6 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ! കിരീടനേട്ടത്തിൽ റെക്കോർഡ് തകർത്തു റയൽ മാഡ്രിഡ് താരങ്ങൾ

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരങ്ങൾ ആയി റയൽ മാഡ്രിഡ് താരങ്ങൾ ആയ ലൂക മോഡ്രിച്, ടോണി ക്രൂസ്, ഡാനി കാർവഹലാൽ, നാച്ചോ ഫെർണാണ്ടസ് എന്നിവർ. യൂറോപ്യൻ കിരീടങ്ങളിൽ 6 യൂറോപ്യൻ കിരീടങ്ങൾ ഉള്ള റയൽ മാഡ്രിഡ് ഇതിഹാസം പാകോ ജെന്റോയുടെ റെക്കോർഡിന് ഒപ്പം ഇവർ എത്തി. അതേസമയം ചാമ്പ്യൻസ് ലീഗ് യുഗത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങൾ ആയും നാലു താരങ്ങളും മാറി.

ലൂക്ക മോഡ്രിച്, ഡാനി കാർവഹലാൽ, നാച്ചോ എന്നിവർ റയലിന് ഒപ്പമാണ് 6 കിരീടങ്ങളിലും ഭാഗം ആയത്. അതേസമയം ടോണി ക്രൂസ് 5 തവണ റയലിന് ഒപ്പവും ഒരു തവണ ബയേൺ മ്യൂണിക്കിനു ഒപ്പവും ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി. റയലിന്റെ ചരിത്ര യുഗത്തിൽ മധ്യനിരയിൽ പ്രധാന പങ്ക് വഹിച്ച ക്രൂസ്-മോഡ്രിച് സഖ്യത്തിന്റെ റയലിനായുള്ള അവസാന മത്സരം ആയിരുന്നു ഇത്. മത്സരത്തോടെ ക്രൂസ് ക്ലബ് ഫുട്‌ബോളിനോട് വിട പറഞ്ഞു. അതേസമയം കഴിഞ്ഞ 4 ചാമ്പ്യൻസ് ലീഗ് ഫൈനലിലും ബെഞ്ചിൽ ഇരുന്ന നാച്ചോക്ക് വിയർത്തു നേടിയ ഈ ഫൈനൽ ജയം ഇരട്ടി മധുരം ആണ്. അതേസമയം ഫൈനലിൽ ഗോൾ നേടിയ കാർവഹലാലും എന്നത്തേയും പോലെ തന്റെ ഭാഗം ഭംഗിയാക്കി.

മോഡ്രിച് വിരമിച്ചാൽ റയൽ മാഡ്രിഡിൽ സഹ പരിശീലകനായേക്കും

റയൽ മാഡ്രിഡ് ഇതിഹാസ താരം ലൂകാ മോഡ്രിച് വിരമിക്കുക ആണെങ്കിൽ റയൽ മാഡ്രിഡ് പരിശീലക സംഘത്തിനൊപ്പം ചേരും. മോഡ്രിചിനെ തന്റെ കോച്ചിംഗ് ടീമിലേക്ക് ചേരാനായി ആഞ്ചലോട്ടി ക്ഷണിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മോഡ്രിച് ഇതുവരെ റയൽ മാഡ്രിഡിൽ കരാർ പുതുക്കിയിട്ടില്ല. മോഡ്രിച് ഈ സീസൺ അവസാനം വിരമിക്കും എന്നാണ് ഇപ്പോൾ വരുന്ന വാർത്തകൾ.

കഴിഞ്ഞ സമ്മറിൽ സൗദിയിൽ നിന്ന് വന്ന ലോകത്തെ തന്നെ ഏറ്റവും മികച്ച ഒഫർ നിരസിച്ചാണ് റയലിൽ തുടരാൻ മോഡ്രിച് തീരുമാനിച്ചിരുന്നത്‌‌. റയൽ മാഡ്രിഡിൽ തുടരാനും ഇവിടെ കരിയർ അവസാനിപ്പിക്കാനുമാണ് മോഡ്രിച് ആഗ്രഹിക്കുന്നത്‌ എന്ന് താരം നേരത്തെ തന്നെ വെളിപ്പെടുത്തിയതാണ്. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 22 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌.

