FootballFeatured

അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയുടെ കരാർ പുതുക്കൽ പ്രതിസന്ധിയിൽ; 3 മാസം മാത്രം ബാക്കിനിൽക്കെ അനിശ്ചിതത്വം

Hrpaurfawaaulku

ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണിയുടെ കരാർ നീട്ടിനൽകുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. നിലവിലെ കരാർ അവസാനിക്കാൻ കേവലം 3 മാസം മാത്രം ബാക്കിനിൽക്കെ, അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള കരാർ പുതുക്കൽ ചർച്ചകൾ സങ്കീർണ്ണമായ അവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമപ്രവർത്തകനായ ഗുസ്താവോ യാറോക്കാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

ലോകകപ്പും കോപ്പ അമേരിക്കയും അർജന്റീനയ്ക്ക് സമ്മാനിച്ച സ്കലോണിയുടെ പരിശീലക ഭാവി എങ്ങോട്ടെന്നത് ആരാധകർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ അന്തിമ ധാരണയിലെത്താൻ സാധിക്കാത്തതാണ് നിലവിലെ തടസ്സങ്ങൾക്ക് കാരണം. വരുന്ന ആഴ്ചകളിൽ എഎഫ്‌എയും സ്കലോണിയും തമ്മിൽ നടക്കുന്ന നിർണ്ണായക ചർച്ചകൾക്ക് ശേഷമേ വിഷയത്തിൽ വ്യക്തത വരൂ.