യമാലിനെക്കാളും റാഫിഞ്ഞയെക്കാളും ബാഴ്സയുടെ ഏറ്റവും നിർണായകമായ താരം പെഡ്രിയാണ് – ക്രൂസ്


റയൽ മാഡ്രിഡ് ഇതിഹാസം ടോണി ക്രൂസ് ബാഴ്സലോണയുടെ മിഡ്ഫീൽഡർ പെഡ്രിയെ പ്രശംസിച്ചു. ലാമിൻ യാമാൽ, റാഫിഞ്ഞ, ലെവൻഡോവ്സ്കി എന്നിവരെക്കാൾ ബാഴ്സയുടെ ശൈലിയിൽ ഏറ്റവും നിർണായകമായ താരം പെഡ്രി ആണെന്ന് ക്രൂസ് പറഞ്ഞു.


“എൻ്റെ കാഴ്ചപ്പാടിൽ, പെഡ്രിയെപ്പോലൊരാൾ ലാമിൻ, റാഫിഞ്ഞ അല്ലെങ്കിൽ ലെവൻഡോവ്സ്കി എന്നിവരെക്കാൾ പ്രധാനപ്പെട്ടവനാണ്. അവരാണ് കളി തീരുമാനിക്കുന്നത്, എൻ്റെ അഭിപ്രായത്തിൽ പെഡ്രിയാണ് ഇപ്പോൾ അദ്ദേഹം കളിക്കുന്ന പൊസിഷനിൽ ലോകത്തിലെ ഏറ്റവും മികച്ചവൻ.” ക്രൂസ് എടുത്തുപറഞ്ഞു.


“പെഡ്രി, കളിക്കാത്തപ്പോൾ നിങ്ങൾക്ക് നഷ്ടപ്പെടം മനസ്സിലാകുന്ന ഒരു കളിക്കാരനാണ്. അവൻ ഗോളുകൾ നേടുകയോ, ഗോളുകൾക്ക് വഴിയൊരുക്കുകയോ മാത്രമല്ല. അവൻ നിങ്ങൾക്ക് പല പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ നൽകുന്നു.” – ക്രൂസ് പറഞ്ഞു


“ചാമ്പ്യൻസ് ലീഗിൽ മാത്രം, ഒരു കളിയിൽ അവൻ 52 എതിരാളികളെ മറികടക്കുന്നു. ലാ ലിഗയിൽ ഇത് അതിലും കൂടുതലാണ് – അവൻ ഒരു കളിയിൽ 59 എതിരാളികളെ മറികടക്കുന്നു! ഒരു കളിയിൽ 11-12 പ്രതിരോധക്കാരെ അവൻ മറികടക്കുന്നു, ഇത് ഒരു മിഡ്ഫീൽഡറെ സംബന്ധിച്ചിടത്തോളം ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.” – ക്രൂസ് പറയുന്നു.


“ഇടുങ്ങിയ ഇടങ്ങളിൽ ഡ്രിബിൾ ചെയ്ത് ഒരാളെ മറികടക്കാൻ കഴിവുള്ള വളരെ കുറച്ച് മിഡ്ഫീൽഡർമാരിൽ ഒരാളാണ് പെഡ്രി. പെഡ്രിയെപ്പോലൊരു കളിക്കാരൻ കളിയുടെ എല്ലാ ഘട്ടങ്ങളിലും നിങ്ങളെ സഹായിക്കും.” – അദ്ദേഹം കൂട്ടിച്ചേർത്തു

6 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ! കിരീടനേട്ടത്തിൽ റെക്കോർഡ് തകർത്തു റയൽ മാഡ്രിഡ് താരങ്ങൾ

യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടുന്ന താരങ്ങൾ ആയി റയൽ മാഡ്രിഡ് താരങ്ങൾ ആയ ലൂക മോഡ്രിച്, ടോണി ക്രൂസ്, ഡാനി കാർവഹലാൽ, നാച്ചോ ഫെർണാണ്ടസ് എന്നിവർ. യൂറോപ്യൻ കിരീടങ്ങളിൽ 6 യൂറോപ്യൻ കിരീടങ്ങൾ ഉള്ള റയൽ മാഡ്രിഡ് ഇതിഹാസം പാകോ ജെന്റോയുടെ റെക്കോർഡിന് ഒപ്പം ഇവർ എത്തി. അതേസമയം ചാമ്പ്യൻസ് ലീഗ് യുഗത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരങ്ങൾ ആയും നാലു താരങ്ങളും മാറി.

