ദുഃഖം ജയം കൊണ്ട് മറക്കാൻ ലെസ്റ്റർ ഇന്നിറങ്ങും

ഉടമ വിശായ് ശ്രീവദനപ്രഭയുടെ അപകട മരണത്തിന് ശേഷം ലെസ്റ്റർ സിറ്റി ഇന്ന് ആദ്യ മത്സരത്തിന് ഇറങ്ങും. കാർഡിഫ് സിറ്റിയാണ് ഇന്ന് അവരുടെ എതിരാളികൾ. കാർഡിഫിന്റെ മൈതാനത്താണ് മത്സരം അരങ്ങേറുന്നത്.ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

ഇന്നത്തെ മത്സരത്തിന്റെ ഫലത്തിന് പ്രത്യേകതകൾ ഒന്നും ഇല്ലെങ്കിലും ശ്രീവദനപ്രഭക്ക് വേണ്ടി ജയിക്കാനാവും ശ്രമം എന്ന് ലെസ്റ്റർ പരിശീലകൻ ക്ലോഡ് പ്യുവൽ പറഞ്ഞിട്ടുണ്ട്. ലെസ്റ്റർ ക്യാപ്റ്റൻ വെസ് മോർഗൻ സസ്‌പെൻഷൻ കഴിഞ്ഞു തിരിച്ചെത്തുന്നത് അവർക്ക് ആശ്വാസമാകും. മാനസികമായി തളർന്ന സഹ താരങ്ങൾക്ക് ഊർജമാകാൻ ക്യാപ്റ്റന് കഴിഞ്ഞേക്കും. പരിക്ക് മാറാത്ത അമർത്തി ഇന്ന് കളിക്കാൻ സാധ്യതയില്ല.

കാർഡിഫ് താരം ജോ റോൾസിന് സസ്‌പെൻഷൻ കാരണം ഇന്ന് കളിക്കാനാവില്ല. 1962 ന് ശേഷം ഇരു ടീമുകളും വീണ്ടും തമ്മിൽ ഏറ്റു മുട്ടുമ്പോൾ ചരിത്രപരമായ ജയം തന്നെയാവും ഇരു ടീമുകളുടെയും ലക്ഷ്യം.

കോപ്റ്റർ അപകടം, ലെസ്റ്റർ സിറ്റി ഉടമ മരണപെട്ടു

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലെസ്റ്റർ സിറ്റി ഉടമ വിഷായ് ശിവദ്ദനപ്രഭ ഇന്നലെ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടതായി ലെസ്റ്റർ സിറ്റി സ്ഥിതീകരിച്ചു. അദ്ദേഹത്തോടൊപ്പം കോപ്റ്ററിൽ ഇണ്ടായിരുന്ന മറ്റ് നാല് പേരും മരണപ്പെട്ടിട്ടുണ്ട്. ലെസ്റ്റർ സിറ്റി ഉടമകളായ കിംഗ്‌ പവർ ഗ്രൂപ്പിന്റെ ഉടമയും ക്ലബ്ബിന്റെ ചെയർമാൻ പദവിയും അലങ്കരിച്ചു പോന്ന അദ്ദേഹം ലെസ്റ്റർ ഇന്നത്തെ നിലയിൽ എത്തിയതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ്.

തായ്‌ലന്റുകാരനായ വിഷായ് 2010 ലാണ് ലെസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്. അന്ന് ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ലീഗിൽ അവസാന സ്ഥാനത്ത് നിന്നിരുന്ന ക്ലബ്ബിനെ പിന്നീട് 2015- 2016 സീസണിൽ ചാംപ്യൻമാരാക്കാൻ പ്രാപ്തമാക്കിയ അദ്ദേഹം ലെസ്റ്റർ ഫാൻസിനും പ്രിയപ്പെട്ടവനായിരുന്നു. ലെസ്റ്ററിന്റെ ഓരോ ഹോം മത്സരവും വീക്ഷിച്ച ശേഷം പതിവ് പോലെ സ്വന്തം കോപ്റ്ററിൽ മടങ്ങുന്ന അദ്ദേഹത്തിന്റെ കോപ്റ്റർ ശനിയാഴ്ച വെസ്റ്റ് ഹാമിന് എതിരായ മത്സര ശേഷം മടങ്ങവെയാണ് സ്റ്റേഡിയത്തിന്റെ കാർ പാർക്കിങ്ങിൽ തകർന്ന് വീണത്.

