ലോക്കി ഫെർഗൂസണ് 10 കോടി!! ഗുജറാത്ത് ലക്നൗയെ ലേലത്തിൽ പരാജയപ്പെടുത്തി

ന്യൂസിലൻഡ് പേസ് ബൗളർ ലോക്കി ഫെർഗൂസണെ 10 കോടി നൽകി ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. കഴിഞ്ഞ ഐ പി എൽ സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ നേടാൻ ഫെർഗൂസണ് ആയിരുന്നു. അവസാന രണ്ട് സീസണിലും താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായാണ് കളിച്ചത്. മുമ്പ് റൈസിംഗ് പൂനക്കായും താരം കളിച്ചിട്ടുണ്ട്. ഡെൽഹി ക്യാപിറ്റൽസും ഗുജറാത്ത് ടൈറ്റൻസുമാണ് ഫെർഗൂസണായി പൊരുതിയത്. ഫെർഗൂസന്റെ അടിസ്ഥാന വില 2 കോടി ആയിരുന്നു. ബിഡ് ആറ് കോടി കഴിഞ്ഞപ്പോൾ ആർ സി ബിയും ലേലത്തിൽ ചേർന്നു. അവസാനം ഗുജറാത്തും ലക്നൗവും തമ്മിൽ ആയിരുന്നു പോരാട്ടം.

ന്യൂസിലാണ്ടിന് കനത്ത തിരിച്ചടിയായി ലോക്കി ഫെര്‍ഗൂസണിന്റെ പരിക്ക്

ന്യൂസിലാണ്ട് പേസര്‍ ലോക്കി ഫെര്‍ഗൂസൺ ടി20 ലോകകപ്പിൽ നിന്ന് പുറത്ത്. ഇന്ന് പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിന് തൊട്ടുമുമ്പാണ് താരത്തിന്റെ പരിക്കിന്റെ വിവരം പുറത്ത് വരുന്നത്. ഇതോടെ ന്യൂസിലാണ്ട് ലോകകപ്പ് ടീമിൽ നിന്ന് ഫെര്‍ഗൂസൺ പുറത്തായി.

15 അംഗ സംഘത്തിൽ ഫെര്‍ഗൂസണ് പകരം ആഡം മിൽനെയെ ഉള്‍പ്പെടുത്തുവാനുള്ള ന്യൂസിലാണ്ടിന്റെ ആവശ്യം ഐസിസി ടെക്നിക്കൽ കമ്മിറ്റി അനുവദിച്ചുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ബൈ ബൈ പഞ്ചാബ്, രാജസ്ഥാനെ നാണംകെടുത്തി പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ഐപിഎൽ പ്ലേ ഓഫിൽ നിന്ന് പ‍ഞ്ചാബിന്റെ സാധ്യതകളെ ഇല്ലാതാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14 പോയിന്റ് നേടി പ്ലേ ഓഫിന് അടുത്തെത്തിയ കൊല്‍ക്കത്തയ്ക്ക് മുന്നിൽ ഇനിയുള്ള വെല്ലുവിളി നാളെ സൺറൈസേഴ്സിനെതിരെ കളിക്കാനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് മാത്രമാണ്.

Kolkataknightriders

എന്നാൽ ഇന്നത്തെ 86 റൺസിന്റെ കൂറ്റന്‍ വിജയത്തോടെ കൊല്‍ക്കത്തയുടെ റൺറേറ്റ് ഏറെ ഉയര്‍ന്നിട്ടുണ്ട്. ഇന്ന് കൊല്‍ക്കത്ത നല്‍കിയ 172 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയൽസ് 85 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ആദ്യ ഓവര്‍ മുതൽ തുടങ്ങിയ വിക്കറ്റ് വീഴ്ചയിൽ നിന് കരകയറുവാന്‍ രാജസ്ഥാന് കഴിയാതെ വന്നപ്പോള്‍ രാഹുല്‍ തെവാത്തിയ 44 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

കൊല്‍ക്കത്തയ്ക്കായി ലോക്കി ഫെര്‍ഗൂസൺ മൂന്നും ശിവം മാവി നാലും വിക്കറ്റാണ് നേടിയത്.

ഇത് പുതിയ ഷാര്‍ജ്ജ, ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി

ഷാര്‍ജ്ജയിൽ കൊല്‍ക്കത്തയ്ക്കെതിരെ 127 റൺസ് മാത്രം നേടി ഡല്‍ഹി ക്യാപിറ്റൽസ്. ടോസ് നഷ്ടമായ ഡല്‍ഹി നായകന്‍ 150ന് അടുത്തുള്ള സ്കോറാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞുവെങ്കിലും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെ കൊല്‍ക്കത്ത പിടിമുറുക്കുകയായിരുന്നു.