മോഡ്രിചിനു മുന്നിൽ സൗദി വെച്ചത് ലോകത്തെ തന്നെ ഏറ്റവും വലിയ ഓഫർ!! എന്നിട്ടും റയൽ മതിയെന്ന് തീരുമാനിച്ചു

റയൽ മാഡ്രിഡ് ആണ് പണത്തിനേക്കാൾ പ്രധാനം എന്ന് ആവർത്തിച്ച് ലൂകാ മോഡ്രിച്. മോഡ്രിച് ഒരു വർഷം കൂടെ റയലിൽ കരാർ പുതുക്കിയിട്ടുണ്ട്. മോഡ്രിച് ലോകത്തെ തന്നെ ഏറ്റവും മികച്ച ഒഫർ നിരസിച്ചാണ് റയലിൽ തുടരാൻ തീരുമാനിച്ചത് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിചിന് മുന്നിൽ നിന്ന് സൗദിയിൽ നിന്ന് ഉണ്ടായിരുന്ന ഓഫർ ലോക ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നായിരുന്നു എന്നാണ് ഫബ്രിസിയോ പറയുന്നത്‌.

റയൽ മാഡ്രിഡിൽ തുടരാനും ഇവിടെ കരിയർ അവസാനിപ്പിക്കാനുമാണ് മോഡ്രിച് ആഗ്രഹിക്കുന്നത്‌. 37കാരനായ താരത്തിന്റെ റയലിലെ കരാർ ഈ മാസത്തോടെ അവസാനിക്കേണ്ടതായിരുന്നു. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 22 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌.

സൗദി അറേബ്യയിലെ കോടികളുടെ ഓഫർ തള്ളി, മോഡ്രിച് റയൽ മാഡ്രിഡിൽ ഒരു വർഷം കൂടെ

റയൽ മാഡ്രിഡ് കോപ ഡെൽ റേ കിരീടം നേടിയതിനു പിന്നാലെ മോഡ്രിച് റയലിൽ തുടരുമെന്നുള്ള സന്തോഷ വാർത്ത കൂടെ റയൽ ആരാധകരിലേക്ക് എത്തുകയാണ്. റയലും താരവും പുതിയ ഒരു വർഷത്തെ കരാർ ഒപ്പുവെച്ചു എന്നും താമസിയാതെ ഔദ്യോഗിക പ്രഖ്യാപനം വരും എന്നും ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മോഡ്രിച് തനിക്ക് റയൽ മാഡ്രിഡിൽ കരാർ പുതുക്കാൻ മാത്രമെ ആഗ്രഹം ഉള്ളൂ എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അൽ നസറിൽ നിന്ന് വലിയ ഓഫർ മോഡ്രിചിനായി വന്നു എങ്കിലും അത് താരം പരിഗണിക്കുക പോലും ചെയ്തിരുന്നില്ല.

37കാരനായ താരത്തിന്റെ റയലിലെ കരാർ ഈ ജൂണോടെ അവസാനിക്കേണ്ടതാണ്‌. 2012 മുതൽ റയൽ മാഡ്രിഡിനൊപ്പം ഉള്ള താരമാണ് മോഡ്രിച്. റയലിനൊപ്പം 22 കിരീടങ്ങളും മോഡ്രിച് നേടിയിട്ടുണ്ട്‌. റയൽ മാഡ്രിഡിൽ തന്നെ വിരമിക്കാൻ ആണ് മോഡ്രിച്ഛ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ആയിരുന്നു താരം റയലിൽ തന്നെ തുടരണം എന്ന് ആവർത്തിച്ചു കൊണ്ടിരുന്നു.