ലെസ്റ്റർ ഉടമയുടെ ഹെലികോപ്റ്റർ തകർന്നു, പ്രാർത്ഥനയോടെ ഫുട്‌ബോൾ ലോകം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലെസ്റ്റർ സിറ്റി ഉടമയുടെ ഹെലികോപ്റ്റർ ക്ലബ്ബിന്റെ സ്റ്റേഡിയമായ കിംഗ്‌ പവർ സ്റ്റേഡിയത്തിന്റെ കാർ പാർക്കിങ്ങിൽ തകർന്ന് വീണത്. ആരൊക്കെയാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത് എന്നത് വ്യക്തമല്ല. ലെസ്റ്റർ ഉടമ വിശായി ശ്രീവധനപ്രഭയടക്കം സ്ഥിരം സഞ്ചരിക്കുന്ന കോപ്റ്ററാണ് അപകടത്തിൽ പെട്ടത്.

ലെസ്റ്ററിന്റെ ഓരോ ഹോം മത്സര ശേഷവും സാധാരണ ഗ്രൗണ്ടിന് നടുവിൽ നിന്ന് കോപ്റ്ററിൽ മടങ്ങുന്ന ലെസ്റ്റർ ഉടമയുടെ കാഴ്ച്ച പ്രീമിയർ ലീഗിന് സുപരിചിതമാണ്. ഇന്നലെ കോപ്റ്റർ പറന്ന് ഉയർന്ന ഉടനെ നിയന്ത്രണം നഷ്ടപ്പെട്ട് ക്ലബ്ബിന്റെ കാർ പാർക്കിലേക്ക് തകർന്ന് വീഴുകയായിരുന്നു. 2016 ൽ ലോകത്തെ ഞെട്ടിച്ച് പ്രീമിയർ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച ടീമാണ് ലെസ്റ്റർ. അപകടത്തിൽ പെട്ടവരുടെ വിശദ വിവരങ്ങൾ വരും മണിക്കൂറുകളിൽ വ്യക്തമാകും എന്നാണ് റിപ്പോർട്ടുകൾ.

അവസാനം നിമിഷം വിജയം കൈവിട്ട് വെസ്റ്റ് ഹാം

കളി തീരാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ വഴങ്ങിയ ഗോളിൽ വെസ്റ്റ് ഹാം ലെസ്റ്ററിനോട് സമനില വഴങ്ങി. ലെസ്റ്ററിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 13 പോയിന്റുള്ള ലെസ്റ്റർ നിലവിൽ 12 ആം സ്ഥാനത്താണ്. 8 പോയിന്റുള്ള വെസ്റ്റ് ഹാം 13 ആം സ്ഥാനത്തും.

ആദ്യ പകുതിയിൽ മത്സരം അര മണിക്കൂർ പിന്നിട്ടപ്പോഴാണ് വെസ്റ്റ് ഹാം ലീഡ് നേടിയത്. ഡിഫൻഡർ ഇസ ഫാബിയൻ ബൽബുവെനയാണ്‌ ഗോൾ നേടിയത്. എന്നാൽ 8 മിനിട്ടുകൾക്ക് ശേഷം ക്യാപ്റ്റൻ മാർക്ക് നോബിൾ ചുവപ്പ് കാർഡ് വഴങ്ങി പുറത്തായത് അവർക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ലെസ്റ്റർ നിരന്തരം ശ്രമിച്ചതോടെ വെസ്റ്റ് ഹാമിന് തീർത്തും പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. പക്ഷെ ലെസ്റ്റർ അർഹിച്ച ഗോൾ പിറക്കാൻ 89 ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. എൻഡിടിയുടെ ഷോട്ട് വെസ്റ്റ് ഹാം താരത്തിന്റെ കാലിൽ തട്ടി ഭാഗ്യത്തിന്റെ അകമ്പടിയോടെ വലയിൽ പതിക്കുകയായിരുന്നു. അവസാന സെക്കന്റുകളിൽ അന്റോണിയോയുടെ ശ്രമം ഗോൾ ആകാതെ പോയത് ഹാമേഴ്സിന് നിർഭാഗ്യമായി.

ന്യൂ കാസിലിന്റെ കഷ്ട്ട കാലം തീരുന്നില്ല, ഇത്തവണ തോറ്റത് ലെസ്റ്ററിനോട്

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. സീസണിലെ ആദ്യ ജയം തേടി സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ ന്യൂ കാസിലിനെ ലെസ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഇതോടെ അവസാനം കളിച്ച 6 മത്സരങ്ങളിൽ 4 മത്സരങ്ങളും തോറ്റ ന്യൂ കാസിലിന്റെ നില പരുങ്ങലിലായി.

