പൊരുതി വീണ് മണിക – സത്യന്‍ കൂട്ടുകെട്ട്

സിംഗപ്പൂര്‍ സ്മാഷ് ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സിൽ പുറത്തായി ഇന്ത്യയുടെ മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിൽ ലോക റാങ്കിംഗിൽ നാലാം സ്ഥാനത്തുള്ള ജപ്പാന്റെ ഹിന ഹയാത്ത – ടോമോകാസു ഹാരിമോട്ടോ സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡി 2-3 എന്ന സ്കോറിന് പൊരുതി വീണത്. 9-11, 9-11, 11-8, 11-5, 7-11 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ പരാജയം.

ആദ്യ രണ്ട് ഗെയിമും നഷ്ടമായ ഇന്ത്യന്‍ താരങ്ങള്‍ അടുത്ത രണ്ട് ഗെയിമും വിജയിച്ച് തിരിച്ചുവരവ് നടത്തുകയായിരുന്നു. എന്നാൽ അഞ്ചാം ഗെയിമിൽ ജപ്പാന്‍ താരങ്ങള്‍ മേൽക്കൈ നേടി മത്സരം സ്വന്തമാക്കി.

വനിത ഡബിള്‍സിൽ മണിക – അര്‍ച്ചന കൂട്ടുകെട്ട് രണ്ടാം റൗണ്ടിൽ പുറത്തായി. ചൈനയുടെ ചെംഗ് മെഗ് – വാംഗ് യിഡി കൂട്ടുകെട്ടിനോട് 2-3 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിത താരങ്ങള്‍ക്ക് അടിപതറിയത്. സ്കോര്‍: 2-11, 6-11, 15-13, 12-10, 6-11.

സിംഗപ്പൂര്‍ സ്മാഷിന്റെ ക്വാര്‍ട്ടറിൽ കടന്ന് മണിക – സത്യന്‍ കൂട്ടുകെട്ട്

സിംഗപ്പൂര്‍ സ്മാഷ് 2023 ടേബിള്‍ ടെന്നീസ് മിക്സഡ് ഡബിള്‍സ് വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് മണിക ബത്ര – സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. സിംഗ്പൂരിന്റെ തന്നെ ക്ലാരന്‍സ് സെ യു ച്യൂ – ജിയാന്‍ സെംഗ് കൂട്ടുകെട്ടിനെ 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്.

11-7, 12-10, 9-11, 11-3 എന്ന സ്കോറിനായിരുന്നു വിജയം. ക്വാര്‍ട്ടറിൽ ലോക റാങ്കിംഗിൽ നാലാം സ്ഥാനക്കാരും നിലവിലെ ലോക ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡൽ ജേതാക്കളുമായ ജപ്പാന്റെ ടോമോകാസു ഹാരിമോട്ടോ – ഹിന ഹയാത്ത കൂട്ടുകെട്ടിനെ നേരിടും.

Exit mobile version