യോർക്കർ എറിയുന്ന ഏറ്റവും മികച്ച ബൗളർ മലിംഗ : ബുംറ

നിലവിൽ യോർക്കർ എരിയുന്ന ബൗളർമാരിൽ ഏറ്റവും മികച്ച ബൗളർ ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗയാണെന്ന് ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. തനിക്ക് മികച്ച രീതിയിൽ യോർക്കർ എറിയാൻ സഹായം നൽകിയത് മലിംഗയാണെന്ന് നേരത്തെ ബുംറ വെളിപ്പെടുത്തിയിരുന്നു. “നിലവിൽ ലോക ക്രിക്കറ്റിൽ ഏറ്റവും മികച്ച യോർക്കർ എറിയുന്ന താരം മലിംഗയാണ്. ദീർഘ കാലമായി യോർക്കർ തന്റെ ആയുധമായി ഉപയോഗിക്കാനും മലിംഗക്ക് കഴിയുന്നുണ്ട്” ജസ്പ്രീത് ബുംറ പറഞ്ഞു.

അതെ സമയം പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഐ.സി.സിയുടെ തീരുമാത്തിന് പകരമായി മറ്റുവഴികൾ കണ്ടെത്തണമെന്നും ബുംറ പറഞ്ഞു. താൻ പൊതുവെ വിക്കറ്റ് നേടുമ്പോൾ ആഘോഷിക്കാറില്ലെന്നും എന്നാൽ പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് നിരോധിച്ചതിന് പകരം മറ്റുവഴികൾ കണ്ടെത്തണമെന്നും ബുംറ പറഞ്ഞു.

മലിംഗയുടെ ‘യു’ ടേൺ, ലോകകപ്പിന് ശേഷവും കളിക്കും

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് ശേഷം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ. കഴിഞ്ഞ മാർച്ചിലാണ് 2020 ഒക്ടോബർ – നവംബർ സമയത്ത് ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചത്. എന്നാൽ പുതിയ തീരുമാന പ്രകാരം രണ്ടു വർഷം കൂടി കളിക്കാൻ താൻ തയ്യാറാണെന്ന് മലിംഗ അറിയിച്ചു.

36കാരനായ മലിംഗ നിലവിൽ ടി20യിൽ ശ്രീലങ്കൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ്. ടി20യിൽ നാല് ഓവർ മാത്രമാണ് ചെയ്യേണ്ടതെന്നും ഒരു ബൗളർ എന്ന നിലയിൽ തനിക്ക് അത് കൈകാര്യം ചെയ്യാൻ കഴിയുമെന്നും മലിംഗ പറഞ്ഞു. അടുത്ത ടി20 ലോകകപ്പിൽ താൻ ശ്രീലങ്കയെ നയിക്കുന്ന കാര്യത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ തീരുമാനത്തിന് താൻ കാത്തിരിക്കുകയാണെന്നും മലിംഗ പറഞ്ഞു. നിലവിൽ ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത താരം കൂടിയാണ് മലിംഗ. 79 മത്സരങ്ങളിൽ നിന്ന് മലിംഗ 106 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ഓസ്ട്രേലിയന്‍ പര്യടനത്തിന് മലിംഗയും, ശ്രീലങ്കയുടെ ടീം അറിയാം

ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ ടീമിലേക്ക് മടങ്ങിയെത്തി ലസിത് മലിംഗ. ഒക്ടോബര്‍ 27നാണ് പരമ്പര ആരംഭിക്കുന്നത്. പാക്കിസ്ഥാന്‍ പരമ്പരയില്‍ വിട്ട് നിന്ന പത്ത് താരങ്ങളില്‍ മലിംഗ, നിരോഷന്‍ ഡിക്ക്വെല്ല, കുശല്‍ പെരേര എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു. പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായിരുന്ന കുശല്‍ മെന്‍ഡിസും ടീമിലേക്ക് മടങ്ങിയെത്തുന്നു.

അഡിലെയ്ഡില്‍ ഒക്ടോബര്‍ 27ന് ആദ്യ മത്സരത്തിന് ശേഷം ബ്രിസ്ബെയിനില്‍ ഒക്ടോബര്‍ 30ന് രണ്ടാം മത്സരവും നവംബര്‍ 1ന് മെല്‍ബേണില്‍ മൂന്നാം മത്സരവും നടക്കും.