39 റൺസ് വീതം നേടിയ സ്റ്റീവന്‍ സ്മിത്തും ഋഷഭ് പന്തുമാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍മാര്‍. 9 വിക്കറ്റുകളാണ് ഡല്‍ഹി ക്യാപിറ്റൽസിന് നഷ്ടമായത്.

മികച്ച ഫോമിലുള്ള ശിഖര്‍ ധവാന്‍ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും 24 റൺസ് നേടിയ ധവാന്റെ വിക്കറ്റ് ലോക്കി ഫെര്‍ഗൂസൺ നേടി. അധികം വൈകാതെ ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് സുനിൽ നരൈന്‍ നേടിയതോടെ 35/0 എന്ന നിലയിൽ നിന്ന് ഡല്‍ഹി 40/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് സ്റ്റീവ് സ്മിത്തും ക്യാപ്റ്റന്‍ ഋഷഭ് പന്തും ചേര്‍ന്ന് കരുതലോടെ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
പത്തോവര്‍ പിന്നിടുമ്പോള്‍ ഡൽഹി ക്യാപിറ്റൽസ് 64 റൺസ് മാത്രമാണ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ നേടിയത്. 37 റൺസ് നേടിയ കൂട്ടുകെട്ടിനെ സ്റ്റീവ് സ്മിത്തിന്റെ(39) വിക്കറ്റ് നേടി ലോക്കി ഫെര്‍ഗൂസൺ ആണ് അവസാനിപ്പിച്ചത്.

സ്മിത്ത് വീണ ശേഷം ഹെറ്റ്മ്യറെ വെങ്കിടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ ലളിത് യാദവിന്റെ വിക്കറ്റ് സുനിൽ നരൈന്‍ നേടി.
തൊട്ടടുത്ത ഓവറിൽ അക്സര്‍ പട്ടേലിനെ വെങ്കടേഷ് അയ്യര്‍ പുറത്താക്കിയപ്പോള്‍ 77/2 എന്ന നിലയിൽ നിന്ന് ഡൽഹി 92/6 എന്ന നിലയിലേക്ക് വീണു.

പിന്നീട് പന്തും അശ്വിനും ചേര്‍ന്ന് നേടിയ 28 റൺസാണ് മത്സരത്തിൽ പൊരുതാവുന്ന നിലയിലേക്ക് ഡല്‍ഹിയെ എത്തിച്ചത്. അവസാന ഓവറിലെ ആദ്യ പന്തിൽ അശ്വിനും തൊട്ടടുത്ത പന്തിൽ ഋഷഭ് പന്തും പുറത്താകുകയായിരുന്നു.

അവസാന ഓവറിൽ ഋഷഭ് പന്ത് റണ്ണൗട്ടാകുകയായിരുന്നു. ലോക്കി ഫെര്‍ഗൂസൺ, സുനില്‍ നരൈന്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി രണ്ട് വീതം വിക്കറ്റ് നേടി.

ലോക്കി ഫെര്‍ഗൂസണ്‍ യോര്‍ക്ക്ഷയറിനായി ടി20 ബ്ലാസ്റ്റില്‍ കളിക്കും

2021 ടി20 ബ്ലാസ്റ്റ് സീസണില്‍ ന്യൂസിലാണ്ട് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ എത്തുന്നു. താരം യോര്‍ക്ക്ഷയറുമായാണ് കരാറില്‍ എത്തിയത്. നവംബര്‍ മുതല്‍ പരിക്ക് കാരണം താരം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്ലെങ്കില്‍ താരം യോര്‍ക്ക്ഷയറിന്റെ നോര്‍ത്ത് ഗ്രൂപ്പ് മത്സരങ്ങള്‍ക്കെല്ലാം തന്നെയുണ്ടാവുമെന്നാണ് ക്ലബ് വ്യക്തമാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള ഐപിഎല്‍ സീസണിന് ശേഷമാവും താരം യോര്‍ക്ക്ഷയറിനൊപ്പം എത്തുന്നത്. 2018ല്‍ താരം ഡെര്‍ബിഷയറിന് വേണ്ടി കൗണ്ടി സീസണിലും ടി20 ബ്ലാസ്റ്റിലും കളിച്ചിട്ടുണ്ട്. 16 ടി20 വിക്കറ്റുകളാണ് ആ സീസണില്‍ താരം നേടിയത്.

