Picsart 23 03 25 00 12 07 193

“റയൽ മാഡ്രിഡിൽ തുടരാനാണ് എന്റെ ആഗ്രഹം” അൽ നാസറിന്റെ ഓഫറിനെ കുറിച്ച് മോഡ്രിച്

ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയ അൽ നാസർ ഇപ്പോൾ റയൽ മാഡ്രിഡിന്റെ ലൂക്കാ മോഡ്രിച്ചിനെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. മോഡ്രിചിനായി ഒരു റെക്കോർഡ് ഓഫർ അൽ നാസർ മുന്നിൽ വെച്ചതായാണ് റിപ്പോർട്ടുകൾ. എന്നാൽ മോഡ്രിച് തനിക്ക് റയലിൽ തന്നെ തുടരാനാണ് ആഗ്രഹം എന്ന് ആവർത്തിച്ചു.

“എന്റെ ആഗ്രഹം എല്ലാവർക്കും അറിയാം, എനിക്ക് റയൽ മാഡ്രിഡിൽ തുടരണം. അത് നടക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രതീക്ഷിക്കുന്നു,” മോഡ്രിച്ച് പറഞ്ഞു.

“ബാക്കിയുള്ളവ അനുമാനങ്ങളും അഭ്യൂഹങ്ങളും മാത്രമാണ്. ഞാൻ നൂറാം തവണ ആവർത്തിക്കുന്നു, ഞാൻ റയൽ മാഡ്രിഡിൽ തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, വിശ്വസിക്കുന്നു.” മോഡ്രിച് ആവർത്തിച്ചു

മോഡ്രിച്ചിന്റെയും പി എസ് ജി താരം റാമോസിന്റെയും സേവനം സ്വന്തമാക്കാൻ അൽ നാസറിന് താൽപ്പര്യമുണ്ട്. റൊണാൾഡോക്ക് കൂട്ടായി ഇരുവരെയും അടുത്ത സീസണിൽ എത്തിക്കാൻ സൗദി ക്ലബ് ശ്രമിക്കുകയും ചെയ്യും.

Exit mobile version