“കോഹ്ലിയുടെ ബാറ്റിംഗ് ടി20ക്ക് ചേർന്നതല്ല”

വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ശൈലി ഐപിഎല്ലില്ലിന് യോജിച്ചതല്ല എന്ന് ടോം മൂഡി. ഐപിഎൽ 2023-ലെ തന്റെ ആറാമത്തെ ഫിഫ്റ്റി ഇന്നലെ ഡെൽഹിക്ക് എതിരെ കോഹ്ലി നേടിയിരുന്നു. പക്ഷെ 46 പന്തിൽ 55 റൺസ് നേടിയ ആ ഇന്നിംഗ് ആർ സി ബിയെ കൂറ്റൻ സ്കോറിൽ നിന്ന് തടഞ്ഞു. ഡെൽഹി 181 എന്ന സ്കോർ അനായാസം ചെയ്സ് ചെയ്യുന്നതും പിന്നീട് കാണാൻ ആയി.

കോഹ്‌ലിക്ക് ഇന്നിംഗ്സിന് അൽപ്പം വേഗത കൂട്ടാമായിരുന്നെന്ന് മൂഡി അഭിപ്രായപ്പെട്ടു. തന്റെ കാഴ്ചപ്പാടിൽ, ഇംപാക്റ്റ് പ്ലെയർ റൂളിന്റെ വരവോടെ, കോഹ്‌ലിയുടെ പോല്യ്ല്ല ബാറ്റിംഗ് ശൈലി ആവശ്യമില്ലെന്ന് മുൻ SRH കോച്ച് പറഞ്ഞു, പുതിയ നിയമം ടീമുകൾക്ക് വലിയ സ്‌കോറുകൾ നേടുന്നതിന് ആവശ്യമായ ഡെപ്ത് നൽകുന്നുണ്ട് എന്നും മൂഡി പറഞ്ഞു.

“കോഹ്ലി ബാറ്റു ചെയ്യുന്ന രീതി ചർച്ച ചെയ്യേണ്ടതാണ്. അദ്ദേഹത്തിന്റെ കരിയറിലെ സ്‌ട്രൈക്ക് റേറ്റ് ഏകദേശം 130 ആണ്. ക്രിക്കറ്റ് ആ ശൈലിയിൽ നിന്ന് ശരിക്കും മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഇത്രയധികം 200+ സ്കോറുകൾ ഇപ്പോൾ കാണുന്നത്‌‌” മൂഡി കൂട്ടിച്ചേർത്തു

ഓറഞ്ച് ക്യാപിന് സ്ട്രൈക്ക് റേറ്റും പരിഗണിക്കണം, ആവശ്യവുമായി എബിഡിയും മൂഡിയും

ഓറഞ്ച് ക്യാപ്പിനായി റൺസ് മാത്രമല്ല സ്ട്രൈക്ക് റേറ്റ് കൂടി കണക്കിലെടുത്തുള്ള ഒരു ഫോര്‍മുലയാകും മികച്ചതെന്ന് പറഞ്ഞ് എ ബി ഡിവില്ലിയേഴ്സും ടോം മൂഡിയും. മൂഡി ഈ ആശയം പറഞ്ഞപ്പോള്‍ പിന്തുണയുമായി എത്തിയ എബിഡി പറഞ്ഞത് താന്‍ ഇത് ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യമാണെന്നാണ്.

മൂഡി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ ഫോര്‍മുല മധ്യനിര ബാറ്റ്സ്മാന്മാര്‍ക്കും ഓറ‍ഞ്ച് ക്യാപ് നേടുവാനുള്ള ഒരവസരം നൽകുമെന്നും അല്ലാത്ത പക്ഷം അവര്‍ ഒരിക്കലും ഈ നേട്ടത്തിന് അര്‍ഹരാകുമെന്ന് കരുതുന്നില്ലെന്നും മൂഡി പറഞ്ഞു.

താന്‍ ഇക്കാര്യം വര്‍ഷങ്ങളായി പറയുകയാണെന്നും ഇപ്പോള്‍ ഓറഞ്ച് ക്യാപ് ഓപ്പൺര്‍മാരും വൺ ഡൗൺ ബാറ്റ്സ്മാന്മാരും ആണ് അര്‍ഹരാകുന്നതെന്നും മറ്റാരും ഈ സ്ഥാനത്തേക്ക് എത്താറില്ലെന്നും ഡി വില്ലിയേഴ്സ് പറഞ്ഞു.