നേരത്തെ ക്രൂസും റയൽ മാഡ്രിഡിൽ കരാർ പുതുക്കുന്നില്ല എങ്കിൽ വിരമിക്കാം എന്ന നിലപാടിൽ ആയിരുന്നു.

മോഡ്രിച് പരിക്ക് മാറി എത്തി, കോപ ഡെൽ റേ ഫൈനൽ കളിക്കാൻ സാധ്യത

റയൽ മാഡ്രിഡ് ആരാധകർക്ക് ആശ്വാസ വാർത്ത. മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച് ടീമിനൊപ്പം ഇന്ന് പരിശീലന സെഷൻ പൂർത്തിയാക്കി, ഒസാസുനയ്‌ക്കെതിരായ വരാനിരിക്കുന്ന കോപ്പ ഡെൽ റേ ഫൈനലിൽ മോഡ്രിച് കളിക്കും എന്ന പ്രതീക്ഷ ഇതോടെ വർധിച്ചു. ക്രൊയേഷ്യൻ ഇന്റർനാഷണൽ കഴിഞ്ഞ ആഴ്ച ആയിരുന്നു ഹാംസ്ട്രിംഗിന് പരിക്കേറ്റ് പുറത്തായത്.

ഈ സീസണിലും റയൽ മാഡ്രിഡ് മധ്യനിരയുടെ അവിഭാജ്യ ഘടകമായതിനാൽ, ഫൈനലിലെ മോഡ്രിച്ചിന്റെ സാന്നിധ്യം റയൽ മാഡ്രിഡിന് വലിയ ഉത്തേജനം നൽകും. എന്നിരുന്നാലും, പൂർണ്ണ ഫിറ്റ് അല്ലെങ്കിൽ മോഡ്രിചിനെ കളിപ്പിക്കാൻ റയൽ മാഡ്രിഡ് തയ്യാറാകില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ആകും റയലിന്റെ പ്രധാന പരിഗണന.

അതേസമയം ഡിഫൻഡർ ഡേവിഡ് അലബയും ഇന്ന് പരിശീലനം നടത്തി. അദ്ദേഹം ഫൈനലിന് ഉണ്ടാകും. ലെഫ്റ്റ് ബാക്ക് ഫെർലാൻഡ് മെൻഡിക്ക് ഫൈനൽ എന്തായാലും നഷ്ടമാകും.

“റയൽ മാഡ്രിഡിൽ തുടരാനാണ് എന്റെ ആഗ്രഹം” അൽ നാസറിന്റെ ഓഫറിനെ കുറിച്ച് മോഡ്രിച്

ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ അൽ നാസർ ഇപ്പോൾ റയൽ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. മോഡ്രിചിനായി ഒരു റെക്കോർഡ് ഓഫർ അൽ നാസർ മുന്നിൽ വെച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ മോഡ്രിച് തനിക്ക് റയലിൽ തന്നെ തുടരാനാണ് ആഗ്രഹം എന്ന് ആവർത്തിച്ചു.

“എന്റെ ആഗ്രഹം എല്ലാവർക്കും അറിയാം, എനിക്ക് റയൽ മാഡ്രിഡിൽ തുടരണം. അത് നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു,” മോഡ്രിച്ച് പറഞ്ഞു.

“ബാക്കിയുള്ളവ അനുമാനങ്ങളും അഭ്യൂഹങ്ങളും മാത്രമാണ്. ഞാൻ നൂറാം തവണ ആവർത്തിക്കുന്നു, ഞാൻ റയൽ മാഡ്രിഡിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, വിശ്വസിക്കുന്നു.” മോഡ്രിച് ആവർത്തിച്ചു

മോഡ്രിച്ചിന്റെയും പി എസ് ജി താരം റാമോസിന്റെയും സേവനം സ്വന്തമാക്കാൻ അൽ നാസറിന് താൽപ്പര്യമുണ്ട്. റൊണാൾഡോക്ക് കൂട്ടായി ഇരുവരെയും അടുത്ത സീസണിൽ എത്തിക്കാൻ സൗദി ക്ലബ് ശ്രമിക്കുകയും ചെയ്യും.