ലെസ്റ്ററിനു വേണ്ടി ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ജാമി വാർഡിയും രണ്ടാം പകുതിയിൽ ഹാരി മഗ്വയറുമാണ്‌ ഗോളുകൾ നേടിയത്. ജയത്തോടെ ലീഗിൽ ഏഴാം സ്ഥാനത്ത് എത്താനും ലെസ്റ്റർ സിറ്റിക്കായി. അതെ സമയം തോൽവിയോടെ ന്യൂ കേസിൽ ലീഗിൽ 18ആം സ്ഥാനത്താണ്.

കിംഗ്‌പവറിൽ ലെസ്റ്ററിന്റെ തിരിച്ചു വരവ്, ഹഡെഴ്സ്ഫീൽഡിനെതിരെ ജയം

കിംഗ്‌ പവർ സ്റ്റേഡിയത്തിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ച് ലെസ്റ്ററിന്റെ മികച്ച പ്രകടനം. സ്വന്തം തട്ടകത്തിൽ ഹഡെഴ്സ്ഫീൽഡ് ടൗണിനെ നേരിട്ട അവർക്ക് 3-1 ന്റെ മികച്ച ജയം. ജയത്തോടെ 9 പോയിന്റുമായി ലെസ്റ്റർ എട്ടാം സ്ഥാനത്തെത്തി. 2 പോയിന്റ് മാത്രമുള്ള ഹഡെഴ്സ് ഫീൽഡ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്.

മത്സരത്തിന്റെ അഞ്ചാം മിനുട്ടിൽ തന്നെ സാങ്കയുടെ ഗോളിൽ ഹഡെഴ്സ്ഫീൽഡ് ലീഡ് നേടിയെങ്കിലും ഏറെ വൈകാതെ 19 ആം മിനുട്ടിൽ ലെസ്റ്റർ ഇഹെനാചോയുടെ ഗോളിൽ തിരിച്ചടിച്ചു.

രണ്ടാം പകുതിയിൽ ജെയിംസ് മാഡിസന്റെ ഗോളിൽ 66 ആം മിനുട്ടിൽ ലെസ്റ്റർ അർഹിച്ച ലീഡ് സ്വന്തമാക്കി. 75 ആം മിനുട്ടിൽ ഇഹെനാചോയുടെ അസിസ്റ്റിൽ വാർഡി സ്കോർ 3-1 ആക്കി ഉയർത്തി ലെസ്റ്ററിന്റെ ജയം ഉറപ്പിച്ചു. നേരത്തെ ഇഹെനാചോയുടെ ഗോളിന് വഴി ഒരുക്കിയത് വാർഡിയുടെ പാസ്സായിരുന്നു.

കുതിപ്പ് തുടരാൻ ക്ളോപ്പും സംഘവും ഇന്ന് ലെസ്റ്ററിൽ

പ്രീമിയർ ലീഗ് ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് ഇന്ന് ലെസ്റ്ററിനെതിരെ പോരാട്ടം. ലെസ്റ്ററിന്റെ മൈതാനമായ കിംഗ്‌പവർ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകീട്ട് 5 നാണ് മത്സരം കിക്കോഫ്.

ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ലിവർപൂൾ ആക്രമണവും പ്രതിരോധവും ഒരേ പോലെ മികച്ചതാണ്. ഒരു ഗോൾ പോലും വഴങ്ങാത്ത ലിവർപൂൾ പ്രതിരോധം മറികടക്കുക എന്നത് തന്നെയാവും ലെസ്റ്റർ നേരിടുന്ന പ്രധാന വെല്ലുവിളി.

ലെസ്റ്റർ നിരയിൽ ചുവപ്പ് കാർഡ് കിട്ടി സസ്പെൻഷനിൽ ഉള്ള ജാമി വാർഡിക്ക് ഇന്ന് കളിക്കാനാവില്ല. ലിവർപൂൾ നിരയിൽ കാര്യമായ പരിക്കോ സസ്പെൻഷനോ ഇല്ല.ലിവർപൂളിനെതിരായ അവസാന 4 ഹോം മത്സരങ്ങളിൽ 3 ലും ലെസ്റ്ററിന് ജയിക്കാനായിരുന്നു. എങ്കിലും നിലവിലെ ഫോമിൽ ക്ളോപ്പിന്റെ സംഘത്തിനാണ് സാധ്യത കൂടുതൽ.