ശ്രീലങ്ക: ലസിത് മലിംഗ, കുശല്‍ പെരേര, കുശല്‍ മെന്‍‍ഡിസ്, ധനുഷ്ക ഗുണതിലക, അവിഷ്ക ഫെര്‍ണാണ്ടോ, നിരോഷന്‍ ഡിക്ക്വെല്ല, ദസുന്‍ ഷനക, ഷെഹാന്‍ ജയസൂര്യ, ഭനുക രാജപക്സ, ഒഷാഡ ഫെര്‍ണാണ്ടോ, വനിന്‍ഡു ഹസരംഗ, ലക്ഷന്‍ സണ്ടകന്‍, നുവാന്‍ പ്രദീപ്, ലഹിരു കുമര, ഇസ്രു ഉഡാന, കസുന്‍ രജിത

മലിംഗ മാജിക്കില്‍ ആശ്വാസ ജയം കരസ്ഥമാക്കി ശ്രീലങ്ക

ബാറ്റിംഗില്‍ നേടാനായത് വെറും 125 റണ്‍സാണെങ്കിലും ലസിത് മലിംഗയുടെ മാന്ത്രിക സ്പെല്ലില്‍ ടി20 പരമ്പരയില്‍ ആശ്വാസ വിജയം നേടി ശ്രീലങ്ക. ന്യൂസിലാണ്ടിനെ 88 റണ്‍സിന് ഓള്‍ഔട്ട് ആക്കി 37 റണ്‍സിന്റെ വിജയം ശ്രീലങ്ക കരസ്ഥമാക്കിയപ്പോള്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ലസിത് മലിംഗയാണ് കളിയിലെ താരം. നാല് പന്തില്‍ നാല് വിക്കറ്റുള്‍പ്പെടെയായിരുന്നു മലിംഗയുടെ അഞ്ച് വിക്കറ്റ് നേട്ടം. ടി20യില്‍ രണ്ട് ഹാട്രിക്ക് നേടുന്നതും ആദ്യമായി നൂറ് വിക്കറ്റ് നേടുന്ന താരവുമായി ഇതോടെ മലിംഗ മാറി.

15/4 എന്ന നിലയിലേക്ക് വീണ ന്യൂസിലാണ്ട് പിന്നീട് മത്സരത്തില്‍ കരകയറിയതേയില്ല. മലിംഗ എറിഞ്ഞ ഇന്നിംഗ്സിലെ മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ കോളിന്‍ മണ്‍റോയെ പുറത്താക്കിയ താരം ഹാമിഷ് റൂഥര്‍ഫോര്‍ഡ്, കോളിന്‍ ഡി ഗ്രാന്‍ഡോം, റോസ് ടെയിലര്‍ എന്നിവരെ പുറത്താക്കിയാണ് ന്യൂസിലാണ്ടിന് ദുരന്തം വിതച്ചത്. 28 റണ്‍സുമായി പുറത്താകാതെ നിന്ന ടിം സൗത്തിയാണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. 16 ഓവറില്‍ 88 റണ്‍സിന് ന്യൂസിലാണ്ട് ഓള്‍ഔട്ട് ആയപ്പോള്‍ അകില ധനന്‍ജയ 2 വിക്കറ്റ് നേടി മലിയംഗയ്ക്ക് പിന്തുണ നല്‍കി. മലിംഗ തന്റെ 4 ഓവറില്‍ വെറും 6 റണ്‍സ് നല്‍കിയാണ് അഞ്ച് വിക്കറ്റ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മിച്ചല്‍ സാന്റനറും ടോഡ് ആസ്ട്‍ലേയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് വരിഞ്ഞ് മുറുക്കിയത്. ധനുഷ്ക ഗുണതിലക(30), നിരോഷന്‍ ഡിക്ക്വെല്ല(24), ലഹിരു മധുശങ്ക(20) എന്നിവരാണ് ശ്രീലങ്കയുടെ പ്രധാന സ്കോറര്‍മാര്‍.

