ശ്രീലങ്ക കളിച്ച ക്രിക്കറ്റ് അഭിമാനം തോന്നിപ്പിക്കുന്നത്, ഭാഗ്യം നിര്‍ണ്ണായക നിമിഷങ്ങളില്‍ തുണച്ചില്ല

ന്യൂസിലാണ്ടിനെതിരെ ലങ്ക തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. തന്റെ ടീമിലെ യുവതാരങ്ങള്‍ അവര്‍ക്കാവുന്ന തരത്തില്‍ പൊരുതി മികച്ച സ്കോര്‍ നേടിയിരുന്നു. ബൗളിംഗിലും ശക്തമായി തന്നെ ശ്രീലങ്ക പൊരുതിയെങ്കിലും നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഭാഗ്യം തുണച്ചില്ലെന്ന് ലസിത് മലിംഗ പറഞ്ഞു. ശ്രീലങ്ക കളിച്ച ക്രിക്കറ്റില്‍ താന്‍ സന്തുഷ്ടനാണെന്നും ഇത്തരത്തിലാണ് താന്‍ ഇനി ടീമെന്ന നിലയില്‍ ലങ്കയില്‍ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമെന്നും ലസിത് മലിംഗ വ്യക്തമാക്കി.

ടീമിലെ യുവതാരങ്ങള്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്നും അവര്‍ മെച്ചപ്പെട്ട് കൊണ്ടേയിരിക്കുകയാണ്. മികച്ച പ്രകടനം പുറത്തെടുത്താല്‍ പരാജയത്തില്‍ വലിയ കാര്യമില്ലെന്നും ലസിത് മലിംഗ പറഞ്ഞു. അവസാന മത്സരത്തില്‍ തങ്ങള്‍ വിജയത്തിനായി ശ്രമിക്കുമെന്നും അതേ സമയം ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കുവാനും ശ്രമിക്കുമെന്ന് മലിംഗ പറഞ്ഞു.

Exit mobile version