വാർഡി ദേശീയ ടീമിൽ നിന്ന് വിരമിച്ചു

ഇംഗ്ലണ്ട് സ്ട്രൈക്കർ ജേമി വാർഡി രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. ക്ലബ്ബ് ഫുട്ബോളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ലെസ്റ്റർ സിറ്റി താരമായ വാർഡി ദേശീയ കുപ്പായം ഊരുന്നത്.

ലെസ്റ്റർ പ്രീമിയർ ലീഗ് കിരീടം നേടിയ 2015 മുതൽ ഇംഗ്ലണ്ട് ടീം അംഗമാണ് വാർഡി. പക്ഷെ പലപ്പോഴും ഇംഗ്ലണ്ട് ഒന്നാം നമ്പർ സ്ട്രൈക്കർ ഹാരി കെയ്നിന് പിറകിലായിരുന്നു താരത്തിന് ടീമിലെ സ്ഥാനം. ഇംഗ്ലണ്ടിനായി 26 മത്സരങ്ങൾ കളിച്ച വാർഡി 7 ഗോളുകൾ നേടിയിട്ടുണ്ട്. ഈ ജനുവരിയിൽ 32 വയസ് തികയുന്ന വാർഡി നേരത്തെ ലെസ്റ്ററുമായി പുതിയ കരാർ ഒപ്പിട്ടിരുന്നു.

നൈജീരിയൻ താരത്തിന് ലെസ്റ്ററിൽ പുതിയ കരാർ

ലെസ്റ്ററിന്റെ നൈജീരിയൻ താരം വിൽഫ്രഡ് എൻഡിടി ക്ലബ്ബ്മായി പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2024 വരെ താരം ഫോക്സസിൽ തുടരും. 21 വയസുകാരനായ താരം മധ്യനിരയിലാണ് കളിക്കുന്നത്.

18 മാസങ്ങൾക്ക് മുൻപ് മാത്രം ലെസ്റ്ററിൽ എത്തിയ താരം ടീമിന്റെ അഭിവാജ്യ ഘടകമാണ്. മധ്യനിരയിൽ കാന്റെയുടെ അഭാവം മറികടക്കാനാണ് ലെസ്റ്റർ എൻഡിടിയെ ടീമിൽ എത്തിച്ചത്. ഈ കഴിഞ്ഞ ലോകകപ്പിൽ നൈജീരിയൻ ടീമിലും എൻഡിടി അംഗമായിരുന്നു.

10 പേരായി ചുരുങ്ങിയിട്ടും വിജയം പിടിച്ചെടുത്ത് ലെസ്റ്റർ

അവസാന 25 മിനിറ്റ്  10 പേരായി ചുരുങ്ങിയിട്ടും വോൾവ്‌സിനെതിരെ വിജയം പിടിച്ചെടുത്ത് ലെസ്റ്റർ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലെസ്റ്റർ വിജയം സ്വന്തമാക്കിയത്.  മാറ്റ് ഡോഹെർട്ടിയെ ഫൗൾ ചെയ്തതിന് ലെസ്റ്റർ ഫോർവേഡ് വാർഡി ചുവപ്പു കാർഡ് കണ്ടു പുറത്തുപോയതോടെ 10 പേരായിട്ടാണ് ലെസ്റ്റർ മത്സരം പൂർത്തിയാക്കിയത്.

ആദ്യ പകുതിയിലാണ് ലെസ്റ്റർ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്റെ 29മത്തെ മിനുറ്റിൽ ഡോഹെർട്ടിയുടെ സെൽഫ് ഗോളിലാണ് ലെസ്റ്റർ മുൻപിലെത്തിയത്. ഓൾ ബ്രൈട്ടണിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ സ്വന്തം വലയിൽ തന്നെ ഡോഹെർട്ടി പന്ത് എത്തിക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മാഡിസണിലൂടെ ലെസ്റ്റർ ലീഡ് ഇരട്ടിയാക്കി.  ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഭാഗ്യം തുണക്കാതെ പോയതാണ് വോൾവ്‌സിന് വിനയായത്. മത്സരത്തിൽ മൂന്ന് തവണയാണ് വോൾവ്‌സിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു പോയത്.

