ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസം, സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യൻ ഫുട്ബോളിനെ ഒരുപാട് കാലമായി ഒറ്റക്ക് നയിക്കുന്ന ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു. കുവൈത്തിന് എതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരമാകും ഇന്ത്യക്ക് ആയുള്ള തന്റെ അവസാന മത്സരം എന്ന് സുനുൽ ഛേത്രി ഇന്ന് അറിയിച്ചു. ജൂൺ ആറിന് ആണ് ആ മത്സരം നടക്കുന്നത്. 39കാരനായ സുനിൽ ഛേത്രിക്ക് പകരം ഒരു സ്ട്രൈക്കറെ കണ്ടെത്താൻ ഇന്ത്യക്ക് ഇപ്പോഴും ആയിട്ടില്ല എന്നത് ഛേത്രി വിടവാങ്ങുമ്പോൾ ഇന്ത്യക്ക് വലിയ ആശങ്ക ആയി നിൽക്കുന്നുണ്ട്.

ഒരു ഇന്ത്യൻ ഫുട്ബോളർക്കും സ്വപനം കാണാൻ പോലും കഴിയാത്ത അത്ര മികച്ച റെക്കോർഡുമായാണ് ഛേത്രി ഇന്ത്യൻ ജേഴ്സി ഊരുന്നത്. 93 ഗോളുകൾ ഇന്ത്യക്ക് വേണ്ടി സുനിൽ ഛേത്രി അടിച്ചു. 19 വർഷം നീണ്ട കരിയറിൽ 145 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യൻ ജേഴ്സി അണിഞ്ഞു. ഛേത്രി ഇപ്പോഴും ആക്ടീവ് ഫുട്ബോളർമാരിൽ ഗോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കും മെസ്സിക്കും മാത്രം പിറകിലാണ്‌.

ഇന്ന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ ഒരു വീഡിയോയിലൂടെ ആണ് ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചത്.

വീഡിയോ കാണാൻ: https://twitter.com/chetrisunil11/status/1790953336901976541?s=19

നമ്മുടെ ഛേത്രി അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ ഗോളടിയിൽ നാലാം സ്ഥാനത്ത്! മുന്നിൽ മൂന്ന് ഇതിഹാസങ്ങൾ മാത്രം

ഇന്ന് പാകിസ്താനെതിരെ ഹാട്രിക്ക് നേടിയ ഛേത്രി ഫുട്ബോൾ ചരിത്രത്തിൽ തന്റെ സ്ഥാനം ഏറെ മുകളിൽ തന്നെ ആയിരിക്കും എന്ന് ഒരിക്കൽ കൂടെ ഉറപ്പിച്ചിരിക്കുകയാണ്‌.സാഫ് കപ്പിൽ ഛേത്രി നേടിയ ഹാട്രിക്ക് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോൾ ടാലി 90ആക്കി ഉയർത്തി. മലേഷ്യൻ ഇതിഹാസം മൊക്തർ ദഹാരിയെ മറികടന്ന് അന്താരാഷ്ട്ര ഫുട്ബോളിലെ ടോപ് സ്കോർ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഛേത്രി ഇതോടെ എത്തി. ദഹാരി 89 ഗോളായിരുന്നു നേടിയത്.

ഛേത്രിക്ക് മുന്നിൽ ഇനി മ്പൊന്ന് ഇതിഹാസങ്ങൾ ആണ് ഉള്ളത്. 103 ഗോളുകൾ സ്കോർ ചെയ്ത അർജന്റീന താരം ലയണൽ മെസ്സി. 109 ഗോളുകൾ അടിച്ച ഇറാൻ ഇതിഹാസം അലി ദേ.പിന്നെ ഒന്നാമതുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ. 200 മത്സരങ്ങൾ കളിച്ച റൊണാൾഡോ പോർച്ചുഗലിനായി ഇതുവരെ 123 ഗോളുകൾ നേടിയിട്ടുണ്ട്. ഛേത്രി 138 മത്സരങ്ങളിൽ നിന്നാണ് 90 ഗോളുകൾ നേടിയത്.

റൊണാൾഡോയെ മറികടക്കാൻ ഛേത്രിക്ക് ആയേക്കില്ല എങ്കിലും ഛേത്രി വിരമിക്കും മുമ്പ് 100 അന്താരാഷ്ട്ര ഗോളിൽ എത്തണം എന്നാലും ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആഗ്രഹിക്കുന്നത്.