ലൂക്ക മോഡ്രിച്, ഡാനി കാർവഹലാൽ, നാച്ചോ എന്നിവർ റയലിന് ഒപ്പമാണ് 6 കിരീടങ്ങളിലും ഭാഗം ആയത്. അതേസമയം ടോണി ക്രൂസ് 5 തവണ റയലിന് ഒപ്പവും ഒരു തവണ ബയേൺ മ്യൂണിക്കിനു ഒപ്പവും ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തി. റയലിന്റെ ചരിത്ര യുഗത്തിൽ മധ്യനിരയിൽ പ്രധാന പങ്ക് വഹിച്ച ക്രൂസ്-മോഡ്രിച് സഖ്യത്തിന്റെ റയലിനായുള്ള അവസാന മത്സരം ആയിരുന്നു ഇത്. മത്സരത്തോടെ ക്രൂസ് ക്ലബ് ഫുട്‌ബോളിനോട് വിട പറഞ്ഞു. അതേസമയം കഴിഞ്ഞ 4 ചാമ്പ്യൻസ് ലീഗ് ഫൈനലിലും ബെഞ്ചിൽ ഇരുന്ന നാച്ചോക്ക് വിയർത്തു നേടിയ ഈ ഫൈനൽ ജയം ഇരട്ടി മധുരം ആണ്. അതേസമയം ഫൈനലിൽ ഗോൾ നേടിയ കാർവഹലാലും എന്നത്തേയും പോലെ തന്റെ ഭാഗം ഭംഗിയാക്കി.

ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചു, യൂറോ കപ്പോടെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കും

റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ് ഈ സീസൺ അവസാനത്തോടെ വിരമിക്കും എന്ന് പ്രഖ്യാപിച്ചു. ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ആണ് ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചത്. യൂറോ കപ്പോടെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് ഫൈനൽ ആകും ക്രൂസിന്റെ റയൽ മാഡ്രിഡിനായുള്ള അവസാന മത്സരം.

റയൽ മാഡ്രിഡ് തന്റെ അവസാന ക്ലബ് ആയിരിക്കും എന്ന് നേരത്തെ ക്രൂസ് പറഞ്ഞിരുന്നു. ഇന്നും താരം അത് ആവർത്തിച്ചു. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ക്രൂസ് അടുത്തിടെ അന്താരാഷ്ട്ര ഫുട്ബോളിലേക്കും തിരികെ എത്തിയിരുന്നു. ജർമ്മനിയിൽ നടക്കുന്ന യൂറോ കപ്പോടെ ക്രൂസിന്റെ കരിയറിന് അവസാനമാകും

2014ൽ ആയിരുന്നു ക്രൂസ് റയൽ മാഡ്രിഡിൽ എത്തിയത്. റയലിനൊപ്പം നിരവധി കിരീടങ്ങൾ താരം നേടി. നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാലിഗ കിരീടവും ഉൾപ്പെടെ 21 കിരീടങ്ങൾ താരം റയൽ മാഡ്രിഡിൽ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

ടോണി ക്രൂസ് റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെക്കും

റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ് ഈ സീസൺ അവസാനത്തോടെ വിരമിക്കാൻ സാധ്യത ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾക്ക് അവസാനം. ക്രൂസ് റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കാൻ ഇരിക്കെയാണ് ക്രൂസ് കരാർ ഒപ്പുവെക്കുന്നത്‌. 2025 ജൂൺ വരെയാകും ക്രൂസിന്റെ കരാർ.

റയൽ മാഡ്രിഡ് തന്റെ അവസാന ക്ലബ് ആയിരിക്കും എന്ന് നേരത്തെ ക്രൂസ് പറഞ്ഞിരുന്നു. ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ക്രൂസ് അന്താരാഷ്ട്ര ഫുട്ബോളിലേക്കും തിരികെ എത്തിയിരുന്നു. ഈ ആഴ്ച ജർമ്മനിക്ക് ആയി രണ്ട് മത്സരങ്ങൾ കളിച്ച ക്രൂസ് രണ്ട് അസിസ്റ്റും നൽകി.

2014ൽ ആയിരുന്നു ക്രൂസ് റയൽ മാഡ്രിഡിൽ എത്തിയത്. റയലിനൊപ്പം നിരവധി കിരീടങ്ങൾ താരം നേടി. നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാലിഗ കിരീടവും ഉൾപ്പെടെ 20 കിരീടങ്ങൾ താരം റയൽ മാഡ്രിഡിൽ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

ക്രൂസ് ജർമ്മൻ ജേഴ്സിയിൽ തിരികെയെത്തുന്നു, വിരമിക്കൽ തീരുമാനം പിൻവലിച്ചു

ജർമ്മൻ മധ്യനിര താരം ടോണി ക്രൂസ് ദേശീയ ടീമിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ചു. യൂറോ കപ്പിൽ കളിക്കാൻ ആയാണ് ക്രൂസ് വിരമിക്കൽ തീരുമാനം ഇപ്പോൾ പിൻവലിച്ചത്. 2021ൽ ആയിരുന്നു അന്താരാഷ്ട്ര ഫുട്ബോൾ വിടാൻ റയൽ മാഡ്രിഡ് താരം തീരുമാനിച്ചത്.

