19 കാരൻ ഫ്രഞ്ച് യുവ താരത്തെ സ്വന്തമാക്കാനുള്ള ന്യൂ കാസ്റ്റിൽ ശ്രമങ്ങൾ പരാജയപ്പെട്ടു

25 മില്യൺ നൽകി ഫ്രഞ്ച് ക്ലബ് റെയ്മിസിൽ നിന്നു ഹ്യൂഗ്യോ എകിറ്റികെയെ ടീമിൽ എത്തിക്കാനുള്ള ന്യൂ കാസ്റ്റിൽ ശ്രമം ആണ് അവസാന നിമിഷം പരാജയപ്പെട്ടത്. താരത്തിന് ആയുള്ള വാഗ്ദാനം ഫ്രഞ്ച് ക്ലബ് സ്വീകരിച്ചു എങ്കിലും താരം ഫ്രഞ്ച് ക്ലബിൽ തുടരാൻ തീരുമാനിക്കുക ആയിരുന്നു.

താരത്തിന്റെ താൽപ്പര്യം ഇല്ലായ്മക്ക് പുറമെ താരത്തെ ഭാവിയിൽ വിൽക്കുമ്പോൾ 30 ശതമാനം ഫ്രഞ്ച് ക്ലബിന് നൽകണം എന്ന അവരുടെ വ്യവസ്ഥയും ട്രാൻസ്ഫർ നടക്കാതിരിക്കാൻ കാരണം ആയി. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നു ജെസ്സെ ലിംഗാർഡിനെ എങ്ങനെയും ടീമിൽ എത്തിക്കാൻ ആണ് ന്യൂ കാസ്റ്റിൽ ശ്രമം.

പെനാൽറ്റി നഷ്ട്ടപെടുത്തിയിട്ടും മാസ്സ് തിരിച്ചുവരവ് നടത്തി ന്യൂ കാസിലിന് ജയം

ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി നഷ്ട്ടപെടുത്തിയിട്ടും രണ്ടാം പകുതിയിൽ മാസ്സ് തിരിച്ചുവരവ് നടത്തിയ ന്യൂ കാസിലിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ന്യൂ കാസിലിന്റെ ജയം. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിലായതിന് ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോളടിച്ച് തിരിച്ചു വന്നാണ് ന്യൂ കാസിൽ ജയിച്ചത്.

ആദ്യ പകുതിയിൽ കാൽവെർട് ലെവിനിലൂടെയാണ് എവർട്ടൺ ആദ്യ ഗോൾ നേടിയത്. തുടർന്നാണ് എവർട്ടൺ ഗോൾ കീപ്പർ പിക്ക്ഫോർഡ് റോണ്ടനെ ഫൗൾ ചെയ്തതിനാണ് റഫറി ന്യൂ കാസിലിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചത്. പിക്‌ഫോർഡിന് ചുവപ്പ് കാർഡ് നൽകാൻ ന്യൂ കാസിൽ താരങ്ങൾ വാദിച്ചെങ്കിലും റഫറി പെനാൽറ്റി മാത്രമാണ് നൽകിയത്. തുടർന്ന്  റിച്ചി എടുത്ത പെനാൽറ്റി കിക്ക് പിക്‌ഫോർഡ് രക്ഷപ്പെടുത്തുകയായിരുന്നു. പെനാൽറ്റി രക്ഷപെടുത്തി അടുത്ത മിനുട്ടിൽ തന്നെ എവർട്ടൺ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. റിചാർളിസാൺ ആണ് ഇത്തവണ എവർട്ടന്റെ ഗോൾ നേടിയത്.

എന്നാൽ ഒന്നാം പകുതിയിൽ കണ്ട ന്യൂ കാസിൽ ആയിരുന്നില്ല രണ്ടാം പകുതിയിൽ കണ്ടത്. 65ആം മിനുട്ടിൽ പെരസും റോണ്ടനും ചേർന്ന് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ റോണ്ടൻ ഗോൾ നേടുകയായിരുന്നു. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ തുടരെ തുടരെ രണ്ടു ഗോൾ അടിച്ച് പെരസ് ന്യൂ കാസിലിന്റെ തിരിച്ചുവരവ് പൂർത്തിയാക്കുകയായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ന്യൂ കാസിലിന്റെ തുടർച്ചയായ അഞ്ചാം ജയം കൂടിയായിരുന്നു ഇത്.

