ബിഗ് ബാഷിനെക്കാള്‍ കൂടുതല്‍ ആസ്വാദ്യകരം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബിഗ് ബാഷ് ക്രിക്കറ്റിനെക്കാള്‍ താന്‍ കൂടുതല്‍ താല്പര്യപ്പെട്ടത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗാണെന്നും അതിന് കാരണം കൂടുതല്‍ ആസ്വദിക്കാവുന്നതും ചെറിയ ഫോര്‍മാറ്റും ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ആണെന്നത് കൊണ്ടാണെന്നും അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രാജ്ഷാഹി റോയല്‍സിനെ നയിക്കുന്ന താരം കൂടിയായ ആന്‍ഡ്രേ റസ്സല്‍. ചെറിയ ഫോര്‍മാറ്റായതിനാല്‍ തന്നെ കുറച്ച് സമയം മാത്രം വീട്ടില്‍ നിന്ന് അകലെ നിന്നാല്‍ മതിയെന്ന ഗുണവും ബിപിഎലിന് ഉണ്ടെന്ന് റസ്സല്‍ പറഞ്ഞു.

തനിക്ക് ഇവിടെ വലിയ പിന്തുണയാണ് കിട്ടുന്നതെന്നും ബംഗ്ലാദേശിന്റെ ആതിഥ്യം താന്‍ ഏറെ ആസ്വദിക്കുന്നുണ്ടെന്നും ഈ സൂപ്പര്‍ സ്റ്റാര്‍ കളിക്കാരന്‍ അഭിപ്രായപ്പെട്ടു. നേരത്തെ കോമില വിക്ടോറിയന്‍സിനും ധാക്ക ഡൈനാമൈറ്റ്സിനും വേണ്ടി കളിച്ച് കിരീടം നേടിയിട്ടുള്ള താരമാണ് ആന്‍ഡ്രേ റസ്സല്‍.

തങ്ങളുടെ ടീം ഏറ്റവും മികച്ചതല്ലെങ്കിലും പേപ്പറില്‍ മികച്ച ടീമാണെന്നും സന്തുലിതമായ ടീമാണ് രാജ്ഷാഹി റോയല്‍സ് എന്നും റസ്സല്‍ വ്യക്തമാക്കി. ഡിസംബര്‍ 12ന് ധാക്ക പ്ലാടൂണിനെതിരെയാണ് രാജ്ഷാഹി റോയല്‍സിന്റെ ആദ്യ മത്സരം.