അന്ന് യൂറോ കപ്പിലെ ജർമ്മനിയുടെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെയാണ് ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2014 ലോകകപ്പ് ജേതാവായ മിഡ്ഫീൽഡർ ടോണി ക്രൂസ് ജർമ്മനിക്കായി 106 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

ജർമ്മനിക്കായി 106 മത്സരങ്ങൾ കളിച്ച താരം 17 ഗോളുകളും 18 അസിസ്റ്റും രാജ്യത്തിന് സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോൾ ഇള്ള ജർമ്മൻ സ്ക്വാഡിൽ തനിക്ക് വിശ്വാസം ഉണ്ട് എന്നും വലിയ കാര്യങ്ങൾ ചെയ്യാൻ ടീമിനാകും എന്നും ക്രൂസ് പറഞ്ഞു.

ക്രൂസ് വിരമിക്കില്ല, റയൽ മാഡ്രിഡിൽ കരാർ പുതുക്കി

റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ് ഈ സീസൺ അവസാനത്തോടെ വിരമിക്കാൻ സാധ്യത ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾക്ക് അവസാനം. ക്രൂസ് റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കാൻ ഇരിക്കെയാണ് ക്രൂസ് കരാർ ഒപ്പുവെക്കുന്നത്‌. 2024 ജൂൺ വരെയാണ് കരാർ.

റയൽ മാഡ്രിഡ് തന്റെ അവസാന ക്ലബ് ആയിരിക്കും എന്ന് പറഞ്ഞു ക്രൂസ്, റയൽ കരാർ പുതുക്കിയില്ലായിരുന്നു എങ്കിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചേനെ. വേറെ ഒരു ക്ലബുമായും ചർച്ചകൾ നടത്താൻ ക്രൂസ് തയ്യാറായിരുന്നില്ല. 33കാരനായ താരത്തിന്റെ കരാർ പുതുക്കിയ റയൽ ഇനി മോഡ്രിചിന്റെ കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിക്കും.

2014ൽ ആയിരുന്നു ക്രൂസ് റയൽ മാഡ്രിഡിൽ എത്തിയത്. റയലിനൊപ്പം നിരവധി കിരീടങ്ങൾ താരം നേടി. നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാലിഗ കിരീടവും ഉൾപ്പെടെ 17 കിരീടങ്ങൾ താരം റയൽ മാഡ്രിഡിൽ സ്വന്തമാക്കി.

ടോണി ക്രൂസ് വിരമിക്കാൻ സാധ്യത

റയൽ മാഡ്രിഡ് മധ്യനിര താരം ടോണി ക്രൂസ് ഈ സീസൺ അവസാനത്തോടെ വിരമിക്കാൻ സാധ്യത എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിലെ കരാർ അവസാനിക്കാൻ ഇരിക്കെ ഇതുവരെ റയലും ക്രൂസും തമ്മിൽ കരാർ ധാരണ ആയിട്ടില്ല. റയൽ മാഡ്രിഡ് തന്റെ അവസാന ക്ലബ് ആയിരിക്കും എന്ന് ക്രൂസ് നേരത്തെ പറഞ്ഞിരുന്നു. 33കാരനായ താരത്തിന് ഒരു വർഷത്തെ കരാർ കൂടെ നൽകാൻ റയൽ മാഡ്രിഡ് ആഗ്രഹിക്കുന്നുണ്ട്.

ക്രൂസ് കരാർ പുതുക്കാൻ സമ്മതിക്കുന്നില്ല എങ്കിൽ അദ്ദേഹം ഈ സീസൺ അവസാനത്തോടെ വിരമിക്കും എന്നാകും അർത്ഥം. ക്രൂസ് റയൽ മാഡ്രിഡിൽ തന്നെ വിരമിക്കും എന്നും അത് ഈ സീസൺ അവസാനമോ അടുത്ത സീസണിലോ നടക്കും എന്ന് സ്പാനിഷ് മാധ്യമം ആയ മാഴ്സ റിപ്പോർട്ട് ചെയ്തിരുന്നു.

2014ൽ ആയിരുന്നു ക്രൂസ് റയൽ മാഡ്രിഡിൽ എത്തിയത്. റയലിനൊപ്പം നിരവധി കിരീടങ്ങൾ താരം നേടി. നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മൂന്ന് ലാലിഗ കിരീടവും ഉൾപ്പെടെ 17 കിരീടങ്ങൾ താരം റയൽ മാഡ്രിഡിൽ സ്വന്തമാക്കി.

Exit mobile version