ഐ ലീഗും ഐ എസ് എല്ലും ഒന്നുമില്ല, റോബിൻ സിങ് ബെംഗളൂരു ഡിവിഷൻ ക്ലബിൽ

മുൻ ഇന്ത്യൻ സ്ട്രൈക്കറായ റോബിൻ സിങ് ഇനി ബെംഗളൂരു ഡിവിഷനിൽ കളിക്കും. ബെംഗളൂരുവിലെ പുതിയ ക്ലബായ സ്പോർടിങ് ക്ലബ് ബെംഗളൂരു ആണ് റോബിൻ സിംഗിനെ സൈൻ ചെയ്തിരിക്കുന്നത്. ബെംഗളൂരു ഡിവിഷനിലാണ് ഇപ്പോൾ കളിക്കുന്നത് എങ്കിലും സമീപ ഭാവിയിൽ തന്നെ ഐ എസ് എല്ലിൽ എത്താൻ ആഗ്രഹിക്കിന്ന ക്ലബാണ് സ്പോർടിങ് ക്ലബ് ബെംഗളൂരു. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിയിൽ ആയിരുന്നു റോബിൻ കളിച്ചിരുന്നത്‌.

അതിനു മുമ്പ് ഹൈദരബാദിൽ ആയിരിക്കെ ലോണിൽ റിയൽ കാശ്മീരിലും കളിച്ചിരുന്നു. മൂന്ന് സീസണുകളോളം ഐ എസ് എല്ലിൽ ഹൈദരബാദ്/പൂനെ സിറ്റി ടീമുകളുടെ ഭാഗമായിരുന്നു റോബിൻ സിംഗ്. എന്നാൽ അവിടെ കാര്യമായി തിളങ്ങാൻ റോബിൻ സിംഗിനായിരുന്നില്ല. അതു മുതൽ താരത്തിന്റെ കരിയർ താഴോട്ടാണ് സഞ്ചരിക്കുന്നത്. മുമ്പ് എഫ് സി ഗോവയ്ക്കായും ഡെൽഹി ഡൈനാമോസിനായും എ ടി കെ കൊൽക്കത്തയ്ക്കായും ഐ എസ് എല്ലിൽ റോബിൻ സിങ് കളിച്ചിട്ടുണ്ട്. മുൻ ഈസ്റ്റ് ബംഗാൾ താരം കൂടിയാണ്. ഇന്ത്യക്കായി 30 മത്സരങ്ങൾ കളിച്ചിട്ടുള്ള റോബിൻ 5 ഗോളുകൾ രാജ്യത്തിനായി നേടിയിട്ടുണ്ട്.,

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനം, റോബിന്‍ സിംഗിന്റെ കാര്‍ കസ്റ്റഡിയില്‍ എടുത്ത് ചെന്നൈ പോലീസ്

റോബിന്‍ സിംഗിന്റെ കാര്‍ കസ്റ്റഡിയില്‍ എടുത്ത് ചെന്നൈ പോലീസ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനം കാരണം ആണ് പോലീസ് നടപടി. ഇ-പാസോ യാത്രയ്ക്കുള്ള മതിയായ കാരണമോ ഇല്ലാത്തതിനാലാണ് താരത്തിന്റെ കാര്‍ പിടിച്ചെടുത്തത്. ചെന്നൈയില്‍ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ തന്നെ 12 ദിവസത്തെ പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.

പച്ചക്കറി വാങ്ങുവാനായാണ് അഡയാര്‍ മുതല്‍ ഉത്താണ്ടി വരെ റോബിന്‍ സിംഗ് യാത്ര ചെയ്തത്. ലോക്ക്ഡൗണ്‍ നിയമപ്രകാരം അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിന് വേണ്ടി 2 കിലോീറ്ററിലധികം ഒരാള്‍ക്ക് യാത്ര ചെയ്യാനാകില്ല.

രവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍

ഇന്ത്യയുടെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കപില്‍ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. രവി ശാസ്ത്രി, മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ് എന്നിവരെയാണ് അഭിമുഖത്തിനായി ബിസിസിഐ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വെള്ളിയാഴ്ച എത്തുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2000 അപേക്ഷകളാണ് വിവിധ പൊസിഷനുകളിലക്കായി ബിസിസിഐയ്ക്ക് ലഭിച്ചത്. മുഖ്യ കോച്ചിന്റെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് കപില്‍ ദേവ് അംഗമായ കമ്മിറ്റിയുടെ അധികാരം. പിന്തുണ സ്റ്റാഫിനെ ചീഫ് സെലക്ടര്‍ എംഎസ്കെ പ്രസാദ് ആവും തിരഞ്ഞെടുക്കുക. ശാസ്ത്രിയുടെ ഇന്റര്‍വ്യൂ സ്കൈപ്പിലൂടെയാവും നടത്തുക. ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തുന്നതിനാലാണ് ഇത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിയുടെ പിന്തുണയുള്ളതിനാല്‍ രവി ശാസ്ത്രിയ്ക്ക് തന്നെയാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരള കിംഗ്സിന്റെ പരിശീലകനായി ഡാനിയേല്‍ വെട്ടോറി, റോബിന്‍ സിംഗും പരിശീലക വേഷത്തില്‍

ടി10 ലീഗിന്റെ രണ്ടാം പതിപ്പില്‍ സ്റ്റീഫന്‍ ഫ്ലെമിംഗിനു പിന്നാലെ കോച്ചിംഗ് ദൗത്യങ്ങളായി മുന്‍ നിര താരങ്ങളും. ഇതില്‍ ഇന്ത്യയുടെ റോബിന്‍ സിംഗും ഉള്‍പ്പെടുന്നു. എട്ട് ടീമുകളില്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ബംഗാള്‍ ടൈഗേഴ്സിനെ പരിശീലിപ്പിക്കുമ്പോള്‍ കേരള കിംഗ്സിനെ ഡാനിയേല്‍ വെട്ടോറിയും മുഷ്താഖ് അഹമ്മദ് പഞ്ചാബി ലെജന്‍ഡ്സിനെയും പരിശീലിപ്പിക്കും. ടോം മൂഡിയാണ് കറാച്ചിയന്‍സ് പരിശീലകന്‍.

റോബിന്‍ സിംഗ് നോര്‍ത്തേണ്‍ വാരിയേഴ്സിന്റെ കോച്ചായി എത്തുമ്പോള്‍ രാജ്പുത്‍സ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്‍ ഹെര്‍ഷല്‍ ഗിബ്സ് പരിശീലിപ്പിക്കും. ഡീന്‍ ജോണ്‍സ് പഖ്തൂണിന്റെയും വസീം അക്രം മറാത്ത അറേബ്യന്‍സിന്റെയും പരിശീലകരായി എത്തും.

Exit mobile version