ആഴ്‌സണൽ താരം നുനോ ടവാരസ് ലാസിയോയിൽ ചേർന്നു

ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് നുനോ ടവാരസ് ഇറ്റാലിയൻ സീരി എ ക്ലബ് ലാസിയോയിൽ ചേർന്നു. കഴിഞ്ഞ സീസണുകളിൽ ഫ്രഞ്ച് ക്ലബ് മാഴ്‌സയിലും ഇംഗ്ലീഷ് ക്ലബ് നോട്ടിങ്ഹാം ഫോറസ്റ്റിലും കളിച്ച ടവാരസ് നിലവിൽ വായ്പ അടിസ്ഥാനത്തിൽ ആണ് ആദ്യം ലാസിയോയിൽ ചേരുക. നിലവിൽ താരവും ആയി 2029 വരെയുള്ള 5 വർഷത്തെ കരാറിൽ ലാസിയോ വാക്കാൽ എത്തിയെന്നാണ് റിപ്പോർട്ട്.

പോർച്ചുഗീസ് താരത്തിനെ കൈമാറുന്നതിലൂടെ 9 മില്യൺ യൂറോയാണ് ലോണിന് ശേഷം ആഴ്‌സണലിന് ലഭിക്കുക. നിലവിൽ താരത്തെ ലോണിന് ശേഷം ഉറപ്പായിട്ടും മേടിക്കണം എന്ന വ്യവസ്ഥ കരാറിൽ ഉണ്ട്. ഇത് കൂടാതെ താരത്തെ ഭാവിയിൽ ലാസിയോ വിൽക്കുക ആണെങ്കിൽ അതിൽ ഒരു പങ്ക് ആഴ്‌സണലിന് ലഭിക്കും എന്നും വ്യവസ്ഥയിൽ ഉണ്ട്. ടവാരസ് ഉടൻ തന്നെ ലാസിയോയിൽ മെഡിക്കൽ പൂർത്തിയായ ശേഷം കരാർ ഒപ്പ് വെക്കും.

ആഴ്സണലിന്റെ നുനോ ടവാരസ് നോട്ടിങ്ഹാം ഫോറസ്റ്റിൽ

ആഴ്സണൽ താരൻ നൂനോ ടവാരസിനെ പ്രീമിയർ ലീഗ് ക്ലബായ നോട്ടിങ്ഹാം ഫോറസ്റ്റ് സൈൻ ചെയ്തു. ഒരു വർഷത്തെ ലോണടിസ്ഥാനത്തിൽ ആണ് നുനോ ടവാരസ് ഫോറസ്റ്റിലേക്ക് പോകുന്നത്. ഒരു മില്യൺ ലോൺ ഫീ ആയി ആഴ്സണൽ നൽകും. 12 മില്യൺ നൽകിയാൽ സീസൺ അവസാനം താരത്തെ ഫോറസ്റ്റിന് സ്വന്തമാക്കാൻ ആകും.

ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടേറ്റയുടെ പ്ലാനുകളിൽ 23-കാരൻ ഇല്ല. അതുകൊണ്ട് തന്നെ ടവാരെസ് ക്ലബ് വിടും എന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ സീസണിൽ മാഴ്സക്ക് ഒപ്പം ലോണിൽ കളിച്ച താരം അവിടെ 39 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിരുന്നു. വെസ്റ്റ് ഹാമും ആസ്റ്റൺ വില്ലയും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ഫോറസ്റ്റ് അവസാനം വിജയിക്കുകയായിരുന്നു.

23കാരനായ താരം 2021ൽ ആയിരുന്നു ആഴ്സണലിൽ എത്തിയത്. അതിനു മുമ്പ് ബെൻഫികയിൽ ആയിരുന്നു കളിച്ചിരുന്നത്.

ആഴ്‌സണൽ താരം നുനോ ടവാരസിന് ആയി നോട്ടിങ്ഹാം ഫോറസ്റ്റ് ബിഡ്

ആഴ്‌സണലിന്റെ പോർച്ചുഗീസ് യുവ പ്രതിരോധതാരം നുനോ ടവാരസിന് ആയി നോട്ടിങ്ഹാം ഫോറസ്റ്റ് ആദ്യ ബിഡ് സമർപ്പിച്ചു. നേരത്തെ ആഴ്‌സണൽ ഗോൾ കീപ്പർ മാറ്റ് ടർണറിനെ സ്വന്തമാക്കിയ ഫോറസ്റ്റ് നിലവിൽ ലെഫ്റ്റ് ബാക്ക് ആയ 23 കാരനായ താരത്തിന് ആയും രംഗത്ത് വന്നിരിക്കുക ആണ്. താരവും ആയും അവർ ചർച്ചകൾ നടത്തുന്നുണ്ട്.

2021 ൽ ബെൻഫിക്കയിൽ നിന്നു 8 മില്യൺ പൗണ്ടിനു ആണ് താരം ആഴ്‌സണലിൽ എത്തിയത്. ആഴ്‌സണലിന് ആയി 28 മത്സരങ്ങൾ കളിച്ച താരത്തിന് പക്ഷെ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ആയിരുന്നില്ല. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് മാഴ്സെയിൽ ലോണിൽ കളിച്ച താരം മികച്ച പ്രകടനം ആയിരുന്നു നടത്തിയത്. താരത്തെ വിൽക്കണം എന്നു തന്നെയാണ് ആഴ്‌സണൽ തീരുമാനവും.

ആഴ്‌സണൽ പ്രതിരോധതാരം നുനോ ടവാരസിനെ ലക്ഷ്യമിട്ട് വെസ്റ്റ് ഹാം

ഇരുപത്തിമൂന്നുകാരനായ ആഴ്‌സണൽ ലെഫ്റ്റ് ബാക്ക് നുനോ ടവാരസിനെ ലക്ഷ്യമിട്ട് വെസ്റ്റ് ഹാം. നിലവിൽ ആരോൺ ക്രസ്വലിന് ടീമിൽ വെല്ലുവിളി ഉയർത്താൻ ആണ് ടവാരസിനെ വെസ്റ്റ് ഹാം ലക്ഷ്യമിടുന്നത്. 8 മില്യൺ പൗണ്ട് തുകക്ക് താരത്തെ സ്വന്തമാക്കാൻ ആണ് വെസ്റ്റ് ഹാം ശ്രമിക്കുക.

23 കാരനായ പോർച്ചുഗീസ് താരത്തിനെ വിൽക്കാൻ ആഴ്‌സണലും ഒരുക്കമാണ്. ഇംഗ്ലണ്ടിൽ തുടരാൻ താൽപ്പര്യം കാണിക്കുന്ന താരത്തിന് ആയി തുർക്കി വമ്പന്മാരും താൽപ്പര്യം കാണിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ ലീഗ് വണ്ണിൽ ലോണിൽ ആയിരുന്നു ടവാരസ് കളിച്ചത്. റൈസിനെ വെസ്റ്റ് ഹാമിൽ നിന്നു സ്വന്തമാക്കിയ ആഴ്‌സണൽ ടവാരസിനെ അവർക്ക് വിൽക്കാൻ തന്നെയാണ് സാധ്യത.

Exit mobile version