ചരിത്രം എഴുതി ചേത്രി!! ഐ എസ് എല്ലിൽ 50 ഗോളുകൾ നേടുന്ന ആദ്യ താരം

ഇന്ന് പരാജയപ്പെട്ടു എങ്കിലും ബെംഗളൂരു എഫ് സി ക്യാപ്റ്റൻ സുനിൽ ഛേത്രി ഒരു ചരിത്രം എഴുതി. ഇന്ന് ഹൈദരാബാദ് എഫ്‌സിക്കെതിരെ നേടിയ ഗോളോടെ സുനിൽ ഛേത്രി ബാർത്തലോമിയോ ഒഗ്ബെച്ചെയെ മറികടന്ന് ഹീറോ ഐഎസ്‌എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോററായി. കളിയുടെ 87-ാം മിനിറ്റിൽ ആയിരുന്നു ഛേത്രി ഗോൾ നേടിയത്. തന്റെ ഐ എസ് എല്ലിലെ അമ്പതാം ഗോൾ ആയിരുന്നു ഇത്‌‌. ഐ എസ് എല്ലിൽ ആദ്യമായാണ് ഒരു താരം 50 ഗോളുകൾ നേടുന്നത്.

2015-ൽ മുംബൈ സിറ്റി എഫ്‌സിക്ക് വേണ്ടി ഐഎസ്‌എൽ അരങ്ങേറ്റം കുറിച്ച ഛേത്രി ഏഴ് ഗോളുകൾ നേടി ആ സീസണിലെ ഏറ്റവും ഉയർന്ന ഇന്ത്യൻ ഗോൾ സ്‌കോററായിരുന്നു. ഐഎസ്എൽ 2017-18ൽ 14 ഗോളുകൾ നേടുകയും ബെംഗളൂരുവിനെ അവരുടെ കന്നി സീസണിൽ തന്നെ ഫൈനലിലേക്ക് നയിക്കാനും താരത്തിനായിരുന്നു.

ഐ എസ് എല്ലിൽ ആകെ 110 മത്സരങ്ങളിൽ നിന്നാണ് ഛേത്രി 50 ഗോളുകളിൽ എത്തിയത്.

പത്മശ്രീ ഗൗതം ഗംഭീര്‍, ബജ്രംഗ് പൂനിയയും ഛേത്രിയും ഉള്‍പ്പെടെ എട്ട് കായിക താരങ്ങള്‍ക്കാണ് അവാര്‍ഡ്

വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനു പത്മ അവാര്‍ഡ്. ഗംഭീറിനു പത്മശ്രീ അവാര്‍ഡ് നല്‍കിയാണ് രാജ്യം ആദരിക്കുന്നത്. ഇന്ത്യ 70ാം റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്നതിനിടെയാണ് ഈ വാര്‍ത്ത ഗംഭീറിനെ തേടിയെത്തുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ സുനില്‍ ഛേത്രിയും ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്കും പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ഹരിക ദ്രോണാവാലി(ചെസ്സ്), ശരത് കമാല്‍(ടേബിള്‍ ടെന്നീസ്), ബോംബൈല ദേവി (അമ്പെയ്ത്ത്), പ്രശാന്തി സിംഗ്(ബാസ്കറ്റ്ബോള്‍) എന്നിവര്‍ക്ക് പുറമെ കബഡി താരം അജയ് താക്കൂറിനും അവാര്‍ഡ് ലഭിച്ചു.

ഛേത്രിയുടെ വോട്ട് മോഡ്രിച്ചിന്

ഫിഫ ദി ബെസ്റ്റ് അവാർഡിൽ ഇന്ത്യൻ ക്യാപ്റ്റൻ ഛേത്രിയുടെ വോട്ട് ലഭിച്ചത് ദി ബെസ്റ്റ് അവാർഡ് ജേതാവായ മോഡ്രിച്ചിന്. മൂന്ന് പേരെ നിർദേശിക്കാനുള്ള പട്ടികയിൽ ഛേത്രി ഒന്നാമതായി ലുക്കാ മോഡ്രിച്ചിനെയും രണ്ടാമതായി ഫ്രഞ്ച് യുവ താരം എംബപ്പേയെയും മൂന്നാമതായി ബെൽജിയത്തിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും താരം കെവിൻ ഡിബ്രൂണെയുമാണ് നിർദേശിച്ചത്.

അതെ സമയം ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ വോട്ട് ലഭിച്ചത് യഥാക്രമം മുഹമ്മദ് സലക്കും ഹാരി കെയ്‌നിനും കെവിൻ ഡിബ്രൂണെക്കുമാണ്. അവസാന ഘട്ടത്തിൽ ഉണ്ടായിരുന്ന മുഹമ്മദ് സലയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ് ലുക്കാ മോഡ്രിച് വിജയിയായത്.

ഓരോ രാജ്യത്തിന്റെയും ക്യാപ്റ്റനും പരിശീലകനും മീഡിയ ഒഫീഷ്യൽസിനുമാണ് വോട്ടിംഗ് അവകാശം. ആദ്യം നിർദ്ദേശിക്കുന്ന വ്യക്തിക്ക് 5 പോയിന്റും രണ്ടാമത് നിർദേശിക്കുന്ന വ്യക്തിക്ക് 3 പോയിന്റും മൂന്നാമത് നിർദ്ദേശിക്കുന്ന വ്യക്തിക്ക് 1 പോയിന്റുമാണ് ലഭിക്കുക.

Exit mobile version