ലെസ്റ്ററിനും ന്യൂ കാസിലിനും ഇന്ന് നിർണായക പോരാട്ടങ്ങൾ

പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യുണൈറ്റഡ് കാര്ഡിഫ്‌സിറ്റിയെയും, വെസ്റ്റ് ഹാം ബൗർന്മൗത്തിനെയും, എവർട്ടൻ സൗത്താംപ്ടനെയും, ലെസ്റ്റർ വോൾവ്സിനെയും നേരിടും.

ആദ്യ മത്സരം തോറ്റാണ് ന്യൂ കാസിലും കാർഡിഫും ഇന്ന് ഇറങ്ങുന്നത്. കാർഡിഫ് നിരയിൽ കെന്നത് സോഹോർ ഇന്ന് കളിക്കില്ല. ഹാരി ആർതർ ഇന്ന് അരങ്ങേറിയേക്കും. ന്യൂ കാസിൽ നിരയിൽ സ്ട്രൈക്കർ റോളിൽ ഹൊസെലു തിളങ്ങിയെങ്കിലും പുതിയ സ്ട്രൈക്കർ സോളമൻ റോണ്ടോൻ ഇന്ന് അരങ്ങേറാൻ സാധ്യതയുണ്ട്. ഇന്ന് വൈകിട്ട് 5 ന് കാർഡിഫിന്റെ മൈതാനത്താണ് മത്സരം കിക്കോഫ്.

ലിവർപൂളിനോട് ആദ്യ മത്സരത്തിൽ ഭീമൻ തോൽവി വഴങ്ങിയ മാനുവൽ പല്ലേഗ്രിനിയുടെ വെസ്റ്റ് ഹാമിന് വിജയം അനിവാര്യമാണ്. പക്ഷെ ആദ്യ മത്സരം ജയിച്ചു എത്തുന്ന ബൗർന്മൗത്തിനെ താരതമ്യേന പുത്തൻ ടീമായ വെസ്റ്റ് ഹാം എങ്ങനെ നേരിടും എന്നത് കണ്ടറിയണം.

വോൾവ്സിന് എതിരെ വഴങ്ങിയ അപ്രതീക്ഷിത സമനില ആവർത്തിക്കാതിരിക്കുക എന്നതാവും ഇന്ന് സൗതാംപ്ടനെ നേരിടുന്ന എവർട്ടൻ പരിശീലകൻ മാർക്കോസ് സിൽവയുടെ ശ്രമം. റിച്ചാർലിസന്റെ ഫോം തുണയായാൽ അവർക്ക് ജയം പ്രതീക്ഷിക്കാം. പക്ഷെ ബെണ്ലികെതിരെ ഗോൾ രഹിത സമനില വഴങ്ങിയ സൈന്റ്സ് പ്രതിരോധം ഫോം തുടർന്നാൽ മത്സരം കടുത്തതാവും.

എവർട്ടനെതിരെ പൊരുതി നേടിയ ആത്മാവിശ്വാസമാകും ഇന്ന് ലെസ്റ്ററിനെ നേരിടുന്ന വോൾവ്സിന്റെ ആത്മവിശ്വാസം. ലെസ്റ്റർ ആകട്ടെ കരുത്തരായ യൂണൈറ്റഡിനെതിരെ വഴങ്ങിയ തോൽവി ആവർത്തിക്കാതിരികാനാവും ശ്രമിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version