ൽഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 12 പന്തിൽ 27 റൺസ് നേടിയ അബ്ദുൾ സമദ്, പഞ്ചാബ് കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി (എൽഎസ്ജി) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ സമദിന്റെ ഒരു റിവേഴ്സ് സ്കൂപ്പ് ഏവരെയും ഞെട്ടിച്ചു.
Power 🤝 Improvisation = Batting brilliance 🔝
Abdul Samad bringing the big hits to give #LSG a strong finish 💥
പതിനെട്ടാം ഓവറിൽ അർഷ്ദീപ് സിംഗിന്റെ പന്തിൽ ആയിരുന്നു ഒരു മനോഹരമായ റിവേഴ്‌സ് സ്‌കൂപ്പ് അദ്ദേഹം ബൗണ്ടറിയിലേക്ക് പായിച്ചത്. കമന്റേറ്റർമാരെയും ആരാധകരെയും ഇത് അത്ഭുതപ്പെടുത്തി. അർഷ്ദീപ് ആ ഓവറിൽ 20 റൺസ് വഴങ്ങി, സമദ് മൂന്ന് ഫോറുകളും ഒരു സിക്സറും നേടി.
കമന്ററി ടീമിലെ അംഗമായ കെയ്ൻ വില്യംസൺ, സ്കൂപ്പിനെ “ടൂർണമെന്റിലെ മികച്ച ഷോട്ടുകളിലൊന്ന്” എന്ന് പ്രശംസിച്ചു.
ഡൽഹിക്ക് എതിരായ പരാജയത്തിൽ ഭാഗ്യം ഞങ്ങൾക്ക് ഒപ്പം ഉണ്ടായിരുന്നില്ല എന്ന് എൽ എസ് ജി ക്യാപ്റ്റൻ റിഷഭ് പന്ത്. ത്രില്ലറിൽ ഡൽഹി ക്യാപിറ്റൽസ് 210 റൺസ് ചെയ്സ് ചെയ്താണ് ഇന്ന് ജയിച്ചത്. ഡൽഹി മൂന്ന് പന്തുകളും ഒരു വിക്കറ്റും ബാക്കി നിൽക്കെയാണ് വിജയലക്ഷ്യം പിന്തുടർന്നത്.
“ഞങ്ങളുടെ ടോപ് ഓർഡർ ബാറ്റ്‌സ്മാൻമാർ വളരെ നന്നായി കളിച്ചു, ഈ വിക്കറ്റിൽ ഇത് വളരെ നല്ല സ്‌കോറാണെന്ന് ഞാൻ കരുതുന്നു,” മത്സരശേഷം പന്ത് പറഞ്ഞു. “ഒരു ടീം എന്ന നിലയിൽ, ഓരോ മത്സരത്തിൽ നിന്നും പോസിറ്റീവുകൾ എടുക്കാനും അതിൽ നിന്ന് പഠിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ ലഭിച്ചു, പക്ഷേ അത് ബാറ്റ് ചെയ്യാൻ നല്ല വിക്കറ്റാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർക്ക് രണ്ട് നല്ല കൂട്ടുകെട്ടുകൾ ഉണ്ടായി. അത് കളി ഞങ്ങളിൽ നിന്ന് എടുത്തുകളഞ്ഞു,” പന്ത് സമ്മതിച്ചു.
അവസാന ഓവറിൽ മോഹിത് ശർമ്മയുടെ പന്തിൽ സ്റ്റമ്പിംഗ് നഷ്ടപ്പെടുത്തിയ നിർണായക നിമിഷത്തെക്കുറിച്ചും പന്ത് സംസാരിച്ചു. “തീർച്ചയായും, ഈ കളിയിൽ ഭാഗ്യത്തിന് ഒരു പങ്കുണ്ട്, അത് അദ്ദേഹത്തിന്റെ (മോഹിത് ശർമ്മയുടെ) പാഡുകൾക്ക് കൊണ്ടില്ലായിരുന്നു എങ്കിൽ, അത് സ്റ്റമ്പിംഗിനുള്ള ഒരു അവസരമായിരുന്നു. എന്നാൽ ക്രിക്കറ്റിൽ ഇവ സംഭവിക്കുന്നു; നിങ്ങൾക്ക് ഇവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല, പകരം മികച്ച ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്.”