ഇപ്പോൾ വിരമിക്കില്ല എന്ന് മോഡ്രിച്

ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്കാ മോഡ്രിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഇപ്പോൾ വിരമിക്കില്ല എന്ന് അറിയിച്ചു. അടുത്ത സീസൺ
നേഷൻസ് ലീഗ് വരെ കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അതാണ് ഇപ്പോൾ ലക്ഷ്യം എന്ന് മോഡ്രിച് പറഞ്ഞു.

ജർമ്മനിയിൽ നടക്കുന്ന 2 യൂറോ വരെ കളിക്കുമോ എന്നറിയില്ല. ഒരോ പടിപടിയായി പോകേണ്ടതുണ്ട്. മോഡ്രിച്ച് പറഞ്ഞു.

ഞാൻ ദേശീയ ടീമിൽ കളിക്കുന്നത് ആസ്വദിക്കുന്നു, എനിക്ക് ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ കഴിയുമെന്ന് ഞാൻ ഇപ്പോഴും കരുതുന്നു. ഇപ്പോൾ കുറഞ്ഞത് നേഷൻസ് ലീഗ് വരെ തുടരുക എന്നാണ് ലക്ഷ്യം അതിനുശേഷം നമുക്ക് നോക്കാം. മോഡ്രിച് പറഞ്ഞു.

“ഫുട്ബോളിനെ സ്നേഹിക്കുന്നവർ മോഡ്രിചിന്റെ കളിയിൽ സന്തോഷിക്കും” – അർജന്റീന കോച്ച്

ഫുട്ബോളൊനെ സ്നേഹിക്കുന്ന ഏതൊരാളും മോഡ്രിചിനെയും ഇഷ്ടപ്പെടും എന്ന് അർജന്റീന പരിശീലകൻ സ്കലോണി. ക്രൊയേഷ്യയെ സെമിയിൽ നേരിടുന്നതിന് മുമ്പ് സംസാരിക്കുക ആയിരുന്നു സ്കലോനി.

മോഡ്രിച്ച് കളിക്കുന്നത് കാണുന്നതിൽ തനിക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് മാത്രമല്ല അദ്ദേഹം കളിക്ക് നൽകുന്ന ബഹുമാനവും കൂടെ കൊണ്ടാണ് അദ്ദേഹത്തെ ഇഷ്ടം. സ്കലോണി പറഞ്ഞു. ഫുട്‌ബോൾ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും മോഡ്രിച്ചിനെപ്പോലെയുള്ള കളിക്കാരെ കളിക്കളത്തിൽ കാണാൻ ആഗ്രഹമുണ്ടാകും. അദ്ദേഹം പറഞ്ഞു.

ക്രൊയേഷ്യക്ക് എതിരായ മത്സരം എളുപ്പമായിരിക്കില്ല എന്നും ഞങ്ങൾ ക്രൊയേഷ്യയെ ഒരുപാട് വിശകലനം ചെയ്തിട്ടുണ്ട് എന്നും സ്കലോണി പറഞ്ഞു. മികച്ച കളിക്കാരുള്ള മികച്ച ടീമാണ് അവർ. ഇതൊരു കടുത്ത മത്സരമായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

