ലാസിയോയെ ഇന്റർ മിലാൻ തോൽപ്പിച്ചു, ഇന്ന് ജയിച്ചാൽ നാപോളിക്ക് കിരീടം

സീരി എയിൽ കിരീടം ഇന്ന് തന്നെ നാപോളിക്ക് സ്വന്തമാക്കാം. ഇന്ന് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ലാസിയോയെ ഇന്റർ മിലാൻ പരാജയപ്പെടുത്തിയതോടെയാണ് നാപോളിക്ക് സുവർണ്ണാവസരം വന്നത്. ഇന്ന് സാൻസിരോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർ മിലാന്റെ വിജയം. ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ലാസിയോ പരാജയപ്പെട്ടത്‌.

ഫെലിപെ ആൻഡേഴ്സൺ നേടിയ ഗോളാണ് ലാസിയോക്ക് ലീഡ് നൽകിയത്‌. എന്നാൽ രണ്ടാം പകുതിയിൽ ഇന്റർ മിലാൻ ശക്തമായി തിരിച്ചടിച്ചു. 78ആം മിനുട്ടിൽ ലൗട്ടാരോ മാർട്ടിനസിലൂടെ സമനില കണ്ടെത്തി. അഞ്ചു മിനുട്ടിനു ശേഷം ഗോസൻസിലൂടെ ഇന്റർ ലീഡും കണ്ടെത്തി‌. 90ആം മിനുട്ടിൽ ലൗട്ടാരോയുടെ ഗോൾ കൂടെ വന്നതോടെ ഇന്റർ വിജയം ഉറപ്പിച്ചു.

ലാസിയോക്ക് ഇപ്പോൾ 32 മത്സരങ്ങളിൽ നിന്ന് 61 പോയിന്റ് ആണുള്ളത്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അവർക്ക് 79 പോയിന്റ് മാത്രമെ ആവുകയുള്ളൂ. നാപോളിക്ക് ഇപ്പോൾ തന്നെ 78 പോയിന്റ് ഉണ്ട്. ഇന്ന് സലെർനിറ്റനയെ നേരിടുന്ന നാപോളി ജയിച്ചാൽ കിരീടത്തിൽ മുത്തമിടും.

ഇന്ന് ജയിച്ചതോടെ ഇന്റർ മിലാൻ 32 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി നാലാമത് എത്തി. ഇന്ററിന് പിറകിൽ ഉള്ള എ സി മിലാൻ, റോമ എന്നിവർക്കും 57 പോയിന്റ് തന്നെയാണ് ഉള്ളത്.

സീരി എയിൽ രണ്ടാം സ്ഥാനത്ത് ലാസിയോ നില ഉറപ്പിക്കുന്നു

ഇറ്റാലിയൻ സീരി എയിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന സ്പെസിയയെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നു ലാസിയോ. ജയത്തോടെ മൂന്നാം സ്ഥാനക്കാർ ആയ റോമയെക്കാൾ 8 പോയിന്റുകൾ മുന്നിൽ രണ്ടാം സ്ഥാനത്തെ സ്ഥാനം ലാസിയോ കൂടുതൽ ഉറപ്പിച്ചു. മത്സരത്തിൽ ഫിലിപ്പെ ആന്റേഴ്‌സൻ നേടി നൽകിയ വിവാദ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ച ചിറോ ഇമ്മൊബെയിൽ ആണ് ലാസിയോക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. ഈ ഗോളോടെ ഏഴാം സീസണിൽ ലാസിയോക്ക് ആയി 10 ൽ അധികം ഗോളുകൾ ഇറ്റാലിയൻ താരം നേടി.