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന് തകർപ്പൻ വിജയം. ഇന്ന് ലഖ്നൗ മുന്നിൽ വെച്ച 210 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 3 പന്ത് ശേഷിക്കെ ഒരു വിക്കറ്റിനാണ് ജയിച്ചത്.
ഡൽഹിക്ക് ഇന്ന് ആദ്യ 2 ഓവറിൽ തന്നെ 3 വിക്കറ്റുകൾ വീഴ്ത്തി. 1 റൺസ് എടുത്ത ഫ്രേസർ മക്ഗർക്, റൺ ഒന്നും എടുക്കാതെ അഭിഷേക് പോരൽ, 4 റൺസ് എടുത്ത സമീർ റിസ്വി എന്നിവർ പെട്ടെന്ന് കളം വിട്ടു.
ഇതിനു ശേഷം അക്സർ പട്ടേലും ഡു പ്ലസിസും ഇന്നിങ്സ് പടുക്കാൻ നോക്കി. 22 റൺസ് എടുയ് അക്സറും 29 റൺസ് എടുത്ത് ഡുപ്ലസിസും പുറത്തായതോടെ ഡൽഹി പതറി. സ്റ്റബ്സ് – അശുതോഷ് കൂട്ടുകെട്ട് അവരെ കളിയിൽ നിർത്തി. സ്റ്റബ്സ് 22 പന്തിൽ 34 റൺസ് എടുത്താണ് പുറത്തായത്.
ഇതിനു ശേഷം വിർപാജ് ആക്രമിച്ചു കളിച്ചു. 15 ഓവർ കഴിഞ്ഞപ്പോൾ ഡൽഹി 15 ഓവർ കഴിഞപ്പോൾ 148-6 എന്ന നിലയിൽ ആയിരുന്നു. അവസാന 5 ഓവറിൽ 62 റൺസ് ആയിരുന്നു അവർക്ക് വേണ്ടത്. 16ആം ഓവറിൽ 20 റൺസ് വന്നതോടെ അത് 4 ഓവറിൽ 42 ആയി കുറഞ്ഞു.
17ആം ഓവറിലെ ആദ്യ പന്തിൽ വിപ്രാജ് പുറത്തായി. 15 പന്തിൽ താരം 39 റൺസ് അടിച്ചു. പക്ഷെ അശുതോഷ് ക്രീസിൽ ഉള്ളത് കൊണ്ട് പ്രതീക്ഷൾ അസ്തമിച്ചില്ല. 18ആം ഓവറിൽ 17 റൺ വന്നതോടെ 2 ഓവറിൽ വിജയലക്ഷ്യം 22 ആയി. അടുത്ത ഓവറിൽ കുൽദീപ് റണ്ണൗട്ട്. ഡൽഹിയുടെ 9 വിക്കറ്റ് നഷ്ടം. അശുതോഷിന്റെ ഒരു ഡബിളും സിക്സും ഫോറും. കളി 6 പന്തിൽ നിന്ന് 6 എന്ന നിലയിലേക്ക്.
പക്ഷെ അവസാന ഓവറിൽ മോഹിത് ശർമ്മ ആയിരുന്നു സ്ട്രൈക്കിൽ. ഷബാസ് എറിഞ്ഞ ലാസ്റ്റ് ഓവറിലെ ആദ്യ പന്തിൽ മോഹിത് റൺ എടുത്തില്ല. രണ്ടാം പന്തിൽ സിംഗിൾ. 4 പന്തിൽ 5 റൺസ്. അശുതോഷ് അടുത്ത പന്തിൽ സിക്സ് അടിച്ച് ജയിപ്പിച്ചു. അശുതോഷ് 31 പന്തിൽ നിന്ന് 66 റൺസ് ഇന്ന് അടിച്ചു. 5 സിക്സും 5 ഫോറും താരം അടിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സിന് 209/8 എന്ന മികച്ച സ്കോർ ആണ് നേടിയത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിനായി ഓപ്പൺ ഇറങ്ങി മിച്ചൽ മാർഷ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മാർഷും മാക്രമും ആക്രമിച്ചാണ് തുടങ്ങിയത്. മാക്രം 15 റൺസ് എടുത്ത് പുറത്തായി.
