സ്റ്റെഫാൻ ഡെ വൃജിന്റെ ട്രാൻസ്ഫർ, ലാസിയോ ഒരു മില്യൺ നൽകാൻ കോടതി ഉത്തരവ്

സ്റ്റെഫാൻ ഡെ വൃജിന്റെ ട്രാൻസ്ഫർ വിവാദത്തിൽ ലാസിയോ ഒരു മില്യൺ ഫയനൂർഡിനു നൽകാൻ കോടതി ഉത്തരവ്. ഫുട്ബോൾ ലോകത്തെ ആകെ ഞെട്ടിച്ച് കൊണ്ടാണ് നൈജീരിയൻ മോഡൽ തട്ടിപ്പിന് ലാസിയോ ഇരയായത്. ഹോളണ്ട് താരം സ്റ്റെഫാൻ ഡെ വൃജിന്റെ ട്രാൻസ്ഫർ തുകയിൽ ബാക്കിയായ രണ്ടു മില്യണാണ്‌ ഹാക്കർമാർ തട്ടിയെടുത്തത്.

ഡച്ച് ലീഗ് ക്ലബ്ബായ ഫയനൂർഡിനു ലാസിയോ നല്കാൻ ബാക്കിയായ തുകയാണ് ഹാക്കർമാർക്ക് സ്വന്തമായത്. ബാക്കി തുക കിട്ടാൻ ഫയനൂർദ് കോടതിയെ സമീപിക്കുകയായിരുന്നു. ഇപ്പോൾ കോടതിയിൽ നിന്നും അനുകൂലമായ വിധി ഫയനൂർദ് സമ്പാദിച്ചു. ഒരു മില്യണിലധികം ലാസിയോ ഫയനൂർദ്നു തിരിച്ച നൽകണം. ഡച്ച് ക്ലബ് അയച്ചതെന്ന വ്യാജേന ഹാക്കർമാർ അയച്ച ഈ- മെയിൽ ആണ് ഈ തട്ടിപ്പിന്റെ തുടക്കം.

ബാക്കിയുള്ള തുക ട്രാൻസ്ഫർ ചെയ്തതിനു ശേഷമാണ് ഡച്ച് ക്ലബിന് രണ്ടു മില്യൺ ലഭിച്ചില്ല എന്ന കാര്യം ലാസിയോ മനസിലാക്കുന്നത്. ഹാക്കർമാർ തിരിച്ചറിഞ്ഞില്ലെങ്കിലും പണം ഒരു ഡച്ച് ബാങ്കിലാണുള്ളതെന്നു അധികൃതർ കണ്ടെത്തിയിട്ടുണ്ട്. 26 കാരനായ സ്റ്റെഫാൻ ഡെ വൃജ് 2014 ലാണ് ലാസിയോയിൽ എത്തിയത്.

നോർത്തേൺ സ്റ്റാൻഡിൽ സ്ത്രീകൾ പാടില്ല, വിവാദക്കൊടുങ്കാറ്റഴിച്ച് വിട്ട് ലാസിയോ അൾട്രകൾ

വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകയാണ് ഇറ്റാലിയൻ ക്ലബായ ലാസിയോ. ഇത്തവണയും ക്ലബ്ബിനെ വെട്ടിലാക്കിയിരിക്കുന്നത് ആരാധകർ തന്നെയാണ്. നോർത്തേൺ സ്റ്റാൻഡിൽ ( Curva Nord) സ്ത്രീകൾ പാടില്ല എന്ന ഫ്ളൈയ്യേറുകളാണ്‌ ലാസിയോ അൾട്രകൾ വിതരണം ചെയ്തത്. നാപോളിക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് അൾട്രകൾ കാണികൾക്ക് ഇത് എത്തിച്ചത്. മത്സരത്തിൽ ലാസിയോ പരാജയപ്പെട്ടെങ്കിലും അൾട്രകളുടെ ഈ പ്രവർത്തി വിവാദക്കൊടുങ്കാറ്റഴിച്ച് വിട്ടിരിക്കുകയാണ്.

