Picsart 23 08 16 10 33 25 368

സ്പർസ് ഗോൾ കീപ്പർ ലോരിസിനെ സ്വന്തമാക്കാൻ ലാസിയോ ശ്രമിക്കുന്നു

സ്പർസിന്റെ ഗോൾ കീപ്പർ ആയ ഹ്യൂഗോ ലോരിസ് ഇറ്റലിയിലേക്ക് എത്താൻ സാധ്യത. ലാസിയോ ക്ലബ് താരവുമായി ചർച്ചകൾ നടത്തിയതായി ഡിമാർസിയോ റിപ്പോർട്ട് ചെയ്യുന്നു. ലോരിസ് സ്പർസ് വിടുമെന്ന് നേരത്തെ തന്നെ ഉറപ്പായിരുന്നു. താരം ഉടൻ തന്നെ പുതിയ ക്ലബ് കണ്ടെത്തും എന്നാണ് പ്രതീക്ഷ‌. സൗദിയിൽ നിന്ന് ഉൾപ്പെടെ പല ക്ലബുകളുമായും ഇപ്പോൾ ലോരിസ് ചർച്ചകൾ നടത്തുന്നുണ്ട്.

അവസാന 11 വർഷമായി സ്പർസിനൊപ്പം ഉള്ള താരമാണ് ലോരിസ്. സ്പർസിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരവുമാണ് ലോരിസ്. കഴിഞ്ഞ ജനുവരിയിൽ ഫ്രാൻസ് ദേശീയ ടീമിൽ നിന്നും ലോരിസ് വിരമിച്ചിരുന്നു. ലോറിസ് നാല് ലോകകപ്പുകളിലും മൂന്ന് യൂറോകളിലും ഫ്രാൻസിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018-ൽ ലോകകപ്പ് കിരീടത്തിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിരുന്നു. ടോട്ടനത്തിന് ഒപ്പം ഇത്ര നീണ്ടകാലം കളിച്ചു എങ്കിലും ഒരു കിരീടം നേടാൻ ആകാതെയാകും ലോരിസ് ക്ലബ് വിടുന്നത്.

Exit mobile version