ഷമിയുടെ തീപ്പൊരി സ്പെല്ലിന് ശേഷം ലക്നൗവിന്റെ സ്കോറിന് മാന്യത പകർന്ന് ദീപക് ഹൂഡ ആയുഷ് ബദോനി കൂട്ടുകെട്ട്

മുഹമ്മദ് ഷമിയുടെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ കെഎൽ രാഹുലിനെ പുറത്താക്കിയ താരം ക്വിന്റൺ ഡി കോക്കിനെയും മനീഷ് പാണ്ടേയെയും പുറത്താക്കിയപ്പോള്‍ വരുൺ ആരോൺ എവിന്‍ ലൂയിസിനെ മടക്കി അയയ്ച്ചു.

29/4 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ ദീപക് ഹൂഡയും – ആയുഷ് ബദോനിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 87 റൺസാണ് മുന്നോട്ട് നയിച്ചത്. 55 റൺസ് നേടിയ ഹൂഡയുടെ വിക്കറ്റ് വീഴ്ത്തി റഷീദ് ഖാന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

Deepakhooda

ഷമിയുടെ അവസാന ഓവറിൽ ക്രുണാലും ബദോനിയും ചേര്‍ന്ന് 15 റൺസ് നേടിയതോടെ ലക്നൗ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി. ഫെര്‍ഗൂസണെ സിക്സര്‍ പറത്തി ആയുഷ് ബദോനി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

23 പന്തിൽ 40 റൺസ് ആയുഷ് ബദോനി – ക്രുണാൽ പാണ്ഡ്യ കൂട്ടുകെട്ട് നേടിയപ്പോള്‍ 158 റൺസാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയത്. ബദോനിയും ഹൂഡയെ പോലെ 54 റൺസാണ് നേടിയത്. ക്രുണാൽ പാണ്ഡ്യ 21 റൺസ് നേടി. വരുൺ ആരോൺ രണ്ട് വിക്കറ്റ് നേടി.

പുത്തന്‍ ടീമുകളുടെ പോരാട്ടം, ടോസ് അറിയാം

ഐപിഎലിലെ പുതിയ ടീമുകളായ ലക്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ.

ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Quinton de Kock(w), Evin Lewis, Manish Pandey, Deepak Hooda, Krunal Pandya, Mohsin Khan, Ayush Badoni, Dushmantha Chameera, Ravi Bishnoi, Avesh Khan

ഗുജറാത്ത് ടൈറ്റന്‍സ്: Shubman Gill, Matthew Wade(w), Vijay Shankar, Abhinav Manohar, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Lockie Ferguson, Varun Aaron, Mohammed Shami

ടാസ്കിന്‍ ഇല്ല, പകരം സിംബാബ്‍വേ താരവുമായി കരാറിലെത്തി ലക്നൗ സൂപ്പര്‍ ജയന്റ്സ്

പരിക്കേറ്റ മാര്‍ക്ക് വുഡിന് പകരം ടാസ്കിൻ അഹമ്മദിനെ ടീമിലെത്തിക്കുവാന്‍ ഐപിഎൽ ഫ്രാഞ്ചൈസി ആയ ലക്നൗ സൂപ്പര്‍ ജയന്റ്സ് ശ്രമിച്ചിരുന്നുവെങ്കിലും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടാസ്കിന് അനുമതി നല്‍കിയിരുന്നില്ല.

പകരം സിംബാബ്‍വേ താരം ബ്ലെസ്സിംഗ് മുസറബാനിയെ ടീമിലെത്തിച്ചിരിക്കുകയാണ് ലക്നൗ സൂപ്പര്‍ ജയന്റ്സ്. നെറ്റ് ബൗളറായിട്ടാണോ അതോ പകരക്കാരന്‍ താരമായാണോ ഈ നീക്കം എന്നത് വ്യക്തമല്ല.

എട്ട് വര്‍ഷത്തിൽ ആദ്യമായി ഐപിഎലിന്റെ ഭാഗമാകുന്ന സിംബാബ്‍വേ താരമായി ഇതോടെ ബെസ്സിംഗ് മാറും.

