Super League KeralaFeatured

ശ്രീലങ്കന്‍ ദേശീയ ടീമിന്റെ അനലിസ്റ്റിനെ സ്വന്തമാക്കി കണ്ണൂര്‍ വാരിയേഴ്സ്

Resizedimage 2026 09 01 18 58 07 1

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയിലെ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ശ്രീലങ്ക പുരുഷ ദേശീയ സീനിയര്‍ ടീമിന്റെ അനലിസ്റ്റിനെ ടീമിലെത്തിച്ചു. ശ്രീലങ്ക സ്വദേശി സങ്ക ജയമിനയെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് ടീമിലെത്തിച്ചത്. സൂപ്പര്‍ ലീഗ് കേരളയുടെ ചരിത്രത്തില്‍ ആദ്യമായി ആണ് വിദേശ ഫുട്‌ബോള്‍ അനലിസ്റ്റ് ഫുട്‌ബോള്‍ ക്ലബിലെത്തുന്നത്.


2021 മുതല്‍ 2024 വരെ ശ്രീലങ്ക ദേശീയ സീനിയര്‍ ടീമിന്റെ വീഡിയോ അനലിസ്റ്റായി പ്രവര്‍ത്തിച്ച സങ്ക ലക്‌സംബര്‍ഗിലെ യു.എസ്. മോണ്ടോര്‍ഫ് ലെ ബൈന്‍സ് എഫ്‌സിയില്‍ ഒപ്പോസിഷന്‍ അനലിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതോടൊപ്പം ജോര്‍ജിയന്‍ ക്ലബായ ഡിനമോ ത്ബിലിസിയില്‍ വീഡിയോ സ്‌ക്വൗട്ടായി പ്രവര്‍ത്തിച്ച അദ്ദേഹം യുക്രെയ്ന്‍ പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ മത്സരങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.