മലപ്പുറം എഫ്സി ടീം മാനേജറായി സയ്യിദ് മുഹമ്മദ് റാഫി തുടരും

മലപ്പുറം: കഴിഞ്ഞ സീസണിൽ മലപ്പുറം എഫ്സിയുടെ ടീം മാനേജറായിരുന്ന സയ്യിദ് മുഹമ്മദ് റാഫി ഈ സീസണിലും ടീമിൻറെ മാനേജർ സ്ഥാനത്ത് തുടരും. സൂപ്പർ ലീഗ് കേരള ആദ്യ സീസണിൽ എംഎഫ്‌സിയുടെ കിറ്റ് മാനേജറായിട്ടായിരുന്നു റാഫിയുടെ വരവ്. തുടർന്ന് രണ്ടാം സീസണിൽ ടീം മാനേജറായി ക്ലബ് പ്രമോട്ട് ചെയ്യുകയായിരുന്നു. മുൻപ് ഗോകുലം കേരള, ലൂക്ക സോക്കർ ക്ലബ്, എഫ്സി അരീക്കോട് എന്നീ ക്ലബുകളുടെയും ടീം മാനേജറായി പ്രവർത്തിച്ചിട്ടുള്ള അനുഭവസമ്പത്തുണ്ട്.
അസിസ്റ്റന്റ് ടീം മാനേജറായി റബീഹിനെയും നിയമിച്ചു.
ഐ-ലീഗ് ക്ലബ്ബായ ഗോകുലം കേരള എഫ്.സിയിൽ റിസർവ്വ് ടീം മാനേജറായും സീനിയർ ടീം ഫെസിലിറ്റി മാനേജറായും നാല് വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട് റബീഹ്. തുടർന്ന് കേരള യുണൈറ്റഡ് എഫ്.സിയിൽ രണ്ട് വർഷം അസിസ്റ്റന്റ് ടീം മാനേജരായും സാറ്റ് തിരൂരിൽ ഹെഡ് ഓഫ് ഓപ്പറേഷൻസ് ആയും പ്രവർത്തിച്ചു. കേരള പ്രീമിയർ ലീഗിൽ എസ്സ എഫ്.സി അരീക്കോടിന്റെ ടീം ഓപ്പറേഷൻസ് കൈകാര്യം ചെയ്ത ഇദ്ദേഹം സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്.സിയുടെ അസിസ്റ്റന്റ് ടീം മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്.