ടി20 ലോകകപ്പ് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു – മലിംഗ

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിന് ശേഷം ഏകദിനത്തില്‍ നിന്ന് വിരമിക്കുന്ന ലസിത് മലിംഗയുടെ പ്രതീക്ഷ തനിക്ക് 2020 ലോകകപ്പ് കളിക്കാനാകുമെന്നാണ്. ഒക്ടോബര്‍-നവംബര്‍ 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ടി20യില്‍ കളിക്കുക എന്നതാണ് ലസിത് മലിംഗ തന്റെ ലക്ഷ്യമായി മുന്നോട്ട് വയ്ക്കുന്നത്. നേരത്തെ തന്നെ എന്നാവും തന്റെ ഏകദിനത്തിലെ വിരമിക്കലെന്ന് ലസിത് മലിംഗ് വ്യക്തമാക്കിയിരുന്നു.

തന്റെ ഭാര്യയയുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തന്റെ അവസാന ഏകദിന മത്സരം കാണുവാന്‍ ആരാധകരോട് താരം ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെക്കാളും മികച്ച താരങ്ങളുണ്ടേല്‍ ടി20 ലോകകപ്പില്‍ നിന്ന് തന്നെ ഒഴിവാക്കിയാലും പ്രശ്നമില്ലെന്ന് പറഞ്ഞ ലസിത് മലിംഗ തനിക്ക് ലോകകപ്പ് 2020ല്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ വയ്ക്കുന്നത്. ടി20യില്‍ മലിംഗ നൂറ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കുവാന്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം അകലെയാണ്.

ഈ നേട്ടം കൈവരിക്കാനായാല്‍ ലോകത്തിലെ തന്നെ ഈ നേട്ടം നേടുന്ന ആദ്യ താരം കൂടിയാവും ലസിത് മലിംഗ. ഇപ്പോള്‍ ലസിത് മലിംഗയ്ക്ക് നിലവില്‍ ഏറ്റവും അധികം ടി20 വിക്കറ്റ് നേടിയ ഷഹീദ് അഫ്രീദിയെ മറികടക്കുവാന്‍ 2 വിക്കറ്റ് കൂടിയാണ് വേണ്ടത്.

Exit mobile version