ലോക്കി ഫെര്‍ഗുസണ് പരിക്ക്, തിരിച്ച് വരവ് ഫെബ്രുവരിയില്‍ മാത്രം

ലോക്കി ഫെര്‍ഗുസണിന്റെ പരിക്ക് സ്ഥിരീകരിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിന് പാര്‍ഷ്യല്‍ സ്ട്രെസ്സ് ഫ്രാക്ച്ചറാണെന്നാണ് കണ്ടെത്തല്‍. കുറഞ്ഞത് നാല് മുതല്‍ ആറാഴ്ച വിശ്രമം താരത്തിന് ആവശ്യമാണെന്നും. അതിന് ശേഷം മാത്രമേ താരത്തിന്റെ പരിശീലനം ആരംഭിക്കുവാനാകുകയുള്ളുവെന്നുമാണ് പുറത്ത് വരുന്ന വിവരം.

വിന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കിടെയാണ് താരത്തിന് പരിക്കറ്റത്. ഇതോടെ പാക്കിസ്ഥാന്‍ പരമ്പര താരത്തിന് നഷ്ടമാകും. താരത്തിന് ശസ്ത്രക്രിയ ആവശ്യമായി വരില്ലെന്നും വിശ്രമവും റീഹാബും താരത്തിനെ പഴയ സ്ഥിതിയില്‍ എത്തിയ്ക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസിലാണ്ടിന് 150 കിലോമീറ്റര്‍ വേഗതയില്‍ എറിയുന്ന ഒരു ബൗളറുണ്ടേല്‍, പാക്കിസ്ഥാന്റെ പക്കല്‍ നാല് പേരുണ്ടെന്നത് മറക്കേണ്ട – മിസ്ബ ഉള്‍ ഹക്ക്

പാക്കിസ്ഥാന്റെ ന്യൂസിലാണ്ടിലെ വെല്ലുവിളി അത് ബാറ്റിംഗ് ആയിരിക്കുമെന്നും ബൗളിംഗിനെക്കുറിച്ച് തനിക്ക് വലിയ വേവലാതിയില്ലെന്നും പറഞ്ഞ് പാക്കിസ്ഥാന്‍ മുഖ്യ കോച്ച് മിസ്ബ ഉള്‍ ഹക്ക്. ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലാണ്ട് നിരയില്‍ തീപാറും പേസില്‍ പന്തെറിയുന്ന താരമാണെങ്കില്‍ തന്റെ ടീമില്‍ അതേ ശേഷിയുള്ള നാല് താരങ്ങളുണ്ടെന്നത് മറക്കരുതെന്ന് മിസ്ബ വ്യക്തമാക്കി.

ന്യൂസിലാണ്ട് കടുപ്പമേറിയ എതിരാളികളാണെന്നും അവര്‍ വെസ്റ്റിന്‍ഡീസിനെതിരെ ആധിപത്യം പുലര്‍ത്തുന്നത് നമ്മളെല്ലാം കണ്ടതാണെങ്കിലും അവര്‍ക്കെതിരെ മികച്ച പ്രകടനം തങ്ങള്‍ക്ക് പുറത്തെടുക്കാനാകുമെന്നാണ് കരുതുന്നതെന്ന് മിസ്ബ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ചതിന്റെ പരിചയം ടീമിന് തുണയേകുമെന്നാണ് കരുതുന്നതെന്നും മിസ്ബ പറഞ്ഞു.

വെടിക്കെട്ട് തുടക്കം, പിന്നെ തകര്‍ച്ച, പൊള്ളാര്‍ഡ് വെടിക്കെട്ടില്‍ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്

ന്യൂസിലാണ്ടിനെതിരെ ഈഡന്‍ പാര്‍ക്കിലെ ആദ്യ ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്കോര്‍. ആന്‍ഡ്രേ ഫ്ലെച്ചര്‍ നല്‍കിയ തട്ടുപൊളിപ്പന്‍ തുടക്കത്തിന് ശേഷം വിന്‍ഡീസ് നാല് വിക്കറ്റുകള്‍ വിക്കറ്റുകള്‍ കൈമോശപ്പെടുത്തിയെങ്കിലും കൈറണ്‍ പൊള്ളാര്‍ഡ് ഇന്നിംഗ്സിന്റെ അവസാനത്തോടെ പുറത്തെടുത്ത ബാറ്റിംഗ് മികവിന്റെ ബലത്തില്‍ വിന്‍ഡീസ് 7 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടുകയായിരുന്നു.

