Super League KeralaFeatured

ഐ.എസ്.എൽ താരം ഡാനിയേൽ ലാൽഹ്ലിംപുയിയ ഇനി മലപ്പുറം എഫ്സിയിൽ

Resizedimage 2026 08 29 11 36 05 1

മലപ്പുറം: എഫ്സി ഗോവയുടെ മുന്നേറ്റ താരം ഡാനിയേൽ ലാൽഹ്ലിംപുയിയയെ സ്വന്തമാക്കി മലപ്പുറം എഫ്‌സി . ഇന്ത്യൻ സൂപ്പർ ലീഗിലെയടക്കം പ്രമുഖ ക്ലബുകൾക്ക് ജേഴ്‌സിയണിഞിട്ടുണ്ട് 28കാരനായ ഈ മിസോറാം താരം. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻറെ എലൈറ്റ് അക്കാദമിയിലൂടെയാണ് ഡാനിയേൽ കളിച്ചു വളർന്നത്. ബെംഗളൂരു എഫ്സി,ചെന്നൈയിൻ എഫ്‌സി, ഡെൽഹി ഡൈനാമോസ്, പഞ്ചാബ് എഫ്‌സി, മുംബൈ സിറ്റി എഫ്സി, ജെംഷഡ്പൂർ എഫ്‌സി, ഒഡീഷ എഫ്‌സി തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

ബെംഗളൂരുവിന് വേണ്ടി എഎഫ്സി കപ്പിലും കളിച്ചു. കൂടാതെ ഇന്ത്യൻ ദേശീയ ടീമിനായും താരം കളത്തിലിറങ്ങിയിട്ടുണ്ട്. ഇന്ത്യാ അണ്ടർ-23, സീനിയർ ടീമുകൾക്ക് വേണ്ടി പത്തോളം മൽസരങ്ങളിൽ നീല ജേഴ്‌സിയണിഞ്ഞു.

ബെംഗളൂരു എഫ്സിക്കൊപ്പം 2016ൽ ഐ-ലീഗും 2017-18 സീസണിൽ സൂപ്പർ കപ്പും ഫെഡറേഷൻ കപ്പും നേടിയിട്ടുണ്ട്. 2023 ൽ പഞ്ചാബ് എഫ്സിയുടെ കുടെയും ഡാനിയേൽ ഐലീഗ് കിരീടം സ്വന്തമാക്കി. ഗോളടിക്കാൻ മികവുള്ള ഈ ഇന്ത്യൻ സ്‌ട്രൈക്കറുടെ സൈനിംഗ് എംഎഫ്സിയുടെ മുന്നേറ്റ നിരയ്ക്ക് വലിയ കരുത്തേകും. ഇത്തവണ എസ്.എൽ.കെ കിരീടം മാത്രം ലക്ഷ്യമിടുന്ന മലപ്പുറം മികച്ച സ്‌ക്വാഡിനെ തന്നെയാണ് ഒരുക്കുന്നത്.