Tag: BPL
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഈ വര്‍ഷം നടക്കില്ല
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ എട്ടാം പതിപ്പ് ഈ വര്‍ഷം നടക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിന്റെ ദേശീയ ക്രിക്കറ്റര്‍മാരുടെ അഭാവമാണ് ബോര്‍ഡിനെ ഇതിന് പ്രേരിപ്പിച്ചത്. ഈ വര്‍ഷം നവംബറില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനാലോചിച്ചുവെങ്കിലും...
ബിഗ് ബാഷിനെക്കാള് കൂടുതല്‍ ആസ്വാദ്യകരം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്
ബിഗ് ബാഷ് ക്രിക്കറ്റിനെക്കാള്‍ താന്‍ കൂടുതല്‍ താല്പര്യപ്പെട്ടത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗാണെന്നും അതിന് കാരണം കൂടുതല്‍ ആസ്വദിക്കാവുന്നതും ചെറിയ ഫോര്‍മാറ്റും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ആണെന്നത് കൊണ്ടാണെന്നും അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍...
ബിപിഎലിന് പകരം ബിഗ് ബാഷ് മാതൃകയില്‍ ടൂര്‍ണ്ണമെന്റ്
ഫ്രാഞ്ചൈസികളുമായി തെറ്റിപ്പിരിഞ്ഞ് ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പകരം നടത്തുവാന്‍ ആഗ്രഹിക്കുന്ന ടി20 ടൂര്‍ണ്ണമെന്റ് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗിന്റെ മാതൃകയിലാവും എന്നാണ് അറിയുവാന്‍...
ഡി വില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനെ കൂടതല്‍ ആവേശകരമാക്കും
നാളെ ആരംഭിയ്ക്കാനിരിക്കുന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിനെ കൂടുതല്‍ ആവേശകരമാക്കുവാന്‍ ഡി വില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ സാന്നിധ്യം സഹായിക്കുമെന്ന് പറഞ്ഞ് വിന്‍ഡീസ് താരം ആന്‍ഡ്രേ റസ്സല്‍. ഒട്ടനവധി വിദേശ താരങ്ങളാല്‍ സമ്പുഷ്ടമായ ലീഗില്‍...
നായക പദവിയിലേക്ക് വാര്‍ണര്‍
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ ആറാം പതിപ്പില്‍ ക്യാപ്റ്റന്‍സിയുമായി വാര്‍ണര്‍ മടങ്ങിയെത്തുന്നു. സില്‍ഹെറ്റ് സിക്സേഴ്സിന്റെ നായകനായി വിലക്കിലുള്ള ഓസ്ട്രേലിയന്‍ താരത്തിനെയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ നാസിര്‍ ഹൊസൈന്‍ ആയിരുന്നു ടീമിന്റെ നായകന്. ജനുവരി...
ഐക്കണ്‍ താരങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ച് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്
അടുത്ത സീസണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഐക്കണ്‍ താരങ്ങള്‍ വേണ്ടെന്ന് വെച്ച് ബോര്‍ഡ്. പ്രാദേശിക ഐക്കണ്‍ താരങ്ങളെ ഒഴിവാക്കി പകരം എ+ എന്നൊരു വിഭാഗത്തെ പുനഃസൃഷ്ടിച്ചിരിക്കുകയാണ് ബോര്‍ഡ്. നിലവിലുള്ള എ, ബി, സി,...
സിംബാബ്വേ പരമ്പര പുനഃക്രമീകരിക്കുവാനൊരുങ്ങി ബംഗ്ലാദേശ്
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തുന്നതുമായി ബന്ധപ്പെട്ട് സിംബാബ്വേയുടെ ബംഗ്ലാദേശ് പരമ്പര പുനഃക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള സാധ്യതകള്‍ തേടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ജനുവരി 2019ല്‍ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കുമായി സിംബാബ്വേ ബംഗ്ലാദേശില്‍ എത്തുമെന്നായിരുന്നു...
ഗെയില്‍ താണ്ഡവം, 45 പന്തില്‍ ശതകം
ക്രിസ് ഗെയില്‍ തന്റെ വിശ്വരൂപം പുറത്തെടുത്ത ആദ്യ എലിമിനേറ്ററില്‍ രംഗ്പൂര് റൈഡേഴ്സിനു ജയം. 23 പന്തില്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ ഗെയില്‍ 45 പന്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി. പുറത്താകാതെ 126...
