ആറാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ഗ്രീന്‍, അഞ്ച് വിക്കറ്റ!!! ദക്ഷിണാഫ്രിക്ക 189 റൺസിന് ഓള്‍ഔട്ട്

മെൽബേണിലെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 189 റൺസിൽ അവസാനിച്ചു. ഇന്ന് 67/5 എന്ന നിലയിൽ നിന്ന് കൈൽ വെറൈയന്നേ – മാര്‍ക്കോ ജാന്‍സന്‍ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ 112 റൺസ് നേടി 179 റൺസിലേക്ക് എത്തിച്ചുവെങ്കിലും ഇരുവരെയും തന്റെ അടുത്തടുത്ത ഓവറുകളിൽ പുറത്താക്കി കാമറൺ ഗ്രീന്‍ ഓസ്ട്രേലിയയ്ക്ക് മേൽക്കൈ നേടിക്കൊടുക്കുകയായിരുന്നു.

പത്ത് റൺസ് നേടുന്നതിനിടെ അവസാന 5 വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുകയായിരുന്നു. 52 റൺസ് നേടിയ കൈലിനെയാണ് ഗ്രീന്‍ ആദ്യ പുറത്താക്കിയത്. അധികം വൈകാതെ മാര്‍ക്കോ ജാന്‍സനെയും(59) കാഗിസോ റബാഡയെയും ഒരേ ഓവറിൽ പുറത്താക്കി ഗ്രീന്‍ ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ഗ്രീന്‍ അഞ്ച് വിക്കറ്റുകള്‍ നേടിയാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്.

മിച്ചൽ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നഥാന്‍ ലയൺ, സ്കോട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

77 റൺസുമായി ആറാം വിക്കറ്റ് കൂട്ടുകെട്ട്, ദക്ഷിണാഫ്രിക്ക പൊരുതുന്നു

മെൽബേണിൽ തകര്‍ച്ചയിൽ നിന്ന് പതുക്കെ കരകയറി ദക്ഷിണാഫ്രിക്ക. 67/5 എന്ന നിലയിലേക്ക് തകര്‍ന്ന ടീമിനെ കൈൽ വെറൈയന്നേ – മാര്‍ക്കോ ജാന്‍സന്‍ കൂട്ടുകെട്ട് നേടിയ 77 റൺസിന്റെ അപരാജിത കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

മത്സരത്തിന്റെ ഒന്നാം ദിവസം ചായ ബ്രേക്കിനായി ടീമുകള്‍ വിട പറയുമ്പോള്‍ ദക്ഷിണാഫ്രിക്ക 144/5 എന്ന നിലയിലാണ്. 40 റൺസുമായി കൈലും 38 റൺസ് നേടി മാര്‍ക്കോ ജാന്‍സനുമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതുന്നത്.

ഓസ്ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാര്‍ക്ക് 2 വിക്കറ്റ് നേടി.

അനായാസ വിജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയിലൊപ്പമെത്തി

ബംഗ്ലാദേശിനെതിരെ 7 വിക്കറ്റ് വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 194/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 37.2 ഓവറിൽ വിജയം ഉറപ്പാക്കി.

ക്വിന്റൺ ഡി കോക്ക്(62), കൈല്‍ വെറെയെന്നേ(58*), ടെംബ ബാവുമ(37) എന്നിവരുടെ ബാറ്റിംഗ് ആണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

കൈൽ വെറൈയന്നേയുടെ ശതകത്തിന്റെ ബലത്തിൽ 400ന് മേലെ ലീഡ് നേടി ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിൽ 140/5 എന്ന നിലയിലായിരുന്ന ടീം രണ്ടാം ഇന്നിംഗ്സിൽ 354/9 എന്ന സ്കോര്‍ നേടി ടീം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ടീമിന് 425 റൺസിന്റെ ലീഡാണ് കൈവശമുള്ളത്. കൈൽ വെറൈയന്നേയുടെ മിന്നും ശതകം ആണ് ടീമിനെ കരുതുറ്റ നിലയിലേക്ക് നയിച്ചത്.

ആറാം വിക്കറ്റിൽ വിയാൻ മുൾഡർക്കൊപ്പം(35) കൈൽ ഇന്ന് 52 റൺസ് കൂടി ചേര്‍ത്തപ്പോള്‍ കൂട്ടുകെട്ട് 78 റൺസാണ് നേടിയത്. പിന്നീട് എട്ടാം വിക്കറ്റിൽ ക്രീസിലെത്തിയ കാഗിസോ റബാഡയെ കൂട്ടുപിടിച്ചാണ് കൈൽ ന്യൂസിലാണ്ട് പ്രതീക്ഷകളെ അവസാനിപ്പിച്ചത്.