കെയിന്‍ വില്യംസൺ അല്ല, ആരായാലും 14 കോടി അധികം തന്നെ – ടോം മൂഡി

ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെ സൺറൈസേഴ്സ് ഹൈദ്രാബാദ് റിലീസ് ചെയ്യുമെന്ന വാര്‍ത്ത പുറത്ത് വരുമ്പോള്‍ അതിനോട് സ്ഥിരീകരണം നൽകുന്ന പ്രസ്താവനയുമായി സൺറൈസേഴ്സ് മുന്‍ കോച്ച് ടോം മൂഡി.

ടോം മൂഡിയിൽ നിന്ന് സൺറൈസേഴ്സ് തങ്ങളുടെ കോച്ചിംഗ് ദൗത്യം ബ്രയാന്‍ ലാറയ്ക്ക് നൽകിയിരുന്നു. കെയിന്‍ വില്യംസൺ മികച്ച ക്രിക്കറ്ററും ക്യാപ്റ്റനും എല്ലാം ആണെങ്കിലും 14 കോടി രൂപ ഏതൊരു താരത്തിനായാലും വലിയ തുകയായാണ് താന്‍ വിലയിരുത്തുന്നതെന്നും ടോം മൂഡി കൂട്ടിചേര്‍ത്തു.

ഐപിഎലില്‍ ഏറെ ബഹുമാനവും മതിപ്പുമുള്ള നായകന്‍ തന്നെയാണ് കെയിന്‍ വില്യംസണെങ്കിലും താരത്തിന് ഫ്രാഞ്ചൈസി നൽകുന്ന തുക വളരെ അധികമാണെന്ന് ടോം മൂഡി വ്യക്തമാക്കി.

ഏഷ്യ കപ്പ് നേടിയെങ്കിലും ടോം മൂഡിയുമായി ശ്രീലങ്ക വേര്‍പിരിയുന്നു

ശ്രീലങ്ക ഏഷ്യ കപ്പ് നേടുമ്പോള്‍ ശ്രീലങ്കന്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയിരുന്ന ടോം മൂഡിയുമായി വേര്‍പിരിയുവാന്‍ തീരുമാനം. ടി20 ലോകകപ്പ് വരാനിരിക്കവേയാണ് മൂഡി സ്ഥാനം ഒഴിയുന്നത്.

മൂഡിയുടെ വേതനം നൽകുവാന്‍ ബോര്‍ഡിന് സാധിക്കാത്തതിനാലാണ് ഈ തീരുമാനം എന്നാണ് പേര് വെളിപ്പെടുത്തുവാന്‍ തയ്യാറാകാത്ത ശ്രീലങ്കന്‍ ബോര്‍ഡ് അംഗം പറഞ്ഞത്. ശ്രീലങ്കയിൽ കൂടുതൽ സമയം ചെലവഴിക്കുവാന്‍ പോകുന്ന എന്നാൽ അത്ര വലിയ വേതനം ആവശ്യപ്പെടാത്ത ഒരാളെയാണ് ലങ്ക ഇനി ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്.

മുമ്പ് ടോം മൂഡി ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ടോം മൂഡിയെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് സ്ഥാനത്തേക്ക് മൂഡിയെ നിയമിക്കുന്നത്.

ഇംഗ്ലണ്ടിൽ ശ്രീലങ്കന്‍ കോച്ചിംഗ് സംഘത്തിനൊപ്പം ടോം മൂഡിയും

ശ്രീലങ്കയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ ടോം മൂഡിയും ലങ്കന്‍ കോച്ചിംഗ് സംഘത്തിനൊപ്പം കാണും. ജൂൺ 23ന് ആണ് പരമ്പര ആരംഭിക്കുന്നത്. 2006ൽ ഇംഗ്ലണ്ടിൽ ശ്രീലങ്ക ടെസ്റ്റ് പരമ്പര 1-1ന് സമനിലയിലാക്കിയപ്പോൾ ലങ്കയുടെ കോച്ചായിരുന്നു ടോം മൂഡി. അന്ന് ഏകദിനത്തിൽ 5-0ന് ലങ്ക വിജയം കൈക്കലാക്കിയിരുന്നു.

