നാച്ചോയ്ക്ക് റയൽ മാഡ്രിഡ് യാത്രയയപ്പ് നൽകും

റയൽ മാഡ്രിഡ് വിടും എന്ന് പ്രഖ്യാപിച്ച ഡിഫൻഡർ നാച്ചോയ്ക്ക് ക്ലബ് നാളെ യാത്രയയപ്പ് നൽകും. മറ്റന്നാൾ ബുധനാഴ്ച, ജൂലൈ 24ന് പ്രാദേശിക സനയം ഉച്ചയ്ക്ക് 1:00 മണിക്ക് ആകും താരത്തെ ആദരിച്ചുകൊണ്ടുള്ള ചടങ്ങ് നടക്കുക. പ്രസിഡൻ്റ് ഫ്ലോറൻ്റിനോ പെരെസിൻ്റെ സാന്നിധ്യത്തിലാകും ചടങ്ങ്‌.

റയൽ മാഡ്രിഡ് വിട്ട് സൗദി ക്ലബായ അൽ ക്വദ്സിയയിലേക്ക് ആണ് നാച്ചോ പോകുന്നത്. രണ്ട് വർഷത്തെ കരാർ താരം അവിടെ ഒപ്പുവെച്ചു. നാച്ചോ കഴിഞ്ഞ ആഴ്ച ക്വദ്സയിൽ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു.

നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്നു. 23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 400ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗ് അടക്കം 25 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

റയൽ മാഡ്രിഡിന് എതിരെ കളിക്കാൻ ആവാത്തത് കൊണ്ടാണ് സൗദിയിലേക്ക് പോകുന്നത് – നാച്ചോ

റയൽ മാഡ്രിഡ് വിട്ട ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ഇനി സൗദി അറേബ്യയിൽ. താരം സൗദി ക്ലബായ അൽ ക്വദ്സിയിൽ കരാർ ഒപ്പുവെച്ചതായി ഔദ്യോഗികമായി പ്രഖ്യാപനം വന്നു. റയൽ മാഡ്രിഡിന് എതിരെ കളിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് യൂറോപ്പിൽ നിൽക്കാതെ താൻ സൗദി അറേബ്യയിലേക്ക് പോകുന്നത് എന്ന് നാചോ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.

റയൽ മാഡ്രിഡ്‌ വിടുക തനിക്ക് ഏറെ പ്രയാസമുള്ള കാര്യമായിരുന്നു‌. ഇതുവരെ റയലിൽ താൻ നേടിയതിൽ സന്തോഷവാൻ ആണ്. റയലിനൊപ്പം ഒരു കിരീടവും തനിക്ക് നേടാൻ ബാക്കിയില്ല. നാചോ പറഞ്ഞു.

രണ്ട് വർഷത്തെ കരാർ ആണ് നാച്ചോ ക്വദ്സയിൽ ഒപ്പുവെച്ചത്. നേരത്തെ അൽ ഇത്തിഹാദിന്റെ ഓഫർ നാചോക്ക് മുന്നിൽ ഉണ്ടായിരുന്നു. ആ ഓഫർ നിരസിച്ചാണ് നാച്ചോ ക്വദ്സയിൽ കരാർ ഒപ്പുവെച്ചത്. നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്നു.

23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 400ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗ് അടക്കം 25 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

നാച്ചോ സൗദിയിൽ!! അൽ ക്വദ്സിയ വൻ ഓഫർ നൽകി സ്വന്തമാക്കി

റയൽ മാഡ്രിഡ് വിട്ട ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ഇനി സൗദി അറേബ്യയിൽ. താരം സൗദി ക്ലബായ അൽ ക്വദ്സിയയുടെ വൻ ഓഫർ സ്വീകരിച്ചു. രണ്ട് വർഷത്തെ കരാർ താരം അവിടെ ഒപ്പുവെക്കും. നാച്ചോ കഴിഞ്ഞ ആഴ്ച ക്വദ്സയിൽ മെഡിക്കൽ പൂർത്തിയാക്കിയിരുന്നു.

നേരത്തെ അൽ ഇത്തിഹാദിന്റെ ഓഫർ നാചോക്ക് മുന്നിൽ ഉണ്ടായിരുന്നു. ആ ഓഫർ നിരസിച്ചാണ് നാച്ചോ ക്വദ്സയിൽ കരാർ ഒപ്പുവെച്ചത്. താരം യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു. യൂറോപ്പിൽ റയൽ അല്ലാതെ ഒരു ക്ലബിനായി കളിക്കില്ല എന്നാണ് നാച്ചോയുടെ തീരുമാനം.

റയൽ മാഡ്രിഡ് ക്ലബിൽ കരാർ പുതുക്കില്ല എന്നും നേരത്തെ അറിയിച്ചിരുന്നു. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകാൻ തയ്യാറായിരുന്നു നാച്ചോ ക്ലബ് മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിക്കുക ആയിരുന്നു. നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്നു.

