തകര്‍ച്ചയിൽ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഇംഗ്ലണ്ട്, ടീമിനെ ബൈര്‍സ്റ്റോയും ജാമി ഓവര്‍ട്ടണും

55/6 എന്ന നിലയിലേക്ക് തകര്‍ന്ന് വീണ ഇംഗ്ലണ്ടിന്റെ രക്ഷകരായി ജോണി ബൈര്‍സ്റ്റോയും ജാമി ഓവര്‍ട്ടണും. ട്രെന്റ് ബോള്‍ട്ടിന് മുന്നിൽ പതറിയ ഇംഗ്ലണ്ട് 21/4 എന്ന നിലയിലേക്കും പിന്നീട് 55/6 എന്ന നിലയിലേക്കും വീണുവെങ്കിലും അവിടെ നിന്ന ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്.

209 റൺസാണ് ഈ കൂട്ടുകെട്ട് 7ാം വിക്കറ്റിൽ നേടിയത്. കഴിഞ്ഞ മത്സരത്തിലെ ഫോം തുടര്‍ന്ന ജോണി ബൈര്‍സ്റ്റോ 130 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ താരത്തിന് കൂട്ടായി 89 റൺസുമായി അരങ്ങേറ്റക്കാരന്‍ ജാമി ഓവര്‍ട്ടണാണുള്ളത്.

നേരത്തെ ജാക്ക് ലീഷിന്റെ അഞ്ച് വിക്കറ്റുകള്‍ ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് 329 റൺസിലവസാനിപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ന്യൂസിലാണ്ടിന്റെ സ്കോറിന് വെറും 65 റൺസ് മാത്രമാണ് പിന്നിലായുള്ളത്.