വോര്‍സ്റ്റര്‍ഷയര്‍, വാര്‍‍വിക്ക്ഷയര്‍ കൗണ്ടികളുടെ കോച്ചായും പ്രവര്‍ത്തിച്ച് ഇംഗ്ലണ്ടിൽ പരിചിതനാണ് ടോം മൂഡി. നിലവിൽ ശ്രീലങ്ക ക്രിക്കറ്റിന്റെ തലവനാണ് ടോം മൂഡി.

ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഡയറക്ടര്‍ ആയി ടോം മൂഡി എത്തുന്നു

ശ്രീലങ്കയുടെ പുതിയ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി ടോം മൂഡി എത്തുന്നു. ശ്രീലങ്ക ക്രിക്കറ്റിലെ ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ആണ് ബോര്‍ഡ് മുന്‍ ഓസ്ട്രേലിയന്‍ താരത്തെയും പ്രമുഖ പരിശീലകനുമായ ടോം മൂഡിയെ നിയമിച്ചത്.

മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് ടോം മൂഡിയുമായി ബോര്‍ഡ് ഒപ്പിട്ടിരിക്കുന്നത്. മുമ്പ് 2007ല്‍ ശ്രീലങ്കയുടെ കോച്ചായി ടോം മൂഡി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് താരം എത്തിച്ചിരുന്നു. അന്ന് ഓസ്ട്രേലിയയോട് ടീം ഫൈനലില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ കോച്ചായും പിന്നീട് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും മൂഡി പ്രവര്‍ത്തിച്ചിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും മൂഡി ചുമതല വഹിച്ചിട്ടുണ്ട്.

ടോം മൂഡി ഇനി സണ്‍റൈസേഴ്സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്

മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറും സണ്‍റൈസേഴ്സ് പരിശീലകനുമായിരുന്ന ടോം മൂഡി ഫ്രാഞ്ചൈസിയില്‍ പുതിയ ദൗത്യത്തില്‍ എത്തുന്നു. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്ന പദവിയില്‍ ആണ് ടോം മൂഡി എത്തുന്നത്. 2019 വരെ ടീമിന്റെ ഹെഡ് കോച്ച് ആയിരുന്നു ടോം മൂഡി. 2020ല്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവായ ട്രെവര്‍ ബെയിലിസ്സ് ആണ് ഫ്രാഞ്ചൈസിയുടെ കോച്ചിംഗ് ചുമതല വഹിച്ചത്.

ബെയിലിസ്സ് ടീമിന്റെ കോച്ചായി തുടരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. 2016ല്‍ ടോം മൂഡിയുടെ കീഴില്‍ സണ്‍റൈസേഴ്സ് കിരീടം നേടിയിരുന്നു. ഫ്രാഞ്ചൈസി 2018ല്‍ റണ്ണറപ്പ് നേട്ടവും സ്വന്തമാക്കിയിരുന്നു.

ബാബര്‍ അസമിന്റെ എവേ റെക്കോര്‍ഡ് കാര്യമാക്കേണ്ടതില്‍, ഭൂരിഭാഗം ടെസ്റ്റുകളും കരിയറിന്റെ തുടക്കത്തില്‍ കളിച്ചത് – ടോം മൂഡി

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ശരാശരിയുള്ള താരമാണ് പാക്കിസ്ഥാന്റെ താരോദയമായി വാഴ്ത്തപ്പെടുന്ന ക്രിക്കറ്റര്‍ ബാബര്‍ അസം. അടുത്ത വിരാട് കോഹ്‍ലിയെന്ന് വിളിക്കപ്പെടുന്ന താരത്തെക്കുറിച്ച് ടോം മൂഡി വളരെ അധികം പുകഴ്ത്തിയാണ് സംസാരിച്ചത്. താരത്തിന്റെ ഹോം റെക്കോര്‍ഡിന്റെ അത്രയും എവേ റെക്കോര്‍ഡ് വരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോളാണ് ടോം മൂഡി അതിന്മേലുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഹോ ടെസ്റ്റുകളില്‍ 67 ശരാശരിയും എവേ ടെസ്റ്റുകളില്‍ 37 റണ്‍സ് ശരാശരിയുമാണ് ബാബര്‍ അസമിന്റേത്. ഇതിന് ടോം മൂഡി പറയുന്ന കാര്യം താരം വളരെകുറച്ച് മത്സരങ്ങളാണ് എവേ ആയി കളിച്ചിട്ടുള്ളതെന്നും അതില്‍ തന്നെ മിക്ക മത്സരങ്ങളും താരത്തിന്റെ കരിയറിന്റെ തുടക്ക കാലഘട്ടത്തിലാണെന്നും മൂഡി പറഞ്ഞു.