ലൂക്ക മോഡ്രിച്ചിന് റയൽ മാഡ്രിഡിൽ പുതിയ കരാർ

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ലൂക്ക മോഡ്രിച്ചിന് ക്ലബ്ബിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം മോഡ്രിച്ച് ഒരു വർഷം കൂടി ക്ലബ്ബിൽ തുടരും. ഇതോടെ 35കാരനായ മോഡ്രിച് 2022 ജൂൺ 30 വരെ റയൽ മാഡ്രിഡിൽ തുടരും. തന്റെ വേതനത്തിൽ കുറവ് വരുത്തിയാണ് ലൂക്ക മോഡ്രിച്ച് ഒരു വർഷം കൂടി ക്ലബ്ബിൽ തുടരുന്നത്. മാസങ്ങളോളം നീണ്ടു നിന്ന ചർച്ചകൾക്ക് ശേഷമാണ് താരം റയൽ മാഡ്രിഡിൽ പുതിയ കരാറിൽ ഒപ്പുവെക്കുന്നത്.

2012ൽ ടോട്ടൻഹാമിൽ നിന്ന് 35 മില്യൺ യൂറോ നൽകിയാണ് മോഡ്രിച്ചിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. റയൽ മാഡ്രിഡിന് വേണ്ടി 383 മത്സരങ്ങൾ കളിച്ച മോഡ്രിച്ച് 26 ഗോളുകളും 61 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ്ബിന്റെ കൂടെ നാല് ചാമ്പ്യൻസ് ലീഗ് കിരീടവും ഒരു ലീഗ് കിരീടവും ഒരു കോപ്പ ഡെൽ റേ കിരീടവും നാല് ക്ലബ് വേൾഡ് കപ്പ് കിരീടവും മോഡ്രിച് നേടിയിട്ടുണ്ട്. കൂടാതെ 2018ൽ ബലോൺ ഡി ഓർ പുരസ്‌ക്കാരവും താരത്തെ തേടിയെത്തിയിട്ടുണ്ട്.

മെസിയൊടൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് മോഡ്രിച്ച്

ബാഴ്‌സലോണ സൂപ്പർ സ്റ്റാർ ലിയോണൽ മെസ്സിക്കൊപ്പം താൻ ഒരിക്കലും കളിക്കില്ലെന്ന് റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ താരം ലുക്കാ മോഡ്രിച്ച്. തനിക്ക് മെസ്സിക്കെതിരെ കളിക്കാനാണ് ആഗ്രഹം, മെസ്സിക്കൊപ്പം ഒരു ടീമിൽ കളിക്കാനല്ലെന്നും മോഡ്രിച്ച് പറഞ്ഞു.

മെസ്സി ലോകം കണ്ട മികച്ച താരങ്ങളിൽ ഒരാളാണെന്നും എന്നാൽ താൻ ഒരിക്കലും മെസ്സിയുടെ ടീമിൽ കളിക്കില്ലെന്നും മോഡ്രിച്ച് പറഞ്ഞു. മെസ്സി – റൊണാൾഡോ ആധിപത്യം തകർത്ത്കൊണ്ട് അടുത്തിടെ പ്രഖ്യാപിച്ച് ഫിഫ ദി ബെസ്റ്റ് പുരസ്‍കാരം മോഡ്രിച്ച് സ്വന്തമാക്കിയിരുന്നു. അടുത്ത് പ്രഖ്യാപിക്കാൻ പോവുന്ന ബാലൻ ഡി ഓർ പുരസ്‍കാരത്തിലും റൊണാൾഡോക്കും മെസ്സിക്കും ശക്തമായ വെല്ലുവിളിയാണ് മോഡ്രിച്ച്.

ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ ഏതുക്കുന്നതിലും റയൽ മാഡ്രിഡിന്റെ കോടോത്തെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതുമായിരുന്നു മോഡ്രിച്ചിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ മെസ്സിയുടെ അർജന്റീനയെ മോഡ്രിച്ചിന്റെ ക്രോയേഷ്യ തോൽപ്പിച്ചിരുന്നു.

