Picsart 25 04 01 23 12 47 089

അബ്ദുൾ സമദിന്റെ അതിശയിപ്പിക്കുന്ന റിവേഴ്‌സ് സ്‌കൂപ്പ് (വീഡിയോ)

ൽഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ 12 പന്തിൽ 27 റൺസ് നേടിയ അബ്ദുൾ സമദ്, പഞ്ചാബ് കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനായി (എൽഎസ്ജി) മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ സമദിന്റെ ഒരു റിവേഴ്സ് സ്കൂപ്പ് ഏവരെയും ഞെട്ടിച്ചു.

പതിനെട്ടാം ഓവറിൽ അർഷ്ദീപ് സിംഗിന്റെ പന്തിൽ ആയിരുന്നു ഒരു മനോഹരമായ റിവേഴ്‌സ് സ്‌കൂപ്പ് അദ്ദേഹം ബൗണ്ടറിയിലേക്ക് പായിച്ചത്‌. കമന്റേറ്റർമാരെയും ആരാധകരെയും ഇത് അത്ഭുതപ്പെടുത്തി. അർഷ്ദീപ് ആ ഓവറിൽ 20 റൺസ് വഴങ്ങി, സമദ് മൂന്ന് ഫോറുകളും ഒരു സിക്സറും നേടി.

കമന്ററി ടീമിലെ അംഗമായ കെയ്ൻ വില്യംസൺ, സ്കൂപ്പിനെ “ടൂർണമെന്റിലെ മികച്ച ഷോട്ടുകളിലൊന്ന്” എന്ന് പ്രശംസിച്ചു.

Exit mobile version