ബാബര്‍ കളിച്ച 26 ടെസ്റ്റുകളില്‍ പകുതിയിലും താരത്തെ മുന്‍ നിര ബാറ്റ്സ്മാനായി പരിഗണിക്കപ്പെട്ടിട്ടില്ല – ടോം മൂഡി

പാക്കിസ്ഥാന്‍ ക്രിക്കറ്റിലെ വരുംകാലത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ അത് ബാബര്‍ അസം ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാര്‍ എല്ലാം വാഴ്ത്തുന്നത്. ചിലര്‍ വിരാട് കോഹ്‍ലിയോടാണ് താരത്തിന്റെ പ്രകടനങ്ങളെ താരതമ്യം ചെയ്യുന്നത്. വരാനിരിക്കുന്ന കാലത്ത് കോഹ്‍ലിയെ പോലെ റെക്കോര്‍ഡുകള്‍ കീഴടക്കുന്ന താരമായിരിക്കും ബാബര്‍ അസം എന്നാണ് ബഹുഭൂരിപക്ഷം ആളുകളും പറയുന്നത്. ഇപ്പോള്‍ താരത്തെ ഏറെ പ്രശംസിച്ചിരിക്കുകയാണ് ടോം മൂഡി.

ബാബര്‍ അസം ഇതുവരെ 26 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ടെങ്കിലും അതില്‍ പകുതിയിലും താരത്തെ പ്രധാന ബാറ്റിംഗ് ലൈനപ്പിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടില്ലെന്നതാണ് സത്യമെന്ന് ടോം മൂഡി പറഞ്ഞു. ഈ ഭൂരിഭാഗം മത്സരങ്ങളിലും താരത്തെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴ്ത്തിയാണ് ഇറക്കിയിട്ടുള്ളത്. അവിടെ നിന്ന് ഇന്ന് പാക്കിസ്ഥാന്റെ മുന്‍ നിര ബാറ്റ്സ്മാനായി ബാബര്‍ ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അത് അതുല്യ പ്രതിഭയായതിനാലാണെന്നും ഇനിയുള്ള കാലങ്ങളില്‍ പ്രത്യേകത നിറഞ്ഞ പ്രകടനവും ഇന്നിംഗ്സും താരത്തില്‍ നിന്ന് പ്രതീക്ഷിക്കാമെന്നും ടോം മൂഡി വ്യക്തമാക്കി.

വിരാട് കോഹ്‍ലിയുടെ ബാറ്റിംഗ് ആസ്വദിക്കുന്നവര്‍ ബാബര്‍ അസമിന്റെ ബാറ്റിംഗും വീക്ഷിക്കണം

വിരാട് കോഹ്‍‍ലിയും ബാബര്‍ അസമുമായുള്ള താരതമ്യം ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇരുവരുടെയും താരതമ്യം നടത്തി ടോം മൂഡി.
വിരാട് കോഹ്‍ലി മികച്ച ബാറ്റ്സ്മാനാണെന്ന് പറയുന്നവര്‍ ബാബര്‍ അസമിന്റെ കളിയും വീക്ഷിക്കണമെന്നാണ് ടോം മൂഡി ആവശ്യപ്പെട്ടത്. ഈ ദശാബ്ദത്തിലെ മികച്ച അഞ്ച് ബാറ്റ്സ്മാന്മാരില്‍ ഒരാളായിരിക്കും ബാബര്‍ അസമെന്നും ടോം മൂഡി സൂചിപ്പിച്ചു.