മത്സരം തുടങ്ങി ആദ്യ ഓവറിലും പിന്നീട് രണ്ടാം ഓവറിലും അടക്കം മൂന്ന് തവണ മഴ തടസ്സം സൃഷ്ടിച്ചതോടെ മത്സരം 16 ഓവറായി ചുരുക്കുകയായിരുന്നു. 3.2 ഓവറില്‍ 58 റണ്‍സ് ഒന്നാം വിക്കറ്റില്‍ നേടി നില്‍ക്കുമ്പോളാണ് ലോക്കി ഫെര്‍ഗൂസണ്‍ ഫ്ലെച്ചറിനെ പുറത്താക്കിയത്. 14 പന്തില്‍ നിന്ന് 34 റണ്‍സാണ് താരം നേടിയത്. അതേ ഓവറില്‍ ഹെറ്റ്മ്യറെയും ഫെര്‍ഗൂസണ്‍ വീഴ്ത്തി.

അടുത്ത ഓവറില്‍ ടിം സൗത്തി ബ്രണ്ടന്‍ കിംഗിനെയും റോവ്മന്‍ പവലിനെയും വീഴ്ത്തിയപ്പോള്‍ 58/0 എന്ന നിലയില്‍ നിന്ന് 58/4 എന്ന നിലയിലേക്ക് വീണു. ഫെര്‍ഗൂസണ്‍ നിക്കോളസ് പൂരനെയും പുറത്താക്കിയപ്പോള്‍ 59/5 എന്ന സങ്കടകരമായ അവസ്ഥയിലേക്ക് വിന്‍ഡീസ് വീണു.

അവിടെ നിന്ന് കൈറണ്‍ പൊള്ളാര്‍ഡും ഫാബിയന്‍ അല്ലെനും ചേര്‍ന്നാണ് വിന്‍ഡീസിനെ മുന്നോട്ട് നയിച്ചത്. 30 റണ്‍സ് നേടിയ ഫാബിയന്‍ അല്ലെനെയും കീമോ പോളിനെയും ഒരേ ഓവറില്‍ പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ആറാം വിക്കറ്റില്‍ പൊള്ളാര്‍ഡും അല്ലെനും ചേര്‍ന്ന് 84 റണ്‍സ് കൂട്ടുകെട്ടാണ് നേടിയത്.

21 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ഫെര്‍ഗൂസണ്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്. കൈറണ്‍ പൊള്ളാര്‍ഡ് 37 പന്തില്‍ നിന്ന് 75 റണ്‍സ് നേടി പുറത്താകാതെ നിന്നു. 4 ഫോറും 8 സിക്സും അടങ്ങിയതായിരുന്നു പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സ്.

ലോക്കി യൂ ബ്യൂട്ടി, സൂപ്പര്‍ ഓവറിലും അത്യുഗ്രന്‍ ബൗളിംഗുമായി ലോക്കി ഫെര്‍ഗുസണ്‍, കൊല്‍ക്കത്തയ്ക്ക് വിജയം

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സിന് പുറത്താക്കി ലോക്കി ഫെര്‍ഗൂസണ്‍. വിജയ ലക്ഷ്യമായ മൂന്ന് റണ്‍സ് 4 പന്തുകളില്‍ വിക്കറ്റ് നഷ്ടമില്ലാതെ കൊല്‍ക്കത്ത സ്വന്തമാക്കുകയായിരുന്നു. ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കും കൂടിയാണ് വിജയത്തിലേക്ക് ടീമിനെ നയിച്ചത്.

സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ഫെര്‍ഗൂസണ്‍ മൂന്നാം പന്തില്‍ അബ്ദുള്‍ സമാദിനെയും പുറത്താക്കി സണ്‍റൈസേഴ്സിന്റെ ബാറ്റിംഗിന് തിരശ്ശീല വീഴ്ത്തുകയായിരുന്നു.

നേരത്തെ സണ്‍റൈസേഴ്സ് ഇന്നിംഗ്സിലും ലോക്കി ഫെര്‍ഗൂസണിന്റെ സ്പെല്ലിലാണ് ടീം അടിപതറിയത്. 4 ഓവറില്‍ 15 റണ്‍സ് വിട്ട് നല്‍കിയാണ് താരം മൂന്ന് വിക്കറ്റ് നേടിയത്.

ടെസ്റ്റ് മോഹങ്ങള്‍ സജീവമായി തന്നെ തുടരുന്നു – ലോക്കി ഫെര്‍ഗൂസണ്‍

തനിക്ക് ന്യൂസിലാണ്ടിന് വേണ്ടി ഇനിയും വളരെ അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനാകുമെന്ന് അഭിപ്രായപ്പെട്ട് ലോക്കി ഫെര്‍ഗൂസണ്‍. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച താരത്തിന് എന്നാല്‍ അത്ര സുഖകരമല്ലായിരുന്നു അരങ്ങേറ്റ മത്സരം. പെര്‍ത്ത് ടെസ്റ്റില്‍ 11 ഓവറുകള്‍ മാത്രം എറിഞ്ഞ താരം പിന്നീട് പരിക്കേറ്റ് മടങ്ങുകയായിരുന്നു.