ഷാകിബ് അല്‍ ഹസന്റെ ഓള്‍റൗണ്ട് പ്രകടനം ധാക്കയുടെ രക്ഷയ്ക്കെത്തി
ഷാകിബ് അല്‍ ഹസന് ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും മികവ് പുറത്തെടുത്തപ്പോള്‍ രംഗ്പൂര് റൈഡേഴ്സിനു പ്ലേ ഓഫുകള്‍ക്കായി കാത്തിരിപ്പ്. 48/5 എന്ന നിലയിലേക്ക് വീണ ധാക്ക ഡൈനാമൈറ്റ്സിന്റെ രക്ഷയ്ക്ക് 47 റണ്‍സ് നേടി...
ചിറ്റഗോംഗ് വൈക്കിംഗ്സിനു കൂറ്റന്‍ ജയം
വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ നേടിയ ചിറ്റഗോംഗ് വൈക്കിംഗ്സിനു 45 റണ്‍സ് ജയം. ഇന്ന നടന്ന മത്സരത്തില്‍ രാജ്ഷാഹി കിംഗ്സിനെതിരെയാണ് ചിറ്റഗോംഗ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വൈക്കിംഗ്സ്...
ബിപിഎല്‍ ബംഗ്ലാദേശിനെ സഹായിക്കും: ടോം മൂഡി
ഐപിഎല്‍ വഴി ഇന്ത്യയില്‍ പുത്തന്‍ താരോദയങ്ങള്‍ കണ്ടെത്തിയത് പോലെ ബംഗ്ലാദേശ് ക്രിക്കറ്റിനു ഗുണകരമാകുന്നതാവും ബിപിഎല്‍ എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡി. ഐപിഎല്‍, പിഎസ്എല്‍ ടീമുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള മൂഡി...
അല്‍ അമീന് ഹൊസൈന്റെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദകരം
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ അല്‍-അമീന് ഹൊസൈന്റെ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തു. കോമില വിക്ടോറിയന്‍സ് പേസ് ബൗളറുടെ ആക്ഷനുമേല് സംശയം വീഴുന്നത് ഖുല്‍ന ടൈറ്റന്‍സിന്റെ മത്സരത്തിലാണ് സംഭവിക്കുന്നത്. മത്സരത്തിന്റെ 15ാം ഓവറില്‍ ആരിഫുള്‍...
വെടിക്കെട്ട് ബാറ്റിംഗുമായി അനാമുള്‍ ഹക്കും ലൂക്ക് റോഞ്ചിയും
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനവുമായി ലൂക്ക് റോഞ്ചിയും അനാമുള്‍ ഹക്കും. ഇന്ന് നടന്ന ചിറ്റഗോംഗ് വൈക്കിംഗ്സ്-ധാക്ക ഡൈനാമൈറ്റ്സ് മത്സരത്തിലാണ് റോഞ്ചിയുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. 27 പന്തില്‍ നിന്നാണ് റോഞ്ചി...
പൊള്ളാര്‍ഡിനു പിഴച്ചു, ധാക്കയെ വീഴ്ത്തി രംഗ്പൂര് റൈഡേഴ്സ്
അവസാന ഓവറില്‍ ധാക്ക ഡൈനാമൈറ്റ്സിനു ജയിക്കുവാന്‍ വേണ്ടിയിരുന്നത് 10 റണ്‍സ്. ക്രീസില്‍ കീറണ്‍ പൊള്ളാര്‍ഡ് കൈയ്യില്‍ രണ്ട് വിക്കറ്റും. ആദ്യ രണ്ട് പന്തുകളും ഫൈന്‍ ലെഗില്ലേക്കും ലോംഗ് ഓണിലേക്കും പായിച്ച പൊള്ളാര്‍ഡ് എന്നാല്‍...
മുസ്തഫിസുര്‍ തിരികെ എത്തുന്നു
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ പരിക്കേറ്റ ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന് തിരികെ കളിക്കളത്തിലേക്ക് എത്തുന്നു. നവംബര്‍ 8നു ടീമിനൊപ്പം താരം ചേരുമെന്നാണ് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസി രാജ്ഷാഹി കിംഗ്സ് പത്രക്കുറിപ്പില്‍ അറിയിച്ചത്....