പ്രീമിയർ ലീഗിൽ ഹാട്രിക് ജയം പൂർത്തിയാക്കി ന്യൂ കാസിൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂ കാസിലിന് തുടർച്ചയായ മൂന്നാം ജയം. ബേൺലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെനീറ്റസിന്റെ ടീം മറികടന്നത്. ജയത്തോടെ ലീഗിൽ 13 ആം സ്ഥാനത്തേക്ക് ഉയരാൻ ന്യൂ കാസിലനായപ്പോൾ ബേൺലി റലഗേഷന് ഒരു പോയിന്റ് മാത്രം മുകളിലാണ്.

ബെൻ മീയുടെ സെൽഫ് ഗോളിൽ മുന്നിലെത്തിയ ന്യൂ കാസിൽ പിന്നീട് ക്ലാർക്കിന്റെ ഗോളിൽ ആദ്യ പകുതിയിൽ തന്നെ ലീഡ് ഉയർത്തി. പിന്നീട് ആദ്യ പകുതിക്ക് പിരിയും മുൻപേ സാം വോക്‌സ് ബേൺലിക്കായി ഒരു ഗോൾ മടക്കി. ഹാൾഫ് ടൈമിന് തൊട്ട് മുൻപേ ലീഡ് ഉയർത്താൻ ലഭിച്ച സുവർണാവസരം റിച്ചി തുലക്കുകയായിരുന്നു. 1975 ന് ശേഷം ആദ്യമായാണ് ന്യൂ കാസിൽ ബേൺലിയെ തോൽപ്പിക്കുന്നത്.

ന്യൂ കാസിലിന് സീസണിലെ ആദ്യ ജയം

പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ന്യൂ കാസിൽ. വാട്ഫോർഡിനെയാണ് ന്യൂ കാസിൽ ഏക പക്ഷീയമായ ഒരു ഗോളിന് തോല്പിച്ചത്. രണ്ടാം പകുതിയിൽ കിയുടെ ഫ്രീ കിക്കിൽ നിന്ന് ഹെഡറിലൂടെ പെരസ് ആണ് ന്യൂ കാസിലിന്റെ വിജയ ഗോൾ നേടിയത്.

11 മത്സരങ്ങൾക്ക് ശേഷമാണു ന്യൂ കാസിൽ സീസണിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയത്. മത്സരത്തിൽ പലപ്പോഴും വാട്ഫോർഡ് ന്യൂ കാസിൽ ഗോൾ മുഖം ആക്രമിച്ചെങ്കിലും ന്യൂ കാസിൽ പ്രതിരോധം ഉറച്ചു നിന്നതോടെ അവർ ജയം ഉറപ്പിക്കുകയായിരുന്നു.

ക്രിസ്റ്റൽ പാലസ് – ന്യൂ കാസിൽ പോരാട്ടം സമനിലയിൽ

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ക്രിസ്റ്റൽ പാലസ് – ന്യൂ കാസിൽ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മത്സരത്തിൽ പലപ്പോഴും ആധിപത്യം പുലർത്തിയിട്ടും ഗോൾ നേടാനാവാതെ പോയതാണ് ന്യൂ കാസിലിന് തിരിച്ചടിയായത്. അതെ സമയം പ്രതിരോധത്തിൽ ഊന്നിയുള്ള പ്രകടനം പുറത്തെടുത്ത ന്യൂ കാസിൽ പലപ്പോയും ക്രിസ്റ്റൽ പാലസ് പ്രതിരോധത്തിന് വെല്ലുവിളി സൃഷ്ടിക്കാനായതുമില്ല.

ഇന്നത്തെ മത്സരവും കൂടി സമനിലയിലായതോടെ ന്യൂ കാസിലിന്റെ നില പരുങ്ങലിലായി. 6 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 2 പോയിന്റ് നേടിയ ന്യൂ കാസിൽ പോയിന്റ് പട്ടികയിൽ 18ആം സ്ഥാനത്താണ്. 6 മത്സരങ്ങളിൽ നിന്ന് തന്നെ 7 പോയിന്റുള്ള ക്രിസ്റ്റൽ പാലസ് പോയിന്റ് പട്ടികയിൽ 11ആം സ്ഥാനത്താണ്.

