നിശബ്ദനായി തുടരുവാന്‍ താല്പര്യം – ആന്‍ഡ്രേ റസ്സൽ

വെസ്റ്റിന്‍ഡീസ് മാനേജ്മെന്റിന്റെ പരാമര്‍ശങ്ങള്‍ക്ക് പ്രതികരിക്കുവാന്‍ താന്‍ ഇല്ലെന്നും നിശബ്ദനായി തുടരുവാന്‍ താല്പര്യം എന്നും പറഞ്ഞ് വെസ്റ്റിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സൽ. വെസ്റ്റിന്‍ഡീസ് ടീമിന് വേണ്ടി കളിക്കുവാന്‍ തനിക്ക് താരങ്ങളോട് യാചിക്കാനാകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യ കോച്ച് ഫിൽ സിമ്മൺസ് വ്യക്തമാക്കിയിരുന്നു. സുനിൽ നരൈനെയും ആന്‍ഡ്രേ റസ്സലിനെയും ലക്ഷ്യം വെച്ചാണ് സിമ്മൺസിൽ നിന്ന് ഈ പ്രതികരണം വന്നത്.

ചീഫ് സെലക്ടര്‍ ഡെസ്മണ്ട് ഹെയിന്‍സ് പറഞ്ഞത് ആന്‍ഡ്രേ റസ്സൽ വെസ്റ്റിന്‍ഡീസിനായി കളിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടില്ലെന്നും അതിനാലാണ് താരത്തെ പരിഗണിക്കാത്തതെന്നുമാണ്.

ഇവരുടെ അഭിപ്രായങ്ങള്‍ക്ക് പ്രതികരണമായി ഇന്‍സ്റ്റാഗ്രാമിലാണ് റസ്സൽ തന്റെ പ്രതികരണം അറിയിച്ചത്.

https://www.instagram.com/p/ChI571lodtG/

 

Story Highlights: Preferring to keep silent, Andre Russell on West Indies management comments

വെസ്റ്റിന്‍ഡീസിന് വേണ്ടി കളിക്കുവാന്‍ താരങ്ങളോട് യാചിക്കുവാനാകില്ല – ഫിൽ സിമ്മൺസ്

വെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് വേണ്ടി കളിക്കാതെ ടി20 ക്രിക്കറ്റ് കളിക്കുന്ന താരങ്ങളെ ഉന്നം വെച്ച് വെസ്റ്റിന്‍ഡീസ് മുഖ്യ കോച്ച് ഫിൽ സിമ്മൺസ്. സുനിൽ നരൈന്‍, ആന്‍ഡ്രേ റസ്സൽ പോലുള്ള താരങ്ങളെ ഉദ്ദേശിച്ച് ഫിൽ സിമ്മൺസ് പറഞ്ഞത് ആരോടും വെസ്റ്റിന്‍ഡീസിന് വേണ്ടി കളിക്കൂ എന്ന് പറഞ്ഞ് യാചിക്കാനാകില്ല എന്നാണ്.

ചില താരങ്ങള്‍ വെസ്റ്റിന്‍ഡീസിന് വേണ്ടി കളിക്കുവാന്‍ തയ്യാറല്ല, എന്നാൽ അധികാരികള്‍ അവരോട് ഇതിനായി യാചിക്കുകയില്ല, താരങ്ങള്‍ക്ക് കളിക്കണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ അവര്‍ ചെയ്യും എന്നും വെസ്റ്റിന്‍ഡീസ് മുഖ്യ കോച്ച് പറഞ്ഞു.

താന്‍ ഈ താരങ്ങളോട് രാജ്യത്തിന് വേണ്ടി കളിക്കുവാന്‍ ഒരിക്കലും യാചിക്കുകയില്ല എന്നും അവര്‍ക്ക് ആ ആഗ്രഹം ഉണ്ടെങ്കിൽ അവരാണ് മുന്നോട്ട് വരേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Story Highlights: Can’t beg anyone for playing for West Indies, says Head Coach Phil Simmons

ഇന്ത്യയ്ക്കെതിരെ 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യുവാന്‍ വെസ്റ്റിന്‍ഡീസ് ശ്രമിക്കണം – ഫിൽ സിമ്മൺസ്

ഇന്ത്യയ്ക്കെതിരെ 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യുവാന്‍ വെസ്റ്റിന്‍ഡീസ് ശ്രമിക്കണമെന്ന് പറഞ്ഞ് ടീമിന്റെ മുഖ്യ കോച്ച് ഫിൽ സിമ്മൺസ്. ആരെങ്കിലും ഒരു വശത്ത് നങ്കൂരമിട്ട് അത് സാധ്യമാക്കേണ്ടതുണ്ടെന്നും സിമ്മൺസ് കൂട്ടിചേര്‍ത്തു.