ശ്രീലങ്ക കളിച്ച ക്രിക്കറ്റ് അഭിമാനം തോന്നിപ്പിക്കുന്നത്, ഭാഗ്യം നിര്‍ണ്ണായക നിമിഷങ്ങളില്‍ തുണച്ചില്ല

ന്യൂസിലാണ്ടിനെതിരെ ലങ്ക തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. തന്റെ ടീമിലെ യുവതാരങ്ങള്‍ അവര്‍ക്കാവുന്ന തരത്തില്‍ പൊരുതി മികച്ച സ്കോര്‍ നേടിയിരുന്നു. ബൗളിംഗിലും ശക്തമായി തന്നെ ശ്രീലങ്ക പൊരുതിയെങ്കിലും നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഭാഗ്യം തുണച്ചില്ലെന്ന് ലസിത് മലിംഗ പറഞ്ഞു. ശ്രീലങ്ക കളിച്ച ക്രിക്കറ്റില്‍ താന്‍ സന്തുഷ്ടനാണെന്നും ഇത്തരത്തിലാണ് താന്‍ ഇനി ടീമെന്ന നിലയില്‍ ലങ്കയില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമെന്നും ലസിത് മലിംഗ വ്യക്തമാക്കി.

ടീമിലെ യുവതാരങ്ങള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ മെച്ചപ്പെട്ട് കൊണ്ടേയിരിക്കുകയാണ്. മികച്ച പ്രകടനം പുറത്തെടുത്താല്‍ പരാജയത്തില്‍ വലിയ കാര്യമില്ലെന്നും ലസിത് മലിംഗ പറഞ്ഞു. അവസാന മത്സരത്തില്‍ തങ്ങള്‍ വിജയത്തിനായി ശ്രമിക്കുമെന്നും അതേ സമയം ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കുവാനും ശ്രമിക്കുമെന്ന് മലിംഗ പറഞ്ഞു.

ഗ്രാന്‍ഡോമിനെ പുറത്താക്കി അഫ്രീദിയെ മറികടന്ന് ലസിത് മലിംഗ

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി മാറി ലസിത് മലിംഗ. ഷാഹിദ് അഫ്രീദിയുടെ 98 വിക്കറ്റുകളെ ഇന്ന് കോളിന്‍ ഡി ഗ്രാന്‍ഡോമിനെ പുറത്താക്കിയപ്പോളാണ് ലസിത് മലിംഗ മറികടന്നത്. 28 പന്തില്‍ നിന്ന് 44 റണ്‍സ് നേടി ലങ്കയ്ക്ക് വലിയ വെല്ലുവിളി തീര്‍ക്കുകയായിരുന്നു ഗ്രാന്‍ഡോമിനെ മലിംഗ പുറത്താക്കുകയായിരുന്നു. ഇതുവരെ തന്റെ 3 ഓവറില്‍ നിന്ന് 8 റണ്‍സ് മാത്രം വഴങ്ങിയാണ് താരം 2 വിക്കറ്റ് നേടിയത്.

നേരത്തെ കോളിനവ്‍ മണ്‍റോയെ പുറത്താക്കിയാണ് മലിംഗ അഫ്രീദിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്.

ലസിത് മലിംഗ നയിക്കുന്ന ശ്രീലങ്കയുടെ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 സംഘത്തെ പ്രഖ്യാപിച്ചു

സെപ്റ്റംബര്‍ 1ന് പാല്ലെകേലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിയ്ക്കുന്ന ന്യസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗ സംഘത്തെ ലസിത് മലിംഗയാണ് നയിക്കുന്നത്. നിരോഷന്‍ ഡിക്ക്വെല്ലയെ ഉപനായകനായും പ്രഖ്യാപിച്ചിട്ടുണ്ട്. സംഘത്തെ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോയുടെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് ലങ്കന്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്.

സ്ക്വാഡ്: ലസിത് മലിംഗ, നിരോഷന്‍ ഡിക്ക്വെല്ല, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ ജനിത് പെരേര, ധനുഷ്ക ഗുണതിലക, ഷെഹാന്‍ ജയസൂര്യ, ദസുന ഷനക, വനിഡു ഹസരംഗ, അകില ധനന്‍ജയ, ലക്ഷന്‍ സണ്ടകന്‍, ഇസ്രു ഉഡാന, ലഹിരു കുമര, ലഹിരു മധുഷനക

കരിയറിലെ അവസാന ഓവറില്‍ വിക്കറ്റുമായി ലസിത് മലിംഗയുടെ മടക്കം, അനില്‍ കുംബ്ലെയെക്കാള്‍ ഒരു വിക്കറ്റ് അധികം