രണ്ടാം പകുതി തുടങ്ങി ഉടൻ തന്നെ 52 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഫിലിപ്പെ ആന്റേഴ്‌സൻ ലാസിയോക്ക് രണ്ടാം ഗോളും നേടി. 84 മത്തെ മിനിറ്റിൽ നേരത്തെ പെനാൽട്ടി വഴങ്ങിയ ഏഥൻ അമ്പടു രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയത് സ്പെസിയക്ക് വലിയ തിരിച്ചടിയായി. 89 മത്തെ മിനിറ്റിൽ വേഗമേറിയ കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ ഗോൾ നേടിയ പകരക്കാരനായി ഇറങ്ങിയ മാർകോസ് അന്റോണിയോ ലാസിയോയുടെ വലിയ ജയം ഉറപ്പിക്കുക ആയിരുന്നു. നിലവിൽ സ്പെസിയ 17 സ്ഥാനത്ത് ആണ്, അതേസമയം ബദ്ധവൈരികൾ ആയ റോമക്ക് മുകളിൽ ലീഗിൽ രണ്ടാമത് നിലനിൽക്കാൻ ഈ ജയം ലാസിയോയെ സഹായിക്കും.

യുവന്റസിനെ വീഴ്ത്തി ലാസിയോ, ലീഗിൽ രണ്ടാം സ്ഥാനത്ത്

ഇറ്റാലിയൻ സീരി എയിലെ യുവന്റസിന്റെ സമീപകാലത്തെ കുതിപ്പ് തടഞ്ഞു ലാസിയോ. മികച്ച ഫോമിലുള്ള അവർ ലീഗിൽ മൂന്നാം ജയം ആണ് കുറിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സാരിയുടെ ടീമിന്റെ ജയം. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് ഒരു പടി കൂടി അടുത്ത ലാസിയോ നിലവിൽ രണ്ടാം സ്ഥാനത്ത് ആണ്. അതേസമയം യുവന്റസ് ഏഴാം സ്ഥാനത്തും. മത്സരത്തിൽ കൂടുതൽ അപകടകാരികൾ ആയതും മത്സരം നിയന്ത്രിച്ചതും ലാസിയോ തന്നെയായിരുന്നു.

ആദ്യ പകുതിയിൽ 38 മത്തെ മിനിറ്റിൽ മറ്റിയോ സക്കാഗ്നിയുടെ പാസിൽ നിന്നു സെർജിയ് മിലിൻകോവിച്-സാവിച് ആണ് ലാസിയോക്ക് മുൻതൂക്കം നൽകിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ റാബിയോറ്റിലൂടെ അല്ലഗ്രിനിയുടെ ടീം മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ ലൂയിസ് ആൽബർട്ടോയുടെ മികച്ച ബാക് ഹീൽ പാസിൽ നിന്നു ഗോൾ നേടിയ മികച്ച ഫോമിലുള്ള സക്കാഗ്നി ലാസിയോക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ഇറ്റാലിയൻ താരത്തിന്റെ സീസണിലെ പത്താം ഗോൾ ആയിരുന്നു ഇത്. സമനിലക്ക് ആയി വലിയ അവസരങ്ങൾ ഒന്നും ഉണ്ടാക്കാൻ യുവന്റസിന് ആവാത്തത് ലാസിയോക്ക് കാര്യങ്ങൾ തുടർന്ന് എളുപ്പവും ആക്കി.

നാപോളി ഹോം ഗ്രൗണ്ടിൽ ആദ്യമായി തോറ്റു

ഡീഗോ അർമാൻഡോ മറഡോണ സ്‌റ്റേഡിയോയിൽ ഈ സീസണിൽ നാപോളി ആദ്യമായി പരാജയപ്പെട്ടു. ലാസിയോ ആണ് ഞെട്ടിക്കുന്ന വിജയത്തോടെ സീരി എയിലെ നാപോളിയുടെ എട്ട് മത്സര വിജയ പരമ്പരയ്ക്ക് വിരാമമിട്ടത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ലാസിയോയുടെ വിജയം. രണ്ടാം പകുതിയിൽ മാറ്റിയാസ് വെസിനോയുടെ തകർപ്പൻ സ്‌ട്രൈക്ക് ആണ് സന്ദർശകർക്ക് മൂന്ന് പോയിന്റുകൾ ഉറപ്പിച്ചു കൊടുത്തു.

