അശ്വിനു പുറമേ ഗുപ്ടിലിന്റെ സേവനവും കൗണ്ടി ടീമിനു നഷ്ടമാവും

രവിചന്ദ്രന്‍ അശ്വിന്‍ പരിക്ക് മൂലം കളിക്കില്ലെന്ന് അറിയിപ്പ് കിട്ടയതിനു പിന്നാലെ മറ്റൊരു താരത്തിനെക്കുടി നഷ്ടമായി ഇംഗ്ലീഷ് കൗണ്ടി ടീമായ വോര്‍സെസ്റ്റര്‍ഷയര്‍. ന്യൂസിലാണ്ട് താരം മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ സേവനവും ടീമിനു ലഭിക്കില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. തങ്ങളുടെ രണ്ട് വിദേശ താരങ്ങളെയും നഷ്ടമായ ടീമിനു പുതിയ താരങ്ങളെ കണ്ടെത്തേണ്ട് അവസ്ഥയാണ് വന്ന് ചേര്‍ന്നിരിക്കുന്നത്.

2017ല്‍ തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ കൗണ്ടി ടീമിനെ ഡിവിഷന്‍ വണ്ണിലേക്ക് യോഗ്യത നേടുവാന്‍ അശ്വിന്‍ സഹായിച്ചിരുന്നു. അശ്വിന്റെയും ഗുപ്ടിലിന്റെയും അഭാവത്തെക്കുറിച്ച് കൗണ്ടിയുടെ സിഇഒ തന്നെയാണ് വിവരം പുറത്ത് വിട്ടത്.

ബാര്‍ബഡോസിനെ തറപറ്റിച്ച് ജമൈക്ക തല്ലാവാസ്

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. മാര്‍ട്ടിന്‍ ഗുപ്ടില്‍ പുറത്താകാതെ നേടിയ 73 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് നിശ്ചിത 20 ഓവറില്‍ നിന്ന് 151 റണ്‍സാണ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. ഇമ്രാന്‍ ഖാന്‍(20), ആഷ്‍ലി നഴ്സ്(20) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. തല്ലാവാസിനു വേണ്ടി പന്തെറിഞ്ഞ എല്ലാവരും തന്നെ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഒഷെയ്ന്‍ തോമസ് രണ്ട് വിക്കറ്റുമായി ബൗളര്‍മാരെ നയിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ തല്ലാവാസിനു വേണ്ടി ജോണ്‍സണ്‍ ചാള്‍സ് 33 പന്തില്‍ നേടിയ 53 റണ്‍സാണ് വിജയത്തിനു അടിത്തറ നല്‍കിയത്. റോവ്മന്‍ പവല്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍(14), കോളിന്‍ ഡി ഗ്രാന്‍ഡോം(15*) എന്നിവരുടെ സ്കോറുകള്‍ കൂടി ചേര്‍ന്നപ്പോള്‍ 17.2 ഓവറില്‍ 153/5 എന്ന സ്കോര്‍ നേടി തല്ലാവാസ് വിജയം ഉറപ്പാക്കി. ജോണ്‍സണ്‍ ചാള്‍സ് ആണ് കളിയിലെ താരം.

വഹാബ് റിയാസ് രണ്ടും മുഹമ്മദ് ഇര്‍ഫാന്‍, ചെമാര്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും ബാര്‍ബഡോസിനു വേണ്ടി നേടി.

ന്യൂസിലാണ്ടിനോട് അഞ്ചും തോറ്റ് പാക്കിസ്ഥാന്‍ സീനിയര്‍ ടീം

ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളും തോറ്റ് പാക്കിസ്ഥാന്‍. ഇന്ന് വെല്ലിംഗ്ടണില്‍ നടന്ന അവസാന ഏകദിനത്തില്‍ ന്യൂസിലാണ്ടിന്റെ 271 റണ്‍സ് പിന്തുടരാനിറങ്ങിയ പാക്കിസ്ഥാനായി വാലറ്റം അവസാന നിമിഷം വരെ പൊരുതിയെങ്കിലും 256 റണ്‍സ് മാത്രമേ നേടാനായുള്ളു. ഒരോവര്‍ ശേഷിക്കെ 15 റണ്‍സ് അകലെ പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. മാറ്റ് ഹെന്‍റിയുടെ ബൗളിംഗില്‍ തകര്‍ന്ന് പാക് ടോപ് ഓര്‍ഡറിനു രക്ഷയ്ക്കായി എത്തിയത് മധ്യനിരയില്‍ ഹാരിസ് സൊഹൈലിന്റെയും(63) ഷദബ് ഖാന്റെയും(54) പ്രകടനങ്ങളായിരുന്നു.

