ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഈ വര്‍ഷം നടക്കില്ല

Bangladesh

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ എട്ടാം പതിപ്പ് ഈ വര്‍ഷം നടക്കില്ലെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിന്റെ ദേശീയ ക്രിക്കറ്റര്‍മാരുടെ അഭാവമാണ് ബോര്‍ഡിനെ ഇതിന് പ്രേരിപ്പിച്ചത്. ഈ വര്‍ഷം നവംബറില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനാലോചിച്ചുവെങ്കിലും ദേശീയ ടീം പാക്കിസ്ഥാന്‍ ടൂറിന് പോകുന്നതിനാല്‍ തന്നെ അത് സാധ്യമാകില്ല എന്നതാണ് ഈ തീരുമാനത്തിന് പിന്നില്‍. ഡിസംബറില്‍ ടൂര്‍ണ്ണമെന്റിന് പറ്റിയ സമയം ആണെങ്കിലും ന്യൂസിലാണ്ട് ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നതിനാല്‍ തന്നെ അവിടെയും ടൂര്‍ണ്ണമെന്റ് നടത്താനാകാത്ത സാഹചര്യമാണെന്ന് ഗവേണിംഗ് കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറി ഇസ്മൈല്‍ ഹൈദര്‍ പറഞ്ഞു.

2022 ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെയാണ് ഇപ്പോളത്തെ നിലയില്‍ ടൂര്‍ണ്ണമെന്റ് നടത്തുവാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.