തോറ്റെങ്കിലും, 25 മത്സരങ്ങളിൽ നിന്ന് 65 പോയിന്റുമായി നാപ്പോളി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ലാസിയോ 48 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. ഇപ്പോൾ 17 പോയിന്റിന്റെ ലീഡ് അവർക്ക് ഉണ്ട്.

ലൂക പെല്ലെഗ്രിനി ഇനി ലാസിയോയിൽ

മുൻ റോമ ഫുൾബാക്ക് ലൂക്കാ പെല്ലെഗ്രിനി സീസണിലെ ശേഷിക്കുന്ന സമയം ലാസിയോയ്‌ക്കായി കളിക്കും. ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിലെ നിരാശാജനകമായ ലോൺ കഴിഞ്ഞ് യുവന്റസിലേക്ക് വന്ന താരത്തെ യുവന്റസ് വീണ്ടും ലോണിൽ അയക്കാൻ തീരുമാനിക്കുക ആയിരുന്നു.ആ താരം ലാസിയോയുമായി കരാർ ഒപ്പുവെച്ചു കഴിഞ്ഞു.

ലാസിയോക്ക് പെല്ലെഗ്രിനിയെ 15 മില്യൺ യൂറോയ്ക്ക് സീസൺ അവസാനം വാങ്ങാൻ കഴിയും. പെല്ലെഗ്രിനി റോമയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരമാണ്. 2019ൽ ആയിരുന്നു യുവന്റസ് പെലിഗ്രിനിയെ സ്വന്തമാക്കിയത്.

ലാസിയോയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തു കരുത്ത് കാട്ടി യുവന്റസ്

ഇറ്റാലിയൻ സീരി എയിൽ യുവന്റസിന്റെ തിരിച്ചു വരവ് തുടരുന്നു. ഇന്ന് മൂന്നാം സ്ഥാനക്കാർ ആയിരുന്ന ലാസിയോ നേരിട്ട അവർ എതിരില്ലാത്ത 3 ഗോളുകൾക്ക് അവരെ തകർത്തു മൂന്നാം സ്ഥാനത്തേക്ക് കയറി. അതേസമയം ലാസിയോ നാലാം സ്ഥാനത്തേക്ക് വീണു. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ലാസിയോ ആധിപത്യം കാണാൻ ആയെങ്കിലും കൗണ്ടർ അറ്റാക്കിൽ കൂടുതൽ അവസരങ്ങൾ തുറന്നത് യുവന്റസ് ആയിരുന്നു. ഇമ്മബെയിൽ ഇല്ലാതെ ഒരു ശ്രമം പോസ്റ്റിൽ ഇടിച്ചു മടങ്ങിയത് ഒഴിച്ചാൽ കാര്യമായി യുവന്റസ് ഗോൾ ലാസിയോ പരീക്ഷിച്ചില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് മിലിൻകോവിച്-സാവിച്ചിൽ നിന്നു പന്ത് തട്ടിയെടുത്ത റാബിയറ്റിന്റെ പാസിൽ നിന്നു മോയിസ് കീൻ യുവന്റസിന് മുൻതൂക്കം സമ്മാനിച്ചു.