ഇന്ത്യയ്ക്കെതിരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നേടി അവരെ ചെറിയ സ്കോറിൽ പിടിച്ച് കെട്ടുക എന്നതായിരിക്കണം വെസ്റ്റിന്‍ഡീസിന്റെ പ്ലാനെന്നും അങ്ങനെയെങ്കില്‍ വിജയം സാധ്യമാകുമെന്നും സിമ്മൺസ് വ്യക്തമാക്കി.

ജൂലൈ 22, 24, 27 തീയ്യതികളില്‍ ട്രിനിഡാഡിലാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടുക.

യുവ താരങ്ങളിൽ കെമര്‍ റോച്ചിന് വലിയ സ്വാധീനം – ഫിൽ സിമ്മൺസ്

വെസ്റ്റിന്‍ഡീസിനായി 250 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടം കുറിയ്ക്കുവാന്‍ കെമര്‍ റോച്ചിന് ബംഗ്ലാദേശിനെതിരെ സാധിച്ചിരുന്നു. യുവ പേസര്‍മാരിൽ വലിയ സ്വാധീനം ആണ് റോച്ച് സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ് കോച്ച് ഫിൽ സിമ്മൺസും താരത്തെ പ്രശംസിച്ചിരുന്നു.

വേഗത്തിൽ താരങ്ങള്‍ക്ക് പക്വത വരുവാന്‍ കെമര്‍ റോച്ചിന്റെ സാന്നിദ്ധ്യം സഹായിക്കുമെന്നും ഫിൽ സിമ്മമൺസ് വ്യക്തമാക്കി. തന്റെ പരിചയസമ്പത്ത് കൊണ്ട് യുവതാരങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി എപ്പോളും താരം മുന്നിൽ തന്നെ ഉണ്ടാകുമെന്നും സിമ്മൺസ് കൂട്ടിചേര്‍ത്തു.

250 വിക്കറ്റ് നേട്ടത്തോടെ വിന്‍ഡീസ് ഇതിഹാസം മൈക്കൽ ഹോള്‍ഡിംഗിന്റെ 249 വിക്കറ്റെന്ന നേട്ടത്തെ കെമര്‍ റോച്ച് മറികടന്നിരുന്നു. 2008 മുതൽ വിന്‍ഡീസ് ടെസ്റ്റ് സംഘത്തിന്റെ ഭാഗം ആണ് കെമര്‍ റോച്ച്.

മെച്ചപ്പെട്ട പിച്ച് ആവശ്യം, ബൗളര്‍മാര്‍ക്കും എന്തെങ്കിലും അവസരം വേണം – ഫിൽ സിമ്മൺസ്

ബാർബഡോസിലെ രണ്ടാം ടെസ്റ്റിൽ ബാറ്റും ബൗളും തമ്മിലുള്ള മികച്ച പോരാട്ടം കാണുവാനാകുന്ന പിച്ചാണ് ആവശ്യമെന്ന് അറിയിച്ച് വെസ്റ്റിന്‍ഡീസ് മുഖ്യ കോച്ച് ഫഇൽ സിമ്മൺസ്. ആന്റിഗ്വ ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോള്‍ മെച്ചപ്പെട്ട ടെസ്റ്റ് മത്സരം കാണുവാന്‍ മെച്ചപ്പെട്ട വിക്കറ്റ് ആവശ്യമാണെന്ന് സിമ്മൺസ് അഭിപ്രായപ്പെട്ടു.