ഐപിഎൽ കളിക്കേണ്ട!!! ടാസ്കിൻ അഹമ്മദിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്നൗ സൂപ്പര്‍ ജയന്റ്സിന് തിരിച്ചടിയായി ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം. പരിക്കേറ്റ മാര്‍ക്ക് വുഡിന് പകരം ഫ്രാഞ്ചൈസി ടീമിലെത്തിക്കുവാന്‍ ഉദ്ദേശിക്കുന്ന ബംഗ്ലാദേശ് പേസര്‍ ടാസ്കിന്‍ അഹമ്മദിന് ഐപിഎൽ കളിക്കുവാന്‍ അനുമതി നല്‍കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.

രണ്ട് പ്രധാന ടൂര്‍ണ്ണമെന്റുകളിൽ ബംഗ്ലാദേശ് കളിക്കുവാനിരിക്കുന്നതിനാലാണ് ഇതെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചു. ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനവും അതിന് ശേഷം നാട്ടിൽ ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പരയുമുള്ളതിനാൽ തന്നെ ഐപിഎൽ കളിക്കുവാന്‍ താരത്തിന് അനുമതി നല്‍കാനാകില്ലെന്ന് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

മഹീഷ് തീക്ഷണ ചെന്നൈയിലേക്ക്, ഷഹ്ബാസ് നദീം ലക്നൗവിലേക്ക്

ശ്രീലങ്കന്‍ പേസര്‍ മഹീഷ് തീക്ഷണയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 70 ലക്ഷത്തിനാണ് സ്വന്തമാക്കിയത്. ഇതാദ്യമായാണ് തീക്ഷണ ഐപിഎലിലേക്ക് എത്തുന്നത്. മുമ്പ് ചെന്നൈയുടെ നെറ്റ് ബൗളറായി താരം സഹകരിച്ചിട്ടുണ്ട്.

അടിസ്ഥാന വിലയായ 50 ലക്ഷത്തിന് ഷഹ്ബാസ് നദീമിനെ ലക്നൗ സൂപ്പര്‍ ജയന്റ്സ് സ്വന്തമാക്കി.

ഇന്ത്യൻ ഓള്‍റൗണ്ടര്‍ക്കായി രംഗത്തെത്തിയത് 6 ടീമുകള്‍, 5.75 കോടിയ്ക്ക് ലക്നൗ നിരയിലേക്ക് ഹൂഡ

ദീപക് ഹൂഡയ്ക്കായി ലേലത്തിനായി എത്തിയത് ആറ് ടീമുകള്‍. 5.75 കോടി രൂപയ്ക്ക് പുതിയ ഫ്രാഞ്ചൈസിയായ ലക്നൗ സൂപ്പര്‍ ജയന്റ്സ് ആണ് താരത്തെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിംഗ്സിന് വേണ്ടി കളിച്ച താരത്തിന്റെ അടിസ്ഥാന വില 75 ലക്ഷം ആയിരുന്നു.

രാജസ്ഥാന്‍ റോയൽസ് ആണ് ദീപക് ഹൂഡയ്ക്കായി ആദ്യം എത്തിയത്. അധികം വൈകാതെ ആര്‍സിബിയും രംഗത്തെത്തി. 1.7 കോടി രൂപയ്ക്ക് രാജസ്ഥാന് താരത്തെ കിട്ടുമെന്ന് ഉറപ്പിക്കുവാന്‍ പോയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് രംഗത്തെത്തി.

അവിടെ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും ചേര്‍ന്ന് ലേലം കൊഴുപ്പിക്കുന്നതാണ് കണ്ടത്. അധികം വൈകാതെ ലക്നൗവും രംഗത്തെത്തി. താരത്തിനായി സൺറൈസേഴ്സും രംഗത്തെത്തിയപ്പോള്‍ 5 കോടിയ്ക്ക് മേളിലേക്ക് ലേലത്തുക ഉയര്‍ന്നു.

