നീൽ മൗപേയെ മാഴ്സ സ്വന്തമാക്കി

നീൽ മൗപേയെ സൈൻ ചെയ്യാനുള്ള മാഴ്സെയുടെ ശ്രമം അവസാനം വിജയിച്ചു. ഫ്രഞ്ച് ക്ലബ് ലോണിൽ ആണ് താരത്തെ സ്വന്തമാക്കിയത്. നേരത്തെ എവർട്ടൺ താരത്തെ ലോണിൽ നൽകില്ല എന്ന് പറഞ്ഞിരുന്ന്യ് എങ്കിലും അവസാനം നീക്കം നടന്നു. 2025 ജൂൺ വരെയുള്ള കരാർ ആണ് 28-കാരന് എവർട്ടണിനുള്ളത്. മോപേയെ വേണമെങ്കിൽ ഈ സീസൺ അവസാനം മാഴ്സെക്ക് സ്വന്തമാക്കാം.

കഴിഞ്ഞ സീസണിൽ ലോണിൽ ബ്രെന്റ്ഫോർഡിൽ ആയിരുന്നു മോപേ കളിച്ചത്. 2022ലാണ് എവർട്ടണിൽ എത്തിയത്. അതിനു മുമ്പ് മൂന്ന് വർഷത്തോളം ബ്രൈറ്റണിൽ ആയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗ്രീൻവുഡിനെ സ്വന്തമാക്കാൻ മാഴ്സെ രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ആയ മേസൺ ഗ്രീൻവുഡിനെ ഫ്രഞ്ച് ക്ലബായ മാഴ്സെ സൈൻ ചെയ്യാൻ സാധ്യത. ഗ്രീൻവുഡിനെ സ്വന്തമാക്കാനായി മാഴ്സെ ചർച്ചകൾ ആരംഭിച്ചതായി അത്ലറ്റിക് റിപ്പോർട്ട് ചെയ്യുന്നു. സ്ഥിര കരാറിൽ താരത്തെ സ്വന്തമാക്കാൻ ആണ് മാഴ്സെ ആഗ്രഹിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് 40 മില്യണു മുകളിൽ താരത്തിനായി ചോദിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. വിൽക്കാൻ ആയില്ല എങ്കിൽ താരത്തെ ഒരിക്കൽ കൂടെ ലോണിൽ അയക്കാനും യുണൈറ്റഡ് തയ്യാറാണ്. കഴിഞ്ഞ സീസണിൽ ലാലിഗ ക്ലബായ ഗെറ്റഫെയിൽ ലോണിൽ കളിച്ച ഗ്രീൻവുഡ് അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 33 മത്സരങ്ങൾ കളിച്ച ഗ്രീൻവുഡ് 8 ഗോളുകൾ നേടുകയും 6 അസിസ്റ്റ് ഒരുക്കുകയും ചെയ്തു.

22-കാരനായ ഫോർവേഡിനായി ജർമ്മനിയിൽ നിന്നിം ഇറ്റലിയിൽ നിന്നും ഓഫറുകൾ ഉണ്ട്‌. മാഴ്സെയിൽ കളിക്കുക ആണെങ്കിൽ മുൻ ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സെർബിയുടെ കീഴിൽ ആകും ഗ്രീൻവുഡ് കളിക്കുക.

ലീഗ് വണ്ണിലും ഗോൾ നേടി അലക്സിസ് സാഞ്ചസ്, നീസിനെ വീഴ്ത്തി മാഴ്സെ

ഫ്രഞ്ച് ലീഗ് വണ്ണിൽ നീസിന് എതിരെ ഇരട്ട ഗോളുകളും ആയി തിളങ്ങി അലക്സിസ് സാഞ്ചസ്. ഗോൾ നേട്ടത്തോടെ ലാ ലീഗ, പ്രീമിയർ ലീഗ്, സീരി എ എന്നിവക്ക് പുറമെ ലീഗ് വണ്ണിലും ഗോൾ നേടുന്ന താരമായി ചിലിയൻ താരം മാറി. മാഴ്സെക്ക് ആയുള്ള തന്റെ രണ്ടാം മത്സരത്തിൽ കരുത്തരായ നീസിന് എതിരെ ഇരട്ടഗോളുകൾ ആണ് താരം കണ്ടത്തിയത്. മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ ജോനാഥൻ ക്ലോസിന്റെ പാസിൽ നിന്നു മുൻ ആഴ്‌സണൽ താരമായ സാഞ്ചസ് തന്റെ ആദ്യ ഗോൾ കണ്ടത്തി.

37 മത്തെ മിനിറ്റിൽ മുൻ ആഴ്‌സണൽ താരമായ മറ്റെയോ ഗന്റോസിയുടെ പാസിൽ നിന്നു ആഴ്‌സണലിൽ നിന്നു ലോണിൽ മാഴ്സെയിൽ കളിക്കുന്ന നുനോ ടവാരസ് അവർക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. ലീഗിൽ പ്രതിരോധതാരത്തിന്റെ മൂന്നാം ഗോൾ ആയിരുന്നു ഇത്. 5 മിനിറ്റിനുള്ളിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ അലക്സിസ് സാഞ്ചസ് മാഴ്സെ ജയം പൂർത്തിയാക്കുക ആയിരുന്നു. ലീഗിൽ നാലാം മത്സരത്തിൽ മാഴ്സെയുടെ മൂന്നാം ജയം ആണ് ഇത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ശ്രമിക്കുന്നില്ല എന്ന് മാഴ്സെ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നില്ല എന്ന് ഫ്രഞ്ച് ക്ലബ് ഒളിമ്പിക് മാഴ്സെ. റൊണാൾഡോയും മാഴ്സെയുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് ക്ലബ് പ്രസിഡന്റ് ഈ വാർത്തകൾ നിഷേധിച്ചു രംഗത്ത് വന്നത്. റൊണാൾഡോയെ സ്വന്തമാക്കാനായി ഒരിക്കലും ചർച്ചകൾ നടത്തിയിട്ടില്ല എന്ന് മാഴ്സെ പ്രസിഡന്റ് പാബ്ലൊ ലൊങൊരിയ പറയുന്നു.

മാഴ്സെയുടെ പ്രൊജക്ടിന് അനുയോജ്യമായ താരമല്ല റൊണാൾഡോ എന്നും മാഴ്സെ തീർത്തും വ്യത്യസ്തമായ താരങ്ങളെ ആണ് സ്ക്വാഡിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന റൊണാൾഡോ ഇപ്പോഴും തന്റെ ഭാവിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല. ഇനി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ വെറും ആറു ദിവസം മാത്രമേ ബാക്കിയുള്ളൂ.

Exit mobile version