വളരെ ഫ്ലാറ്റായ വിക്കറ്റായിരുന്നു ആന്റിഗ്വയിലേതെന്നും ഇത്തരം പിച്ചുകളിൽ വിക്കറ്റ് നേടുക പ്രയാസമാണെന്നും സിമ്മൺസ് കൂട്ടിചേര്‍ത്തു. മത്സരത്തിലെ നാലാം ഇന്നിംഗ്സിൽ തന്റെ ബാറ്റ്സ്മാന്മാര്‍ സമ്മ‍ർദ്ദത്തിൽ തകരാതിരുന്നത് പോസിറ്റീവായി കാണുന്നുവെന്ന് സിമ്മൺസ് വ്യക്തമാക്കി.

286 റൺസ് ചേസ് ചെയ്തിറങ്ങിയ വിന്‍ഡീസ് 67/4 എന്ന നിലയിലേക്ക് വീണുവെങ്കിലും പിന്നീട് ബോണ്ണർ – ഹോൾഡർ കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മത്സരം അവസാനിപ്പിക്കുവാന്‍ ടീമിനെ സഹായിക്കുകയായിരുന്നു.

പൊള്ളാര്‍ഡിനെ ഒഴിവാക്കണം, ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുവാന്‍ സമയമായി – ആന്‍ഡി റോബേര്‍ട്സ്

ഇന്ത്യയ്ക്കെതിരെയുള്ള വൈറ്റ് ബോള്‍ സീരീസിലെ പരാജയത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ വിന്‍ഡീസ് ഇതിഹാസം ആന്‍ഡി റോബേര്‍ട്സ്. കീറൺ പൊള്ളാര്‍ഡും കോച്ച് ഫിൽ സിമ്മൺസും പടിയിറങ്ങേണ്ട സമയം ആയി എന്ന് റോബേര്‍ട്സ് പറഞ്ഞു.

ഭാവിയിലേക്കുള്ള ടീമിനെ വാര്‍ത്തെടുക്കുവാന്‍ വെസ്റ്റിന്‍ഡീസ് ശ്രമിക്കണമെന്നും അത് പൊള്ളാര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള ഒരു ടീം ആകരുതെന്നും റോബേര്‍ട്സ് വ്യക്തമാക്കി. പൊള്ളാര്‍ഡിനെ രണ്ട് വര്‍ഷത്തോളം അവസരം നല്‍കിയെന്നും ടി20 സ്പെഷ്യലിസ്റ്റുകളെ, പ്രത്യേകിച്ച് വിന്‍ഡീസിനായി ഒന്നും ചെയ്യാതെ ഫ്രാഞ്ചൈസികള്‍ക്ക് മാത്രം മികവ് പുറത്തെടുക്കുന്ന താരങ്ങളെ പിന്നിലാക്കി വിന്‍ഡീസ് മുന്നോട്ട് പോകേണ്ട സമയം അതിക്രമിച്ചുവെന്നം റോബേര്‍ട്സ് സൂചിപ്പിച്ചു.

പൊള്ളാര്‍ഡും സിമ്മൺസും പുറത്ത് പോകണം എന്ന് പലരും ആഗ്രഹിക്കുന്നു, എന്നാൽ കാരണം ക്രിക്കറ്റല്ല

ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പര 3-2ന് വിജയിക്കുവാന്‍ കീറൺ പൊള്ളാര്‍ഡിന്റെ കീഴിലുള്ള വെസ്റ്റിന്‍ഡീസിന് സാധിച്ചിരുന്നു. എന്നാൽ പൊള്ളാര്‍ഡും കോച്ച് ഫിൽ സിമ്മൺസും പുറത്ത് പോകണമെന്നാണ് കരീബിയന്‍ മണ്ണിൽ തന്നെ പലരുടെയും ആഗ്രഹമെന്ന് പരമ്പര വിജയത്തിന് ശേഷം ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് പ്രസിഡിന്റ് റിക്കി സ്കെറിറ്റ് പറഞ്ഞു. എന്നാൽ ഉടന്‍ ഒരു മാറ്റത്തിന് ബോര്‍ഡ് ഒരുങ്ങുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ക്രിക്കറ്റ് അല്ല ഇവര്‍ പുറത്ത് പോകണമെന്ന് വാദിക്കുന്നവരുടെ കാരണം എന്നും സ്കോറിറ്റ് വ്യക്തമാക്കി. എന്നാൽ ഇവരല്ല ഈ ജോലിയ്ക്ക് ശരിയായ വ്യക്തികളെന്ന് ബോര്‍ഡിന് തോന്നുന്നുവെങ്കിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടാവുമെന്നും സ്കെറിറ്റ് പറഞ്ഞു.