ലെസ്റ്ററിനും ന്യൂ കാസിലിനും ഇന്ന് നിർണായക പോരാട്ടങ്ങൾ

പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യുണൈറ്റഡ് കാര്ഡിഫ്‌സിറ്റിയെയും, വെസ്റ്റ് ഹാം ബൗർന്മൗത്തിനെയും, എവർട്ടൻ സൗത്താംപ്ടനെയും, ലെസ്റ്റർ വോൾവ്സിനെയും നേരിടും.

ആദ്യ മത്സരം തോറ്റാണ് ന്യൂ കാസിലും കാർഡിഫും ഇന്ന് ഇറങ്ങുന്നത്. കാർഡിഫ് നിരയിൽ കെന്നത് സോഹോർ ഇന്ന് കളിക്കില്ല. ഹാരി ആർതർ ഇന്ന് അരങ്ങേറിയേക്കും. ന്യൂ കാസിൽ നിരയിൽ സ്ട്രൈക്കർ റോളിൽ ഹൊസെലു തിളങ്ങിയെങ്കിലും പുതിയ സ്ട്രൈക്കർ സോളമൻ റോണ്ടോൻ ഇന്ന് അരങ്ങേറാൻ സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് 5 ന് കാർഡിഫിന്റെ മൈതാനത്താണ് മത്സരം കിക്കോഫ്.

ലിവർപൂളിനോട് ആദ്യ മത്സരത്തിൽ ഭീമൻ തോൽവി വഴങ്ങിയ മാനുവൽ പല്ലേഗ്രിനിയുടെ വെസ്റ്റ് ഹാമിന് വിജയം അനിവാര്യമാണ്. പക്ഷെ ആദ്യ മത്സരം ജയിച്ചു എത്തുന്ന ബൗർന്മൗത്തിനെ താരതമ്യേന പുത്തൻ ടീമായ വെസ്റ്റ് ഹാം എങ്ങനെ നേരിടും എന്നത് കണ്ടറിയണം.

വോൾവ്സിന് എതിരെ വഴങ്ങിയ അപ്രതീക്ഷിത സമനില ആവർത്തിക്കാതിരിക്കുക എന്നതാവും ഇന്ന് സൗതാംപ്ടനെ നേരിടുന്ന എവർട്ടൻ പരിശീലകൻ മാർക്കോസ് സിൽവയുടെ ശ്രമം. റിച്ചാർലിസന്റെ ഫോം തുണയായാൽ അവർക്ക് ജയം പ്രതീക്ഷിക്കാം. പക്ഷെ ബെണ്ലികെതിരെ ഗോൾ രഹിത സമനില വഴങ്ങിയ സൈന്റ്സ് പ്രതിരോധം ഫോം തുടർന്നാൽ മത്സരം കടുത്തതാവും.

എവർട്ടനെതിരെ പൊരുതി നേടിയ ആത്മാവിശ്വാസമാകും ഇന്ന് ലെസ്റ്ററിനെ നേരിടുന്ന വോൾവ്സിന്റെ ആത്മവിശ്വാസം. ലെസ്റ്റർ ആകട്ടെ കരുത്തരായ യൂണൈറ്റഡിനെതിരെ വഴങ്ങിയ തോൽവി ആവർത്തിക്കാതിരികാനാവും ശ്രമിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അർജന്റീന താരത്തെ സ്വന്തമാക്കി ന്യൂ കാസിൽ

സ്വാൻസിയുടെ അർജന്റീനിയൻ പ്രതിരോധ താരം ഫെഡറികോ ഫെർണാണ്ടസിനെ സ്വന്തമാക്കി ന്യൂ കാസിൽ യുണൈറ്റഡ്. സീസണിൽ ന്യൂ കാസിൽ യുണൈറ്റഡിന്റെ ഏഴാമത്തെ സൈനിങ്‌ ആണ് ഫെർണാണ്ടസ്. 29 കാരനായ ഫെർണാണ്ടസ് രണ്ടു വർഷത്തെ കരാറിലാണ് ന്യൂ കാസിലിൽ എത്തിയത്. 6 മില്യൺ പൗണ്ടിനാണ് താരം ന്യൂ കാസിലിൽ എത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

അർജന്റീനക്ക് വേണ്ടി 32 മത്സരങ്ങൾ കളിച്ച ഫെർണാണ്ടസ് നാപോളിയിൽ ന്യൂ കാസിൽ പരിശീലകൻ റാഫ ബെനിറ്റസിനു കീഴിൽ കളിച്ചിട്ടുണ്ട്. 2014ൽ സ്വാൻസിയിൽ എത്തിയ ഫെർണാണ്ടസ് അവർക്ക് വേണ്ടി 100ൽ കൂടുതൽ പ്രീമിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ന്യൂ കാസിലിൽ 18ആം നമ്പർ ജേഴ്സിയാവും താരം അണിയുക. കഴിഞ്ഞ സീസണിൽ സ്വാൻസി സിറ്റി പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്ത്തപ്പെട്ടിരുന്നു.

