Picsart 23 05 04 17 36 32 415

മോഡ്രിച് പരിക്ക് മാറി എത്തി, കോപ ഡെൽ റേ ഫൈനൽ കളിക്കാൻ സാധ്യത

റയൽ മാഡ്രിഡ് ആരാധകർക്ക് ആശ്വാസ വാർത്ത. മിഡ്ഫീൽഡർ ലൂക്കാ മോഡ്രിച്ച് ടീമിനൊപ്പം ഇന്ന് പരിശീലന സെഷൻ പൂർത്തിയാക്കി, ഒസാസുനയ്‌ക്കെതിരായ വരാനിരിക്കുന്ന കോപ്പ ഡെൽ റേ ഫൈനലിൽ മോഡ്രിച് കളിക്കും എന്ന പ്രതീക്ഷ ഇതോടെ വർധിച്ചു. ക്രൊയേഷ്യൻ ഇന്റർനാഷണൽ കഴിഞ്ഞ ആഴ്ച ആയിരുന്നു ഹാംസ്ട്രിംഗിന് പരിക്കേറ്റ് പുറത്തായത്.

ഈ സീസണിലും റയൽ മാഡ്രിഡ് മധ്യനിരയുടെ അവിഭാജ്യ ഘടകമായതിനാൽ, ഫൈനലിലെ മോഡ്രിച്ചിന്റെ സാന്നിധ്യം റയൽ മാഡ്രിഡിന് വലിയ ഉത്തേജനം നൽകും. എന്നിരുന്നാലും, പൂർണ്ണ ഫിറ്റ് അല്ലെങ്കിൽ മോഡ്രിചിനെ കളിപ്പിക്കാൻ റയൽ മാഡ്രിഡ് തയ്യാറാകില്ല. യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ആകും റയലിന്റെ പ്രധാന പരിഗണന.

അതേസമയം ഡിഫൻഡർ ഡേവിഡ് അലബയും ഇന്ന് പരിശീലനം നടത്തി. അദ്ദേഹം ഫൈനലിന് ഉണ്ടാകും. ലെഫ്റ്റ് ബാക്ക് ഫെർലാൻഡ് മെൻഡിക്ക് ഫൈനൽ എന്തായാലും നഷ്ടമാകും.

Exit mobile version