പാക്കിസ്ഥാന്‍ 110 റൺസിന് ഓള്‍ഔട്ട്

ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 290 റൺസിന് പുറത്താക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ വെറും 110 റൺസിന് പുറത്താകുകയായിരുന്നു. രണ്ടാം ദിവസം സ്റ്റംപ്സിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ 81/3 എന്ന നിലയിലാണ്.
ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സൺ 4 വിക്കറ്റും ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ ജോഷ് ടംഗിന് രണ്ട് വിക്കറ്റ് ലഭിച്ചു. 46 റൺസ് നേടിയ അസന്‍ അവൈസ് ആണ് ടോപ് സ്കോറര്‍.

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സിൽ ജോര്‍ദന്‍ കോക്സ് 55 റൺസും ജാമി സ്മിത്ത് 61 റൺസും ഗസ് അറ്റ്കിന്‍സൺ 45 റൺസും നേടിയപ്പോള്‍ അവസാന ബാറ്റ്സ്മാനായി ഇറങ്ങിയ ജോഷ് ടംഗ് 30 റൺസുമായി പുറത്താകാതെ നിന്നു. പാക് ബൗളിംഗിൽ മൊഹമ്മദ് അബ്ബാസ് 4 വിക്കറ്റും മൊഹമമദ് അലി 3 വിക്കറ്റും നേടി.