ഫെർണാണ്ടസിനെ കൂടാതെ യോഷിനോറി മറ്റോ, ഫാബിയൻ സ്കാർ, കി സുങ് യുങ്, കെന്നഡി, സലോമോൻ റോണ്ടൻ, മാർട്ടിൻ ഡുബ്രോവ്ക എന്നിവരെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ന്യൂ കാസിൽ സ്വന്തമാക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മൗറിഞ്ഞോയെ വീഴ്ത്തി ബെനീറ്റസ്, യുണൈറ്റഡിന് തോൽവി

സെന്റ് ജെയിംസ് പാർക്കിൽ മൗറീഞ്ഞോയുടെ യുണൈറ്റഡിന് ബെനീറ്റസിന്റെ ന്യൂ കാസിൽ യൂണൈറ്റഡിന്റെ വക പ്രഹരം. എതിരില്ലാത്ത ഒരു ഗോളിനാണ് ന്യൂ കാസിൽ നിർണായക ജയം സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ റിച്ചിയാണ് അവരുടെ ഗോൾ നേടിയത്. കരിയറിൽ ഒരിക്കൽ പോലും സെന്റ് ജെയിംസ് പാർക്കിൽ ജയിച്ചിട്ടില്ലാത്ത മൗറീഞ്ഞോക്ക് തന്റെ റെക്കോർഡ് തിരുത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. സ്വന്തം മൈതാനത്ത് ന്യൂ കാസിൽ ആദ്യ പകുതിയിൽ യൂണൈറ്റഡിനേക്കാൾ മികച്ചു നിൽക്കുകയും ചെയ്തു. പക്ഷെ മാഞ്ചസ്റ്റർ പ്രതിരോധം മറികടക്കാൻ ബെനീറ്റസിന്റെ ടീമിനായില്ല.

മാറ്റങ്ങൾ ഇല്ലാതെയാണ് രണ്ടാം പകുതിയിൽ ഇരു ടീമുകളും ഇറങ്ങിയത്. സാഞ്ചസിലൂടെ യുണൈറ്റഡ്‌ ലീഡിന് തൊട്ട അടുത്തെത്തിയെങ്കിലും ന്യൂ കാസിലിന്റെ മികച്ച പ്രതിരോധം തുടർന്നപ്പോൾ സന്ദർശകർക്ക് ഗോൾ കണ്ടെത്താനായില്ല. 65 ആം മിനുട്ടിലാണ് ന്യൂ കാസിലിന്റെ ഗോൾ പിറന്നത്. ഫ്രീകിക്കിൽ ബോക്സിലെത്തിയ പന്ത് ഗെയ്ൽ ഹെഡ് ചെയ്തപ്പോൾ ബോക്സിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന് റിച്ചി മികച്ച ഫിനിഷിൽ യുണൈറ്റഡ്‌ വലയിലെത്തിച്ചു. തൊട്ടടുത്ത മിനുട്ടിൽ മാറ്റിച്, പോഗ്ബ, ലിംഗാർഡ് എന്നിവരെ പിൻവലിച്ച മൗറീഞ്ഞോ കാരിക്, മക് ടോമിനി, മാറ്റ എന്നിവരെ കളത്തിൽ ഇറക്കി. സമനില നേടാനായി യുണൈറ്റഡ്‌ ഉണർന്ന് കളിച്ചതോടെ ഏതാനും മിനിറ്റുകൾ ന്യൂ കാസിലിന് നന്നായി പ്രതിരോധിക്കേണ്ടി വന്നെങ്കിലും യുണൈറ്റഡ്‌ ആക്രമണത്തെ പിന്നീടുള്ള സമയമത്രയും പിടിച്ചു കെട്ടി ബെനീറ്റസിന്റെ സംഘം അർഹിച്ച ജയം സ്വന്തമാക്കി. ഒക്ടോബറിന് ശേഷം ന്യൂ കാസിൽ നേടുന്ന ആദ്യ ഹോം ജയമാണ് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version