൻ ഗ്രീൻവുഡിന് എതിരെ ഉണ്ടായിരുന്ന ലൈഗികാതിക്രമണ കേസുകൾ റദ്ദാക്കി‌. ഗ്രീന്വുഡിന്റെ കാമുകിയുടെ പരാതിയിൻ മേൽ താരത്തിനു മേൽ ചുമത്തിയ ചാർജുകൾ എല്ലാം ഒഴിവാക്കിയതായുൻ താരം സ്വതന്ത്രനായെന്നും മാഞ്ചസ്റ്റർ പോലീസ് അറിയിച്ചു. 2022 ജനുവരിയിൽ ആയിരുന്നു ഗ്രീൻവുഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി താരത്തിന്റെ മുൻ കാമുകി രംഗത്ത് വന്നത്. ഗ്രീൻവുഡുമായി എന്തുകൊണ്ടാണ് പിരിഞ്ഞത് എന്നും ഗ്രീൻവുഡ് തന്നോട് എന്താണ് ചെയ്തത് എന്നും വ്യക്തമാക്കി കൊണ്ട് ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടി ചിത്രങ്ങളും വീഡിയോയും ശബ്ദരേഖകളും ഇൻസ്റ്റ ഗ്രാമിലൂടെ പങ്കുവെക്കുക ആയിരുന്നു.

ഇരുവരും ബന്ധത്തിൽ ആയിരിക്കെ ശാരീരികമായി വലിയ പീഡനങ്ങൾ ഗ്രീൻവുഡ് ഏൽപ്പിച്ചത് ചിത്രങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വ്യക്തമായിരുന്നു‌. ഇപ്പോൾ കേസ് റദ്ദായത് താരത്തിന്റെ പണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് ഒരു വിഭാഗം പറയുന്നു.

https://twitter.com/1hxssan/status/1487686182028955649?t=RqR0orouaWYsNTSFefoTGA&s=19

ഗ്രീൻവുഡിനെതിരെ ശക്തമായ നിയമനടപടികൾ ആണ് ക്ലബും പോലീസും അന്ന് എടുത്തത്. താരം അറസ്റ്റിൽ ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് അന്വേഷണ കാലഘട്ടം വരെ ഗ്രീൻവുഡിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ക്ലബിനൊപ്പം ട്രെയിൻ ചെയ്യാൻ പോലും താരത്തിന് അനുമതി ഉണ്ടായിരുന്നില്ല. ഇനി പുതിയ സാഹചര്യത്തിൽ ക്ലബ് എന്ത് തീരുമാനം എടുക്കും എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.

ഗ്രീൻവുഡ് കുരുക്കിൽ തന്നെ, ഗുരുതര കേസുകൾ ചുമത്തി പോലീസ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ ഇംഗ്ലീഷ് താരം മേസൺ ഗ്രീൻവുഡിനു എതിരെ ഗുരുതര കേസുകൾ ചുമത്തി പോലീസ്. ഇന്നലെ ജാമ്യവ്യവസ്ഥ ലംഘിച്ച താരത്തെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു.

ബലാത്സംഗ ശ്രമം, ഇരയെ മനപ്പൂർവ്വം ആയി ദേഹ ഉപദ്രവം ഏൽപ്പിക്കുക, ഇരയുടെ ജീവിതത്തിൽ പൂർണ ആധിപത്യം സ്ഥാപിക്കുക തുടങ്ങിയ കേസുകൾ താരത്തിന് മേൽ പോലീസ് ചുമത്തിയിട്ടുണ്ട്. താരം സസ്‌പെൻഷനിൽ തന്നെ തുടരും എന്ന് ഇതിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു.

ജാമ്യവ്യവസ്ഥ ലംഘിച്ചു, മേസൺ ഗ്രീൻവുഡ് അറസ്റ്റിൽ

സ്ത്രീ പീഡന പരാതിയിൽ നിലവിൽ ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് യുവതാരം മേസൺ ഗ്രീൻവുഡ് വീണ്ടും അറസ്റ്റിൽ. പരാതിക്കാരിയെ ജാമ്യവ്യവസ്ഥ ലംഘിച്ച് ബന്ധപ്പെടാൻ ശ്രമിച്ച ഗ്രീൻവുഡിനെ പോലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു.

പരാതികാരിക്ക് എതിരെ താരം വധഭീഷണി അടക്കം മുഴക്കി എന്നാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ നേരത്തെ അറസ്റ്റിൽ ആയ 21 കാരനായ താരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് അന്ന് മുതൽ സസ്‌പെൻഡ് ചെയ്യുക ആയിരുന്നു. മാഞ്ചസ്റ്റർ പോലീസ് താരത്തിന്റെ വീട്ടിൽ വച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്.

Exit mobile version