ഇന്ത്യയ്ക്ക് തലവേദനയായി ബൈര്‍സ്റ്റോ, എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ട് തിരിച്ചുവരുന്നു

എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവിന് കളമൊരുക്കി ജോൺ ബൈര്‍സ്റ്റോ. 83/5 എന്ന നിലയിൽ നിന്ന് ബെന്‍ സ്റ്റോക്സുമായി ചേര്‍ന്ന് ബൈര്‍സ്റ്റോ 66 റൺസ് കൂടി നേടിയെങ്കിലും 25 റൺസ് നേടിയ സ്റ്റോക്സിനെ പുറത്താക്കി ശര്‍ദ്ധുൽ താക്കൂര്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

Shardulthakurindiabenstokeswicket

എന്നാൽ ബൈര്‍സ്റ്റോ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ ഇംഗ്ലണ്ട് 200/6 എന്ന നിലയിലാണ് ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍. രണ്ടാം ദിവസം പോലെ മൂന്നാം ദിവസവും മഴ വില്ലനായി എത്തിയപ്പോള്‍ വലിയ ലീഡെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് വിലങ്ങ് തടിയായി നിൽക്കുന്നത് ബൈര്‍സ്റ്റോയാണ്.

91 റൺസാണ് താരം നേടിയിരിക്കുന്നത്. 7 റൺസ് നേടിയ സാം ബില്ലിംഗ്സാണ് താരത്തിന് കൂട്ടായി ഉള്ളത്.