വാലറ്റത്തില്‍ നിന്നുള്ള ചെറുത്ത് നില്പാണ് പാക്കിസ്ഥാന്റെ തോല്‍വിയുടെ ഭാരം കുറയ്ക്കുവാന്‍ സഹായിച്ചത്. ഫഹീം അഷ്റഫ്(15 പന്തില്‍ 23), മുഹമ്മദ് നവാസ്(12 പന്തില്‍ 23) എന്നിവര്‍ ചേര്‍ന്ന് ലക്ഷ്യത്തിനു 15 റണ്‍സ് അകലെ വരെ ടീമിനെ എത്തിച്ചു. അമീര്‍ യമീന്‍ 32 റണ്‍സുമായി പുറത്താകാതെ ഇവര്‍ക്ക് പിന്തുണ നല്‍കി. ടോപ് ഓര്‍ഡറുടെ പരാജയം മാത്രമാണ് മത്സരത്തില്‍ പിന്നോക്കം പോകാന്‍ പാക്കിസ്ഥാനെ ഇടയാക്കിയതെന്ന് നിസ്സംശയം പറയാം.

ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സാന്റനര്‍  മൂന്നും ലോക്കി ഫെര്‍ഗൂസണ്‍ രണ്ടും വിക്കറ്റ് നേടി.

നേരത്തെ മാര്‍ട്ടിന്‍ ഗുപ്ടില്‍ നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടുകയായിരുന്നു. 100 റണ്‍സ് നേടിയ ഗുപ്ടിലിനു പുറമേ റോസ് ടെയിലര്‍ 59 റണ്‍സ് നേടി. മണ്‍റോ(34), വില്യംസണ്‍(22), കോളിന്‍ ഡി ഗ്രാന്‍ഡോം(29*) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍.

റുമ്മാന്‍ റയീസ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഫഹീം അഷ്റഫ് രണ്ടും അമീര്‍ യമീന്‍ ഒരു വിക്കറ്റും നേടി. മുന്‍ നിര ബൗളര്‍മാരായ ഹസന്‍ അലിയും മുഹമ്മദ് അമീറും ഇന്നത്തെ മത്സരം കളിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

രണ്ടാം ഏകദിനത്തിലും ന്യൂസിലാണ്ടിനു ജയം, മാര്‍ട്ടിന്‍ ഗുപ്ടില്‍ 86*

മഴ മൂലം കളി തടസ്സപ്പെട്ടതിനാല്‍ 25 ഓവറായി ചുരുക്കിയ മത്സരത്തില്‍ വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയെങ്കിലും പിന്നീട് ലക്ഷ്യം 25 ഓവറില്‍ 151 റണ്‍സായി മാറ്റുകയായിരുന്നു. 7 പന്തുകള്‍ ശേഷിക്കെയാണ് 104 റണ്‍സ് അപരാജിത കൂട്ടുകെട്ടുമായി മാര്‍ട്ടിന്‍ ഗുപ്ടില്‍(86*)-റോസ് ടെയിലര്‍ കൂട്ടുകെട്ട് ആതിഥേയരെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

14 ഓവറുകള്‍ പിന്നിടുമ്പോള്‍ ന്യൂസിലാണ്ട് 64/2 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തുന്നത്. മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ് എന്നിവരാണ് പാക്കിസ്ഥാനായി വിക്കറ്റുകള്‍ വീഴ്ത്തിയത്. കോളിന്‍ മണ്‍റോ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ 19 റണ്‍സ് നേടിയ നായകന്‍ കെയിന്‍ വില്യംസണും വേഗം പുറത്തായി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാനായി ടോപ് ഓര്‍ഡറിനു പിഴച്ചപ്പോള്‍ രക്ഷയ്ക്കെത്തിയത് മുഹമ്മദ് ഹഫീസ്(60), ഷദബ് ഖാന്‍(52), ഹസന്‍ അലി(51) എന്നിവരായിരുന്നു. ഹസന്‍ അലി 31 പന്തില്‍ 51 റണ്‍സ് നേടി പാക് ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേഗത നല്‍കി. ഷൊയ്ബ് മാലിക്കും(27) നിര്‍ണ്ണായകമായ സംഭാവനയാണ് മത്സരത്തില്‍ നല്‍കിയത്.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍(3), ടിം സൗത്തി(2), ടോഡ് ആസ്ട്‍ലേ(2) എന്നിവര്‍ക്ക് പുറമേ ട്രെന്റ് ബൗള്‍ട്ടും മിച്ചല്‍ സാന്റനറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വില്യംസണ് ശതകം, 315 റണ്‍സ് നേടി കീവികള്‍

പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ മികച്ച സ്കോര്‍ നേടി ന്യൂസിലാണ്ട്. നായകന്‍ കെയിന്‍ വില്യംസണിന്റെ ശതകത്തിനൊപ്പം മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, ഹെന്‍റി നിക്കോള്‍സ് എന്നിവരുട തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് എത്തിച്ചത്. 117 പന്തില്‍ 115 റണ്‍സ് കെയിന്‍ നേടിയപ്പോള്‍ മണ്‍റോ(58), ഹെന്‍റി നിക്കോള്‍സ്(50) എന്നിവര്‍ അര്‍ദ്ധ ശതകങ്ങള്‍ നേടി. ഏകദിന ടീമിലേക്ക് തിരികെ എത്തിയ മാര്‍ട്ടിന്‍ ഗുപ്ടിലിനു മടങ്ങി വരവില്‍ അര്‍ദ്ധ ശതകം 2 റണ്‍സിനു നഷ്ടമായി.

പാക്കിസ്ഥാനു വേണ്ടി ഹസന്‍ അലി മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് അമീര്‍, റുമ്മാന്‍ റയീസ്, ഫഹീം അഷ്റഫ്, ഫകര്‍ സമന്‍ എന്നിവര്‍ക്കാണ് മറ്റു വിക്കറ്റുകള്‍ ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വീണ്ടും മണ്‍റോ, 53 പന്തില്‍ 104 റണ്‍സ്

പുതുവര്‍ഷത്തെ ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് പ്രകടനവുമായി കോളിന്‍ മണ്‍റോ. മഴ മൂലം ഉപേക്ഷിച്ച കഴിഞ്ഞ മത്സരത്തില്‍ 18 പന്തില്‍ അര്‍ദ്ധ ശതകം തികച്ച മണ്‍റോ ഇന്ന് 53 പന്തില്‍ 104 റണ്‍സ് നേടിയാണ് വെസ്റ്റിന്‍ഡീസ് ബൗളിംഗ് നിരയെ വെള്ളം കുടിപ്പിച്ചത്. മണ്‍റോയുടെയും മാര്‍ട്ടിന്‍ ഗുപ്ടിലിന്റെയും മികവില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 20 ഓവറില്‍ 243 റണ്‍സ് നേടുകയായിരുന്നു.

10 സിക്സും 3 ബൗണ്ടറിയും സഹിതം 53 പന്തില്‍ നിന്നാണ് 104 റണ്‍സ് മണ്‍റോ നേടിയത്. 5 ബൗണ്ടറിയും 2 സിക്സും സഹിതം 38 പന്തില്‍ നിന്ന് 63 റണ്‍സ് നേടി മാര്‍ട്ടിന്‍ ഗുപ്ടിലും മികച്ച രീതിയില്‍ ബാറ്റ് വീശി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 136 റണ്‍സാണ് നേടിയത്. 20ാം ഓവറിന്റെ ആദ്യ പന്തിലാണ് മണ്‍റോ പുറത്തായത്. ടോം ബ്രൂസ്(23), കെയിന്‍ വില്യംസണ്‍(19) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ന്യൂസിലാണ്ട് ഏകദിന സ്ക്വാഡിലേക്ക് ഗുപ്ടില്‍ മടങ്ങിയെത്തുന്നു

പാക്കിസ്ഥാനെതിരെയുള്ള ന്യൂസിലാണ്ടിന്റെ 13 അംഗ സ്ക്വാഡിലേക്ക് തിരികെ എത്തി മാര്‍ട്ടിന്‍ ഗുപ്ടില്‍. പുതുവര്‍ഷ ദിവസമാണ് പാക് പരമ്പരയ്ക്കുള്ള ടീമിനെ ന്യൂസിലാണ്ട് ക്രിക്കറ്റ് പ്രഖ്യാപിച്ചത്. ജോര്‍ജ്ജ് വര്‍ക്കറിനെ ഒഴിവാക്കിയാണ് ഗുപ്ടിലിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ടീമില്‍ നിന്ന് വിടുതല്‍ ആവശ്യപ്പെട്ട കോളിന്‍ ഡി ഗ്രാന്‍ഡോമിനെ തിരികെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങളിലും ഇരു ടീമുകളും ഏറ്റുമുട്ടു.

സ്ക്വാഡ്: കെയിന്‍ വില്യംസണ്‍, ടോഡ് ആസ്ട്‍ലേ, ഡഗ് ബ്രേസ്‍വെല്‍, ട്രെന്റ് ബൗള്‍ട്ട്, ലോക്കി ഫെര്‍ഗൂസണ്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, മാറ്റ് ഹെന്‍റി, ടോം ലാഥം, കോളിന്‍ മുണ്‍റോ, ഹെന്‍റി നിക്കോളസ്, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, റോസ് ടെയിലര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version