ബിഗ് ബ്രേക്കിംഗ്!!! ജോണി ബൈര്‍സ്റ്റോ ലോകകപ്പിനില്ല, പരിക്കേറ്റത് ഗോള്‍ഫ് കളിക്കുന്നതിനിടെ

ഇംഗ്ലണ്ടിന് വമ്പന്‍ തിരിച്ചടിയായി ജോണി ബൈര്‍സ്റ്റോയുടെ പരിക്ക്. ടി20 ലോകകപ്പിനുള്ള ടീമില്‍ താരത്തിനെ ഇന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഗോള്‍ഫ് കളിക്കുന്നതിനിടെ താരത്തിന് പരിക്കേൽക്കുകയായിരുന്നു.

താരത്തിന് ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരവും നഷ്ടമാകും. ജോണി ബൈര്‍സ്റ്റോയും ജോസ് ബട്‍ലറും ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പിൽ ഓപ്പൺ ചെയ്യുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ പുറത്ത് വരുന്നതിനിടെയാണ് ജോണി ബൈര്‍സ്റ്റോയുടെ പരിക്ക്.