മനീഷ് പാണ്ടേ ലക്നൗയ്ക്കായി കളിക്കും, വില 4.60 കോടി

മനീഷ് പാണ്ടേയ്ക്കായി ആദ്യം രംഗത്തെത്തിയത് സൺറൈസേഴ്സ് ഹൈദ്രാബാദ് ആണ് എത്തിയത്. അധികം വൈകാതെ ഡല്‍ഹി ക്യാപിറ്റൽസും താരത്തിനായി രംഗത്തെത്തി. 1 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില.

പിന്നീട് ലക്നൗ സൂപ്പര്‍ ജയന്റ്സ് ലേലത്തിലെത്തി 4.60 കോടി രൂപയ്ക്ക് മനീഷ് പാണ്ടേയെ സ്വന്തമാക്കി.

കളര്‍ഫുള്‍!!! ലോഗോ പ്രകാശനം നടത്തി ലക്നൗ സൂപ്പര്‍ ജയന്റ്സ്

പുതുതായി ടീമിലേക്ക് എത്തിയ ലക്നൗ സൂപ്പര്‍ ജയന്റ്സ് തങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നുള്ള പ്രഛോദനം ആണ് ഈ ലോഗോയുടെ പിന്നിലെന്നും ഫ്രാഞ്ചൈസി തങ്ങളുടെ സോഷ്യൽ മീഡിയയിൽ കുറിച്ചു. ലോഗോയിലെ ചിറകുകള്‍ ഗരുഡനെ പ്രതിനിധാനം ചെയ്യുന്നുവെന്നും ചിറകുകള്‍ക്ക് നല്‍കിയ ത്രിവര്‍ണ്ണ നിറം ടീമിന്റെ പാന്‍-ഇന്ത്യ അപ്പീലിനെ സൂചിപ്പിക്കുന്നുവെന്നും ഫ്രാഞ്ചൈസി പറയുന്നു.

ചിറകുകള്‍ക്ക് ഇടയിലുള്ള നീല നിറത്തിലുള്ള ബാറ്റ് ക്രിക്കറ്റിനെ കാണിക്കുന്നുവെന്നും. ബാറ്റിന്മേൽ ഓറഞ്ച് സീമുള്ള ചുവന്ന ക്രിക്കറ്റ് പന്തും കാണാം. വിജയ തിലകത്തെ സൂചിപ്പിക്കുന്നതാണ് ഇതെന്നും ഫ്രാഞ്ചൈസി അവകാശപ്പെടുന്നു.

പൂനെയുടെ ഓര്‍മ്മകള്‍ പുതുക്കുന്ന നാമം സ്വീകരിച്ച് ലക്നൗ ഫ്രാഞ്ചൈസി

ആര്‍പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പുതിയ ഐപിഎൽ ഫ്രാഞ്ചൈസിയായ ലക്നൗ തങ്ങളുടെ പുതിയ നാമം സ്വീകരിച്ചു. ടീം അറിയപ്പെടുക ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നായിരിക്കുമെന്ന് ഇന്ന് ഔദ്യോഗികമായ സ്ഥിരീകരണം എത്തുകയായിരുന്നു. കെഎൽ രാഹുല്‍ ആണ് ടീമിന്റെ നായകന്‍. ഐപിഎൽ 2022നുള്ള മെഗാ ലേലം ആരംഭിയ്ക്കുന്നതിന് മുമ്പ് കഴിഞ്ഞാഴ്ച ഫ്രാഞ്ചൈസി തങ്ങളുടെ ഡ്രാഫ്ട് പുറത്ത് വിട്ടിരുന്നു.

കെഎൽ രാഹുലിനൊപ്പം മാര്‍ക്കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയി എന്നിവരെയാണ് ഫ്രാഞ്ചൈസി ടീമിലേക്ക് എത്തിച്ചത്. മുമ്പ് പൂനെ ഫ്രാഞ്ചൈസിയായ പൂനെ സൂപ്പര്‍ജയന്റ്സിനോട് സമാനമായ പേരാണ് ടീം സ്വീകരിച്ചെന്ന തരത്തിലുള്ള പ്രതികരണം ആണ് കാണികളിൽ നിന്ന് പുറത്ത് വരുന്നത്.

Exit mobile version