Home Tags Jonny Bairstow

Tag: Jonny Bairstow

ബൈര്‍സ്റ്റോ വെല്ലുവിളി അവസാനിപ്പിച്ച് യൂസുവേന്ദ്ര ചഹാല്‍, ആര്‍സിബിയ്ക്ക് വിജയം

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ മികച്ച വിജയവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് 164 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സണ്‍റൈസേഴ്സ് ജോണി ബൈര്‍സ്റ്റോയിലൂടെ കനത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും യൂസുവേന്ദ്ര ചഹാലിന്റെ ഒറ്റയോവറില്‍ കളി മാറി...

റാങ്കിംഗില്‍ കുതിച്ച് കയറി മാഞ്ചസ്റ്ററിലെ ശതക നേട്ടക്കാര്‍

മാഞ്ചസ്റ്ററില്‍ ഓസ്ട്രേലിയയുടെ വിജയത്തിന് കാരണക്കാരായ ശതക നേട്ടക്കാര്‍ക്കും ഇംഗ്ലണ്ടിന്റെ ജോണി ബൈര്‍സ്റ്റോയ്ക്കും ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ നേട്ടം. ഗ്ലെന്‍ മാക്സ്വെല്‍, അലെക്സ് കാറെ, ജോണി ബൈര്‍സ്റ്റോ എന്നിവരാണ് തങ്ങളുടെ ശതകങ്ങളുടെ മികവില്‍ റാങ്കിംഗില്‍...

ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോണി ബൈര്‍സ്റ്റോയുടെ ശകതം, ബില്ലിംഗ്സിനും ക്രിസ് വോക്സിനും അര്‍ദ്ധ...

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 302 റണ്‍സ് നേടി ഇംഗ്ലണ്ട്. ഇന്നിംഗ്സിലെ ആദ്യ രണ്ട് പന്തുകളില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയെും ജോ റൂട്ടിനെയും മടക്കിയപ്പോള്‍ ഇംഗ്ലണ്ട് അക്കൗണ്ട് പോലും തുറന്നിട്ടില്ലായിരുന്നു. 23...

പൊരുതി നോക്കി ഇംഗ്ലണ്ട്, സാം ബില്ലിംഗ്സിന്റെ കന്നി ശതകം വിഫലം

ഓസ്ട്രേലിയ നല്‍കിയ 295 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 57/4 എന്ന നിലയിലേക്ക് വീണ് പരുങ്ങലിലായെങ്കിലും അഞ്ചാം വിക്കറ്റില്‍ ജോണി ബൈര്‍സ്റ്റോയും സാം ബില്ലിംഗ്സും കാഴ്ച വെച്ച പോരാട്ട...

ഫോമിലേക്ക് തിരിച്ചെത്തി ബൈര്‍സ്റ്റോ, അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് 145 റണ്‍സ്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20യില്‍ 145 റണ്‍സ് നേടി ഇംഗ്ലണ്ട്. ജോസ് ബട്‍ലറുടെ അഭാവത്തില്‍ ഓപ്പണിംഗിലേക്ക് എത്തിയ ടോം ബാന്റണ്‍ പരാജയപ്പെട്ടുവെങ്കിലും ജോണി ബൈര്‍സ്റ്റോ നേടിയ അര്‍ദ്ധ ശതകമാണ് ടീമിനെ മുന്നോട്ട്...

മോര്‍ഗന്‍ നയിച്ചു ഇംഗ്ലണ്ട് ജയിച്ചു, ദാവീദ് മലനും അര്‍ദ്ധ ശതകം

പാക്കിസ്ഥാന്‍ നല്‍കിയ 196 റണ്‍സ് വിജയ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഓപ്പര്‍മാര്‍ ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഷദബ് ഖാന്‍ തന്റെ ഓവറിലെ തുടരെയുള്ള പന്തുകളില്‍ ജോണി...

ജോഷ്വ ലിറ്റിലിനെതിരെ ഐസിസി നടപടി, ഔദ്യോഗിക മുന്നറിയിപ്പും 1 ഡീമെറിറ്റ് പോയിന്റും

ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയ ശേഷമുള്ള യാത്രയയപ്പിന് ജോഷ്വ ലിറ്റിലിനെതിരെ ഐസിസി നടപടി. ഇംഗ്ലണ്ടും അയര്‍ലണ്ടും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടെയാണ് സംഭവം. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ജോണി ബൈര്‍സ്റ്റോ ഇംഗ്ലണ്ടിന് മിന്നും തുടക്കമാണ് നല്‍കിയത്....

ബൈര്‍സ്റ്റോ വെടിക്കെട്ടിന് ശേഷം തകര്‍ച്ച, ഇംഗ്ലണ്ടിനെ തുണച്ച് സാം ബില്ലിംഗ്സ് ഡേവിഡ് വില്ലി കൂട്ടുകെട്ട്

ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജേസണ്‍ റോയിയെ നഷ്ടമായെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ തട്ടുപൊളിപ്പന്‍ ബാറ്റിംഗ് പ്രകടനത്തില്‍ മികച്ച ജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. അയര്‍ലണ്ട് നല്‍കിയ 213 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട്...