ഇതിനു ശേഷം മാർഷിന് ഒപ്പം പൂരൻ കൂടെ ചേർന്നതോടെ റൺസ് ഒഴുകി. മാർഷ് ഔട്ട് ആകുമ്പോൾ ലഖ്നൗവിന് 11.4 ഓവറിൽ 133 റൺസ് ഉണ്ടായിരുന്നു. മാർഷ് 36 പന്തിൽ നിന്ന് 72 റൺസ് എടുത്തു. 6 സിക്സും 6 ഫോറും ഓസ്ട്രേലിയൻ താരം അടിച്ചു.
പൂരൻ 17ൽ നിക്കെ റിസ്വി അദ്ദേഹത്തിന്റെ ക്യാച്ച് വിട്ടത് വഴിത്തിരിവായി. 23 പന്തിലേക്ക് പൂരൻ 50 കടന്നു. ട്രിസ്റ്റ്യൻ സ്റ്റബ്സിനെ ഒരു ഓവറിൽ 4 സിക്സ് ഉൾപ്പെടെ 28 റൺസ് പൂരൻ അടിച്ചു. പൂരൻ ആകെ 30 പന്തിൽ 75 റൺസ് എടുത്താണ് ഔട്ട് ആയത്. 7 സിക്സും 6 ഫോറും താരം അടിച്ചു.
ഇതിനു ശേഷം എൽ എസ് ജിയുടെ സ്കോറിംഗ് വേഗത കുറഞ്ഞു. പന്ത് ഡക്കിൽ പോയി. ആയുഷ് ബദോനി 4 റൺസ് എടുത്തും നിരാശ നൽകി. മില്ലർ അവസാനം വരെ നിന്നെങ്കിലും അവരെ ഒരു കൂറ്റൻ സ്കോറിലേക്ക് നയിക്കാൻ അദ്ദേഹത്തിനായില്ല. മില്ലർ 19 പന്തിൽ നിന്ന് 27 റൺസെടുത്തു.
ഡെൽഹി ക്യാപിറ്റൽസിന് എതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 209/8 എന്ന മികച്ച സ്കോർ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ലഖ്നൗവിനായി ഓപ്പൺ ഇറങ്ങി മിച്ചൽ മാർഷ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മാർഷും മാക്രമും ആക്രമിച്ചാണ് തുടങ്ങിയത്. മാക്രം 15 റൺസ് എടുത്ത് പുറത്തായി.
ഇതിനു ശേഷം മാർഷിന് ഒപ്പം പൂരൻ കൂടെ ചേർന്നതോടെ റൺസ് ഒഴുകി. മാർഷ് ഔട്ട് ആകുമ്പോൾ ലഖ്നൗവിന് 11.4 ഓവറിൽ 133 റൺസ് ഉണ്ടായിരുന്നു. മാർഷ് 36 പന്തിൽ നിന്ന് 72 റൺസ് എടുത്തു. 6 സിക്സും 6 ഫോറും ഓസ്ട്രേലിയൻ താരം അടിച്ചു.
പൂരൻ 17ൽ നിക്കെ റിസ്വി അദ്ദേഹത്തിന്റെ ക്യാച്ച് വിട്ടത് വഴിത്തിരിവായി. 23 പന്തിലേക്ക് പൂരൻ 50 കടന്നു. ട്രിസ്റ്റ്യൻ സ്റ്റബ്സിനെ ഒരു ഓവറിൽ 4 സിക്സ് ഉൾപ്പെടെ 28 റൺസ് പൂരൻ അടിച്ചു. പൂരൻ ആകെ 30 പന്തിൽ 75 റൺസ് എടുത്താണ് ഔട്ട് ആയത്. 7 സിക്സും 6 ഫോറും താരം അടിച്ചു.