23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 400ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗ് അടക്കം 25 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

നാച്ചോ സൗദിയിലേക്ക്, അൽ ഇത്തിഹാദിൽ നിന്ന് വൻ ഓഫർ

റയൽ മാഡ്രിഡ് വിട്ട ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ഇനി സൗദി അറേബ്യയിൽ കളിക്കാൻ സാധ്യത. താരം സൗദി ക്ലബായ അൽ ഇത്തിഹാദിന്റെ ഓഫർ സ്വീകരിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇത്തിഹാദിൽ വെൻസീമയും നാചോയും ഒരുമിക്കുന്നത് ആരാധകർക്ക് കാണാൻ ആകും. താരം യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്പിൽ റയൽ അല്ലാതെ ഒരു ക്ലബിനായി കളിക്കില്ല എന്നാണ് താരത്തിന്റെ തീരുമാനം.

റയൽ മാഡ്രിഡ് ക്ലബിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകാൻ തയ്യാറായിരുന്നു നാച്ചോ ക്ലബ് മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിക്കുക ആയിരുന്നു. നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ടായിരുന്നു.

23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 400ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം ആറ് ചാമ്പ്യൻസ് ലീഗ് അടക്കം 25 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

6 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ! കിരീടനേട്ടത്തിൽ റെക്കോർഡ് തകർത്തു റയൽ മാഡ്രിഡ് താരങ്ങൾ

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരങ്ങൾ ആയി റയൽ മാഡ്രിഡ് താരങ്ങൾ ആയ ലൂക മോഡ്രിച്, ടോണി ക്രൂസ്, ഡാനി കാർവഹലാൽ, നാച്ചോ ഫെർണാണ്ടസ് എന്നിവർ. യൂറോപ്യൻ കിരീടങ്ങളിൽ 6 യൂറോപ്യൻ കിരീടങ്ങൾ ഉള്ള റയൽ മാഡ്രിഡ് ഇതിഹാസം പാകോ ജെന്റോയുടെ റെക്കോർഡിന് ഒപ്പം ഇവർ എത്തി. അതേസമയം ചാമ്പ്യൻസ് ലീഗ് യുഗത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങൾ ആയും നാലു താരങ്ങളും മാറി.

ലൂക്ക മോഡ്രിച്, ഡാനി കാർവഹലാൽ, നാച്ചോ എന്നിവർ റയലിന് ഒപ്പമാണ് 6 കിരീടങ്ങളിലും ഭാഗം ആയത്. അതേസമയം ടോണി ക്രൂസ് 5 തവണ റയലിന് ഒപ്പവും ഒരു തവണ ബയേൺ മ്യൂണിക്കിനു ഒപ്പവും ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി. റയലിന്റെ ചരിത്ര യുഗത്തിൽ മധ്യനിരയിൽ പ്രധാന പങ്ക് വഹിച്ച ക്രൂസ്-മോഡ്രിച് സഖ്യത്തിന്റെ റയലിനായുള്ള അവസാന മത്സരം ആയിരുന്നു ഇത്. മത്സരത്തോടെ ക്രൂസ് ക്ലബ് ഫുട്‌ബോളിനോട് വിട പറഞ്ഞു. അതേസമയം കഴിഞ്ഞ 4 ചാമ്പ്യൻസ് ലീഗ് ഫൈനലിലും ബെഞ്ചിൽ ഇരുന്ന നാച്ചോക്ക് വിയർത്തു നേടിയ ഈ ഫൈനൽ ജയം ഇരട്ടി മധുരം ആണ്. അതേസമയം ഫൈനലിൽ ഗോൾ നേടിയ കാർവഹലാലും എന്നത്തേയും പോലെ തന്റെ ഭാഗം ഭംഗിയാക്കി.

നാച്ചോ യൂറോപ്പിൽ തുടരില്ല, സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകൾ

റയൽ മാഡ്രിഡ് വിടുന്ന ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ഇനി സൗദിയിലേക്കോ അമേരിക്കയിലേക്കോ പോകാൻ സാധ്യത. താരം യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ ഏജന്റായ താരത്തിന് ഇപ്പോൾ സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടുണ്ട്.

റയൽ മാഡ്രിഡ് ക്ലബിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകാൻ തയ്യാറാണെങ്കിലും നാച്ചോ ക്ലബ് മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിക്കുക ആയിരുന്നു. ഈ സീസൺ അവസാനം വരെയാണ് താരത്തിന് കരാർ ഉള്ളത്. നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ട്.

23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.

നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 300ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 24 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാചോ ഇനി അടുത്തതായി ഏത് ക്ലബിൽ കളിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

23 വർഷങ്ങളായി റയൽ മാഡ്രിഡിനൊപ്പം ഉള്ള നാച്ചോ ക്ലബ് വിടുന്നു

ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് റയൽ മാഡ്രിഡ് ക്ലബിൽ കരാർ പുതുക്കില്ല. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകാൻ തയ്യാറാണെങ്കിലും നാച്ചോ ക്ലബ് മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചു. ഈ സീസൺ അവസാനം വരെയാണ് താരത്തിന് കരാർ ഉള്ളത്. ഇതു കഴിഞ്ഞ് ക്ലബ് വിടാൻ ആണ് നാച്ചോയുടെ തീരുമാനം. നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ട്.

23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.

നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 300ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 23 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാചോ ഇനി അടുത്തതായി ഏത് ക്ലബിൽ കളിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

23 വർഷം!! നാച്ചോ ഫെർണാണ്ടസ് റയൽ മാഡ്രിഡിൽ കരാർ പുതുക്കും!!

ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് റയൽ മാഡ്രിഡ് ക്ലബിൽ കരാർ പുതുക്കും. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2024വരെയുള്ള പുതിയ കരാർ ആകും നാചോ ഒപ്പുവെക്കുക. ഈ കരാർ അവസാനിക്കുന്നതോടെ നാചോ ക്ലബിൽ 23 വർഷം പൂർത്തിയാക്കും.

22 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.

നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 250ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പ അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 20 ട്രോഫികളും താരം നേടി. 32-കാരൻ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 50 അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ പല നിർണായക മത്സരങ്ങളിലും വലിയ സംഭാവന നൽകാൻ നാചോക്ക് ആയിരുന്നു. നാചോയെ സ്വന്തമാക്കാൻ നേരത്തെ ഇന്റർ മിലാൻ രംഗത്ത് ഉണ്ടായിരുന്നു എങ്കിലും അവർ ഇപ്പോൾ പിൻവലിഞ്ഞു.

റയൽ മാഡ്രിഡ് ക്ലബിൽ തുടരാം എന്നു പറഞ്ഞു, പക്ഷെ താൻ ഭാവി തീരുമാനിച്ചിട്ടില്ല എന്ന് നാചോ

റയൽ മാഡ്രിഡ് ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ്, ക്ലബ്ബുമായുള്ള കരാർ പുതുക്കുന്ന കാര്യത്തിൽ താൻ തീരുമാനം എടുത്തിട്ടില്ല എന്ന് പറഞ്ഞു. ക്ലബ് തന്നോട് സംസാരിച്ചിട്ടുണ്ട്. എനിക്ക് താല്പര്യം ഉണ്ട് എങ്കിലും ക്ലബിൽ തുടരാൻ കരാർ നൽകാം എന്നാണ് ക്ലബ് പറഞ്ഞത്. നാചോ പറഞ്ഞു. എന്നാൽ തന്റെ ഭാവിയെക്കുറിച്ച് ഇതുവരെ താൻ തീരുമാനമെടുത്തിട്ടില്ലെന്നു താരം വെളിപ്പെടുത്തി.

മാധ്യമപ്രവർത്തകരോട് സംസാരിച്ച നാച്ചോ, സീസണിൽ തനിക്ക് കഠിനമായ തുടക്കമാണ് ലഭിച്ചത് എന്ന് സമ്മതിച്ചു. സീസൺ ആരംഭത്തിൽ താം ദുഃഖിതനായിരുന്നു എന്നും നാചോ പറഞ്ഞു. കുടുംബത്തിന്റെ ആവശ്യങ്ങൾ കണക്കിലെടുത്ത് ആണ് ഞാൻ തന്റെ ഓപ്ഷനുകൾ ശ്രദ്ധാപൂർവ്വം പരിഗണിക്കുന്നത് എന്നും നാചോ പറഞ്ഞു. 33-കാരൻ റയൽ മാഡ്രിഡിൽ കൗമാരപ്രായം മുതൽ ഉണ്ട്. റയലിന്റെ ഇപ്പോഴത്തെ ടീമിൽ ഏറ്റവും കൂടുതൽ കാലം ക്ലബിനൊപ്പം കളിച്ച താരമാണ് നാചോ.

മാഡ്രിഡ് ജേഴ്സിയിൽ 23 കൊല്ലം!! നാചോ ഫെർണാണ്ടസ് റയലിൽ പുതിയ കരാർ ഒപ്പുവെക്കും

ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ക്ലബിൽ കരാർ പുതുക്കും. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകും എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2024വരെയുള്ള പുതിയ കരാർ ആകും നാചോ ഒപ്പുവെക്കുക. ഈ കരാർ അവസാനിക്കുന്നതോടെ നാചോ ക്ലബിൽ 23 വർഷം പൂർത്തിയാക്കും.

20 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്‌ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.

നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 250ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പ അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 19 ട്രോഫികളും താരം നേടി. 32-കാരൻ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ 50 അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ സീസണിൽ പല നിർണായക മത്സരങ്ങളിലും വലിയ സംഭാവന നൽകാൻ നാചോക്ക് ആയിരുന്നു.

Exit mobile version