മൂന്ന് വീതം ഏകദിനങ്ങള്‍ക്കും ടി20 മത്സരങ്ങള്‍ക്കുമായി ഇന്ത്യയയിലേക്ക് വിന്‍ഡീസ് യാത്രയാകുന്നതിന് മുമ്പാണ് സ്കെറിറ്റ് ഇത് വ്യക്തമാക്കിയത്.

ഹെറ്റ്മ്യര്‍ ഫിറ്റ്നെസ്സിൽ ശ്രദ്ധിക്കാത്തത് മോശം പ്രവണത – ഫിൽ സിമ്മൺസ്

ഷിമ്രൺ ഹെറ്റ്മ്യര്‍ തന്റെ ഫിറ്റ്നെസ്സിൽ ശ്രദ്ധിക്കാതെ സ്വയവും ടീമിനെയും ആണ് കൈവെടിയുന്നതെന്ന് പറഞ്ഞ് വിന്‍ഡീസ് മുഖ്യ കോച്ച് ഫിൽ സിമ്മൺസ്. ഇംഗ്ലണ്ടിലേക്കും അയര്‍ലണ്ടിലേക്കുമുള്ള വിന്‍ഡീസിന്റെ പരിമിത ഓവര്‍ പരമ്പരകള്‍ക്കുള്ള ടീമിൽ താരത്തിന് ഇടം ലഭിച്ചിരുന്നില്ല.

ഫിറ്റ്നെസ്സ് ടെസ്റ്റ് പാസാകാത്തതിനാലായിരുന്നു ഈ നടപടി. വിന്‍ഡീസിന്റെ ടി20 ലോകകപ്പിലെ ടോപ് സ്കോറര്‍ ആയിരുന്ന ഹെറ്റ്മ്യര്‍ക്ക് എന്നാലിപ്പോളുള്ള ഏകദിന, ടി20 സ്ക്വാഡിൽ അവസരം വിന്‍ഡീസ് ബോര്‍ഡ് നല്‍കിയില്ല.

ഏറ്റവും കുറഞ്ഞ നിലവാരം പോലും താരം ഫിറ്റ്നെസ്സിൽ നിലനിര്‍ത്തുന്നില്ലെന്നത് ഹൃദയഭേദകമായ കാഴ്ചയാണെന്നാണ് സിമ്മൺസ് വ്യക്തമാക്കിയത്.

ഗയാനയിൽ നടന്ന ടെസ്റ്റിൽ താരത്തിനെ ഫിറ്റ്നെസ്സ് ആവശ്യത്തിലും വളരെ താഴെയായിരുന്നുവെന്നും ഇത് ആദ്യത്തെ സംഭവം അല്ലെന്നും സിമ്മൺസ് വ്യക്തമാക്കി.

ഗെയില്‍ ഐപിഎലില്‍ പുറത്തെടുക്കുന്ന പ്രകടനം ദേശീയ ടീമിലും താന്‍ പ്രതീക്ഷിക്കുന്നുണ്ട് – ഫില്‍ സിമ്മണ്‍സ്

വിന്‍ഡീസിന്റെ ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ ക്രിസ് ഗെയിലും ഫിഡല്‍ എഡ്വേര്‍ഡ്സിനും ടീമില്‍ അവസരം ലഭിച്ചിരുന്നു. ഗെയില്‍ 41 വയസ്സില്‍ നില്‍ക്കുമ്പോള്‍ ഫി‍ഡല്‍ എഡ്വേര്‍ഡ്സ് 2012ന് ശേഷമാണ് ടി20 ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

ക്രിസ് ഗെയില്‍ ഐപിഎലില്‍ കാണിക്കുന്ന വെടിക്കെട്ട് പ്രകടനങ്ങള്‍ ദേശീയ ടീമിന് വേണ്ടിയും പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീമുള്ളതെന്നും ലോകകപ്പ് ഇന്ത്യയിലാണെന്നതിനാല്‍ തന്നെ ഗെയിലിന്റെ ഇത്തരത്തിലുള്ള പ്രകടനം വെസ്റ്റിന്‍ഡീസിനെ ഏറെ തുണയ്ക്കുമെന്നും ഫില്‍ സിമ്മണ്‍സ് സൂചിപ്പിച്ചു.

