Camerongreen

ആറാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ഗ്രീന്‍, അഞ്ച് വിക്കറ്റ!!! ദക്ഷിണാഫ്രിക്ക 189 റൺസിന് ഓള്‍ഔട്ട്

മെൽബേണിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 189 റൺസിൽ അവസാനിച്ചു. ഇന്ന് 67/5 എന്ന നിലയിൽ നിന്ന് കൈൽ വെറൈയന്നേ – മാര്‍ക്കോ ജാന്‍സന്‍ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ 112 റൺസ് നേടി 179 റൺസിലേക്ക് എത്തിച്ചുവെങ്കിലും ഇരുവരെയും തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി കാമറൺ ഗ്രീന്‍ ഓസ്ട്രേലിയയ്ക്ക് മേൽക്കൈ നേടിക്കൊടുക്കുകയായിരുന്നു.

പത്ത് റൺസ് നേടുന്നതിനിടെ അവസാന 5 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുകയായിരുന്നു. 52 റൺസ് നേടിയ കൈലിനെയാണ് ഗ്രീന്‍ ആദ്യ പുറത്താക്കിയത്. അധികം വൈകാതെ മാര്‍ക്കോ ജാന്‍സനെയും(59) കാഗിസോ റബാഡയെയും ഒരേ ഓവറിൽ പുറത്താക്കി ഗ്രീന്‍ ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഗ്രീന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്.

മിച്ചൽ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നഥാന്‍ ലയൺ, സ്കോട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Exit mobile version