78 റൺസാണ് ഈ കൂട്ടുകെട്ടും നേടിയത്. റബാഡ 47 റൺസ് നേടി മികച്ച പിന്തുണ താരത്തിന് നൽകി. കൈൽ വാലറ്റക്കാരോടൊപ്പം ടീമിനെ മുന്നോട്ട് നയിച്ചപ്പോള്‍ ലീഡ് 400 കടക്കുന്നതാണ് കണ്ടത്. കൈൽ 136 റൺസും ലുഥോ സിപാംല 10 റൺസും നേടി പത്താം വിക്കറ്റിൽ 32 റൺസ് കൂടി ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

ന്യൂസിലാണ്ടിനായി ടിം സൗത്തി, മാറ്റ് ഹെന്‍റി, കൈൽ ജാമിസൺ, നീൽ വാഗ്നര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും കോളിന്‍ ഡി ഗ്രാന്‍ഡോം ഒരു വിക്കറ്റും നേടി.

28 റണ്‍സ് ജയം, പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 28 റണ്‍സിന്റെ വിജയം കരസ്ഥമാക്കി പരമ്പരയും സ്വന്തമാക്കി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മൂന്നാം ഏകദിനത്തില്‍ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 7 വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 49.3 ഓവറില്‍ 292 റണ്‍സേ നേടാനായുള്ളു. 9 ഓവറില്‍ 54 റണ്‍സ് നേടുവാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന് സാധിച്ചുവെങ്കിലും ജാന്നേമന്‍ മലന് വേണ്ടത്ര പിന്തുണ നല്‍കുവാന്‍ ടോപ് ഓര്‍ഡറിലെ മറ്റു താരങ്ങള്‍ക്ക് സാധിക്കാതെ പോയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

എയ്ഡന്‍ മാര്‍ക്രം(18), ജെജെ സ്മട്സ്(17), ടെംബ ബാവുമ(17) എന്നിവര്‍ വേഗത്തില്‍ പുറത്തായപ്പോള്‍ 70 റണ്‍സാണ് മലന്‍ നേടിയത്. പിന്നീട് ആറാം വിക്കറ്റില്‍ കൈല്‍ വെരേയ്‍ന്നേയും ആന്‍ഡിലെ ഫെഹ്ലുക്വായോയും ചേര്‍ന്ന് 108 റണ്‍സ് നേടിയെങ്കിലും കൂട്ടുകെട്ട് തകര്‍ത്ത് ഹാരിസ് റൗഫ് മത്സരത്തില്‍ പാക്കിസ്ഥാന് മേല്‍ക്കൈ നേടിക്കൊടുത്തു.

62 റണ്‍സ് നേടിയ കൈലിന്റെ വിക്കറ്റാണ് ഹാരിസ് നേടിയത്. തൊട്ടടുത്ത ഓവറില്‍ ഫെഹ്ലുക്വായോയെയും(54) പുറത്താക്കി ഹസന്‍ അലി പാക്കിസ്ഥാന്റെ പക്ഷത്തേക്ക് മത്സരം മാറ്റി.

പാക്കിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദിയും മുഹമ്മദ് നവാസും 3 വീതം വിക്കറ്റ് നേടിയപ്പോള്‍ ഹാരിസ് റൗഫിന് രണ്ട് വിക്കറ്റ് ലഭിച്ചു.

വിജയത്തോടെ ഏകദിന പരമ്പര അവസാനിപ്പിച്ച് ഇന്ത്യ എ

4-1ന്റെ ആധികാരിക ജയത്തോടെ ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് നേടിയ ടീമിന് തുണയായത് സഞ്ജു സാംസണിന്റെ(91) വെടിക്കെട്ട് പ്രകടനവും ശിഖര്‍ ധവാന്‍(51), ശ്രേയസ്സ് അയ്യര്‍ (36) എന്നിവരുടെ ബാറ്റിംഗ് മികവുമായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ നിന്ന് 168 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇന്നിംഗ്സിലെ അവസാന പന്തില്‍ ദക്ഷിണാഫ്രിക്ക ഓള്‍ഔട്ട് ആവുകയായിരുന്നു.

ഇതോടെ 36 റണ്‍സ് വിജയത്തോടെ ഇന്ത്യ പരമ്പരയിലെ നാലാം വിജയം കരസ്ഥമാക്കി. കഴിഞ്ഞ മത്സരം ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം നാല് റണ്‍സിന് ഇന്ത്യയ്ക്ക് കൈവിടേണ്ടി വന്നിരുന്നു. ഇന്ന് റീസ ഹെന്‍ഡ്രിക്സ്(59), കൈല്‍ വെറൈന്നേ(44) എന്നിവര്‍ ബാറ്റിംഗില്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു. ഇന്ത്യയ്ക്കായി ശര്‍ദ്ധുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് നേടി ബൗളര്‍മാരില്‍ തിളങ്ങി. വാഷിംഗ്ടണ്‍ സുന്ദറിന് രണ്ട് വിക്കറ്റ് ലഭിച്ചു.

Exit mobile version