ബൈര്‍സ്റ്റോയ്ക്ക് ഇനിയും അവസരമുണ്ടാകും – എഡ് സ്മിത്ത്

വിന്‍ഡീസിനെതിരെയുള്ള ഇംഗ്ലണ്ടിന്റെ 13 അംഗ സംഘത്തില്‍ ഇടം നേടാനായില്ലെങ്കിലും ജോണി ബൈര്‍സ്റ്റോയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് സെലക്ടര്‍ എഡ് സ്മിത്ത്. ഈ അവസ്ഥയില്‍ ടീം സെലക്ഷന്‍ കുറച്ച് പ്രയാസകരമായ കാര്യമാണെന്നും അതിനാല്‍...

തന്നെ വിക്കറ്റ് കീപ്പിംഗില്‍ നിന്ന് മാറ്റിയതില്‍ നല്ല വിഷമമുണ്ടായിരുന്നു, തന്റെ സ്റ്റാറ്റ്സ് മികച്ചതായിരുന്നു

ആഷസിലെ മോശം ഫോമിന് ശേഷം തന്നെ ന്യൂസിലാണ്ട് പര്യടനത്തിലെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ വളരെ വിഷമമുണ്ടായിരുന്നുവെന്ന് പറഞ്ഞ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോണി ബൈര്‍സ്റ്റോ. വിക്കറ്റ് കീപ്പറായി ജോസ് ബട്‍ലറിന്...

ഐപിഎല്‍ ശത്രുക്കളെ മിത്രങ്ങളാക്കുന്നു, വിദേശ താരങ്ങള്‍ തമ്മില്‍ അടുത്തറിയുവാനുള്ള സാഹചര്യം ടൂര്‍ണ്ണമെന്റ് സൃഷ്ടിക്കുന്നു

രാജ്യത്തിന് വേണ്ടി പരസ്പരം പോരടിച്ച താരങ്ങള്‍ ഐപിഎല്‍ ടീമുകളിലെത്തി ഡ്രസ്സിംഗ് റൂം ഷെയര്‍ ചെയ്യുമ്പോള്‍ പുതിയ സൗഹൃദങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. ആഷസില്‍ പരസ്പരം കടിച്ച് കീറുവാന്‍...

രസകരമായ കാര്യം എന്തെന്നാല്‍ തങ്ങള്‍ അതിന് മുമ്പ് ഒരുമിച്ചോ, എതിരെയോ കളിച്ചിട്ടില്ല – സണ്‍റൈസേഴ്സില്‍...

ഐപിഎലില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ വെടിക്കെട്ട് കൂട്ടുകെട്ടായ ഡേവിഡ് വാര്‍ണര്‍- ജോണി ബൈര്‍സ്റ്റോ കൂട്ടുകെട്ട് ടൂര്‍ണ്ണമെന്റില്‍ നേടിയത് 791 റണ്‍സാണ്. 2019ല്‍ ഐപിഎലിന്റെ 12ാം പതിപ്പില്‍ ഇരുവരും ചേര്‍ന്ന് 4 ശതക കൂട്ടുകെട്ടുകള്‍ അടക്കമാണ്...

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇംഗ്ലണ്ട് ടീമിൽ ജെയിംസ് ആൻഡേഴ്സണും ബെയർസ്‌റ്റോയും

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തി ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സണും ജോണി ബെയർസ്റ്റോയും. കഴിഞ്ഞ ആഷസിൽ ഓസ്‌ട്രേലിയക്കെതിരെയുള്ള ഒന്നാം ടെസ്റ്റിൽ പരിക്കേറ്റ് പുറത്തുപോയതിന് ശേഷം ജെയിംസ് ആൻഡേഴ്സൺ ഇംഗ്ലണ്ട് ടീമിൽ...

ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുവാന്‍ കഠിന പരിശീലനം നടത്തുവാന്‍ ജോണി ബൈര്‍സ്റ്റോ ദക്ഷിണാഫ്രിക്കയിലേക്ക്

ജോണി ബൈര്‍സ്റ്റോയും ജെയിംസ് ആന്‍ഡേഴ്സണും അടക്കുമുള്ള ചില ഇംഗ്ലീഷ് താരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പരിശീലനത്തിനായി യാത്രയാകുന്നു. ഡിസംബര്‍ 1 മുതല്‍ 14 വരെ ദക്ഷിണാഫ്രിക്കയിലെ പോച്ച്ഫെസ്റ്റ്രൂമിലാണ് പരിശീലന ക്യാമ്പ് നടക്കുന്നത്. ആഷസിലെ മോശം ബാറ്റിംഗ്...

അസഭ്യം പറഞ്ഞു, ബാരിസ്റ്റോക്ക് ഐ.സി.സിയുടെ ഡിമെറിറ്റ് പോയിന്റ്

മത്സരത്തിനിടെ മോശം വാക്കുകൾ ഉപയോഗിച്ചതിന്റെ പേരിൽ ഇംഗ്ലണ്ട് താരം ബാരിസ്റ്റോക്ക് ഐ.സി.സിയുടെ ഡിമെറിറ്റ് പോയിന്റ്. ന്യൂസിലാൻഡിനെതിരായ മത്സരത്തിനിടെ മോശം വാക്കുകൾ ഉപയോഗിച്ച് എന്നതിന്റെ പേരിലാണ് താരത്തിന് ഐ.സി.സി ഒരു ഡിമെറിറ്റ് പോയിന്റ് നൽകിയത്....
Advertisement

Recent News