സീസണിൽ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്നു താരത്തിന്റെ അഞ്ചാം ഗോൾ ആയിരുന്നു ഇത്. 54 മത്തെ മിനിറ്റിൽ റാബിയറ്റ് ലാസിയോ താരത്തിൽ നിന്നു പന്ത് തട്ടിയെടുത്തു ഇത്തവണ താരത്തിന്റെ പാസിൽ നിന്നുള്ള കോസ്റ്റിച്ചിന്റെ ഷോട്ട് ലാസിയോ ഗോൾ കീപ്പർ തട്ടിയിട്ടു. എന്നാൽ റീബൗണ്ടിൽ ലഭിച്ച അവസരം ലക്ഷ്യത്തിൽ എത്തിച്ച മോയിസ് കീൻ ടീമിന്റെയും തന്റെയും മത്സരത്തിലെ രണ്ടാം ഗോൾ നേടി. 89 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഡി മരിയയിൽ നിന്നു സ്വീകരിച്ച പന്ത് മറ്റൊരു പകരക്കാരൻ കിയെൽസ മറിച്ചു നൽകിയപ്പോൾ ലക്ഷ്യം കണ്ട മിലിക് യുവന്റസ് ജയം പൂർത്തിയാക്കുക ആയിരുന്നു. കഴിഞ്ഞ 6 മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ തുടർച്ചയായി 6 ജയങ്ങൾ കുറിച്ച യുവന്റസ് ശക്‌തമായി ആണ് ഫോമിലേക്ക് തിരിച്ചു എത്തിയത്.

17 കാരന്റെ ഗോളിൽ ലാസിയോ വിജയം, ജയത്തോടെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു

ഇറ്റാലിയൻ സീരി എയിൽ മോൻസയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു ലാസിയോ. തങ്ങളുടെ മികച്ച ഫോം ഇറ്റലിയിൽ തുടരുന്ന ലാസിയോ ജയത്തോടെ നാപോളിക്ക് 8 പോയിന്റുകൾ പിറകിൽ രണ്ടാം സ്ഥാനത്തേക്കും കയറി. അതേസമയം പതിനഞ്ചാം സ്ഥാനത്ത് ആണ് മോൻസ.

പന്ത് കൈവശം വച്ചതിൽ എതിരാളികൾ നേരിയ മുൻതൂക്കം കാണിച്ചു എങ്കിലും അവസരങ്ങൾ തുറന്നത് ലാസിയോ ആയിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ആണ് ഗോൾ പിറന്നത്. 69 മത്തെ മിനിറ്റിൽ 17 കാരനായ അർജന്റീന താരം ലൂക റൊമേറോ ആണ് അവർക്ക് ജയം സമ്മാനിച്ചത്. ലാസിയോക്ക് ആയി തന്റെ ആദ്യ ഗോൾ നേടിയ റൊമേറോ ലാസിയോക്ക് ആയി സീരി എയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറി.

യുഫേഫ കോൺഫറൻസ് ലീഗിൽ ലാസിയോക്ക് റൊമാനിയൻ എതിരാളികൾ

യുഫേഫ കോൺഫറൻസ് ലീഗ് റൗണ്ട് ഓഫ് 16 പ്ലെ ഓഫ് റൗണ്ട് മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാർ ആയ ലാസിയോ റൊമാനിയൻ ക്ലബ് സി.എഫ്.ആർ ക്ലജിനെ നേരിടും. നേരത്തെ മുമ്പ് 2019 ൽ യൂറോപ്പ ലീഗിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചിരുന്നു.

യൂറോപ്പ ലീഗിൽ മൂന്നാം സ്ഥാനക്കാരായ 8 ടീമുകൾ കോൺഫറൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാമത് ആയ ടീമുകളെ ആണ് നേരിടുന്നത്. മറ്റു മത്സരങ്ങളിൽ ഖരബാഗ് ബേസലിനെയും, ബോഡോ പോസ്നാനയേയും, ഫിയറന്റീന ബ്രാഗയെയും, ലർനാക നിപ്രോയെയും, ഷെരീഫ് എഫ്.കെ പാർടിസനെയും, ലുഡോഗോററ്റ്‌സ് അണ്ടർലെറ്റിനെയും നേരിടും. ഈ മത്സരങ്ങളിൽ ജയിക്കുന്നവർ കോൺഫറൻസ് ലീഗ് അവസാന പതിനാറിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമത് എത്തിയ ടീമുകളും ആയി മത്സരിക്കും.

