വിദേശ താരങ്ങളുടെ സൗകര്യം നോക്കി ഭാവി ബിപിഎൽ പതിപ്പുകള്‍ പ്ലാന്‍ ചെയ്യും

2024, 2025 ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ തീയ്യതികള്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കി നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. പുതിയ ബിപിഎൽ പതിപ്പിൽ ഏഴ് ടീമുകള്‍ ഉണ്ടാകുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയത്.

2023 സീസൺ ജനുവരി 6 മുതൽ ഫെബ്രുവരി 16 വരെയാണ് നടക്കുന്നത്. ഇതേ സമയത്ത് ദക്ഷിണാഫ്രിക്കയുടെ എസ്എ20, ഓസ്ട്രേലിയയുടെ ബിഗ് ബാഷ്, യുഎഇയുടെ ഐഎൽടി20 എന്നീ ലീഗുകളും നടക്കുന്നുണ്ട്. വരും സീസണിൽ മാറ്റങ്ങള്‍ സാധ്യമാകില്ലെന്നും എന്നാൽ 2024 മുതൽ വിദേശ താരങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുവാനായി മത്സരക്രമത്തിൽ മാറ്റം വരുത്തുമെന്നാണ് ബോര്‍ഡ് സൂചിപ്പിച്ചത്.