തനിക്ക് ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടി മറ്റു ഫോര്‍മാറ്റുകളെ ത്യാഗം ചെയ്യാനാകില്ലെന്നും മൂന്ന് ഫോര്‍മാറ്റും ഒരു പോലെ കൈകാര്യം ചെയ്യാനാകണമെന്നാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ലോക്കി ഫെര്‍ഗൂസണ്‍ വ്യക്തമാക്കി. ടെസ്റ്റ് സ്ക്വാഡിന്റെ ഭാഗമായി തുടരുവാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുണ്ട്.

ഈ ആഗ്രഹം നിലനില്‍ക്കുമ്പോളും പരിമിത ഓവര്‍ ക്രിക്കറ്റിനോടുള്ള തന്റെ സമീപനത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് ഫെര്‍ഗൂസണ്‍ വ്യക്തമാക്കി.

ന്യൂസിലാണ്ടിന് കനത്ത തിരിച്ചടി,ഫെര്‍ഗൂസണ്‍ പെര്‍ത്തില്‍ ഇനി ബൗളിംഗ് ചെയ്യില്ല

പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഒന്നാം ദിവസം തന്നെ ന്യൂസിലാണ്ട് സീമര്‍ ലോക്കി ഫെര്‍ഗൂസണ് പരിക്ക്. പരിക്കേറ്റ താരം ഇനി പെര്‍ത്തിലെ ഡേ നൈറ്റ് ടെസ്റ്റില്‍ പന്തെറിയാനുണ്ടാകില്ല. അതേ സമയം താരം ബാറ്റിംഗിന് ഉണ്ടാകുമെന്നാണ് അറിയുന്നത്. പെര്‍ത്തില്‍ ആണ് തന്റെ ടെസ്റ്റ് അരങ്ങേറ്റം ഫെര്‍ഗൂസണ്‍ നടത്തിയത്. രണ്ടാം സെഷനിലാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് മൂന്നാം സെഷനില്‍ ഫീല്‍ഡിംഗിനും താരം എത്തിയില്ല.

ട്രെന്റ് ബോള്‍ട്ടിന്റെ പരിക്കാണ് താരത്തിന് അവസരം ലഭിക്കുവാന്‍ കാരണം. ആദ്യ ദിവസം 11 ഓവറില്‍ 47 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊനനും ലഭിച്ചില്ല. ഈ 11 ഓവറുകളില്‍ ഒരോവര്‍ ഫെര്‍ഗൂസണ്‍ മെയ്ഡന്‍ ആക്കിയിരുന്നു. അതെ ഓവറില്‍ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ച് രണ്ടാം സ്ലിപ്പില്‍ ടോം ലാഥം കൈവിട്ടില്ലായിരുന്നുവെങ്കില്‍ തന്റെ കന്നി ടെസ്റ്റ് വിക്കറ്റായി സ്മിത്തിനെ തന്നെ പുറത്താക്കുവാന്‍ ഫെര്‍ഗൂസണ് സാധിച്ചേനെ.

പെര്‍ത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലാണ്ടിനായി അരങ്ങേറ്റം കുറിയ്ക്കുന്നു

ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. പ്രതീക്ഷിച്ചത് പോലെ ഓസ്ട്രേലിയ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് എത്തുന്നത്. എന്നാല്‍ ന്യൂസിലാണ്ട് നിരയില്‍ ഒരു മാറ്റമാണുള്ളത്. ട്രെന്റ് ബോള്‍ട്ട് മത്സരത്തിനില്ല പകരം ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലാണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കും.

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ജോ ബേണ്‍സ്, മാര്‍നസ് ലാബൂഷാനെ, സ്റ്റീവന്‍ സ്മിത്ത്, മാത്യു വെയ്ഡ്, ട്രാവിസ് ഹെഡ്, ടിം പെയിന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലയണ്‍, ജോഷ് ഹാസല്‍വുഡ്

ന്യൂസിലാണ്ട്: ജീത്ത് റാവല്‍, ടോം ലാഥം, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍ ഹെന്‍റി നിക്കോളസ്, ബിജെ വാട്‍ളിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, നീല്‍ വാഗ്നര്‍, ലോക്കി ഫെര്‍ഗൂസണ്‍

Exit mobile version