ദക്ഷിണാഫ്രിക്ക 151 റൺസിന് പുറത്ത്, ഇംഗ്ലണ്ട് മുന്നേറുന്നു

Englandsouthafrica

മാഞ്ചെസ്റ്ററിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യ ദിവസം തന്നെ ടീമിന്റെ ആദ്യ ഇന്നിംഗ്സ് 151 റൺസിൽ അവസാനിച്ചപ്പോള്‍ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 111/3 എന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കയുടെ സ്കോറിനൊപ്പമെത്തുവാന്‍ 40 റൺസ് കൂടി ഇനിയും ഇംഗ്ലണ്ട് നേടേണ്ടതുണ്ട്.

ഇംഗ്ലണ്ടിനായി 38 റൺസുമായി ജോണി ബൈര്‍സ്റ്റോ ആണ് തിളങ്ങിയത്. താരത്തിനൊപ്പം 17 റൺസുമായി സാക്ക് ക്രോളിയും ക്രീസിലുണ്ട്.

36 റൺസ് നേടിയ കാഗിസോ റബാഡയുടെ ചെറുത്ത് നില്പാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 150 കടത്തിയത്. 108/8 എന്ന നിലയിൽ നിന്ന് നോര്‍ക്കിയയ്ക്കൊപ്പം 35 റൺസാണ് റബാഡ 9ാം വിക്കറ്റിൽ നേടിയത്.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണും സ്റ്റുവര്‍ട് ബ്രോഡും മൂന്ന് വീതം വിക്കറ്റ് നേടി.