തന്റെ അവസാന ഏകദിനത്തില്‍ കളിച്ച ലസിത് മലിംഗ ഇന്ന് മൂന്ന് വിക്കറ്റാണ് ബംഗ്ലാദേശിനെതിരെ നേടിയത്. ആദ്യ ഓവറില്‍ തമീം ഇക്ബാലിനെ പുറത്താക്കിയ മലിംഗ ഓപ്പണര്‍ സൗമ്യ സര്‍ക്കാരിനെയും പുറത്താക്കിയിരുന്നു. പിന്നീട് തന്റെ കരിയറിലെ അവസാന ഓവറില്‍ മുസ്തഫിസുര്‍ റഹ്മാനെ പുറത്താക്കിയപ്പോള്‍ അത് ബംഗ്ലാദേശിന്റെ അവസാന വിക്കറ്റായിരുന്നു. 338 വിക്കറ്റുകള്‍ നേടിയ ലസിത് മലിംഗ അനില്‍ കുംബ്ലെയുടെ 337 വിക്കറ്റുകളെന്ന റെക്കോര്‍ഡ് മറികടന്നിരുന്നു.

9.4 ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 38 റണ്‍സ് വഴങ്ങിയാണ് മലിംഗ തന്റെ മൂന്ന് വിക്കറ്റുകള്‍ നേടിയത്. ശ്രീലങ്കയുടെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ക്രിക്കറ്ററാണ് ഇന്ന് പടിയിറങ്ങുന്നത്. ലോക ക്രിക്കറ്റില്‍ 9ാമത്തെ ഏറ്റവും അധികം വിക്കറ്റ് നേടുന്ന ബൗളറായാണ് മലിംഗയുടെമടക്കും. അടുത്ത ടി20 ലോകകപ്പ് വരെ താരം ടി20 ക്രിക്കറ്റ് കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മലിംഗയ്ക്ക് വിജയത്തോടെ വിട, ബംഗ്ലാദേശിനെതിരെ ലങ്കയുടെ വിജയം 91 റണ്‍സിന്

ശ്രീലങ്ക നല്‍കിയ 315 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് 41.4 ഓവറില്‍ 223 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ തന്റെ അവസാന ഏകദിനത്തിനിറങ്ങിയ ലസിത് മലിംഗ വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. 67 റണ്‍സ് നേടിയ മുഷ്ഫിക്കുര്‍ റഹിമും 60 റണ്‍സ് നേടിയ സബ്ബീര്‍ റഹ്മാനും മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയ താരങ്ങള്‍. 39/4 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 111 റണ്‍സ് കൂട്ടുകെട്ടാണ് നേരിയ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ കൂട്ടുകെട്ട് ധനന്‍ജയ ഡി സില്‍വ തകര്‍ത്തതോടെ ബംഗ്ലാദേശിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു.

ലസിത് മലിംഗ ഓപ്പണര്‍മാരെ രണ്ട് പേരെയും പുറത്താക്കിയ മലിംഗ തന്റെ കരിയറിലെ അവസാന ഓവറില്‍ ബംഗ്ലാദേശിന്റെ അവസാന വിക്കറ്റും നേടി തന്റെ അവസാന ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി മടങ്ങുകയായിരുന്നു. നുവാന്‍ പ്രദീപ് മൂന്ന് വിക്കറ്റ് നേടി. ധനന്‍ജയ ഡി സില്‍വയ്ക്ക് രണ്ട് വിക്കറ്റും ലഭിച്ചു.

ബംഗ്ലാദേശിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക, ലസിത് മലിംഗയുടെ അവസാന ഏകദിന അന്താരാഷ്ട്ര മത്സരം

ലസിത് മലിംഗ തന്റെ അവസാനത്തെ ഏകദിന മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ലങ്കയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദിമുത് കരുണാരത്നേ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പില്‍ അത്ര ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ ലങ്ക മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് മികവ് പുലര്‍ത്തിയെങ്കിലും കാര്യമായ മെച്ചം പോയിന്റ് പട്ടികയില്‍ നേടുവാനായിരുന്നില്ല.