അൾട്രകളുടെ ഈ പ്രവർത്തിക്കെതിരെ ലാസിയോ ആരാധകർ തന്നെ രംഗത്തെത്തി . അൾട്രകളുടെ ഈ പ്രഖ്യാപനം ലാസിയോ തള്ളിക്കളയുകയും ചെയ്തു. ഇതാദ്യമായല്ല ലാസിയോ വിവാദത്തിലാകുന്നത്. ക്ലബ്ബിന്റെ ആരാധകരുടെ ആന്റി സെമിറ്റിക്ക് നിലപാടുകൾ ഒട്ടേറെ തവണ പിഴയേറ്റുവാങ്ങിയിട്ടുണ്ട്. ഒളിമ്പിക്കോയിൽ റോമയുടെ ജേഴ്സിയണിഞ്ഞ ആൻ ഫ്രാങ്കിന്റെ ചിത്രങ്ങൾ ലോക വ്യാപകമായ എതിർപ്പ് നേരിട്ടു. ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ ക്ലബിന് കനത്ത പിഴയാണ് അന്ന് വിധിച്ചത്.

ശകീരിയെ സ്വന്തമാക്കാൻ ഒരുങ്ങി ലിവർപൂൾ, തട്ടി എടുക്കാൻ തയ്യാറെടുത്ത് ഇറ്റാലിയൻ വമ്പന്മാർ

സ്റ്റോക്ക് സിറ്റി താരം സ്കോർഡൻ ശകീരിയെ സ്വന്തമാക്കാൻ ലിവർപൂൾ തയ്യാറെടുക്കുമ്പോൾ താരത്തിന് ഓഫറുമായി ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയും രംഗത്ത്. ഇതോടെ താരത്തിന്റെ തീരുമാനം നിർണായകമായി.

നബീൽ ഫെകിറിന്റെ ട്രാൻസ്ഫർ നടക്കാതെ വന്നതോടെയാണ് ക്ളോപ്പ് ശകീരിയെ സ്വന്തമാക്കാൻ ശ്രമം തുടങ്ങിയത്. 15 മില്യൺ മുതൽ 20 മില്യൺ വരെയാണ് താരത്തിന്റെ വില എന്നത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും പണം പ്രശ്നമാകാൻ ഇടയില്ല. 2015 ൽ സീരി എ യിൽ ഇന്റർ മിലാന് വേണ്ടി താരം 6 മാസത്തോളം കളിച്ചിരുന്നെങ്കിലും കാര്യമായ പ്രകടനം നടത്താൻ പറ്റിയിരുന്നില്ല.

26 വയസുകാരനായ സ്വിസ് ദേശീയ താരം ലോകകപ്പിൽ നല്ല പ്രകടനമാണ്‌കാഴ്ച വച്ചത്. കഴിഞ്ഞ സീസണിൽ സ്റ്റോക്കിനായി 8 ഗോളുകളും 6 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഇരട്ട സൈനിംഗുമായി ഇന്റർ മിലാൻ

എ സി മിലാന് പിന്നാലെ ഇരട്ട സൈനിംഗുമായി ഇന്റർ മിലാനും. യുവന്റസിൽ നിന്നും ക്വദ്‌വോ അസമോവയെയും ലാസിയോയിൽ നിന്നും സ്റ്റെഫാൻ ഡെ വൃജിനെയുമാണ് ഇന്റർ സ്വന്തമാക്കിയത്. ഡെ വൃജിന്റെ ലാസിയോയുമായുള്ള കരാർ ഈ ജൂണിൽ അവസാനിക്കാനിരിക്കുകയെയാണ് ഈ ട്രാൻഫർ നടന്നത്. അഞ്ചു വർഷത്തെ കരാറിലാണ് സ്റ്റെഫാൻ ഡെ വൃജ് സീരി എ ക്ലബായ ഇന്ററിലേക്ക് പോകുന്നത്.