റോം ലാസിയോയുടേത്! ഡാർബിയിൽ റോമയെ ഏക ഗോളിന് വീഴ്ത്തി ലാസിയോ

ഇറ്റാലിയൻ സീരി എയിൽ റോം ഡാർബിയിൽ ജയം കണ്ടു ലാസിയോ. യൂറോപ്പ ലീഗിൽ നേരിട്ട വമ്പൻ തിരിച്ചടിക്ക് ശേഷം ഡാർബിയിൽ കളിക്കാൻ ഇറങ്ങിയ ലാസിയോ ജോസെ മൊറീന്യോയുടെ റോമയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് മറികടന്നത്. ജയത്തോടെ ലീഗിൽ നാപോളിക്കും എ.സി മിലാനും പിറകിൽ മൂന്നാം സ്ഥാനത്ത് ലാസിയോ എത്തി, അതേസമയം ലീഗിൽ അഞ്ചാമത് ആണ് റോമ. പന്ത് കൈവശം വക്കുന്നതിൽ അടക്കം റോമക്ക് ആയിരുന്നു മത്സരത്തിൽ ആധിപത്യം.

വലിയ ആവേശം ഒന്നും സൃഷ്ടിക്കാത്ത മത്സരത്തിൽ ഇരു ടീമുകളും 13 ഷോട്ടുകൾ ഉതിർത്തപ്പോൾ 32 ഫൗളുകൾ ആണ് ചെയ്‌തത്. മത്സരത്തിൽ ആദ്യ പകുതിയിൽ 29 മത്തെ മിനിറ്റിൽ ആണ് ലാസിയോയുടെ വിജയഗോൾ പിറന്നത്. ഇബാനസിനെ പെഡ്രോ പ്രസ് ചെയ്തപ്പോൾ ലഭിച്ച പന്ത് പിടിച്ചെടുത്തു ബ്രസീലിയൻ താരം ഫിലിപ്പെ ആന്റേഴ്‌സൺ ആണ് ലാസിയോയുടെ ഗോൾ നേടിയത്. ബദ്ധവൈരികൾ ആയ റോമയുടെ മൈതാനത്ത് ജയിക്കാൻ ആയത് ഈ സീസണിൽ ലാസിയോക്ക് വലിയ ഊർജം തന്നെയാവും പകരുക.

ഗ്രൂപ്പിലെ 4 ടീമിനും ഒരേ പോയിന്റ്, യൂറോപ്പ ലീഗിൽ അപൂർവ്വ നില

യൂറോപ്പ ലീഗിൽ ഇന്ന് ഗ്രൂപ്പ് എഫിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഗ്രൂപ്പിലെ നാലു ടീമുകൾക്കും ഒരേ പോയിന്റ്. ഫെയനൂർഡ്, എഫ് സി മിഡ്റ്റിലാന്റ്, ലാസിയോ, സ്റ്റം ഗ്രാസ് എന്നിവരാണ് തുല്യ പോയിന്റുകളുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. നാലു ടീമുകൾക്കും 8 പോയിന്റ് വീതമാണ് ഉണ്ടായത്. നാലു ടീമുകളും രണ്ട് മത്സരങ്ങൾ വീതം വിജയിക്കുകയും രണ്ട് മത്സരം വീതം സമനിലയിൽ ആവുകയും ചെയ്തു.

ഇതാദ്യമായാണ് യൂറോപ്പ ലീഗിൽ ഇങ്ങനെ ഒഎഉ അവസ്ഥ വരുന്നത്. എല്ലാ ടീമും ഒരേ പോയിന്റ് ആയതു കൊണ്ട് ഹെഡ് ടു ഹെഡ് നോക്കാൻ ആകുമായിരുന്നില്ല. തുടർന്ന് ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിൽ ആണ് ഗ്രൂപ്പ് നിർണയിക്കപ്പെട്ടത്. ഫെയനൂർഡും മിഡ്റ്റിലാന്റും യഥാക്രമൻ ഒന്നും രണ്ടും സ്ഥാനത്ത് ആയി ഫിനിഷ് ചെയ്തു. ലാസിയോ പുറത്തായി.