ശ്രീലങ്ക: ദിമുത് കരുണാരത്നേ, കുശല്‍ പെരേര, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ലഹിരു തിരിമന്നേ, ധനന്‍ജയ ഡി സില്‍വ, തിസാര പെരേര, നുവാന്‍ പ്രദീപ്, ലഹിരു കുമര, ലസിത് മലിംഗ

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിക്കുര്‍ റഹിം, മുഹമ്മദ് മിഥുന്‍, മഹമ്മദുള്ള, മൊസ്ദേക്ക് ഹൊസൈന്‍, സബ്ബിര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍, ഷൈഫുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍

ടി20 ലോകകപ്പ് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു – മലിംഗ

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുന്ന ലസിത് മലിംഗയുടെ പ്രതീക്ഷ തനിക്ക് 2020 ലോകകപ്പ് കളിക്കാനാകുമെന്നാണ്. ഒക്ടോബര്‍-നവംബര്‍ 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ടി20യില്‍ കളിക്കുക എന്നതാണ് ലസിത് മലിംഗ തന്റെ ലക്ഷ്യമായി മുന്നോട്ട് വയ്ക്കുന്നത്. നേരത്തെ തന്നെ എന്നാവും തന്റെ ഏകദിനത്തിലെ വിരമിക്കലെന്ന് ലസിത് മലിംഗ് വ്യക്തമാക്കിയിരുന്നു.

തന്റെ ഭാര്യയയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തന്റെ അവസാന ഏകദിന മത്സരം കാണുവാന്‍ ആരാധകരോട് താരം ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെക്കാളും മികച്ച താരങ്ങളുണ്ടേല്‍ ടി20 ലോകകപ്പില്‍ നിന്ന് തന്നെ ഒഴിവാക്കിയാലും പ്രശ്നമില്ലെന്ന് പറഞ്ഞ ലസിത് മലിംഗ തനിക്ക് ലോകകപ്പ് 2020ല്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ വയ്ക്കുന്നത്. ടി20യില്‍ മലിംഗ നൂറ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കുവാന്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം അകലെയാണ്.

ഈ നേട്ടം കൈവരിക്കാനായാല്‍ ലോകത്തിലെ തന്നെ ഈ നേട്ടം നേടുന്ന ആദ്യ താരം കൂടിയാവും ലസിത് മലിംഗ. ഇപ്പോള്‍ ലസിത് മലിംഗയ്ക്ക് നിലവില്‍ ഏറ്റവും അധികം ടി20 വിക്കറ്റ് നേടിയ ഷഹീദ് അഫ്രീദിയെ മറികടക്കുവാന്‍ 2 വിക്കറ്റ് കൂടിയാണ് വേണ്ടത്.

മലിംഗ അടുത്ത മത്സരത്തോടെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കും

ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ഏകദിനം ലസിത് മലിംഗയുടെ വിരമിക്കല്‍ മത്സരമായിരിക്കുമെന്ന് താരം. ജൂലൈ 26ന് കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ലസിത് മലിംഗ കളിക്കുമെങ്കിലും ആ മത്സരത്തിന് ശേഷം താരം വിരമിക്കുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. ഇക്കഴിഞ്ഞ ലോകകപ്പില്‍ ശ്രീലങ്കയുടെ ബൗളിംഗിനെ ഒറ്റയ്ക്ക് ചുമലിലേറ്റിയ താരം തന്റെ അവസാന ലോകകപ്പ് മത്സരത്തില്‍ ലോകേഷ് രാഹുലിനെ പുറത്താക്കി വസീം അക്രമിന്റെ 55 ലോകകപ്പ് വിക്കറ്റെന്ന റെക്കോര്‍ഡ് മറികടക്കുകയായിരുന്നു. 28 ഇന്നിംഗ്സുകളില്‍ നിന്നായി 56 വിക്കറ്റുകള്‍ നേടിയാണ് മലിംഗ ലോകകപ്പില്‍ നിന്ന് വിടപറയുന്നത്.

മലിംഗ 225 മത്സരങ്ങളാണ് ഇതുവരെ ഏകദിനത്തില്‍ കളിച്ചിട്ടുള്ളത്. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തോടെ 226 ഏകദിനങ്ങളുമായി താരം റിട്ടയര്‍ ചെയ്യും. 335 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 2004ല്‍ യുഎഇയ്ക്കെതിരെയാണ് തന്റെ ഏകദിന അരങ്ങേറ്റം മലിംഗ നടത്തിയത്. ഏകദിനത്തില്‍ നിന്ന് വിരമിച്ചുവെങ്കിലും താരം തുടര്‍ന്നും ടി20 ക്രിക്കറ്റില്‍ സജീവമായിരിക്കും.

Exit mobile version