ഇതിനു ശേഷം എൽ എസ് ജിയുടെ സ്കോറിംഗ് വേഗത കുറഞ്ഞു. പന്ത് ഡക്കിൽ പോയി. ആയുഷ് ബദോനി 4 റൺസ് എടുത്തും നിരാശ നൽകി. മില്ലർ അവസാനം വരെ നിന്നെങ്കിലും അവരെ ഒരു കൂറ്റൻ സ്കോറിലേക്ക് നയിക്കാൻ അദ്ദേഹത്തിനായില്ല. മില്ലർ 19 പന്തിൽ നിന്ന് 27 റൺസെടുത്തു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ടോസ് വിജയിച്ചു. ടോസ് നേടിയ ഡൽഹിയുടെ ക്യാപ്റ്റൻ അക്സർ പട്ടേൽ ലക്നൗവിനെ ആദ്യം ബാറ്റു ചെയ്യാൻ അയച്ചു. ഇന്ന് ഡൽഹി ടീമിൽ കെ എൽ രാഹുൽ ഇല്ല. അദ്ദേഹത്തിൻറെ ആദ്യ കുട്ടിയുടെ ജന്മമായതിനാൽ അദ്ദേഹം ഈ മത്സരത്തിൽ നിന്ന് അവധിയെടുത്തിരിക്കുകയാണ്.
എസിഎൽ പരിക്ക് മൂലം ഐപിഎൽ 2025ൽ നിന്ന് പുറത്തായ മൊഹ്‌സിൻ ഖാൻ്റെ പകരക്കാരനായി ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) ഷാർദുൽ താക്കൂറിനെ സൈൻ ചെയ്യാൻ ഒരുങ്ങുന്നു. മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയ താക്കൂർ ഇപ്പോൾ ടീമിനൊപ്പം പരിശീലനം നടത്തുകയാണ്. ഡൽഹി ക്യാപിറ്റൽസിനെതിരായ എൽഎസ്ജിയുടെ സീസൺ ഓപ്പണർ മത്സരത്തിനായി താരം വിശാഖപട്ടണത്തേക്ക് പോകും.
മായങ്ക് യാദവ്, ആകാശ് ദീപ്, ആവേശ് ഖാൻ എന്നിവർ ഇപ്പോഴും സുഖം പ്രാപിക്കുന്നതിനാൽ, LSG യുടെ പേസ് ആക്രമണം നിരവധി പരിക്കിൻ്റെ ആശങ്കകൾ നേരിടുകയാണ്. ഒക്‌ടോബർ മുതൽ ഒന്നിലധികം പരിക്കുകളോട് മല്ലിടുന്ന മായങ്ക് യാദവ് ബൗളിംഗ് പുനരാരംഭിച്ചെങ്കിലും എപ്പോൾ തിരികെയെത്തുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഏപ്രിൽ 6 ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും (എൽഎസ്ജി) തമ്മിലുള്ള മത്സരം കൊൽക്കത്തയിൽ നിന്ന് ഗുവാഹത്തിയിലേക്ക് മാറ്റി. രാമനവമി ആഘോഷങ്ങൾ നടക്കുന്നതിനാൽ മതിയായ സുരക്ഷ ഒരുക്കാനാകില്ലെന്ന് കൊൽക്കത്ത പൊലീസ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷനെ (സിഎബി) അറിയിച്ചതിനെ തുടർന്നാണ് വേദി മാറ്റിയത്.
ബംഗാൾ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വേദി മാറ്റത്തിന് അനുമതി നൽകിയത്. ഈ ക്രമീകരണത്തോടെ, മാർച്ച് 26, 30 തീയതികളിൽ ഷെഡ്യൂൾ ചെയ്ത രാജസ്ഥാൻ റോയൽസ് ഹോം മത്സരങ്ങൾ കൂടാതെ ഗുവാഹത്തി ഇപ്പോൾ ഒരു അധിക ഗെയിമിന് കൂടെ ആതിഥേയത്വം വഹിക്കും.