അത് പോലെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പേസോടു കൂടി യോര്‍ക്കര്‍ എറിഞ്ഞ് ബാറ്റ്സ്മാന്മാരെ ഫിഡല്‍ എഡ്വേര്‍ഡ്സ് ബുദ്ധിമുട്ടിക്കുന്നത് പതിവാണെന്നും അത് താരം ദേശീയ ടീമിനായി വീണ്ടും ആവര്‍ത്തിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ഈ രണ്ട് സീനിയര്‍ താരങ്ങളെയും ടീമിനൊപ്പം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും വിന്‍ഡീസ് കോച്ച് പറഞ്ഞു.

വെസ്റ്റിന്‍ഡീസിന്റെ ലോകകപ്പ് ടീമിന്റെ ഘടനയുടെ പരീക്ഷണം ശ്രീലങ്കന്‍ പരമ്പരയോടെ ആരംഭിയ്ക്കും

ജൂലൈയില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്ക് മുമ്പായി വെസ്റ്റിന്‍ഡീസിന്റെ ടി20 ലോകകപ്പ് സ്ക്വാഡിനുള്ള 15-16 താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാന്‍ ആകുമെന്ന പ്രതീക്ഷ പങ്കുവെച്ച് വിന്‍ഡീസ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ്. ഈ വര്‍ഷം ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വെച്ചാണ് ടി20 ലോകകപ്പ് നടക്കുന്നത്.

വിന്‍ഡീസിന്റെ ലങ്കയ്ക്കെതിരെയുള്ള ഹോം സീരിസ് ഈ ടി20 ലോകകപ്പിനുള്ള ടീമിന്റെ ഘടനയുടെ പരീക്ഷണം കൂടിയാണെന്ന് സിമ്മണ്‍സ് വ്യക്തമാക്കി. ടീമിന്റെ ഘടന എത്തരത്തിലാണെന്നത് ഇപ്പോള്‍ മുതല്‍ ടീം മാനേജ്മെന്റ് ആലോചിച്ച് തുടങ്ങേണ്ട സമയമായെന്നും ഓസ്ട്രേലിയയ്ക്കെതിരെയും അതിന് ശേഷമുള്ള പാക്കിസ്ഥാന്‍ പരമ്പരയിലും ഈ ടീമിന്റെ പരീക്ഷണം നടത്തുവാനുള്ള സമയം ആണെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

ഈ രണ്ട് പരമ്പരയോട് കൂടി ഏതെല്ലാം കോമ്പിനേഷനുകളാണ് നടപ്പിലാക്കേണ്ടതെന്ന് ടീമിന് വ്യക്തതയുണ്ടാകുമെന്ന് സിമ്മണ്‍സ് സൂചിപ്പിച്ചു. ഇന്ത്യയിലെ ഗ്രൗണ്ടുകളെക്കുറിച്ച് വ്യക്തമായ അറിവ് തങ്ങള്‍ക്കുണ്ടെന്നും അതും മനസ്സില്‍ വെച്ചുള്ള കോമ്പിനേഷനുകളാവും ടീമിന്റെ ഘടനയിലുണ്ടാകുകയെന്ന് സിമ്മണ്‍സ് അറിയിച്ചു.

ഇവിടെ നിന്ന് ഇനി വിന്‍ഡീസിന് ലക്ഷ്യമാക്കാനാകുന്നത് ഉയര്‍ച്ച മാത്രം, ടീമിന്റെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് കോച്ച് ഫില്‍ സിമ്മണ്‍സ്

ബംഗ്ലാദേശിനോട് നാണംകെട്ട രീതിയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ട വിന്‍ഡീസിന് ഇനിയും താഴേക്ക് പതിക്കുവാന്‍ സാധിക്കില്ലെന്നത് മാത്രമാണ് താന്‍ ഗുണകരമായി കാണുന്ന വശമെന്ന് പറഞ്ഞ് ടീം കോച്ച് ഫില്‍ സിമ്മണ്‍സ്. 122, 148, 177 എന്നിങ്ങനെയുള്ള സ്കോറുകളാണ് വിന്‍ഡീസ് ടീം ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയില്‍ നേടിയത്.