ഛേത്രിയുടെ വോട്ട് മോഡ്രിച്ചിന്

ഫിഫ ദി ബെസ്റ്റ് അവാർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രിയുടെ വോട്ട് ലഭിച്ചത് ദി ബെസ്റ്റ് അവാർഡ് ജേതാവായ മോഡ്രിച്ചിന്. മൂന്ന് പേരെ നിർദേശിക്കാനുള്ള പട്ടികയിൽ ഛേത്രി ഒന്നാമതായി ലുക്കാ മോഡ്രിച്ചിനെയും രണ്ടാമതായി ഫ്രഞ്ച് യുവ താരം എംബപ്പേയെയും മൂന്നാമതായി ബെൽജിയത്തിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും താരം കെവിൻ ഡിബ്രൂണെയുമാണ് നിർദേശിച്ചത്.

അതെ സമയം ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ വോട്ട് ലഭിച്ചത് യഥാക്രമം മുഹമ്മദ് സലക്കും ഹാരി കെയ്‌നിനും കെവിൻ ഡിബ്രൂണെക്കുമാണ്. അവസാന ഘട്ടത്തിൽ ഉണ്ടായിരുന്ന മുഹമ്മദ് സലയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് ലുക്കാ മോഡ്രിച് വിജയിയായത്.

ഓരോ രാജ്യത്തിന്റെയും ക്യാപ്റ്റനും പരിശീലകനും മീഡിയ ഒഫീഷ്യൽസിനുമാണ് വോട്ടിംഗ് അവകാശം. ആദ്യം നിർദ്ദേശിക്കുന്ന വ്യക്തിക്ക് 5 പോയിന്റും രണ്ടാമത് നിർദേശിക്കുന്ന വ്യക്തിക്ക് 3 പോയിന്റും മൂന്നാമത് നിർദ്ദേശിക്കുന്ന വ്യക്തിക്ക് 1 പോയിന്റുമാണ് ലഭിക്കുക.

മിഡ് ഫീല്‍ഡ് മാന്ത്രികന്‍ മികച്ച താരം, ഗോള്‍ഡന്‍ ബോള്‍ പട്ടികയിലേക്ക് തന്റെ പേര് ചേര്‍ത്ത് മോഡ്രിച്ച്

ക്രൊയേഷ്യയുടെ മിഡ്ഫീല്‍ഡ് മാന്ത്രികന്‍ ലൂക്ക മോഡ്രിച്ച് റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്വന്തമാക്കി. ഫൈനലില്‍ ഒരു അസിസ്റ്റ് സ്വന്തമാക്കിയ മോഡ്രിച്ചിനു ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ ആയില്ലെങ്കിലും ഈ ടൂര്‍ണ്ണമെന്റില്‍ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡിനെ ആധികാരകിതയോടെ നയിച്ചതിന്റെ പുരസ്കാരം ഏറ്റവും അര്‍ഹമായ പുരസ്കാരം കൂടിയായി മാറി.

2014ല്‍ ലയണ്‍ മെസ്സി സ്വന്തമാക്കിയ ഗോള്‍ഡന്‍ ബോള്‍ സിനദിന്‍ സിദാന്‍, റൊണാള്‍ഡോ, ഡീഗോ മറഡോണ, ഒളിവര്‍ ഖാന്‍ തുടങ്ങിയ പല വമ്പന്മാരും തങ്ങളുടെ കൈയ്യൊപ്പ് പതിപ്പിച്ച പുരസ്കാരം ആണ്.

2018ലേതിനു സമാനമായി ഫൈനലില്‍ തോല്‍വി വഴങ്ങിയ ടീമില്‍ നിന്ന് തന്നെയായിരുന്നു 2014ലെലയും ഗോള്‍ഡന്‍ ബോള്‍ ജേതാവ്. 2014ല്‍ ജര്‍മ്മനിയോട് ഏക ഗോളിനു തോറ്റ് രണ്ടാം സ്ഥാനക്കാരായി മടങ്ങിയ അര്‍ജന്റീനയുടെ ലിയണ്‍ മെസ്സിയായിരുന്നു ഈ പുരസ്കാരത്തിനു അര്‍ഹനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version