തുടർന്ന് രണ്ടാം പകുതിയിലാണ് വാർഡിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്.  മാറ്റ് ഡോഹെർട്ടിയെ ഫൗൾ ചെയ്തതിനാണു വാർഡിക്ക് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. 10 പേരായി ചുരുങ്ങിയെങ്കിലും മികച്ച പ്രതിരോധം സൃഷ്ട്ടിച്ച ലെസ്റ്റർ ഗോൾ വഴങ്ങാതെ മത്സരം പൂർത്തിയാകുകയായിരുന്നു.

ലെസ്റ്ററിനും ന്യൂ കാസിലിനും ഇന്ന് നിർണായക പോരാട്ടങ്ങൾ

പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യുണൈറ്റഡ് കാര്ഡിഫ്‌സിറ്റിയെയും, വെസ്റ്റ് ഹാം ബൗർന്മൗത്തിനെയും, എവർട്ടൻ സൗത്താംപ്ടനെയും, ലെസ്റ്റർ വോൾവ്സിനെയും നേരിടും.

ആദ്യ മത്സരം തോറ്റാണ് ന്യൂ കാസിലും കാർഡിഫും ഇന്ന് ഇറങ്ങുന്നത്. കാർഡിഫ് നിരയിൽ കെന്നത് സോഹോർ ഇന്ന് കളിക്കില്ല. ഹാരി ആർതർ ഇന്ന് അരങ്ങേറിയേക്കും. ന്യൂ കാസിൽ നിരയിൽ സ്ട്രൈക്കർ റോളിൽ ഹൊസെലു തിളങ്ങിയെങ്കിലും പുതിയ സ്ട്രൈക്കർ സോളമൻ റോണ്ടോൻ ഇന്ന് അരങ്ങേറാൻ സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് 5 ന് കാർഡിഫിന്റെ മൈതാനത്താണ് മത്സരം കിക്കോഫ്.

ലിവർപൂളിനോട് ആദ്യ മത്സരത്തിൽ ഭീമൻ തോൽവി വഴങ്ങിയ മാനുവൽ പല്ലേഗ്രിനിയുടെ വെസ്റ്റ് ഹാമിന് വിജയം അനിവാര്യമാണ്. പക്ഷെ ആദ്യ മത്സരം ജയിച്ചു എത്തുന്ന ബൗർന്മൗത്തിനെ താരതമ്യേന പുത്തൻ ടീമായ വെസ്റ്റ് ഹാം എങ്ങനെ നേരിടും എന്നത് കണ്ടറിയണം.

വോൾവ്സിന് എതിരെ വഴങ്ങിയ അപ്രതീക്ഷിത സമനില ആവർത്തിക്കാതിരിക്കുക എന്നതാവും ഇന്ന് സൗതാംപ്ടനെ നേരിടുന്ന എവർട്ടൻ പരിശീലകൻ മാർക്കോസ് സിൽവയുടെ ശ്രമം. റിച്ചാർലിസന്റെ ഫോം തുണയായാൽ അവർക്ക് ജയം പ്രതീക്ഷിക്കാം. പക്ഷെ ബെണ്ലികെതിരെ ഗോൾ രഹിത സമനില വഴങ്ങിയ സൈന്റ്സ് പ്രതിരോധം ഫോം തുടർന്നാൽ മത്സരം കടുത്തതാവും.

എവർട്ടനെതിരെ പൊരുതി നേടിയ ആത്മാവിശ്വാസമാകും ഇന്ന് ലെസ്റ്ററിനെ നേരിടുന്ന വോൾവ്സിന്റെ ആത്മവിശ്വാസം. ലെസ്റ്റർ ആകട്ടെ കരുത്തരായ യൂണൈറ്റഡിനെതിരെ വഴങ്ങിയ തോൽവി ആവർത്തിക്കാതിരികാനാവും ശ്രമിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ക്രോയേഷ്യൻ ഡിഫൻഡർ ലെസ്റ്ററിൽ

ക്രോയേഷ്യൻ ഡിഫൻഡർ ഫിലിപ്പ് ബെൻകോവിച് ഇനി പ്രീമിയർ ലീഗ് ക്ലബ്ബായ ലെസ്റ്ററിൽ. ക്രോയേഷ്യൻ ക്ലബ്ബ് ഡിനാമോ സാഗ്രറബിൽ നിന്നാണ് താരം ലെസ്റ്ററിൽ എത്തുന്നത്.

21 വയസുകാരനായ താരം ക്ലബ്ബ്മായി 5 വർഷത്തെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. സെന്റർ ബാക്ക് പൊസിഷനിലാവും താരം കളിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version