കഴി‍ഞ്ഞ വര്‍ഷം മാത്രമാണ് ബാബര്‍ അസം ഉയര്‍ന്ന് വന്നത്. ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ വിരാടിനെ വീക്ഷിക്കുവാന്‍ എത്ര മനോഹരമാണോ അത്രയും തന്നെ മനോഹരമാണ് ബാബര്‍ അസമിന്റെ ബാറ്റിംഗ് കാണുവാനുമെന്ന് ടോം മൂഡി വ്യക്തമാക്കി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഒരു സംശയവുമില്ലാതെ മികച്ച അഞ്ച് ബാറ്റ്സ്മാരില്‍ ഒരാള്‍ അത് ബാബര്‍ അസം ആയിരിക്കുെന്നും ടോം മൂഡി വ്യക്തമാക്കി.

തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരം കോഹ്‍ലി, ഐപിഎലില്‍ പ്രിയ ടീം ചെന്നൈ, ക്യാപ്റ്റന്‍ ധോണി, ഇന്ത്യയുടെ ഭാവി താരം ആവുക ശുഭ്മന്‍ ഗില്‍

തന്റെ ഏറ്റവും പ്രിയങ്കരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്‍ ആണെന്ന് വ്യക്തമാക്കി ടോം മൂഡി. ട്വിറ്ററിലെ തന്റെ ചോദ്യോത്തര വേളയിലാണ് കോഹ്‍ലിയാണ് തന്റെ പ്രിയങ്കരനായ ക്രിക്കറ്റ് താരമെന്ന് മൂഡി വ്യക്തമാക്കി. ഇന്ത്യയുടെ ഭാവി താരമായി മൂഡി കാണുന്നത് ശുഭ്മന്‍ ഗില്ലിനെയാണ്. ഇന്ത്യയില്‍ ക്രിക്കറ്റ് പ്രതിഭകള്‍ ധാരാളമുണ്ട് എന്നാല്‍ അവരില്‍ ഒരു പടി മുന്നിലുള്ളത് ശുഭ്മന്‍ ഗില്ലാണെന്ന് മൂഡി സൂചിപ്പിച്ചു.

https://twitter.com/TomMoodyCricket/status/1246320219645267970

ഇന്ത്യന്‍ ടീമില്‍ തനിക്ക് ഏറ്റവും പ്രിയങ്കരനായ ഫീല്‍ഡര്‍ രവീന്ദ്ര ജഡേജയാണെന്ന് പറഞ്ഞ ടോം മൂഡി ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് സണ്‍റൈസേഴ്സ് കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ട ടീമെന്ന് പറഞ്ഞു. ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെ കിരീടത്തിലേക്ക് നയിച്ചയാളാണ് ടോം മൂഡി. ടീമിന്റെയും ധോണിയുടെയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് തന്നെ ഇവരെ തിരഞ്ഞെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നും മൂഡി വ്യക്തമാക്കി.

ടി20യിലെ ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറും

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറുമാണെന്ന് വെളിപ്പെടുത്തി ടോം മൂഡി. മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കോച്ചും കമന്റേറ്ററുമായി കഴിവ് തെളിയിച്ച താരമാണ്. ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് മറുപടിയായാണ് ടോം മൂഡി തന്റെ അഭിപ്രായം പങ്കുവെച്ചത്.

https://twitter.com/TomMoodyCricket/status/1246311387481010176

ഏറ്റവും പ്രയാസകരമായ ചോദ്യമാണ് ഇതെന്നും എന്നാല്‍ തനിക്ക് ഡേവിഡ് വാര്‍ണറെയും രോഹിത് ശര്‍മ്മയെയും മികച്ച ടി20 ഓപ്പണര്‍മാരായി തിരഞ്ഞെടുക്കുവാന്‍ സന്തോഷമെയുള്ളുവെന്ന് ടോം മൂഡി പറഞ്ഞു.

ഐപിഎലില്‍ സണ്‍റൈസേഴ്സിനെ പരിശീലിപ്പിച്ച് കിരീടത്തിലക്ക് നയിക്കുവാന്‍ ടോം മൂഡിയ്ക്ക് സാധിച്ചിട്ടുണ്ട്.

Exit mobile version