ഫെയനൂർഡ് ഇന്ന് 1-0ന് ലാസിയോയെയും മിഡ്റ്റിലാന്റ് സ്റ്റാം ഗ്രാസിനെ 2-0നും തോൽപ്പിച്ചിരുന്നു.

ലാസിയോയുടെ ഫുട്‌ബോൾ പിച്ച് ശരിയാക്കിയില്ലെങ്കിൽ ടീമിനെ പരിശീലിപ്പിക്കാൻ വേറെ പരിശീലകനെ നോക്കണം – മൗറീസിയോ സാറി

ഇറ്റാലിയൻ സീരി എയിൽ ക്ലബ് പ്രസിഡന്റ് ലോറ്റിറ്റോക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ലാസിയോ പരിശീലകൻ മൗറീസിയോ സാറി. സ്റ്റേഡിയം ഗ്രൗണ്ടിലെ മോശം അവസഥ ചൂണ്ടിക്കാട്ടി ആണ് സാറിയുടെ മുന്നറിയിപ്പ്. ഇത്തരം മോശം ഒരു ഫുട്‌ബോൾ പിച്ചിൽ പരിശീലിപ്പിക്കാൻ തനിക്ക് ആവില്ലെന്ന് തുറന്നടിച്ചു സാറി.

ഒന്നുങ്കിൽ വേറെ എവിടെയെങ്കിലും കളിക്കുക ഇല്ലെങ്കിൽ വേറെ പരിശീലകനെ ലാസിയോക്ക് ആയി നോക്കുക എന്ന ശക്തമായ മുന്നറിയിപ്പ് ആണ് സാറി നൽകിയത്. ഇന്ന് നടന്ന മത്സരത്തിൽ ഗ്രൗണ്ടിന്റെ മോശം അവസ്ഥയാണ് ലാസിയോ സൂപ്പർ താരം ചിറോ ഇമ്മബെയിലിന് പരിക്ക് പറ്റാൻ പ്രധാനകാരണം. അതേസമയം പിച്ചിന്റെ കാര്യങ്ങൾ നോക്കുന്ന കമ്പനിയും ആയി നാളെ ചർച്ച നടത്തി പിച്ച് കൂടുതൽ മെച്ചപ്പെടുത്താൻ ആണ് ലാസിയോ ശ്രമിക്കുന്നത്.

ലാസിയോയെ സമനിലയിൽ തളച്ചു ഉഡിനെസെ

ഇറ്റാലിയൻ സീരി എയിൽ മൂന്നും നാലും സ്ഥാനക്കാരായ ലാസിയോ, ഉഡിനെസെ പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിന്ന മത്സരത്തിൽ എന്നാൽ ഗോൾ കണ്ടത്താൻ ഇരു ടീമുകൾക്കും ആയില്ല.

മത്സരത്തിൽ ആദ്യ പകുതിയിൽ പ്രധാനതാരം ചിറോ ഇമ്മബെയിൽ പരിക്കേറ്റു പുറത്ത് പോയത് ലാസിയോക്ക് വലിയ തിരിച്ചടിയായി. രണ്ടു തവണ ഉഡിനെസെയുടെ ഷോട്ടുകൾ ബാറിൽ തട്ടി മടങ്ങിയത് ലാസിയോക്ക് ആശ്വാസമായി. നിലവിൽ സമാന പോയിന്റുകൾ ഉള്ള ഇരു ടീമുകളും മൂന്നും നാലും സ്ഥാനത്ത് തുടരുകയാണ്.

Exit mobile version