ഇവിടെ നിന്ന് ഇനി ടീമിന് മുന്നോട്ട് മാത്രമേ പോകുവാനാകുള്ളു എന്നതാണ് താന്‍ കാണുന്ന പോസിറ്റീവ് വശമെന്ന് ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. വളരെ അധികം കാര്യങ്ങള്‍ വിന്‍ഡീസ് തങ്ങളുടെ ബാറ്റിംഗില്‍ വരുത്താനുണ്ടെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

സ്പിന്‍ മികച്ച രീതിയില്‍ കളിക്കാനാകണമെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ബൗണ്ടറികള്‍ നേടുവാനും ടീം കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി. ടീമിന്റെ ഈ പരമ്പരയിലെ പ്രകടനം തീര്‍ത്തും മോശമായിരുന്നുവെന്നും ഫില്‍ സമ്മണ്‍സ് വ്യക്തമാക്കി.

ബൗളിംഗ് നിര എതിരാളികളെ ഈ വിക്കറ്റില്‍ 300ല്‍ താഴെയുള്ള സ്കോറില്‍ പിടിച്ചു കെട്ടിയത് മികച്ച കാര്യമാണെന്നും എന്നാല്‍ ബാറ്റ്സ്മാന്മാര്‍ പരമ്പരയില്‍ ഉടനീളം മോശം പ്രകടനം കാഴ്ചവെച്ചത് ടീമിന് തിരിച്ചടിയായെന്നും ഫില്‍ സിമ്മണ്‍സ് വ്യക്തമാക്കി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിന്‍ഡീസിന് ഏറെ വിലപ്പെട്ടത് – ഫില്‍ സിമ്മണ്‍സ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഉദ്ദേശിച്ച ഫലം ലഭിച്ചുവോ എന്ന സംശയം പുതിയ ഐസിസി ചെയര്‍മാന്‍ പ്രകടിപ്പിച്ചുവെങ്കിലും വിന്‍ഡീസിന് ഇത് വളരെ വിലപ്പെട്ട ടൂര്‍ണ്ണമെന്റാണെന്നാണ് മുഖ്യ കോച്ച് ഫില്‍ സിമ്മണ്‍സ് അഭിപ്രായപ്പെട്ടത്. വെസ്റ്റിന്‍ഡീസ് കുറച്ച് കാലമായി മികവ് പുലര്‍ത്താനാകാത്ത ഒരു ഫോര്‍മാറ്റാണ് ഇതെന്നും ഇവിടെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കുവാന്‍ ടീം ഉറ്റുനോക്കുകയാണെന്നും സിമ്മണ്‍സ് സൂചിപ്പിച്ചു.

ന്യൂസിലാണ്ടിനോട് ടി20 പരമ്പര കൈവിട്ടുവെങ്കിലും ടെസ്റ്റ് പരമ്പരയില്‍ ഈ തോല്‍വി വലിയ പ്രഭാവമുണ്ടാക്കില്ലെന്ന് പറഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ്. തന്റെ ടീം തങ്ങളുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ റാങ്കിംഗ് മെച്ചപ്പെടുത്തുക എന്ന ഏക ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നതെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ട് എ ടീമിനെതിരെ മികച്ച പ്രകടനമാണ് ഡാരെന്‍ ബ്രാവോ, ക്രെയിഗ് ബ്രാത്‍വൈറ്റ്, ഷമാര്‍ ബ്രൂക്ക്സ് എന്നിവര്‍ പുറത്തെടുത്തത്. ത്രിദിന മത്സരത്തിലും ചതുര്‍ദിന മത്സരത്തിലും മികവ് പുലര്‍ത്തുവാന് ടീമിന് സാധിച്ചിരുന്നു.

ടി20 ക്രിക്കറ്റും ടെസ്റ്റ് മത്സരങ്ങളും വ്യത്യസ്തമാണെന്നും ടെസ്റ്റ് ടീം സന്നാഹ മത്സരഹങ്ങലില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും ആ ആത്മവിശ്വാസം ടെസ്റ്റ് പരമ്പരയിലും അവര്‍ക്ക് തുടരാനാകുമെന്നും സിമ്മണ്‍സ് വ്യക്തമാക്കി.

Exit mobile version