മാർച്ച് 22 ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഈഡൻ ഗാർഡൻസിൽ കെകെആർ തങ്ങളുടെ സീസൺ ആരംഭിക്കും.
പേസർ മായങ്ക് യാദവ് ഏപ്രിൽ 11-നോ 12-നോ ടീമിൽ ചേരുമെന്ന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലംബർ സ്ട്രെസ് പരിക്കിൽ നിന്ന് സുഖം പ്രാപിച്ച മായങ്ക് ബൗളിംഗ് പുനരാരംഭിച്ചിരുന്നു. ബിസിസിഐയുടെ സെൻ്റർ ഓഫ് എക്സലൻസിൻ്റെ ഫിറ്റ്നസ് ക്ലിയറൻസിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.
കഴിഞ്ഞ വർഷം ബംഗ്ലാദേശിനെതിരെ ഇന്ത്യൻ അരങ്ങേറ്റം കുറിച്ച 22-കാരന് ഐ പി എൽ സീസണിൻ്റെ ആദ്യ പകുതി നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പർ കിംഗ്സ് എന്നിവർക്ക് എതിരായ പ്രധാന മത്സരങ്ങൾ ഉൾപ്പെടെ ഏഴ് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകും.
പരിക്കിന്റെ ആശങ്ക ഉണ്ടായിരുന്നെങ്കിലും LSG അവനെ ₹11 കോടിക്ക് നിലനിർത്തുക ആയിരുന്നു. മാർച്ച് 24 ന് വിശാഖപട്ടണത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ LSG അവരുടെ IPL 2025 കാമ്പെയ്ൻ ആരംഭിക്കും.
ലഖ്നൗ സൂപ്പർ ജയൻ്റ്‌സ് (എൽഎസ്ജി) പരിശീലന കിറ്റ് ധരിച്ച ഫോട്ടോ വൈറലായതിന് പിന്നാലെ മുംബൈ ഓൾറൗണ്ടർ ശാർദുൽ താക്കൂർ എൽ എസ് ജിയിലൂടെ ഐപിഎൽ 2025ൽ കളിക്കും എന്ന് വാർത്ത വരുന്നു. മെഗാ ലേലത്തിൽ വിറ്റുപോകാതെ പോയ താക്കൂർ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈക്കായി മികച്ച ഫോമിലായിരുന്നു.
നിലവിൽ ഒന്നിലധികം പരിക്കുകൾ നേരിടുന്ന LSG, താക്കൂറിനെ സൈൻ ചെയ്യുന്നത് പരിഗണിച്ചേക്കാം. ഇപ്പോൾ താക്കൂർ എൽ എസ് ജിക്ക് ഒപ്പം പരിശീലനം നടത്തി വരികയാണ്. എൽ എസ് ജിയുടെ പേസർമാരായ മായങ്ക് യാദവും മുഹ്സിനും പരിക്കേറ്റ് പുറത്താണ്.
ഓസ്‌ട്രേലിയയുടെ ടി20 ക്യാപ്റ്റൻ മിച്ചൽ മാർഷിന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനായി (എൽഎസ്ജി) ഐപിഎൽ 2025-ൽ കളിക്കാൻ അനുമതി ലഭിച്ചു. നടുവേദന കാരണം, ശ്രീലങ്കയിൽ നടന്ന ഓസ്‌ട്രേലിയയുടെ ഏകദിന പരമ്പരയും ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റും നഷ്‌ടമായ മാർഷ് ജനുവരി മുതൽ ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
സ്പെഷ്യലിസ്റ്റുമായി കൂടിയാലോചിച്ച് വിശ്രമത്തിന് ശേഷം, മാർഷ് ബാറ്റിംഗ് ഇപ്പീൾ പുനരാരംഭിച്ചു, മാർച്ച് 18 ന് എൽഎസ്ജി സ്ക്വാഡിനൊപ്പം താരം ചേരുമെന്ന് പ്രതീക്ഷിക്കുന്നു. താരം ഒരു ബാറ്റർ ആയി മാത്രമാകും ഐ പി എൽ സീസൺ കളിക്കുകം ബൗൾ ചെയ്യാനുള്ള ഫിറ്റ്നസ് വരും മാസങ്ങളിൽ അദ്ദേഹം വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
2024ൽ ഡൽഹി ക്യാപിറ്റൽസിനായി കളിക്കുമ്പോൾ ഹാംസ്ട്രിംഗ് പ്രശ്‌നം ഉൾപ്പെടെ, കഴിഞ്ഞ ഐപിഎൽ സീസണുകളിൽ മാർഷ് പരുക്കുകളാൽ വലഞ്ഞിരുന്നു.