യുവന്റസ് നൽകിയ പുതിയ കരാർ തിരസ്കരിച്ച് ഫ്രീ ട്രാൻസ്ഫെറിലാണ് ക്വദ്‌വോ അസമോവ ഇന്റർ മിലാനിൽ എത്തുന്നത്. ടൂറിനിൽ യുവന്റസിനൊപ്പം ആറ് സീസണുകൾക്കൊടുവിലാണ് അസമോവ ക്ലബ് വിട്ടത്. മികച്ച മധ്യനിരതാരമായ ഈ ഘാനക്കാരനെ സ്വന്തമാക്കാൻ യൂറോപ്പ്യൻ ലാബുകൾ ലക്ഷ്യമിട്ടിരുന്നു. ബിയൻകൊനേരികൾക്കൊപ്പമുള്ള അവസാന കാലങ്ങളിൽ പരിക്ക് അസമോവയെ അലട്ടിയിരുന്നു.

26 കാരനായ സ്റ്റെഫാൻ ഡെ വൃജ് 2014 ലാണ് ലാസിയോയിൽ എത്തിയത്. ലാസിയോയ്ക്ക് വേണ്ടി 118 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സ്റ്റെഫാൻ ഡെ വൃജ് പത്ത് ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണിലെ സീരി എയുടെ അവസാന ദിവസം ഇന്ററിനെതിരായ മത്സരത്തിൽ സ്റ്റെഫാൻ ഡെ വൃജ് ഒരു പെനാൽറ്റി മിസാക്കിയിരുന്നു. ഈ പിഴവിന് ലാസിയോയ്ക്ക് നഷ്ടമായത് ഇന്റർ മിലാൻ സ്വന്തമാക്കിയ ചാമ്പ്യൻസ് ലീഗ് സ്പോട്ടാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ലാസിയോയെയും വീഴ്ത്തി നാപോളിയുടെ കുതിപ്പ്, സീരി എ കിരീട പോരാട്ടം കടുക്കുന്നു

ഒരു ഗോളിന് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന നാപോളി സീരി എ യിൽ ലാസിയോയെ മറികടന്നു മികച്ച ജയം. സ്വന്തം മൈതാനത്ത് 4-1 നാണ് നാപോളി ലാസിയോയെ മറികടന്നത്. ജയത്തോടെ യുവന്റസിനെ മറികടന്ന് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനും നാപോളിക്കായി. നിലവിൽ 24 മത്സരങ്ങൾ പിന്നിട്ടപ്പോൾ നാപോളിക്ക് 63 പോയിന്റും യുവന്റസിന് 62 പോയിന്റുമാണ് ഉള്ളത്.

ആദ്യ പകുതി 3 മിനുറ്റ് പിന്നിട്ടപ്പോൾ തന്നെ ഡി വൃജിന്റെ ഗോളിൽ ലാസിയോ മുന്നിൽ എത്തിയെങ്കിലും 43 ആം മിനുട്ടിൽ ഹൊസെ കല്ലേയോണിന്റെ ഗോളിൽ നാപോളി സമനില കണ്ടെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ 10 മിനുറ്റ് പിന്നിട്ടപ്പോൾ ലാസിയോ ഡിഫെണ്ടർ ഡോസ് സാന്റോസ് സമ്മാനിച്ച സെൽഫ് ഗോളിൽ നാപോളി ലീഡ് കണ്ടെത്തി. 2 മിനുട്ടുകൾക്ക് അകം മാരിയോ റൂയിയുടെ ഗോളിൽ നാപോളി ലീഡ് രണ്ടാക്കി ഉയർത്തി. 73 ആം മിനുട്ടിൽ മെർട്ടൻസും ഗോൾ നേടിയതോടെ അവർ ജയം ഉറപ്പിക്കുകയും ചെയ്തു. ഗോൾ നേടിയത് ഒഴിച്ചാൽ മൂന്നാം സ്ഥാനക്കാരായ ലാസിയോക്ക് മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും നാപോളിക്ക് വെല്ലുവിളി ഉയർത്താനായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version