ലഖ്നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ഉടമ സഞ്ജീവ് ഗോയങ്കയ്ക്ക് റിഷഭ് പന്തിൽ വലിയ പ്രതീക്ഷകളുണ്ട് എന്ന് പറഞ്ഞു. അദ്ദേഹത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഭാവി ഇതിഹാസം ആണ് എന്ന് അദ്ദേഹം പറഞ്ഞു. 2025 സീസണിൽ എൽഎസ്ജിയുടെ ക്യാപ്റ്റനായി പന്തിനെ പ്രഖ്യാപിച്ച ഗോയങ്ക , “പന്ത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനായി പന്ത് മാറും.” എന്ന് പറഞ്ഞു.
2025 ലെ ഐപിഎൽ മെഗാ ലേലത്തിൽ പന്തിനെ 27 കോടി രൂപയ്ക്ക് ആണ് ലഖ്നൗ പന്തിനെ സ്വന്തമാക്കിയത്. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കളിക്കാരനാണ് പന്ത്.
കെഎൽ രാഹുൽ, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പൂരൻ എന്നിവർക്ക് ശേഷം എൽഎസ്ജിയുടെ നാലാമത്തെ ക്യാപ്റ്റനായാണ് പന്ത് ചുമതലയേൽക്കുന്നത്. “ഞങ്ങൾക്ക് ഒരു പുതിയ തുടക്കം ആവശ്യമായിരുന്നു, പന്ത് ആയിരുന്നു ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പ്,” ഫ്രാഞ്ചൈസി ഉടമ പറഞ്ഞു.
2025 ലെ ഐപിഎൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (എൽഎസ്‌ജി) ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിക്കും. 2024 നവംബറിലെ മെഗാ ലേലത്തിൽ വിക്കറ്റ് കീപ്പർ-ബാറ്റ്‌സ്മാനെ എൽഎസ്‌ജി ₹27 കോടിക്ക് ആയിരുന്നു സ്വന്തമാക്കിയത്. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേല തുക ആണ്.
ഐപിഎൽ ക്യാപ്റ്റനെന്ന നിലയിൽ പന്തിന്റെ രണ്ടാമത്തെ അവസരമാണിത്, 2021 മുതൽ ഡൽഹി ക്യാപിറ്റൽസിനെ പന്ത് നയിച്ചിട്ടുണ്ട്. ആക്രമണാത്മക ബാറ്റിംഗിനു പേരുകേട്ട പന്തിന് ഡൽഹി ക്യാപ്റ്റൻ ആയിരിക്കെ കിരീടം നേടാൻ ആയിരുന്നില്ല. ലഖ്നൗവിൽ ആ വിടവ് നികത്താൻ ആകും എന്ന് പന്ത് പ്രതീക്ഷിക്കുന്നു.
കെഎൽ രാഹുലിന് പകരക്കാരനായാണ് ഫ്രാഞ്ചൈസി ക്യാപ്റ്റനായി പന്തിനെ എത്തിച്ചത്. ഫ്രാഞ്ചൈസിയും അവരുടെ കന്നി ഐപിഎൽ കിരീടം നേടാൻ ആണ് ശ്രമിക്കുന്നത്.